Monday 13 August 2018 04:23 PM IST

‘കോടീശ്വരനുമായി മഞ്ജു വാരിയരുടെ വിവാഹം ഉടൻ...’ സോഷ്യല്‍മീഡിയയിലെ ഈ വാർത്തയുടെ സത്യം ഇതാണ്

Roopa Thayabji

Sub Editor

manju_ex വനിതയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ മഞ്ജു വാരിയര്‍ - ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയിലേക്കെത്തിയതോടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരെ കുറിച്ച് പല പല വാർത്തകളാണ് സേഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇവയുടെ സത്യാവസ്ഥ എന്താണെന്ന് മഞ്ജു ‘വനിത’യോടു തുറന്നുപറഞ്ഞു. ‘‘ചിലതൊക്കെ കാണാറുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നു, കോടീശ്വരനുമായി വിവാഹം ഉടൻ, ചില സിനിമകളില്‍ നിന്നു പിന്‍മാറി. ഇത്തരം വാർത്തകൾക്ക് അവ അർഹിക്കുന്ന പ്രാധാന്യം മാത്രം കൊടുത്താൽ മതി. എഴുതുന്നവരുെട മനോഗതം അനുസരിച്ച് ഓരോന്നു പടച്ചുവിടുകയാണ്. സത്യം അറിയാവുന്നതുെകാണ്ട് ഇതൊന്നും കണ്ടു െടന്‍ഷനടിക്കാറില്ല. നമ്മളെന്തിനാണു പേടിക്കുന്നത്. ഇവയെ നേരിടാൻ ടെക്നിക്കുകളൊന്നുമില്ല, പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ, ചിരിയോടെ തള്ളിക്കളയുക, പോസിറ്റീവായി ഇരിക്കുക.

അവിെടയും ഇവിടെയും വരുന്ന വാര്‍ത്തകളൊന്നും ആരും വിശ്വസിക്കരുത്. എന്തെങ്കിലും പറയാനുണ്ടാകുമ്പോള്‍ നേരിട്ടോ ഫെയ്സ്ബുക് പേജിലൂടെയോ പറയും, അതാണെന്‍റെ പതിവ്. നിങ്ങളുമായി നേരിട്ട് വിശേഷങ്ങൾ പങ്കുവയ്ക്കുന്നതാണ് എനിക്ക് ഏറ്റവുമിഷ്ടം.

മഞ്ജു വാരിയരുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം ‘വനിത’യിൽ വായിക്കാം.