Thursday 30 May 2019 05:01 PM IST

ടിക്കാറാം മീണ ‘കമ്മി’യോ ‘സംഘി’യോ... കേരളത്തിലെ രാഷ്ട്രീയക്കാരെ ചട്ടം പഠിപ്പിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ മറുപടി ഇതാണ്!

Roopa Thayabji

Sub Editor

meena-pic

തിരഞ്ഞെടുപ്പിൽ വോട്ടു പിടിക്കാൻ അയ്യപ്പനെ കൂട്ടുപിടിക്കരുത് എന്ന ഓർഡർ ഇറക്കിയപ്പോൾ കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായ ടിക്കാറാം മീണ ഐഎഎസ് കേട്ട പഴി ‘കമ്മി’യെന്നാണ്. കള്ളവോട്ടു കണ്ടെത്തിയതോടെ അദ്ദേഹം ‘സംഘി’യുമായി. ഇക്കാര്യത്തിൽ ടിക്കാറാം മീണയുടെ മറുപടി കേൾക്കണ്ടേ.

‘‘എനിക്ക് ഒരു പാർട്ടിയുമില്ല, നിഷ്പക്ഷമായാണ് ജോലി ചെയ്യുന്നത്. സത്യം ചിലർക്കു ദഹിക്കില്ല, പക്ഷേ, എനിക്കു നിയമം പറഞ്ഞേ പറ്റൂ. അയ്യപ്പന്റെ പേരിൽ വോട്ട് ചോദിക്കാൻ പാടില്ല എന്നു പറഞ്ഞത് സത്യമാണ്. ദൈവത്തിന്റെ പേരു പറഞ്ഞ് വോട്ടു പിടിക്കുന്നത് നിയമ വിരുദ്ധമായതു കൊണ്ടാണ് അങ്ങനെ പറഞ്ഞത്. പക്ഷേ, ശബരിമല വിഷയമേ ചർച്ച ചെയ്യാൻ പാടില്ല എന്ന തരത്തിൽ അത് വളച്ചൊടിച്ചു.

പ്രാരാബ്ദങ്ങൾക്കിടെ പ്രായം നീണ്ടു പോയി; സൈമൺ പറയുന്നു, ‘ഇനി എനിക്കൊരു കൂട്ട് വേണം’

പായലിന്റെ കഴുത്തിൽ മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഇരയായത് കൊടിയ പീഡനത്തിന്; കൊലപാതകമെന്ന് സൂചന

‘ഞാൻ വിചാരിച്ചത് അച്ഛൻ പറ്റിക്കും എന്നാണ്’; അരുത് മക്കളോട്... കള്ളം പറയരുത്; നെ‍ഞ്ചില്‍ തൊട്ട കുറിപ്പ്

‘അന്ന് തീരുമാനിച്ചു...ഇവൾ താൻ എൻ പൊണ്ടാട്ടി’; അതുക്കും മേലെ ഈ പ്രണയം; ക്ലിന്റോ–പാവ്നി വിവാഹ വിഡിയോ

കുളി കഴിഞ്ഞെത്തിയപ്പോൾ ഊരിവച്ച ആഭരണങ്ങൾ കാണാനില്ല; ഒടുവിൽ പിടിയിലായത് മകൻ!

കള്ളവോട്ട് കേരളത്തിന്റെ യഥാർഥ വസ്തുതയാണ്. ഇതുവരെ നമ്മളൊക്കെ കേട്ടിട്ടേയുള്ളൂ, ഇത്തവണ തെളിവുണ്ടായിരുന്നു, കയ്യോടെ പിടിച്ചു. ഉടൻ നടപടിയെടുക്കുമെന്ന് ആരും സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. പിടിക്കപ്പെട്ടതിന്റെ ജാള്യത മറയ്ക്കാൻ അവർ പറഞ്ഞ ആരോപണമാണ് ഞാൻ ‘സംഘി’യാണെന്ന്. പ്രവർത്തകരെ സംരക്ഷിക്കാനായി സംസാരിക്കേണ്ടത് നേതാക്കളുടെ കടമയാണ്. തെറ്റു കണ്ടാൽ നടപടിയെടുക്കേണ്ടത് എന്റെയും. സത്യം പറഞ്ഞാൽ ശത്രുവാക്കുമെന്നോ ഉപദ്രവിക്കുമെന്നോ ഉള്ള പേടിയില്ല.’’- ടിക്കാറാം മീണ പറയുന്നു. 

ടിക്കാറാം മീണ ഐഎഎസിന്റെ അഭിമുഖം വായിക്കാം, ഈ ലക്കം ‘വനിത’യിൽ