സഹോദരങ്ങളെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് ക്രിസ്മസിന്റെ ഏറ്റവും വലിയ സന്ദേശമെന്ന് പാലാ ബിഷപ്പ് എമറിറ്റസ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ. ദൈവ കാരുണ്യം ആർക്കും പ്രാപ്യമെന്ന വലിയ സന്ദേശം കൂടിയാണ് ക്രിസ്തുവിന്റെ ജനനം. ദൈവം മനുഷ്യ രക്ഷയ്ക്കായി അവതരിച്ചുവെന്ന സദ്‍വാർത്ത സാധാരണക്കാരായ ഇടയരിലേക്ക് ആദ്യമെത്തിയത് സന്ദേശത്തെ അടിവരയിടുന്നു. ഒന്നിനെപ്പറ്റിയും ആകുലനാകരുതെന്നും, ദൈവകാരുണ്യത്തെ പറ്റി ബോധ്യമുണ്ടാകണമെന്നും അദ്ദേഹം സന്ദേശത്തിൽ പറയുന്നു.
വിഡിയോ കാണാം;