Friday 17 April 2020 01:50 PM IST

നിയോഗം പൂർത്തിയാക്കി മടങ്ങി, അമരത്തില്ല ഇനി നാരയണ ഭട്ടതിരി! വനിതയിൽ വന്ന ലേഖനത്തിന്റെ പൂർണരൂപം

Roopa Thayabji

Sub Editor

vanji_1 (ഫയൽ ചിത്രം) ഫോട്ടോ - ശ്രീകാന്ത് കളരിക്കൽ

ആറന്മുള പാർഥസാരഥിക്ക് തിരുവോണമുണ്ണാൻ വിഭവങ്ങളുമായി പോകുന്ന തോണിയുടെ അമരക്കാരനായ മങ്ങാട്ട് നാരായണ ഭട്ടതിരി കാലത്തിനപ്പുറത്തേക്ക് തുഴഞ്ഞു പോയി. കുമാരനല്ലൂർ മങ്ങാട്ട് ഇല്ലം നാരായണ ഭട്ടതിരി ഇന്നു പുലർച്ചെ (70) അന്തരിച്ചു. സംസ്കാരം കുമാരനല്ലൂർ വീട്ടുവളപ്പിൽ നടത്തി.

ഐതിഹ്യപ്പെരുമയിൽ 22 വർഷം തിരുവാറന്മുളയപ്പന് ഓണസദ്യക്കുള്ള ഇനങ്ങൾ എത്തിച്ചിരുന്നത് നാരായണ ഭട്ടതിരിയാണ്. കോഴഞ്ചേരി കാട്ടൂരിൽ നിന്നാണ് എല്ലാവർഷവും തിരുവോണ തലേന്ന് തിരുവോണത്തോണി ആറന്മുളയ്ക്ക് പുറപ്പെടുന്നത്. ഇതിനു മുന്നോടിയായി മങ്ങാട്ട് നാരായണ ഭട്ടതിരി കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തു നിന്നു അകമ്പടി വള്ളമായ ചുരുളൻ വള്ളത്തിൽ  ഇവിടെ എത്തുകയാണ് പതിവ്.

vanji (ഫയൽ ചിത്രം) ഫോട്ടോ - രതീഷ് മംഗലത്ത്

ആറന്മുള ദേശവഴിയില്‍പ്പെട്ട കാട്ടൂരില്‍ താമസക്കാരായിരുന്ന മങ്ങാട്ടു ഭട്ടതിരി കുടുംബം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കുമാരനല്ലൂരില്‍ കുടിയേറിയത് പാര്‍ഥസാരഥി ഭഗവാന്റെ അഭീഷ്ടാനുസരണം ആയിരുന്നെന്ന് വിശ്വാസം. എല്ലാവര്‍ഷവും തിരുവോണത്തിന് കാഴ്ചവിഭവങ്ങളുമായി എത്തണമെന്നും ഭഗവാന്റെ കല്പനയുണ്ടത്രെ. മങ്ങാട്ട് ഇല്ലത്തിനു സമീപത്തുള്ള തോട്ടിലൂടെ മീനച്ചിലാറിലെത്തി തുടർന്ന് വേമ്പനാട്ട് കായലിലൂടെയും പമ്പയാറ്റിലൂടെയുമാണ് പരമ്പരാഗത യാത്ര. ഇതേക്കുറിച്ച് 2016 സെപ്റ്റംബർ രണ്ടാം ലക്കം വനിതയിൽ രൂപാ ദയാബ്ജി തയ്യാറാക്കിയ റിപ്പോർട്ടിന്റെ പൂർണ രൂപം ചുവടെ:

1.

thiruvonathoni.indd

2.

thiruvonathoni.indd

3.

thiruvonathoni.indd

4.

thiruvonathoni.indd

5.

novelette.indd