Monday 05 March 2018 11:02 AM IST

പത്മശ്രീ മരുന്നമ്മ! ഉൾക്കാടുകളിൽ വളരുന്ന ഒറ്റമൂലി പോലെയുള്ള ഈ ൈവദ്യരമ്മയ്ക്ക് പത്മശ്രീ തിളക്കം

V R Jyothish

Chief Sub Editor

padmasree1 ഫോട്ടോ: അരുൺ സോൾ

കുംഭമാസമാണ്; നട്ടുച്ചയാണ് എന്നിട്ടും സൂര്യനെ കാലുകുത്താൻ അനുവദിക്കുന്നില്ല മൊട്ടമൂടിലെ വൻമരങ്ങൾ. അത്രയ്ക്കും നിബിഡമാണ് പൊൻമുടിയുടെ ഈ താഴ്‌വാരം. ആ വൻമരങ്ങൾക്കു ചുവട്ടിലാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ പനയോല വീട്. പൊൻമുടിയിലേക്കുള്ള വഴിയിൽ കല്ലാറും കല്ലാർ ജംഗ്ഷനും കടന്നാൽ ആദ്യത്തെ ചെക്ക്പോസ്റ്റ്. അവിടെ നിന്നു കാട്ടിലേക്കൊരു ചെറിയ വഴിയുണ്ട്. അങ്ങനെ പോകുമ്പോൾ ചെറിയൊരു ബോർഡ്, ശിവജ്യോതി ചികിത്സാലയം. അതിനപ്പുറം പനയോല കൊണ്ടുള്ള ഒരു കുടിൽ. അതാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ ചികിത്സാലയം.


കല്ലാറിനു കുറുകേ കടക്കണം ചികിത്സാലയത്തിലേക്ക്. കാട്ടാനയെപ്പോലെയാണ് കല്ലാറു െമന്ന് നാട്ടുകാർ. ചിലപ്പോൾ ശാന്തതയോടെ തെളിഞ്ഞ് ഒഴുകും. കണ്ണാടിവെള്ളത്തിൽ മുഖം നോക്കാം. പക്ഷേ, എപ്പോഴാണ് കല്ലാറിനു മദം പൊട്ടുന്നതെന്നു പ്രവചിക്കാൻ കഴിയില്ല. മദയാനയുടെ കൊലവിളിപോലെ ഒരു അലർച്ച േകൾക്കാം ദൂരെനിന്ന്. നാട്ടുകാർക്ക് അതൊരു അടയാളമാണ്. എത്രയോ വട്ടം ലക്ഷ്മിക്കുട്ടിയമ്മ വിളിച്ചു പറഞ്ഞിരിക്കുന്നു. അകലെ നിന്നേ ആ അലർച്ച കേട്ടിട്ട്.


ചാണകം മെഴുകിയ ഒറ്റമുറി പനയോല വീടാണ് ചികിത്സാലയവും. വീടിനു താഴെ ചെറിയൊരു അടുക്കള. മുറിയുടെ അറ്റത്തു വലിയൊരു അടുപ്പ്. ഈ അടുപ്പിലാണു മന്ത്രസ്വരങ്ങൾ നിറഞ്ഞ ഒൗഷധങ്ങൾ തിളയ്ക്കുന്നത്. രാത്രിയിലും ഈ അടുപ്പിലെ തീ അണയ്ക്കാറില്ല. ചുറ്റും വേരും ഇ ലയും കായും പൂവുമായി ചിതറിക്കിടക്കുന്നുണ്ട് രോഗം ശമിപ്പിക്കുന്ന രഹസ്യചേരുവകൾ. തൊട്ടടുത്ത് മറ്റൊരു ചെറിയ വീട്. അതിനു മുകളിൽ ഇലഞ്ഞി മരങ്ങൾ തിങ്ങിനിറഞ്ഞ ഒരിടം. െെദവത്തറയാണത്. ചെറിയൊരു പാർവതി ക്ഷേത്രവുമുണ്ട്. സമയം ഉച്ചയാണെങ്കിലും െനയ്ത്തിരി കത്തുന്നുണ്ട് അവിടെ. പിന്നെ, എന്തൊക്കെയോ മരുന്നുകളുടെ മണവും.


പതിവിലേറെ തിരക്കാണ് ചികിത്സാലയത്തിൽ. ദുബായ്‌യി ൽ നിന്ന് ഒരു കുടുംബം. മകളുടെ വിട്ടുമാറാത്ത തലവേദനയാണ് പ്രശ്നം. ‘ചെന്നിക്കുത്താണ് ഇത്തിരി പഴകിയിട്ടുണ്ട്. തേച്ചു കുളിക്കാൻ എണ്ണ തരാം. ഒറ്റ പ്രാവശ്യം തേച്ചാൽ മതി. സൂര്യോദയത്തിനു മുമ്പ് തേയ്ക്കണം. സൂര്യൻ ഉദിച്ചാൽ‌ ക ഴുകണം. എന്നിട്ടും കുറഞ്ഞില്ലെങ്കിൽ നമുക്കു നോക്കാം.’ ല ക്ഷ്മിക്കുട്ടിയമ്മ സ്നേഹത്തോടെ ചിരിച്ചു.


െെദവമാണു രോഗം, മരുന്ന് മന്ത്രങ്ങള്‍


രോഗമുള്ളവർക്കു മുന്നിലിരിക്കുമ്പോൾ ലക്ഷ്മിക്കുട്ടിയമ്മ മറ്റൊന്നും ആലോചിക്കുന്നില്ല. രാജ്യം പത്മശ്രീ നൽകി ആദരിച്ചതോ, പ്രധാനമന്ത്രി തന്നെക്കുറിച്ച് പ്രസംഗിച്ചതോ, എട്ടാം ക്ലാസിൽ തോറ്റ താൻ യൂണിവേഴ്സിറ്റികളിലെ വിസ്റ്റിങ് പ്രഫസർ ആയതോ, തന്നെ തേടി വിദേശികൾ വരുന്നതോ ഒന്നും അവർ ആലോചിക്കുന്നില്ല. ‘രോഗത്തെ ൈദവത്തെപ്പോലെ കാണുക. മരുന്നാകുന്ന മന്ത്രങ്ങൾ കൊണ്ട് ആ ൈദവത്തെ തൃ പ്തിപ്പെടുത്തുക.’ പക്ഷേ, വരുന്നവർക്കൊക്കെ അറിയേണ്ടത് ഒരു കാര്യം.  ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് സന്തോഷമായില്ലേ?
ചിരി വിടാതെ മുഖത്തു ഗൗരവം വരുത്തി അവർ പറയും. ‘സന്തോഷം ഉണ്ട്. എന്നാൽ അമിതമായ സന്തോഷമില്ല. അമിതമായി സന്തോഷിക്കുന്നവർ അമിതമായി ദുഃഖിക്കും. താങ്ങാവുന്നതിലും അപ്പുറം സന്തോഷവും സങ്കടവും ശരീരത്തിനു കൊടുക്കാൻ പാടില്ല. മിതത്വം വേണം ഏതു കാര്യത്തിനും.’


ജീവിതത്തെ സംബന്ധിച്ച തനതായ കാഴ്ചപ്പാടുകൾ സൂക്ഷിക്കുന്നുണ്ട് ലക്ഷ്മിക്കുട്ടിയമ്മ. അതു മരങ്ങൾ പറഞ്ഞു കൊടുക്കുന്നതാണ്. അനുഭവങ്ങൾ പറഞ്ഞുകൊടുത്തതാണ്. ഒരുപാടു പഴകിയ രോഗങ്ങളുമായി വരുന്നവരോട് ലക്ഷ്മിക്കുട്ടിയമ്മ കാര്യമായി സംസാരിക്കും. രോഗത്തിന്റെ ചരിത്രവും പശ്ചാത്തലവും അറിയാനുള്ള െെസക്കോളജിക്കൽ മൂവ്.
മൂന്നാലു മാസം മുമ്പ് ഒരു പെൺകുട്ടിയും ഭർത്താവും ല ക്ഷ്മിക്കുട്ടിയമ്മയെ കാണാനെത്തി. പെൺകുട്ടിക്കു വിട്ടുമാറാ  ത്ത തലവേദന. തുടങ്ങിയിട്ടു വർഷങ്ങളായി. കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചറിഞ്ഞപ്പോൾ കാര്യം മനസ്സിലായി. വീടിനുള്ളിൽ ആ പെൺകുട്ടി അനുഭവിക്കുന്ന സമ്മർദങ്ങളാണ് തലവേദനയായി പുറത്തുവരുന്നത്. മരുന്നിനല്ല, മനസ്സിനേ കുറയ്ക്കാൻ കഴിയൂ. ആ പെൺകുട്ടിയുടെ ഭർത്താവിനെ വിളിച്ച് ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്നു കുറച്ചു ദിവസം മാറി താമസിക്കൂ തലവേദന മാറും എന്നു പറഞ്ഞു. പിന്നെ തൽക്കാല ആശ്വാസത്തിനു കുറച്ച് എണ്ണയും കൊടുത്തുവിട്ടു. മൂന്നാം മാസം അവർ നന്ദി പറയാൻ വന്നപ്പോൾ ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു. ‘തുല്യനിലയിൽ നിൽക്കുന്ന ഒരു ത്രാസാണ് ദാമ്പത്യം. ഇടത്തും വലത്തും ഒേര ഭാരമായിരിക്കണം. അല്ലെങ്കിൽ തുലാസ് ആടിക്കൊണ്ടിരിക്കും. അതായത് ദാമ്പത്യം ഉ ലഞ്ഞുകൊണ്ടിരിക്കുമെന്ന്...’

padmasree3

എപ്പോഴും സ്േനഹം നിറഞ്ഞ ചിരിയോടെ


പത്മശ്രീ കിട്ടിയതറിഞ്ഞപ്പോൾ നാട്ടുകാരുടെ പ്രവാഹമായി ഇവിടേക്ക്. വരുന്നവരെ  ലക്ഷ്മിക്കുട്ടിയമ്മ നിരാശരാക്കുന്നില്ല. തുളസിയിലയും കിരിയത്തും ചേർത്തു തിളപ്പിച്ചാറ്റിയ ഒ രു ഗ്ലാസ് വെള്ളം കൊടുക്കുന്നുണ്ട് എല്ലാവർക്കും. പിന്നെ, സ്നേഹം നിറഞ്ഞ ചിരിയും. ഉച്ച കഴിഞ്ഞും പിരിഞ്ഞുപോകാ ത്തവർക്ക് കാട്ടുകപ്പ പുഴുങ്ങിയതു െകാടുക്കും. പിന്നെ, കാട്ടുകാന്താരിയും ഉപ്പും വെളിച്ചെണ്ണയും ചേർത്തൊരു കറി. ചുട്ട ചക്കക്കുരുവും ഉണ്ട് കൂട്ടത്തിൽ. കാരയ്ക്കയും കാഞ്ചിപ്പഴവും ഒാടയ്ക്കയും ഒാടക്കുമിളുമായിരുന്നു കാട്ടുവാസിയുടെ ആഹാരങ്ങൾ. കാടു ചുരുങ്ങി നാടായപ്പോൾ ഈ കാട്ടുപഴങ്ങളൊക്കെ അപ്രത്യക്ഷമായി. അതോടെ അന്നം തേടി ആദിവാസി കാടിനു പുറത്തിറങ്ങി.


‘നിങ്ങളെപ്പോലെ കരിച്ചും പൊരിച്ചും തിന്നാനൊന്നുമില്ല കാട്ടിൽ. ഈ കിഴങ്ങുകൾ മാത്രമേയുള്ളൂ. അതും കാട്ടുപന്നിയും കുരങ്ങനും കഴിച്ചതിന്റെ ബാക്കി. അതുകൊണ്ടെന്താ ഞ ങ്ങളൊന്നും അധികം ആശുപത്രി കണ്ടിട്ടില്ല...’ ലക്ഷ്മിക്കുട്ടിയമ്മ പറയുന്നു. ‘കാട്ടിൽ കാണുന്ന ഏതു പച്ചിലയും ഒൗഷധമാണ്. പക്ഷേ, അതു തിരിച്ചറിയണം. ചില െചടികൾ കാഴ്ചയ്ക്ക് വളരെ സൗമ്യമായി നിൽക്കും. പക്ഷേ, ഉഗ്രവിഷമായിരിക്കും. ചില രോഗങ്ങൾക്ക് വിഷം തന്നെ ഉള്ളിലും പുറത്തുമൊക്കെ കൊടുക്കും. എങ്കിലേ ആ രോഗം മാറൂ. ഒാേരാ മരുന്നും ഒാേരാ മന്ത്രമാണ്. ആ മന്ത്രങ്ങൾ െെദവം പറഞ്ഞു തരുന്നതാണ്. അ തുകൊണ്ടാണ് ഞങ്ങൾ ചികിത്സ അത്രയ്ക്കും െെദവികവും പവിത്രവുമായി കാണുന്നത്.’


കാണിമാർ കാടു വാഴും കാലം


ജീവിതത്തെക്കുറിച്ച് ചുരുക്കിയൊന്നു പറയാമോ എന്നു ചോദിച്ചപ്പോൾ ലക്ഷ്മിക്കുട്ടിയമ്മ ചെറുചിരിയോടെ പറഞ്ഞു തുടങ്ങി; ‘കാട്ടിലെ ‘ചിത്തിരതിരുനാള്‍ മഹാരാജാവാ’യിരുന്നു എന്റെ മുത്തച്ഛൻ‌ ചാത്താടി കാണി. രാജാക്കന്മാർ നാടു ഭ രിച്ചിരുന്നപ്പോൾ കാടിന്റെ ഭരണം, അരചൻമാർക്കായിരുന്നു. ഇ ന്നത്തെ നാട്ടുഭരണം പോലെയല്ല അന്ന് കാട്ടുഭരണം. നേരും നെറിയും സത്യവും നീതിയുമുണ്ടായിരുന്നു കാട്ടരചന്മാർക്ക്. മലദൈവങ്ങളെ സാക്ഷിയാക്കി അവർ കാടു ഭരിച്ചു. അന്ന് ഊരിലെ ആശുപത്രി കൂടിയായിരുന്നു ചാത്താടി കാണിയുടെ പനയോലക്കുടിൽ. ചാത്താടി കാണിയും മകള്‍ കുഞ്ചിദേവിയും പാരമ്പര്യ െെവദ്യം പഠിക്കുകയും പരീക്ഷിക്കുകയും ചെയ്തിരുന്നു. കുഞ്ചിദേവി കാടിന്റെ വയറ്റാട്ടി കൂടിയായിരുന്നു. വയറ്റാട്ടിയുടെ സാമർഥ്യം അറിഞ്ഞു കാട്ടിൽ നിന്നു മാത്രമല്ല നാട്ടിൽ നിന്നും ആൾക്കാരെത്തി.

padmasree4


കുഞ്ചിദേവിയുടെ ഏഴാം പ്രസവം പക്ഷേ, സന്തോഷത്തെക്കാളേറെ ദുഃഖം നിറഞ്ഞതായിരുന്നു. പ്രസവം കഴിഞ്ഞ് ആ റാം ദിവസം ഭർത്താവ് മരിച്ചു. പിറന്നുവീണ് ആറാം ദിവസം അച്ഛനെ നഷ്ടപ്പെട്ട ആ കുഞ്ഞാണ് ലക്ഷ്മിക്കുട്ടി. അച്ഛന്റെ സ്ഥാനത്തുനിന്നു വളർത്തിയത് മുത്തച്ഛൻ ചാത്താടി കാണി. എല്ലാ ഓണക്കാലത്തും തിരുവിതാംകൂർ രാജാക്കന്മാരെ മുഖം കാണിക്കുന്ന ഏർപ്പാടുണ്ട് കാണിക്കാർക്ക്. ഒരു ഓണക്കാലത്ത് ചാത്താടി കാണി മഹാരാജാവിനോട് സങ്കടം പറഞ്ഞു,‘ ഊരിലെ കുട്ടികൾക്കു പഠിക്കാൻ ഒരു പ ള്ളിക്കൂടം വേണം.’ കല്ലാറിൽ അന്നൊരു കുതിരാലയമുണ്ട്. പൊന്മുടിയിലേക്കു വരുന്ന രാജാക്കന്മാരുടെ കുതിരകൾ വിശ്രമിക്കുന്നയിടം. ആ കെട്ടിടം സ്കൂളിനുേവണ്ടി മാറ്റിപ്പണിയാൻ കൽപ്പനയായി. ആ സർക്കാർ പ്രൈമറി സ്കൂളിൽ  പഠിക്കാൻ‌ വന്ന മൂന്നു പേരിൽ ഒരാൾ ലക്ഷ്മിക്കുട്ടിയായിരുന്നു. മറ്റുരണ്ടുപേരിൽ‌ ഒരാൾ ലക്ഷ്മിക്കുട്ടിയുെട അമ്മാവന്റെ മകൻ. ലക്ഷ്മിക്കുട്ടിയെക്കാൾ പത്തു വയസ് പ്രായക്കൂടുതൽ. അന്നേ ലക്ഷ്മിക്കുട്ടിയുെട സംരക്ഷകനായ മാത്തൻ കാണി പിന്നീട് ജീവിതാന്ത്യം വരെ ആ കർത്തവ്യം തുടർന്നു.


മത്താട്ടങ്ങളുെട കാലം


‘മദവും  മത്തുമാണ് (അഹങ്കാരവും ലഹരിയും) നമ്മുടെ പ്രശ്ന ങ്ങൾ. നമ്മുടെ മുന്നിൽ കാണുന്നതൊക്കെ മത്തു കൂടിയാലു ള്ള പ്രശ്നങ്ങളാണ്. മത്തിനു മരുന്നു കൊടുക്കണം. ശരീരത്തിനു മാത്രം േപാരാ മനസ്സിനും.’ മത്താട്ടം എന്ന പേരിൽ എഴുതിയ കവിത നീട്ടി വായിച്ച്  ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു.
കവിതയും നാടൻപാട്ടും വരുന്നത് എപ്പോഴെന്ന് പറയാൻ പറ്റില്ല. മൂളി മൂളി ആദ്യത്തെ വരി കിട്ടിയാൽ പിന്നെ എഴുതാനിരിക്കും. പിന്നെ, കല്ലാറിന്റെ പ്രവാഹം പോലെ പാട്ടുകൾ വരും.
‘പക കൊണ്ടും പ്രതികാരം കൊണ്ടും കാട്ടിൽ കൊലപാത കങ്ങൾ നടക്കാറില്ല. പക്ഷേ, തിന്നാൻ വേണ്ടി കൊല്ലാം. തി ന്നാൻ പാടില്ലാത്തതിനെയും പാലു തരുന്നതിനെയും കൊല്ല രുത്. അതാണ് കാടിന്റെ നിയമം. ഈ നിയമവും നീതിയും പക്ഷേ, മനുഷ്യർക്കു മാത്രം ബാധകം. കാരണം,  കാട് കാട്ടുമൃഗങ്ങൾക്കുള്ളതാണ്. മനുഷ്യർ അവിടെ കുടിയേറ്റക്കാർ മാത്രമാണ്. ‘ചത്തും കൊന്നും പിടിച്ചു തിന്നും കാലം കഴിക്കുവിൻ’ എന്നാണ് െെദവം കാട്ടിലെ മനുഷ്യരോടു പറഞ്ഞത്. അതുകൊണ്ടു കാട്ടുവാസികൾക്കു മരണഭയം ഇല്ല. ഒറ്റയാനോട് ഇടയാനും വിഷപ്പാമ്പിനെ ചുറ്റിയെടുത്ത് എറിയാനും വേട്ടയാടാനും വൻമരങ്ങളിൽ തേൻകൂടുകൾ തിരഞ്ഞു പോകാനും അവർക്ക് മനസ്സുറപ്പുള്ളതിന്‍റെ കാരണവും അതാണ്.

 

പ്രാണന്റെ കരച്ചിൽ േകള്‍ക്കുമ്പോള്‍


വിഷചികിത്സയുള്ള നാട്ടു െെവദ്യന്മാർ നിഷ്കർഷിക്കുന്ന ഒരു കാര്യമുണ്ട്.  ലക്ഷ്മിക്കുട്ടിയമ്മയും അതു കർശനമായി പറയാറുണ്ട്. ‘‘കടിക്കുന്ന വിഷജീവി എന്തായാലും അതിനെ കൊല്ലരുത്. എന്താണെന്നു മനസ്സിലാക്കണം. കാരണം, മനുഷ്യശരീരത്തിലേക്കു കുത്തിവച്ച വിഷം തിരിച്ചിറക്കാൻ ആ ജീവിയുടെ സഹായം വേണം. ഒരു പ്രാർഥന പോകുന്നത് ആ ജീവിയിലേക്കാണ്. വിഷജീവി കൊല്ലപ്പെട്ടാൽ ചികിത്സകന് അത്രയ്ക്കും പ്രയാസമുണ്ടാകും. ചികിത്സയ്ക്കിടയിൽ ഉറക്കവും ക്ഷീണവും ഉണ്ടാവും. മയങ്ങിപ്പോവും നമ്മൾ. അതാണ് ഇന്നേവരെ യുള്ള അനുഭവം.’  ലക്ഷ്മിക്കുട്ടിയമ്മ ചിരിക്കുന്നു. വിഷചികിത്സയിൽ പേപ്പട്ടിവിഷത്തിനു മാത്രമേ ചികിത്സി ക്കാതുള്ളൂ. എത്ര ദിവസം കാടു കയറിയാലും പേപ്പട്ടി വിഷത്തിനുള്ള ചില മരുന്നുകൾ കിട്ടാറില്ല. അങ്ങനെയാണ് ആ ചി കിത്സ വേണ്ടെന്നു വച്ചത്.


വിഷചികിത്സയ്ക്ക്  ലക്ഷ്മിക്കുട്ടിയമ്മയുടെ പനയോലക്കുടിലുതന്നെ ആശുപത്രിയാകും. എട്ടും പത്തും ദിവസം രോഗി കൂടെയുണ്ടാകും. ഇവിടെ വേവുന്ന ആഹാരത്തിൽ നിന്ന് ഒരു പങ്കുകൊടുക്കും. കാട്ടുമരുന്നുകൾക്ക് പഥ്യവും പ്രാർഥനയും പ്രധാനമാണ്. ഇവിടെ താമസിക്കുന്നവർക്ക് അതു തെറ്റാറില്ല. പിന്നെ, രോഗിക്കു െെവദ്യനിലും മരുന്നിലുമുള്ള വിശ്വാസം. അ തും പ്രധാനം. അവിശ്വാസത്തോടെ മരുന്നുകഴിച്ചാൽ ഫലം ഇത്തിരി കുറയും. അതും  ലക്ഷ്മിക്കുട്ടിയമ്മ തന്നെ പറയും.


വിഷചികിത്സയെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ കൂട്ടത്തിൽ ഒരാൾ ചോദിച്ചു: ‘‘ഏറ്റവും വീര്യമുള്ള വി ഷം ഏതാണ്?’’
മറുപടി പറയാൻ  ലക്ഷ്മിക്കുട്ടിയമ്മയ്ക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ‘മനുഷ്യന്റെ നാവിന്. ഒരു കുലം തന്നെ മുടിക്കാൻ ഒരു നാവു മതി.
എല്ലാ പ്രശ്നങ്ങളും തുടങ്ങുന്നത് മോശം വാക്കിൽ നി ന്നാണ്. ആ വിഷത്തിനു ചികിത്സയുണ്ടാവും. പക്ഷേ, ശമനമുണ്ടാകില്ല. വിഷം ചിലപ്പോൾ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാറില്ലേ? അതുപോലെ ആത്മഹത്യ ചെയ്യാൻ നിൽക്കുന്ന ഒരാളോട് അല്ലെങ്കിൽ ജീവിതത്തിൽ തകർന്നുനിൽക്കുന്ന ഒ രാളോട് നാലു നല്ല വാക്കു പറഞ്ഞാ അവർ ജീവിതത്തിലേക്ക് തിരിച്ചുവരും. അപ്പോൾ നാവിന്റെ വിഷം കൊണ്ടു കൊല്ലാനും പറ്റും ജീവിപ്പിക്കാനും പറ്റും.’


അഞ്ഞൂറോളം പാരമ്പര്യമരുന്നുകളും അവയുടെ കൂട്ടും ഉണ്ടാക്കുന്ന വിധവും ഈ വനമുത്തശ്ശിക്കു മനഃപാഠം. പ്രായം കൂടുന്നെങ്കിലും ഒാർമ കൂടുതൽ തെളിയുന്നതേയുള്ളൂ. ഈ മരുന്നുകളിൽ പലതും ലക്ഷ്മിക്കുട്ടിയമ്മയുടെ പരീക്ഷണശാലയിൽ വർഷങ്ങൾ നീണ്ട നിശ്ശബ്ദമായ ധ്യാനത്തിലൂടെ, കഠിനമായ സാധനയിലൂടെ ഉണ്ടാക്കിയെടുക്കുന്നതാണ്.

padmasree2

വിളക്ക് അണക്കാതെയുള്ള കാത്തിരിപ്പ്


‘ചില ഉച്ചസമയങ്ങളിൽ വെറുതെ തോന്നും  കിഴക്ക് ആരെയോ വിഷം തീണ്ടിയിട്ടുണ്ട്. മരുന്നു പറിച്ചു വയ്ക്കാം. ഞാനുടനെ കാട്ടിലേക്കിറങ്ങും. സഹായത്തിന് നാണിപ്പൂച്ചയും കാണും. മരുന്നു കഴുകി വൃത്തിയാക്കി വിളക്കു കത്തിച്ചുവയ്ക്കും. അ പ്പോഴേക്കും വിഷംതീണ്ടിയ ആളെയും കൊണ്ടു ബന്ധുക്കൾ എത്തിയിട്ടുണ്ടാകും. ഒന്നിലേറെ ദിവസങ്ങൾ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ചിലപ്പോൾ മരുന്നുകൾ പറിച്ചുവച്ചാലും ആരും  വരാതെയുമിരിക്കും. എന്നാലും ഞാൻ വിളക്ക് അണയ്ക്കാറില്ല.
നാൽപത്തിയഞ്ചു വർഷത്തെ ധ്യാനം. പിന്നെ, പൂർവികർ കാതിലോതി തന്ന അപൂർവമായ മന്ത്രസിദ്ധി, പിന്നെ, മലദൈവങ്ങളുടെ കാരുണ്യം. ഇതൊക്കെ തരുന്ന ശക്തിയാണത്.’  ലക്ഷ്മിക്കുട്ടിയമ്മ മുകളിലേക്കു നോക്കി െെകകൂപ്പി.


ശിവനും പാർവതിയും ഗണപതിയും നന്ദികേശനും വസിക്കുന്നു എന്നു വിശ്വസിക്കുന്ന പുരാതനമായ െെദവത്തറകൾ. പൂക്കാറായ ഇലഞ്ഞിമരച്ചുവട്ടിൽ ക്ഷേത്രത്തിന്റെ തൊട്ടടുത്ത് നാഗത്തറ, പഞ്ചപാണ്ഡവന്മാരുടെ പൊന്നു സൂക്ഷിച്ചിരുന്ന മല എന്നു വിശ്വസിക്കുന്ന പൊൻമുടിയുടെ താഴ്‌വാരം. ല ക്ഷ്മിക്കുട്ടിയമ്മ ൈദവങ്ങളെക്കുറിച്ചു സംസാരിക്കുന്നതു കേൾക്കുമ്പോൾ തോന്നും ഏേതാ അടുത്ത ബന്ധുക്കളെക്കുറി ച്ചു പറയുകയാണെന്ന്.

 

മായക്കോഴികൾ കൂവുന്ന ഇടം


‘പുലർച്ചേ എല്ലാ കോഴികളും ഏറെക്കുറെ ഒരേ സമയത്താണു കൂവുന്നത്. അതെന്തുകൊണ്ടാണെന്നറിയാമോ? ആദിവാസികൾക്കിടയിൽ ഒരു വിശ്വാസമുണ്ട്. ആദ്യം കൂവുന്നത് മായക്കോഴിയാണ്. മനുഷ്യർക്ക് കാണാനാവാത്ത, കേൾക്കാനാവാത്ത കാട്ടുമുത്തപ്പന്റെ കോഴിയാണത്. പക്ഷേ, കോഴികൾക്കതു കേൾക്കാം. അതു കേൾക്കുമ്പോഴാണ് കാട്ടിലും നാട്ടിലുമൊക്കെ കോഴികൾ കൂവിത്തുടങ്ങുന്നത്.


സമയമളക്കാൻ  ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് ഇപ്പോഴും ഘടികാ രം വേണ്ട. വെയിലിന്റെ നിറവും നിഴലിന്റെ നീളവും നോക്കി കൃത്യമായി സമയം പറയും. എങ്ങനെയെന്നു ചോദിച്ചാൽ  ഘടികാരമില്ലാത്ത കാട്ടിൽ ജീവിച്ചാലേ അതു മനസ്സിലാകൂഎന്നു ലക്ഷ്മിക്കുട്ടിയമ്മ പറയും... കാരണം, ഇവിടെ പ്രകൃതിയാണ് പാഠശാല.
കാട്ടറിവുകൾ അന്യംനിന്നു പോകുന്നു കാട്ടുവാസികളെപ്പോലെ തന്നെ. ഡൽഹിയിൽ പോകുമ്പോൾ പ്രധാനമന്ത്രിയെ കാണാൻ പറ്റുമെന്നു കരുതുന്നു. അപ്പോൾ ഈ കാര്യങ്ങളൊക്കെ അദ്ദേഹത്തോടു പറയണം. ഞങ്ങൾക്കുവേണ്ടി സർക്കാർ ഒരുപാടു പണം ചെലവിടുന്നുണ്ട്. അതൊക്കെ എങ്ങോട്ടുപോകുന്നുവെന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ...’
മൂന്നു മക്കളായിരുന്നു ലക്ഷ്മിക്കുട്ടിയമ്മയ്ക്ക്. രണ്ടു പേർ മരിച്ചു. വനദേവതയ്ക്കു വിളക്കുവയ്ക്കാൻ പോയ മൂത്ത മകൻ ധരണീന്ദ്രനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. ഇ ളയ മകൻ ശിവപ്രസാദ് ഹൃദയസ്തംഭനം മൂലം മരിച്ചു.


രണ്ടു മരണങ്ങളും പ്രവചനങ്ങൾക്ക് അപ്പുറത്തായിരുന്നു. ഹൃദയം തകർന്നുപോയെങ്കിലും സഹിക്കാൻ മലദൈവങ്ങൾ ലക്ഷ്മിക്കുട്ടിയമ്മയ്ക്കു ശക്തി നൽകി. രണ്ടാമത്തെ മകൻ ലക്ഷ്മണൻ റെയിൽവേയിൽ ഉദ്യോഗസ്ഥനാണ്.

 


പോകാൻ കഴിയില്ല ഈ കാടുവിട്ട്


മകൻ കാടിറങ്ങിയപ്പോൾ ഒപ്പം വിളിച്ചതാണ് അമ്മയെ. പക്ഷേ, കാടുവിട്ട് എങ്ങോട്ടുമില്ല എന്നു പറഞ്ഞു. രോഗസൗ ഖ്യം തേടി കാണിക്കുഴിയിലെത്തുന്ന നാട്ടുകാരോട് എന്തുപറയും? തൊട്ടിലിൽ നിന്നിറങ്ങി കാട്ടുവഴിയിലേക്കു പിച്ചവച്ചതാണ്.  ഇനി കാട്ടിലേക്കു തന്നെ മടങ്ങണം. മലദൈവങ്ങൾ എപ്പോൾ വിളിച്ചാലും അവസാന യാത്രയ്ക്കു പുറപ്പെടണം.
മൂന്നു പതിറ്റാണ്ടോളം കാടിനുള്ളിൽ നിശ്ശബ്ദമായ ചി കിത്സ നടത്തിയിരുന്ന ലക്ഷ്മിക്കുട്ടിയമ്മയെക്കുറിച്ചു ലോകം അറിഞ്ഞതു സംസ്ഥാന സർക്കാരിന്റെ നാട്ടുെെവദ്യരത്നപുരസ്കാരം ലഭിച്ചതോടെയാണ്. അതിനുശേഷം കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ലക്ഷ്മിക്കുട്ടിയമ്മ വിസിറ്റിങ് പ്രഫസറായി. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള ഗവേഷകർക്കു കാട്ടുചെടികൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒൗഷധഗുണങ്ങൾ വെളിപ്പെടുത്തി. ഇങ്ങനെയൊക്കെയാണ് രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതികളിലൊന്നിലേക്കു ലക്ഷ്മിക്കുട്ടിയമ്മ കയറിപ്പോയത്.


ഗോത്രസമുദായത്തിലേക്ക് ആദ്യത്തെ പത്മശ്രീ. പാരമ്പര്യ നാട്ടുെെവദ്യത്തിന് രാഷ്ട്രത്തിന്റെ ആദരം. എന്നിട്ടും ഒരു മന്ത്രി പറഞ്ഞത് താൻ െെകനോട്ടം പഠിക്കാൻ പോകുകയാണെന്നും അടുത്ത വർഷം പത്മശ്രീക്ക് അപേക്ഷിക്കണം എന്നുമാണ്. ഇതിനെക്കുറിച്ചു ചോദിച്ചപ്പോൾ ലക്ഷ്മിക്കുട്ടിയമ്മ സ്വയം വായപൊത്തിപ്പിടിച്ചു. എന്നിട്ടു പറഞ്ഞു. ‘അതിനെക്കുറിച്ചൊന്നും നമ്മൾ സംസാരിക്കാൻ പാടില്ല. നാവാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു. അതിലാണ് ഏറ്റവും കൂടുതല്‍ വിഷം.’


വരുന്ന മാർച്ചുമാസത്തിൽ രാഷ്ട്രപതിഭവനിൽ ഒരു കാട് പൂത്തിറങ്ങും. അവിടെ കാട്ടുമരുന്നിന്റെ സൗരഭ്യം നിറയും. ആ സൗരഭ്യത്തിൽ ഈ മരുന്നമ്മ പത്മപുരസ്കാരം ഏറ്റുവാങ്ങുമ്പോൾ അഗസ്ത്യമലയുടെ താഴ്‌വാരങ്ങളിലിരുന്ന് ചാത്താടി കാണിയും മല്ലൻ കാണിയും നൂറുകണക്കിന് കാണിക്കാരും ചിരിക്കും. അതോർത്താവും ലക്ഷ്മിക്കുട്ടിയമ്മയും  അറിയാതെ ചിരിച്ചു....


ലക്ഷ്മിയമ്മയുെട ഒറ്റമൂലികൾ


കുഴിനഖം


വേലിപ്പത്തൽ അഥവാ കടലാവണക്കിന്റെ ഇല പറിക്കുമ്പോൾ തണ്ടിൽ നിന്നു രണ്ടോ മൂന്നോ തുള്ളി പാല് ഊറും. ഈ പാൽ നഖത്തിനുള്ളിൽ ഇറ്റിക്കുന്നത് കുഴിനഖം മാ റാൻ സഹായിക്കും.


ചിലന്തിവിഷത്തിന്


ആര്യവേപ്പിന്റെ ഇലയും പച്ചമഞ്ഞളും ചേർത്ത് അരച്ചു വേദനയുള്ള ഭാഗത്തു പുരട്ടിയാൽ ചിലന്തിവിഷത്തിന് ശമനമുണ്ടാവും.

വയറുകടി/വയറ് എരിച്ചിൽ


ആദം – ഹവ്വാ ചെടി എന്ന് അറിയപ്പെടുന്ന (ചുവന്ന ശവം നാറി) ചെടിയുടെ അഞ്ചോ ആറോ ഇല അരച്ചു കഴിക്കുന്നത് വയറിനുണ്ടാകുന്ന അസ്വസ്ഥതകൾക്ക് വളരെ നല്ലതാണ്.

ത്വക്കിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ


കിരിയാത്ത് എന്ന ചെടിയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക. (30 മുതൽ 40 ദിവസം വരെ). കാട്ടിൽ സുലഭമാ യി കിട്ടുന്ന ഒരു ചെടിയാണ് കിരിയാത്ത്. നാട്ടിൽ ചിലയിടങ്ങളിൽ ഉണ്ടാകും. കിരിയാത്ത് കിട്ടാൻ പ്രയാസമുണ്ടെങ്കിൽ തുമ്പയിലയും ഉപ്പും കൂട്ടി അരച്ചു തൊലിപ്പുറത്ത് പുരട്ടുന്നതു നല്ലതാണ്. പത്തു പതിനഞ്ചു ദിവസം ഇതു തുടരണം.

മൂലക്കുരു, മലബന്ധം


∙ രണ്ടു പിടി വാളൻപുളിയില, രണ്ടു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ലാസ് അളവിൽ വറ്റിച്ച് അരിച്ചെടുത്ത് ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക.
∙ ആര്യവേപ്പില, മഞ്ഞൾ, കുറച്ച് ഉപ്പ് ഇവയിട്ടു തിളപ്പിച്ച വെള്ളത്തിൽ ചൂടാറുമ്പോൾ 30 മിനിറ്റ് മുങ്ങിയിരിക്കുന്നത് മൂലക്കുരു ശമനത്തിന് ഉത്തമമാണ്. അരക്കുളി എന്നാണ് ആദിവാസി െെവദ്യത്തിൽ ഇതിനെ പറയുന്നത്.
∙ രണ്ട് അല്ലി വാളൻപുളി ചൂടുവെള്ളത്തിൽ കലക്കി കുടിക്കുന്നത് മലബന്ധത്തിന് വളരെ ഉത്തമം.

ശരീരം തണുക്കാൻ
അത്തിവേരിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ വേനൽക്കാലത്തു ശരിക്കും തണുക്കും.

അത്യാർത്തവം


ആർത്തവം ക്രമത്തിൽ അധികമായാൽ ആടലോടകത്തിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീരും (15 ഗ്രാം) 15 ഗ്രാം ശർക്കര യും ചേർത്തു ദിവസം രണ്ടു നേരം വീതം കഴിക്കുക.