Monday 31 December 2018 07:22 PM IST : By സ്വന്തം ലേഖകൻ

അസ്ഥി നുറുക്കുന്ന കാൻസർ; ഈ പിഞ്ചു ശരീരം ഇനി അനുഭവിക്കാനൊന്നും ബാക്കിയില്ല; കാണാതെ പോകരുത് ഈ വേദന

cancer

കലണ്ടർ താളുകൾ മാറി മറിയുന്നുവെന്നേ ഉള്ളൂ. 2018 പകുത്തു നൽകിയ വേദന പുതിയ വർഷത്തിലും ഈ മൂന്നുവയസുകാരിക്കൊപ്പം കൂടെപ്പോരും. ലോകം മുഴുവൻ പോയ വർഷത്തെ വേദനകളെ മറന്ന് പുതിയ പുലരിയിലേക്ക് പിച്ചവയ്ക്കുമ്പോൾ, നോവും നീറ്റലും പേറിയാകും അവൾ പുതിയ വർഷത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. അർബുദം വരിഞ്ഞു മുറുക്കിയ ആ കുഞ്ഞുശരീരത്തിന്റെ വേദനയുടെ ആഴവും പരപ്പും അളന്നുകുറിക്കുക പ്രയാസം.

അസ്ഥിയിലാണ് ഈ കുഞ്ഞുമാലാഖയ്ക്ക് കാൻസർ പിടിപ്പെട്ടിരിക്കുന്നത്. അനുദിനം ആരോഗ്യനില വഷളാകുമ്പോഴും ചികിൽസാച്ചെലവിന് പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഈ കുടുംബം.

ഉള്ളതെല്ലാം വിറ്റുപെറുക്കി, മകളുടെ ചികിത്സയ്ക്കായി ആവുന്നതെല്ലാം ചെയ്തു. കണ്ണീരുവറ്റിയ പ്രാർത്ഥനയും നേർചകാഴ്ചകളും വേറെയും. എന്നിട്ടും പ്രതീക്ഷയുടെ കിരണം ഈ കുടുംബത്തെ തൊട്ടു തീണ്ടാതെ അകലെയെവിടെയോ മാറിയിരിപ്പാണ്.

ഇതിലും സുന്ദരനായ ലാലേട്ടൻ സ്വപ്നങ്ങളിൽ മാത്രം! വനിതയുടെ പുതുവർഷ പതിപ്പിന്റെ മാസ് കവർഷൂട്ട് വിഡിയോ കാണാം

വാരിപ്പുണർന്നു, ഉമ്മകൾ നൽകി; ഉമ്മയെ കണ്ടതിനു പിന്നാലെ ഹസൻ മരണത്തിന്റെ ലോകത്തേക്ക് യാത്രയായി

സൈമൺ ബ്രിട്ടോ ഇനി ഓർമ്മയിലെ രക്തതാരകം; ഒടുവിലാ നെഞ്ചുനീറിയത് അഭിമന്യുവിനെയോർത്ത്; വനിത അഭിമുഖം

ചോരവാർന്നു പിടഞ്ഞ ജീവനു വേണ്ടി ആ നെട്ടോട്ടം: വൈറൽ പൊലീസുകാരൻ ഓർത്തെടുക്കുന്നു ആ നിമിഷം

മുപ്പതു വർഷം നീണ്ടപ്രവാസം; ഒടുവിൽ നാട്ടിലേക്കു മടങ്ങിയ രാജൻപിള്ളയ്ക്ക് വിധി കാത്തുവച്ചത്; നെഞ്ചുരുക്കും കഥ

മകളുടെ അവസ്ഥയോർത്ത് നൊന്ത് നീറി കരച്ചിൽ ഉള്ളിലടക്കുകയാണ് ഈ അമ്മ. പൂന്പാറ്റയെപ്പോലെ ഓടി നടക്കേണ്ട മകൾ വേദനകൊണ്ട് പുളയുമ്പോൾ പിടിച്ചുനിൽക്കുകയല്ലാതെ ഈ അമ്മയ്ക്ക് വേറെ മാർഗമില്ല. ആശുപത്രികൾ കയറിയിറങ്ങിയുള്ള പരിശോധനകൾക്കൊടുവിലാണ് മൂന്നുവയസുകാരിയെ ബാധിച്ചിരിക്കുന്ന രോഗം അസ്ഥിയിലെ കാൻസർ ആണെന്ന് തിരിച്ചറിഞ്ഞത്. ചികിൽസാച്ചെലിനെക്കുറിച്ച് അറിഞ്ഞതോടെ കുടുംബം എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലായി.

ചെന്നിത്തല ചെറുകോൽ സ്വദേശിയും ടൈൽസ് പണിക്കാരനുമായ ഗിരീഷിന് താങ്ങാനാകുന്നതിലുമപ്പുറമാണ് ചികിൽസാച്ചെലവ്. അതുകൊണ്ടുതന്നെ സുമനസുകളുടെ സഹായം ഏകമകളെ രക്ഷപെടുത്തുമെന്ന് ഈ കുടുംബം പ്രതീക്ഷിക്കുന്നു. ഒപ്പം കൈവിട്ടുപോയ കളിചിരികൾ തിരിച്ചെത്തുമെന്നും.

Renju Gireesh

Corporation Bank

Cherokee Branch( ചെറുകോൽ ബ്രാഞ്ച്)

A/c no- 039 100 101 008 817

IFSC- CORP0000319

PH: 9400976219