Thursday 07 May 2020 02:15 PM IST

അരിച്ചാക്ക് എടുക്കാൻ റെഡി ആയി ഡാൻസ് മാഷ്, പച്ചരിയുടെ സന്ധി ചോദിച്ച് മലയാളം മാഷ്; റേഷൻ കടയിലെ അധ്യാപകരെ ട്രോളി സോഷ്യൽ മീഡിയ

Roopa Thayabji

Sub Editor

t1

ഗുരുത്വകർഷണ ബലം അളന്നു നോക്കി അരിയുടെ തൂക്കം കണക്കാക്കുന്ന ഫിസിക്സ് സാർ, പച്ചരിയുടെ സന്ധിയും സമാസവും ചോദിക്കുന്ന മലയാളം മാഷ്, മണ്ണെണ്ണയുടെ കെമിക്കൽ പേര് പറഞ്ഞു ഞെട്ടിക്കുന്ന പഠിപ്പി... ലോക്ക് ഡൗൺ കാലത്തു റേഷൻ കടകളിൽ അധ്യാപകരെ മേല്നോട്ടത്തിന് നിയോഗിച്ച കണ്ണൂർ കലക്ടറുടെ ഉത്തരവിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ ട്രോളുകൾ ഇങ്ങനെ പോകുന്നു. ചിരിയും തമാശയും നിറഞ്ഞ ട്രോളുകളിൽ സുരാജ്‌ വെഞ്ഞാറമൂട് മുതൽ 'വരനെ ആവശ്യമുണ്ടി'ലെ സുരേഷ് ഗോപി വരെയുണ്ട്.

ലോക്ക് ഡൗൺ കാലത്തെ സാധനങ്ങളുടെ ക്ഷാമം പരിഹരിക്കാൻ വേണ്ടിയാണു സർക്കാർ റേഷൻ കടകൾ വഴി അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നത്. നിർദേശങ്ങൾ താറുമാറാക്കി പല ഇടത്തും തിരക്കും പ്രശ്നങ്ങളും വന്നതിനെ തുടർന്നാണ് കണ്ണൂർ ജില്ലയിൽ മേൽനോട്ട ചുമതല അധ്യാപകരെ ഏൽപ്പിച്ചത്. കോവിഡ് 19 പ്രതിരോധത്തിന് അധ്യാപകരെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. അധ്യാപകരെ റേഷൻ കടകളില്‍ റൊട്ടേഷൻ വ്യവസ്ഥയിലാണ് നിയോഗിക്കുന്നത്. സൗജന്യ റേഷൻ കിറ്റ് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയാണ് അധ്യാപകരുടെ ദൗത്യം. അധ്യാപകരുടെ സാന്നിധ്യത്തിൽ ആണ് ഹോം ഡെലിവറി നടത്തേണ്ടതും.

സ്കൂൾ തമാശകളെ റേഷൻ കടയുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചപ്പോൾ ആ ട്രോളുകളിൽ ചിരിക്കൊപ്പം നൊസ്റ്റാൾജിയയും നിറയുന്നു. അധ്യാപകർ തന്നെ ഈ ട്രോളുകൾ ഷെയർ ചെയ്യുന്നുമുണ്ട്. അവയിലെ ചില ട്രോളുകൾ ഇതാ.

1

t8

2

t7

3

t9

4

t2

5

t5

6

t3

7

t6

8

t4