Tuesday 30 October 2018 05:39 PM IST

മലയാളത്തിലും എനിക്ക് ഇത്രയേറെ ഫാൻസ് ഉണ്ടെന്ന് അപ്പോഴാണ് അറിഞ്ഞത്!

Roopa Thayabji

Sub Editor

vijay-sethupathy09853 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഒരു വർഷം കഴിഞ്ഞിരിക്കുന്നു വിജയ് സേതുപതിയെ കണ്ടിട്ട്. ‘വിക്രം വേദ’യുടെ തകർപ്പൻ വിജയത്തിന്റെ ആരവത്തിലായിരുന്നു ആ കൂടിക്കാഴ്ചയെങ്കിൽ ‘96’ എന്ന സിനിമ തിയറ്ററിൽ നിന്നഴിച്ചുവിട്ട നൊസ്റ്റാൾജിയയുടെ കാറ്റിലലിഞ്ഞാണ് ഇക്കുറി കണ്ടത്. ‘96’ ലെ നായികയായ ജാനു നായകനായ രാമചന്ദ്രനോടു പറഞ്ഞ ആ ഡയലോഗ് ഒന്നു തിരുത്തി ഇങ്ങനെ പറയാതെ തരമില്ലായിരുന്നു, ‘റൊമ്പ ദൂരം പോയിട്ടേൻ...’ ഏറ്റവും പുതിയ ലക്കം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മലയാളം സിനിമയെക്കുറിച്ചും താരങ്ങളെക്കുറിച്ചുമെല്ലാം വിജയ് സേതുപതി വാചാലനായി.

"ഡിസംബറിൽ റിലീസാകുന്ന ‘സൂപ്പർ ഡീലക്സ്’ എന്ന സിനിമയിൽ ഞാനും ഫഹദ് ഫാസിലും ഒന്നിച്ചുവരുന്നുണ്ട്. അതിൽ ട്രാൻസ്ജെൻഡറാണ് എന്റെ കഥാപാത്രം. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ കണ്ടപ്പോൾ മുതൽ ഞാൻ ഫഹദിന്റെ ഫാനാണ്. ‘സൂപ്പർ ഡീലക്സി’ൽ ഞങ്ങൾക്ക് ഒന്നിച്ചുള്ള സീനുകളില്ലെങ്കിലും ഫഹദ് അഭിനയിക്കുന്നതു കാണാനായി മാത്രം ലൊക്കേഷനിൽ പോയിരുന്നു. എത്ര റിയലിസ്റ്റിക്കായാണ് അദ്ദേഹം അഭിനയിക്കുന്നത്, സൂപ്പർ ഓസം...

ഈയിടെ മറ്റൊരു സംഭവമുണ്ടായി. ‘96’നു ശേഷം ഏഴു ദിവസത്തെ തിരുമ്മു ചികിത്സയ്ക്കായി കോട്ടയ്ക്കലിൽ വന്നിരുന്നു. ചികിത്സയുടെ ഭാഗമായി വൈകിട്ട് ഒരു മണിക്കൂർ നടക്കണം. റോഡിൽ വച്ച് എന്നെ കണ്ട് ആളുകൾ ഫോട്ടോയെടുക്കാനും വിശേഷം ചോദിക്കാനും തിരക്കുകൂട്ടി. ഓരോ ദിവസവും ആ തിരക്ക് കൂടിവന്നു. മലയാളത്തിലും എനിക്ക് ഇത്രയേറെ ഫാൻസ് ഉണ്ടെന്ന് അപ്പോഴാണ് അറിഞ്ഞത്."
- വിജയ് സേതുപതി പറയുന്നു.

അഭിമുഖം പൂർണ്ണമായും പുതിയ ലക്കം വനിതയിൽ വായിക്കാം;