Wednesday 25 March 2020 12:07 PM IST : By സ്വന്തം ലേഖകൻ

സീമന്തരേഖയിൽ സിന്ദൂരം അണിയുന്നതിനെ കുറിച്ച് പല തരം വ്യാഖ്യാനങ്ങൾ ഉണ്ട്

sindoor

വിവാഹിതരായ സ്ത്രീകളെ പെട്ടെന്നു തിരിച്ചറിയാൻ സാധിക്കുന്ന അടയാളങ്ങളാണ് താലിയും സീമന്തരേഖയിലെ സിന്ദൂരവും. പൗരാണികമായ ഒട്ടുമിക്ക ഗ്രന്ഥങ്ങളിലും ഈ സിന്ദൂര ധാരണം ഒഴിച്ചു കൂടാൻ പറ്റാത്തതാണ് എന്ന പരാമർശം ഒന്നുമില്ല.


സീമന്ത രേഖയിലെ സിന്ദുര ധാരണത്തെപ്പറ്റി പല പ്രകാരത്തിലുള്ള വ്യാഖ്യാനങ്ങളും നിലവിലുണ്ട്.


താന്ത്രികമായ പ്രാധാന്യം ഈ സിന്ദൂരധാരണ കർമത്തിന് ഉണ്ട് എന്നുള്ള വിശ്വാസവും നിലവിലുണ്ട്.  താന്ത്രിക വിധിപ്രകാരം സിന്ദൂരം ധരിക്കുന്ന സീമന്ത രേഖയിലെ ഈ ഭാഗത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. കന്യകയല്ല എന്ന് സൂചിപ്പിക്കാനുള്ള അടയാളമാണ് സിന്ദൂര ധാരണം എന്ന വാദത്തിന് ആധികാരികത പോര. കാരണം, വിവാഹദിവസം  കതിർമണ്ഡപത്തിൽ വച്ചു തന്നെ സീമന്തരേഖയിലെ സിന്ദൂര ധാരണം നടക്കുന്നതിനാൽ കന്യകാത്വം നഷ്ടപ്പെട്ടതിനെ അറിയിക്കാൻ ആണെന്നു പറയുന്നതിൽ പ്രസക്തിയില്ല.
 ദമ്പതികളായ തങ്ങൾ ദീർഘകാലം ജീവിച്ചു പോകണമെന്നും ശരീരവും ജീവനും എന്ന പോലെ തങ്ങൾ ഇരുവരും  സുഖ ദുഃഖങ്ങൾ പകുത്ത് ജീവിക്കണമെന്നുമുള്ള പ്രതിജ്ഞയാണ് വിവാഹചടങ്ങിലൂടെ നടത്തുന്നത്. അതിന്റെ അടയാളങ്ങളായി താലിയെയും സീമന്തരേഖയിലെ സിന്ദൂരത്തെയും കണക്കാക്കുന്ന വിശ്വാസത്തിനാണ്  പ്രചാരം.


വിവാഹിതയാണ് എന്ന് തിരിച്ചറിയാനുള്ള അടയാളമാണ് സിന്ദൂരധാരണം എന്ന ചിന്തയ്ക്കാണ് കൂടുതൽ ആധികാരികത.