Thursday 24 May 2018 04:00 PM IST : By സ്വന്തം ലേഖകൻ

ജനുവരിയിൽ ജനിച്ചവർ മിതഭാഷികൾ, മേയിലുള്ളവർ ദുർവാശിക്കാർ! ജനിച്ച മാസം പറയും നിങ്ങളുടെ സ്വഭാവം

astro

ജനിച്ച മാസം ഒരാളുടെ സ്വഭാവത്തെ നിർണ്ണയിക്കുന്ന സുപ്രധാന ഘടകങ്ങളിലൊന്നാണ്. അതു തെളിയിക്കുന്ന നിരവധി പഠനങ്ങളും വന്നിട്ടുണ്ട്. അത്തരത്തിൽ ജൻമമാസം പൊതുവായി ഒരു മനുഷ്യന്റെ സ്വഭാവത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്നു നോക്കാം.

1. ജനുവരി

ജനുവരിയിൽ ജനിച്ചവർ പൊതുവേ ഊർജസ്വലരും അച്ചടക്കമുള്ളവരുമായിരിക്കും. വലിയ അഭിലാഷങ്ങളുള്ളവരാകും. വളരെ ശ്രദ്ധിച്ചായിരിക്കും തീരുമാനങ്ങളെടുക്കുക. അധികം സംസാരിക്കുന്ന പ്രകൃതക്കാരല്ല. മനസ്സിലുള്ള സ്നേഹം പുറമേക്കു പ്രകടിപ്പിക്കുന്നതിൽ ഇവർ പരാജയപ്പെടും.

2. ഫെബ്രുവരി

ഫെബ്രുവരിയിൽ ജനിച്ചവർ പൊതുവേ തുറന്ന മനസ്സുള്ളവരും സത്യസന്ധരുമായിരിക്കും. കാര്യങ്ങൾ വെട്ടിത്തുറന്നു പറയാൻ മടിക്കില്ല. തികച്ചും സഹൃദയരും സുഹൃത്തുക്കളോട് ആത്മാർത്ഥതയുള്ളവരുമായിരിക്കും. കലാ പ്രേമികളായ ഇവർ നവീനമായ ജീവിത രീതികൾ പിൻതുടരുന്നവരാകും.

3. മാർച്ച്

മാർച്ചിൽ ജനിച്ചവർ പൊതുവേ അസാധാരണ വ്യക്തിത്വത്തിന് ഉടമകളാകും. കാൽപ്പനികരും സ്വപ്നജീവികളുമായ ഇവർ ലോലമനസ്കരാണ്. വൈകാരികമായും സമർപ്പണബോധത്തോയെടും പ്രവർത്തിക്കും. സ്നേഹസമ്പന്നരും സൗഹൃദങ്ങളിലും ബന്ധങ്ങളിലും സത്യസന്ധരും നിസ്വാർത്ഥരുമായിരിക്കും.

4. ഏപ്രിൽ

ഏപ്രിലിൽ ജനിച്ചവർ വൈകാരികമായി ഉയർന്ന തലത്തിലായിരിക്കും. സ്വഭാവത്തിൽ ഇത് പ്രകടമാകും. ധൈര്യശാലികളും സ്വാതന്ത്ര്യബോധമുള്ളവരുമാകും. ഉൗർജ്വസ്വലരായിരിക്കും. പ്രസന്നവദനരും തലക്കനമുള്ളവരുമായ ഇവർ ദുർവാശിക്കാരും ശക്തരുമാണ്. സൗഹൃദത്തിന് വില കൽപ്പിക്കുന്നതിനൊപ്പം മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യും.

5. മേയ്

മേയില്‍ ജനിച്ചവർ പൊതുവേ ദുർവാശിക്കാരും സ്വാതന്ത്ര്യബോധമുള്ളവരുമാണ്. വലിയ സ്വാധീന ശക്തി പ്രകടിപ്പിക്കുന്ന ഇവർ ഉയർന്ന അഭിലാഷമുള്ളവരായിരിക്കും. അനായാസം മറ്റുള്ളവരുടെ ശ്രദ്ധയും വാത്സല്യവും പിടിച്ചു പറ്റും. ആശ്ചര്യ ജനകമായ മാനസിക ബലം പ്രകടിപ്പിക്കുന്നതിനൊപ്പം ശാരീരികമായി സൗന്ദര്യമുള്ളവരുമായിരിക്കും. കലാസ്നേഹികളായ ഇവർ ഇഷ്ടങ്ങളിൽ സ്വാർത്ഥരാകും.

6. ജൂൺ

ജൂണിൽ ജനിച്ചവർ പൊതുവേ ഊർജ്വസ്വലരും സംസാര പ്രിയരുമാണ്. സൗന്ദര്യവും ആകർഷണീയതയുമുണ്ടാകും. സ്വന്തം പ്രതിശ്ഛായയിലും ഭാവങ്ങളിലും അതീവ ശ്രദ്ധാലുക്കളാകും. സംഗീതം,ആഡംബരം എന്നിവയയിൽ തത്പരരാകും. പകൽ സ്വപ്നങ്ങളിൽ അഭിരമിക്കുന്നവരെങ്കിലും പ്രായോഗികമതികളാണ്. സാഹചര്യങ്ങൾക്കനുസരിച്ച് തമാശകൾ പറയുന്നവരും ആസ്വദിക്കുന്നവരുമാണ്.

7. ജൂലൈ

ജൂലായിൽ ജനിച്ചവർ പൊതുവേ ചുറ്റുമുള്ളവരെ വലിയ തോതില്‍ പ്രചോദിപ്പിക്കുന്നവരാണ്. കുടുംബസ്നേഹികളും സ്നേഹിക്കുന്നവരെ സംരക്ഷിക്കുന്നവരുമായിരിക്കും. ഇവർ കഠിനാധ്വാനികളും സംരംഭകരുമാണ്. ഇവർ സാമ്പത്തിക സുരക്ഷയ്ക്ക് പ്രാധാന്യം നൽകും. പൊതുവേ ആഹ്ളാദഭരിതരാകും.

8. ഓഗസ്റ്റ്

ആഗസ്റ്റിൽ ജനിച്ചവര്‍ പൊതുവേ ആത്മവിശ്വാസമുള്ളവരും തന്നെക്കുറിച്ച് വലിയ അഭിമാനബോധമുള്ളവരുമാണ്. മാനസികമായി കരുത്തുള്ളവരും ആകർഷണീയ വ്യക്തിത്വങ്ങളുമായിരിക്കും. ധൈര്യശാലികളും ഭയരഹിതരുമായ ഇവർ സൗഹൃദങ്ങളിൽ ആത്മാർത്ഥതയുള്ളവരും ബന്ധങ്ങളിൽ കൂറുള്ളവരുമായിരിക്കും. നേരാ വാ നേരാ പോ ചിന്താഗതിക്കാരാണ്.

9. സെപ്റ്റംബർ

സെപ്തംബറിൽ ജനിച്ചവർ പൊതുവേ ബുദ്ധിയുള്ളവരായിരിക്കും. ശ്രദ്ധാലുക്കളും വേഗത്തിൽ ചിന്തിക്കുന്നവരുമാണ്. സ്നേഹസമ്പന്നരും നിസ്വാർത്ഥരുമാകും. നന്ദിയുള്ളവരാണ്. ഇവർക്ക് ക്ഷമാശീലം കൂടുതലാണ്. തുറന്ന മനസ്സുള്ളവരെങ്കിലും ആരെയും ഇവർ നിസ്സാരമായി വിധിയെഴുതും.

10. ഒക്ടോബർ

ഒക്ടോബറിൽ ജനിക്കുന്നവർ പൊതുവേ വശ്യതയുള്ളവരും ഊർജ്ജം പ്രസരിപ്പിക്കുന്നവരുമാണ്. പരിചയപ്പെടുന്നവരിൽ സ്വാധീനം ചെലുത്തും. സൗഹൃദം സ്ഥാപിക്കാനും മിടുക്കരാണ്. സമാധാനപ്രിയരായ ഇവർ തനിക്കു ചുറ്റും ഒത്തൊരുമ നിലനിർത്താൻ ശ്രദ്ധിക്കും. പകൽ സ്വപ്നം കാണുന്ന ഇവർ വൈകാരികതകളെ ബുദ്ധിപരമായി കൈകാര്യം ചെയ്യും. നീതിയിൽ വിശ്വസിക്കുന്നവരും ക്രിയാത്മകമായ മനസ്സുള്ളവരുമായിരിക്കും.

11. നവംബർ

നവംബറിൽ ജനിച്ചവർ പൊതുവേ കൂർമ്മ ബുദ്ധിയുള്ളവരും കഠിനാധ്വാനികളുമായിരിക്കും. അവർ തങ്ങളുടെതായ ചില ശരികളിൽ വിശ്വസിക്കുന്നവരാണ്. ലജ്ജാശീലരും രഹസ്യങ്ങൾ സൂക്ഷിക്കാൻ മിടുക്കരുമാണ്. സത്യസന്ധരും സ്നേഹസമ്പന്നരുമാണ്. മുൻവിധികൾ സൂക്ഷിക്കുന്നവരല്ല.

12. ഡിസംബർ

ഡിസംബറിൽ ജനിച്ചവർ തന്നിൽ അഭിമാന ബോധമുള്ളവരായിരിക്കും. ഇവർക്ക് വലിയ അഭിലാഷങ്ങളുണ്ടാകും. ചർച്ചകളിലും കായിക വിനോദങ്ങളിലും തത്പരരാണ്. മൃദു ഭാഷികൾ. വിനീതർ. തനിക്കു ചുറ്റുമുള്ളവരെ ആനന്ദിപ്പിക്കുന്നവർ.