Thursday 13 April 2017 04:53 PM IST : By സ്വന്തം ലേഖകൻ

ജ്യോതിഷ പണ്ഡിതൻ ഹരി പത്തനാപുരം ഗണിച്ച, 27 നക്ഷത്രങ്ങളുടെ സമ്പൂർണ വിഷുവര്‍ഷഫലം

vishu_astro

പാരമ്പര്യ ജ്യോതിഷകുടുംബാംഗമായ ഹരി പത്തനാപുരം അച്ഛന്‍ േഗാപാലന്‍ െെവദ്യരുെട ശിക്ഷണത്തില്‍ ജ്യോതിഷ പഠനം തുടങ്ങി. തുടര്‍ന്നു സംസ്കൃത േകാളജില്‍ നിന്നു േജ്യാതിഷം അഭ്യസിച്ചു. വിവിധ മാധ്യമങ്ങളില്‍ ജ്യോതിഷപംക്തികള്‍ െെകകാര്യം ചെയ്യുന്നു. ജ്യോതിഷസംബന്ധമായ നിരവധി ലേഖനങ്ങളും പുസ്തകവും എഴുതിയിട്ടുണ്ട്.

അശ്വതി

ദാമ്പത്യ ജീവിതത്തിൽ സന്തോഷകരമായ ചില അനുഭവങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ട വർഷമാണ്. അസുഖം വന്നാൽ കഴിവതും പുറത്ത് പറയാതെ സഹിക്കുന്ന സ്വഭാവ രീതി മാറ്റണം. ചെറിയ രോഗമാണെന്ന് തോന്നുമ്പോൾത്തന്നെ മതിയായ ചികിത്സ തേടാൻ ശ്രമിക്കുക. സാമ്പത്തികമായ ഇടപാടുകളിൽ കൂടുതൽ കണിശത കാട്ടുക. ജോലി ലഭിക്കാതെ ബുദ്ധിമുട്ടിലായിരുന്നവർക്ക് ആഗ്രഹസഫലീകരണം ഈ വിഷുവർഷം ഉണ്ടാകും. സെപ്റ്റംബർ വരെ ജോലിയിൽ അൽപം മാനസിക പിരിമുറുക്കവും അലച്ചിലും ഉണ്ടാകുമെങ്കിലും നഷ്ടപ്പെടുത്തിക്കളയാതെ നോക്കുക. ബന്ധുക്കൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ പരിഹരിക്കാൻ മധ്യസ്ഥന്റെ റോൾ വഹിക്കേണ്ടി വരും. നിർമാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുകൾക്ക് നേട്ടങ്ങൾ പ്രതീക്ഷിക്കാം. വ്യാപാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത തടസ്സങ്ങൾ ഒരു പരിധി വരെ മാറി കിട്ടും.

ഇടവം, കർക്കടകം: യാത്രകൾ അൽപം ശ്രദ്ധിക്കുക. നടപ്പാക്കേണ്ട കാര്യങ്ങൾ ഉറപ്പു വരുത്തിയശേഷം മാത്രം യാത്ര പോകുന്നതാണ് ഉചിതം.

കന്നി, തുലാം, വൃശ്ചികം: സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ചതിവുകൾ പറ്റാനുള്ള സാധ്യത.

മകരം, കുംഭം: കുറേക്കാലമായി മനസ്സിൽ ഉണ്ടായിരുന്ന ചില ആഗ്രഹങ്ങൾ സഫലമാകും.

നക്ഷത്ര വൃക്ഷം : കാഞ്ഞിരം. ഈ വിഷുവിന് രണ്ട് കാഞ്ഞിരത്തൈ നടുക. ജൈവവളം ഇട്ട് പരിപാലിക്കുന്നതിനും ശ്രമിക്കുക.

ഭരണി

ജോലി നഷ്ടപ്പെട്ട വിഷമത്തിൽ ആയിരുന്നവർക്ക് സന്തോഷകരമായ വാർത്തകൾ കേൾക്കാൻ ഈ വിഷു വർഷം സാധിക്കും. തന്ത്രപരമായ നീക്കത്താൽ നിർണായകമായ പല ഗുണങ്ങളും ജീവിതത്തിൽ നേടിയെടുക്കും. ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം മറ്റുള്ളവരോടു പറയുന്ന സ്വഭാവ രീതി നിയന്ത്രിക്കണം. സ്വത്ത് സംബന്ധിച്ച തർക്കങ്ങൾ ഉണ്ടാകു ന്നതിന് സാധ്യതയുണ്ട്. അത് നിയമപരമായ കുരുക്കുകളിലേക്ക് പോകാതെ ശ്രദ്ധിക്കുക. പുതിയ ചില സംരംഭങ്ങളുടെ ചുമതല ഏറ്റെടുക്കേണ്ടി വരാം. ത്വക് സംബന്ധമായ രോഗങ്ങൾ പിടിപെടുന്നതിനുള്ള സാധ്യത കാണുന്നു. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് സംഭവിക്കാ ൻ ഇടയുള്ളത്. പല പദ്ധതികളും ആവിഷ്കരിക്കുന്നതിനും നടപ്പാക്കുന്നതിനും സാധിക്കും. എങ്കിലും ചില ആരോപണങ്ങൾ ഉയരാൻ ഇടയുണ്ട്. കുടുംബ ബന്ധത്തത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കാൻ ശ്രമിക്കുക. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാം.

മിഥുനം, ചിങ്ങം: മംഗളകരമായ ചില ചടങ്ങുകൾ സ്വന്തം വീട്ടിലോ ബന്ധു ഭവനത്തിലോ ഉണ്ടാകും. ചെലവുകൾ വർധിക്കും.

തുലാം, ധനു: പുതിയ കാര്യങ്ങൾ തുടങ്ങരുത്. പണം നിക്ഷേപിച്ചുള്ള പദ്ധതികളിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിക്കുക.

നക്ഷത്രവൃക്ഷം: െനല്ലി. വിഷുവിന് വീടിന് സമീപം മൂന്ന് നെല്ലിത്തൈകൾ (അമ്‌ല) നടുക.

കാർത്തിക

സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധികൾ ഒട്ടൊക്കെ പരിഹരിക്കുന്നതിന് സാധിക്കുന്ന വിഷു വർഷമാണ് വരുന്നത്. ഔഷധമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവര്‍ക്ക് കുറച്ചു മാനസിക വൈഷമ്യങ്ങൾ അനുഭവിക്കുന്നതിന് ഇടയായിത്തീരും. സന്താനങ്ങളെക്കൊണ്ട് മനസ്സിന് വിഷമതയുണ്ടാക്കുന്ന ചില അനുഭവങ്ങളും പ്രതീക്ഷിക്കാം.

സർക്കാരിൽ നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇതേവരെ തടസ്സപ്പെട്ടു കിടന്നിരുന്നത് ഒരു പരിധി വരെ പരിഹാരം കണ്ടെത്താൻ ഈ വർഷം കഴിയും. വസ്തു വിൽക്കാൻ ആഗ്രഹിച്ചിരുന്നത് മുടങ്ങിപ്പോയിരുന്നവർക്ക് കുറേ ബുദ്ധിമുട്ടുകൾക്ക് ശേഷം കാര്യ സാധ്യതയുണ്ടാകും.

കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ജീവിത പങ്കാളിയെക്കൊണ്ട് സ ന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും.

നഷ്ടക്കച്ചവടങ്ങളിൽ നിന്നു യുക്തിപൂർവം പിന്മാറാൻ ശ്രമിക്കുക. പ്രതിസന്ധികളെ ധീരമായി നേരിടുക. അധികമായ ചില ചുമതലകൾ വന്നു ചേരുന്നതിന് സാധ്യതയുണ്ട്. ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ നടപ്പാക്കാൻ എപ്പോഴും ശ്രമിക്കണം.

പാരമ്പര്യമായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രയോജനകരമായ നേട്ടങ്ങൾ ഉണ്ടാകുന്ന കാലമാണിത്. കാർത്തിക രണ്ടു രാശിയിലാണ് ഉള്ളത്. ഇടവം രാശിയി ൽ ജനിച്ചവർക്ക് കണ്ടകശനി മാറിയിട്ടുണ്ട്. അത് കൂടുതൽ ഗുണകരമായ നേട്ടങ്ങൾ ഉണ്ടാക്കും.

മിഥുനം, കർക്കടകം: കുടുംബപരമായ ചില പ്രതിസന്ധിക ൾ ഉണ്ടാകാം. ജീവിതത്തിൽ വിട്ടുവീഴ്ചകൾക്ക് പ്രാധാന്യം കൊടുക്കുക.

തുലാം, ധനു: ഭൂമി വിൽപന സംബന്ധമായ തടസ്സങ്ങൾ മാറിക്കിട്ടും. അബദ്ധങ്ങൾക്കു സാധ്യത.

നക്ഷത്ര വൃക്ഷം: അത്തി. ഈ വിഷുവിന് രണ്ട് തൈകൾ ആണ് നടേണ്ടത്. 10 മീറ്റർ വരെ ഉയരത്തില്‍ വളരാം.

രോഹിണി

ഏറ്റെടുത്ത കാര്യങ്ങൾ വിശ്വാസ്യതയോടെ ചെയ്തു തീ ർക്കുന്നതിന് സാധിക്കുന്ന വിഷുവർഷമാണിത്. അകാരണമായി ഉണ്ടായിരുന്ന തടസ്സങ്ങൾ പരിഹരിക്കപ്പെടും. ദേഷ്യം വന്നാൽ പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന നിങ്ങളുടെ സ്വഭാവരീതി കുഴപ്പങ്ങൾക്കും ബന്ധങ്ങളിലെ ഭിന്നതയ്ക്കും കാരണമായിത്തീരും. ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കുക.

ഉദരസംബന്ധമായ രോഗങ്ങൾ ബാധിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. സൗഹൃദ ബന്ധങ്ങൾ മൂ ലം കുഴപ്പങ്ങൾ സംഭവിക്കുന്നതിന് ഇടയുണ്ട്. അതിനാല്‍ പെട്ടെന്ന് സൗഹൃദം സ്ഥാപിക്കാൻ എത്തുന്നവരെ കരുതലോടെ ശ്രദ്ധിക്കുക. സാഹസികമായ പ്രവൃത്തികളിൽ നിന്ന് അപകടം സംഭവിക്കാനുള്ള സാധ്യത കാണുന്നു. അധികമായി ചെലവുകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ നിയന്ത്രിക്കുക. നേരിട്ട് ബോധ്യമില്ലാത്ത കാര്യങ്ങളിൽ അ ഭിപ്രായ പ്രകടനം നടത്താതിരിക്കാൻ ശ്രദ്ധിക്കുക.

അസാധ്യം എന്ന് കരുതി മനസുകൊണ്ടു പോലും ഉ പേക്ഷിച്ചിരുന്ന ചില കാര്യങ്ങള്‍ നടപ്പിൽ വരുത്താൻ സാധിക്കും. തൊഴിൽ സംബന്ധമായ ഉയർച്ചകൾ ഉണ്ടാകും. പഠനസംബന്ധമായ യാത്രകൾ ചെയ്യേണ്ടിവരും.

കർക്കടകം, ചിങ്ങം: പുതിയ ചില തീരുമാനങ്ങൾ നടപ്പിൽ വരുത്തുന്നതിന് സാധിക്കും. കൂട്ടുചേർന്നുള്ള പദ്ധതികളിൽ നിന്ന് അകന്നു നിൽക്കുക.

ധനു, മകരം, കുംഭം: പിതാവോ പിതൃതുല്യരോ മൂലം മനസ്സിന് വേദനയുളവാക്കുന്ന അനുഭവങ്ങൾ ഉണ്ടാകാം.

നക്ഷത്ര വൃക്ഷം: ഞാവല്‍. പ്രമേഹത്തിനു മരുന്നായ ഞാവല്‍മരം ഒരെണ്ണം വിഷുവിനു വച്ചു പരിപാലിക്കുക.

മകയിരം

ജോലി സംബന്ധമായി ഉയർച്ചകൾ ഉണ്ടാകുന്നതിന് ഇടയായി തീരുന്ന വിഷു വർഷമാണ് വരുന്നത്. മേലധികാരികളിൽ നിന്നു ഗുണകരമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം. സ്ഥാനമാറ്റം ആഗ്രഹിച്ചിരിക്കുന്നവർക്കും ഉദ്ദേശിച്ച സ്ഥാനത്തേക്ക് മാറ്റം ലഭിക്കും. കൊടുക്കൽ വാങ്ങലുകളിലൂടെ ചില നഷ്ടങ്ങൾ ഉണ്ടാകും. ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ ദോഷം ഉണ്ടാക്കും. ജാമ്യം നിൽക്കുന്നതും മറ്റും കഴിയുന്നത്ര ഒഴിവാക്കുക.

സന്താനങ്ങളെക്കൊണ്ട് വേദനാജനകമായ ചില അ നുഭവങ്ങൾ ഉണ്ടാകും. അവരുടെ സുഹൃദ് ബന്ധങ്ങൾ കരുതലോടെ വേണം. ശത്രുതാമനോഭാവത്തോടെ പെരുമാറുന്ന ചില ആളുകളിൽ‍ നിന്നും ബുദ്ധിമുട്ടുകൾ ഉ ണ്ടാകും. അയൽപക്കവുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുക.

ലോൺ സംബന്ധമായി നിലനിന്നിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും. വിലപിടിപ്പുള്ള സമ്മാനങ്ങൾ ലഭിക്കും. സ ദസുകളിൽ ശോഭിക്കുന്നതിന് സാധിക്കും.

വേണ്ടതിനും വേണ്ടാത്തതിനും മറ്റുള്ളവരുമായി ഏ റ്റുമുട്ടുന്ന സ്വഭാവരീതി നിയന്ത്രിക്കുക. വിദ്യാർഥികൾക്ക് പഠനകാര്യത്തിൽ അലസത വർധിക്കുന്ന കാലമാണിത്. മെഡിക്കൽ എൻജിനീയറിങ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച അവസരം.

മിഥുനം, കർക്കടകം: മാനസിക സമ്മർദത്തിനു സാധ്യത. തൊഴിൽ സ്ഥലത്ത് അധികാര വടംവലി നടക്കും.

കന്നി, തുലാം വൃശ്ചികം: സാമ്പത്തിക ലാഭം, സന്താനങ്ങളെക്കൊണ്ട് സന്തോഷകരമായ ചില അനുഭവങ്ങള്‍.

നക്ഷത്ര വൃക്ഷം : കരിങ്ങാലി. ഇല പൊഴിയും വൃക്ഷമായ കരിങ്ങാലി മൂന്നെണ്ണം വച്ച് പിടിപ്പിച്ച് പരിപാലിക്കുക.

തിരുവാതിര

വിവാഹസംബന്ധമായ കാര്യങ്ങൾ തടസ്സപ്പെടുന്നതു മൂ ലം മാനസിക വിഷമം അനുഭവിച്ച് വന്നവർക്ക് സന്തോഷകരമായ കാര്യങ്ങൾ ഉണ്ടാകുന്നതിന് ഇടയാകും. കുടുംബജീവിതവും പൊതുവേ സ്വസ്ഥമാകും. സ്ഥാനചലനങ്ങൾക്കു സാധ്യതയുള്ള വർഷമാണ്. വിദേശത്ത് പോകാൻ ആഗ്രഹിച്ച് തടസ്സങ്ങൾ നേരിട്ടവർക്ക് സഫലീകരണം ഉണ്ടാകും. തീരുമാനങ്ങളിൽ ഇടയ്ക്കിടെ മാറ്റങ്ങൾ വരുത്തുന്ന നിങ്ങളുെട രീതി പതിയെ മാറ്റാൻ ശ്രമിക്കുക. അടുത്ത ബന്ധുജനങ്ങളുടെ ആകസ്മികമായ വിയോഗങ്ങള്‍ ഉണ്ടാകാം. ഊഹക്കച്ചവടത്തിൽ നിന്നു സാമ്പത്തിക നഷ്ടങ്ങൾ സംഭവിക്കും.

ഗൃഹനിർമാണം നടത്താൻ ശ്രമിക്കുന്നവർക്ക് അസാധാരണമായ തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും ചിങ്ങം കഴിയുന്നതോടെ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. എല്ലാ കാര്യത്തിന്റെയും മോശം വശം ആദ്യം ചിന്തിക്കുന്ന സ്വഭാവരീതി മാറ്റണം. ഈ സ്വഭാവം മൂലം പല നല്ല കാര്യങ്ങളും ചെയ്യാൻ കഴിയാത്ത സാഹചര്യം ഒഴിവാക്കാനാണിത്. നേത്രസംബന്ധമായ രോഗങ്ങൾ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മാർക്കറ്റിങ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് പ്രയോജനകരമായ നേട്ടങ്ങൾ ഉണ്ടാകും. നിർബന്ധബുദ്ധി കുറയ്ക്കാൻ പരിശ്രമിക്കുക.

ഇടവം, മിഥുനം,കർക്കടകം: വസ്തു സംബന്ധമായ ചില പ്രശ്നങ്ങൾക്ക് സാധ്യത.

തുലാം, വൃശ്ചികം: ജോലി സംബന്ധമായ ഉയർച്ച. സന്താനങ്ങളെക്കൊണ്ട് സന്തോഷം.

നക്ഷത്ര വൃക്ഷം :കരിമരം. വിഷുവിന് ഒരു കരിമരം (കരിന്താളി) നട്ടു പിടിപ്പിക്കുക.

പുണർതം

കലാരംഗത്തും സാഹിത്യമേഖലയിലും പ്രവർത്തിക്കുന്നവർക്ക് അപൂർവമായ ചില നേട്ടങ്ങൾ കൈവരിക്കുന്നതിന് സാധിക്കും. എങ്കിലും ജോലിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിനു സാധ്യതകൾ കാണുന്നു. തെറ്റിദ്ധാരണയുടെ പേരിൽ അപവാദങ്ങൾ കേൾക്കാം. അതിനാൽ പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ ശ്രമിക്കുക. മറ്റുള്ളവരുടെ കാര്യത്തിൽ ആവശ്യമില്ലാതെ ഇടപെടുന്ന രീതി ഉണ്ടെങ്കിൽ അത് മാറ്റുക.

ചീത്ത കൂട്ടുകെട്ടുകൾ മൂലം ചില ബുദ്ധിമുട്ടുകൾ ഉ ണ്ടാകും. സൗഹൃദബന്ധങ്ങളിൽ കരുതൽ പുലർത്താൻ ശ്രദ്ധിക്കുക. വാഹനസംബന്ധമായി അനുകൂലമായ കാലമല്ല. ചെറിയ തോതിൽ അപകടത്തിനുള്ള സാധ്യതയും ഉണ്ട്. സർക്കാരിൽ നിന്നും അനുകൂലമായ ചില തീരുമാനങ്ങൾ ഉണ്ടാകുന്നതിന് ഇടയായി തീരും. ഏറ്റെടുക്കുന്ന കാര്യങ്ങൾ പൂർണതോതിൽ ചെയ്ത് തീർക്കാൻ ശ്രമിക്കുക. ചില കാര്യങ്ങൾ പാതി വഴിയിൽ ഉപേക്ഷിക്കുന്ന ശീലം മാറ്റുക. പ്രധാനപ്പെട്ട ചില രേഖകളിൽ ഒപ്പു വയ്ക്കേണ്ട സാഹചര്യം ഉണ്ടാകാം. നല്ല പോലെ പഠിച്ച ശേഷം മാത്രം അവ ചെയ്യുക. സംസാര ശൈലിയിൽ മാന്യത പുലർത്തണം. ചിന്തകൾ കാടു കയറുന്നതുമൂലമുള്ള പ്രതിസന്ധികൾ ഉണ്ടാകും.

ചിങ്ങം, തുലാം: അപ്രതീക്ഷിതമായ ധനനഷ്ടങ്ങൾ, പഠന കാര്യങ്ങളിൽ തടസ്സം.

ധനു, മകരം, കുംഭം: സ്വപ്രയത്നം കൊണ്ട് പല കാര്യങ്ങളും സാധിക്കും. ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലസമയം.

നക്ഷത്ര വൃക്ഷം: മുള. വിഷുവിന് രണ്ട് മുളകൾ വച്ച് പിടിപ്പിക്കുന്നത് ഏറെ പ്രയോജനം ചെയ്യും.

പൂയം

വിദേശത്ത് പോകാൻ ആഗ്രഹിച്ചവർക്ക് അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാം. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്കും പ്രയോജനകരമായ ഫലങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യപരമായ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിനുള്ള സാധ്യത കാണുന്നു.

നഷ്ടപ്പെട്ടു എന്നു കരുതിയിരുന്ന പണം തിരികെ ലഭിക്കും. ആതുരശുശ്രൂഷ മേഖലയിൽ ഉള്ളവർക്ക് ഗുണകരമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം. സാമൂഹികമായ ബന്ധങ്ങളിൽ കൂടുതൽ പുരോഗതി ഉണ്ടാകും. പുതിയ ഗൃഹം നിർമിക്കുന്നതിനോ ഗൃഹം മോടി പിടിപ്പിക്കുന്നതിനോ ശ്രമിക്കുന്നവർക്ക് കാര്യസാധ്യത.

സന്താനങ്ങളുടെ ആവശ്യത്തിനായി പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വരും. ഇഷ്ടമില്ലെങ്കിൽ പോലും ചില കാര്യങ്ങളിൽ ഭൂരിപക്ഷ അഭിപ്രായങ്ങൾ മാനിക്കണം. സംഘടനകളുടെയോ മറ്റോ നേതൃത്വം ലഭിക്കുന്നതിനുള്ള സാഹചര്യവും ഈ വിഷുവർഷം ഉണ്ടാകും.

കുടുംബത്തിൽ എല്ലാവരെയും ഒത്തൊരുമിപ്പിച്ച് കൊണ്ട് പോകാൻ നിങ്ങളുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടാകണം. ലളിതമായ ജീവിതശൈലി പുലർത്താൻ ശ്രമിക്കുക. ഇല്ലെങ്കിൽ കടബാധ്യതകൾ ഉണ്ടാകുന്നതിന് ഇടയായിതീരും.

മേടം, ഇടവം: ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക. രോഗത്തിന്‍റെ തുടക്കത്തില്‍ തന്നെ ചികിത്സ േതടുക.

ചിങ്ങം, തുലാം, വൃശ്ചികം: ദീർഘദൂര യാത്രകൾ മാറ്റി വയ്ക്കാവുന്നതാണെങ്കില്‍ ഒഴിവാക്കുക.

നക്ഷത്ര വൃക്ഷം: അരയാല്‍. ബോധി വൃക്ഷമായ അരയാല്‍ ഒരെണ്ണം വച്ചു പിടിപ്പിക്കുക. ഇതു വീട്ടിൽ വളര്‍ത്താന്‍ പാടില്ല എന്നതു ശരിയല്ല. ശുദ്ധിയോെട പരിപാലിക്കണം.

ആയില്യം

പുതിയ ചുമതലകൾ ഏറ്റെടുക്കുന്നതിന് സാധിക്കുന്ന വിഷു വർഷമാണ്. ചില പ്രയത്നങ്ങൾ പാതിവഴിയിൽ ഉ പേക്ഷിക്കുന്ന ശീലം നിങ്ങൾക്കുണ്ട്. ആ സ്വഭാവ രീതി മാറ്റണം. ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് പ്രയോജനകരമായ നേട്ടങ്ങൾ ഉണ്ടാകും. അ തുല്യരായ പ്രതിഭകളുടെ ആശയങ്ങൾ ജീവിതത്തിൽ പ കർത്താൻ ശ്രമിക്കുക.

സഹപ്രവർത്തകരിൽ നിന്നു ചില ബുദ്ധിമുട്ടുകൾ ജീവിതത്തിൽ ഉണ്ടാകാം. നിർദോഷകരമായ ഫലിതങ്ങൾ പ്രശ്നങ്ങളായി തീരുന്നതിനുള്ള സാധ്യതയുമുണ്ട്. അടുത്ത ചില ബന്ധുജനങ്ങൾക്ക് ആരോഗ്യപരമായി ബുദ്ധിമുട്ട് അനുഭവപ്പെടും. ഭക്ഷ്യവിഷബാധ പോലെയുള്ളവ സൂക്ഷിക്കണം. കട ബാധ്യത ഉണ്ടാകുന്നതിനുള്ള സാഹചര്യം ഈ വർഷം ഉണ്ടാകാം.സ്വന്തം ചുമതലകൾ മറ്റുള്ളവരെ ഏൽപിക്കാതിരിക്കാൻ ശ്രമിക്കുക. വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിതമായ ചില തിരിച്ചടികൾ ഉണ്ടാകാം. കാലോചിതമായ മാറ്റങ്ങൾ ബിസിനസിൽ വരുത്തണം. എടുത്തു ചാട്ടം ഉപേക്ഷിക്കുന്നത് ഈ വർഷം നല്ലതാണ്. സന്താനങ്ങളുടെ ആരോഗ്യകാര്യത്തിൽ ആശങ്ക ഉണ്ടാകുന്നതിന് ഇടയായിത്തീരും. വിദ്യാർഥികൾ അലസത മാറ്റി പഠനത്തിൽ കൂടുതൽ ശ്രദ്ധയോടെ മുന്നേറാൻ ശ്രമിക്കുക.

ഇടവം, മിഥുനം, ചിങ്ങം: പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് അത്ര അനുകൂലമല്ല.

തുലാം, ധനു, മകരം: ഇഷ്ടപ്പെട്ടവരെ കൊണ്ട് മനസ്സിന് വേദന. ഊഹക്കച്ചവടങ്ങളില്‍ നേട്ടം ലഭിക്കും.

നക്ഷത്ര വൃക്ഷം: നാകം. രണ്ട് എണ്ണമാണ് ഈ വിഷുവർഷം വയ്ക്കേണ്ടത്.

മകം

വ്യാപാര വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് പ്രയോജനകരമായ നേട്ടങ്ങൾ ഉണ്ടാക്കാം. സാമ്പത്തികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ പരിഹരിക്കുന്നതിന് സാധിക്കും. ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ചില കേന്ദ്രങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ സഹായങ്ങൾ ലഭിക്കുന്നതിനും ഇടയായി തീരും.

തെറ്റിധരിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ് ഈ വർഷം. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ പുലർത്തണം. ജോലി ലഭിക്കാൻ ആ ഗ്രഹിച്ചിരുന്നവര്‍ക്ക് തടസവും താമസവും നേരിട്ടശേഷമാണെങ്കിലും ആഗ്രഹം സഫലമാകും.

ദീർഘവീക്ഷണമില്ലാത്ത പദ്ധതികൾകൊണ്ട് മനസ്സിന് ദുഃഖം ഉണ്ടാകുന്ന അവസ്ഥ വന്നേക്കാം. പണയപ്പെടുത്തിയിരുന്ന ആഭരണമോ വസ്തുവോ തിരികെ ലഭിക്കും. അതിന് ചില ആളുകളുടെ സഹായം വേണ്ടി വന്നേക്കാം. അഭിമാനം മാറ്റിവച്ച് സഹായങ്ങൾ തേടാൻ ശ്രമിക്കുക. മേലധികാരികളിൽ നിന്നു സന്തോഷകരമായ അനുഭവങ്ങൾ ലഭിക്കും. എതിര് നിൽക്കുന്നവരുടെ അഭിപ്രായത്തോട് കയർത്ത് വിജയം നേടാൻ ശ്രമിക്കുന്നത് ബുദ്ധിമോശമാണ് .

കർക്കടകം, ചിങ്ങം, കന്നി: സാമ്പത്തികമായ അച്ചടക്കം േവണം. ഏത് നിക്ഷേപവും സൂക്ഷിച്ചു ചെയ്യുക.

വൃശ്ചികം, ധനു: ദീര്‍ഘയാത്രകൾ വേണ്ടി വന്നേക്കാം. വ്യവസായ മേഖലയിൽ നിന്നു ഗുണകരമായ നേട്ടങ്ങള്‍.

നക്ഷത്ര വൃക്ഷം: പേരാൽ. ഈ വിഷുവര്‍ഷത്തില്‍ പേരാല്‍ തൈ ഒരെണ്ണം നട്ട് പരിപാലിക്കുക. ബോണ്‍സായ് ആയും വളര്‍ത്താം.

പൂരം

ആരോഗ്യപരമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ മാറി ക്കിട്ടുന്ന വർഷമാണ്. രോഗബാധയേക്കാൾ മാനസിക മായ ആശങ്കയാണ് നിങ്ങളെ കൂടുതൽ തളർത്തുന്നത്. ആ ഉത്കണ്ഠ പരിഹരിക്കണം. മറ്റുള്ളവരുടെ ചതിവുകളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. വലിയ ആ ലോചനകൾ ഇല്ലാതെ പുതിയ കാര്യങ്ങൾ തുടങ്ങുന്നത് നല്ലതല്ല. വിദ്യാഭ്യാസപരമായ ഉയർച്ചകൾ ഉണ്ടാകുന്നതിന് ഇടയായിത്തീരും. കുടുംബകാര്യത്തിൽ കുറച്ച് അ സ്വസ്ഥത ഉണ്ടാകും. സ്വന്തം തെറ്റുകൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. സ്വന്തം കഴിവുകളെപ്പറ്റി അത്ര ബോധ്യമല്ല എന്നൊരു കുഴപ്പം നിങ്ങളെ സംബന്ധിച്ചുണ്ട്. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച അവസരം ലഭിക്കുന്നതിന് ഇടവരും. പല കാര്യങ്ങളിലും പാതി വഴിയിൽ ഉപേക്ഷിക്കുന്ന ശീലം നിങ്ങളിലുണ്ട്. അത് മാറ്റാൻ ശ്രമിക്കുക. കേസുകളോ മറ്റോ ഉ ണ്ടാകുന്നതിന് സാധ്യതയുള്ള വർഷമാണ്. അതുകൊണ്ടു തന്നെ അത്തരം സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം. രക്തദൂഷ്യത്താൽ ഉള്ള രോഗങ്ങൾ ബാധിക്കാം. മോശപ്പെട്ട ചില സൗഹൃദങ്ങൾ മൂലം അൽപം പ്രതിസന്ധികൾ ഉണ്ടാകും. സുഹൃദ്ബന്ധങ്ങളിൽ കരുതൽ പുലർത്തുക. ചെറിയ കാര്യങ്ങളെ ഗൗരവമായിക്കണ്ട് പിണങ്ങുന്ന രീതി മാറ്റുക.

ചിങ്ങം, കന്നി: കച്ചവടസംബന്ധമായ ലാഭം, വസ്തു വി ൽക്കാൻ ആഗ്രഹിച്ചവര്‍ക്ക് കാര്യസാധ്യം.

വൃശ്ചികം, മകരം, കുംഭം: വഞ്ചനയിൽ നിന്നോ ചതിവിൽ നിന്നോ ബുദ്ധിമുട്ടുകൾ ഉണ്ടാകാം.

നക്ഷത്രവൃക്ഷം: പ്ലാശ്. ചുവന്ന പൂക്കൾ ഉണ്ടാകുന്ന പ്ലാശ് ഒരെണ്ണം നട്ട് പിടിപ്പിച്ച് പരിപാലിക്കുക.

ഉത്രം

സന്താന ജനന കാര്യത്തിൽ മാനസിക വിഷമം അനുഭവിച്ചു വരുന്നവർക്ക് ആശ്വാസ്യകരമായ കാര്യങ്ങൾ സംഭ വിക്കുന്നതിന് സാധിക്കും. ക്ഷമാശീലം കുറയുന്നതു മൂലമുള്ള ചെറിയ പ്രശ്നങ്ങൾ ബാധിക്കാം. എടുത്തുചാട്ടം ഒന്നിനും പരിഹാരമല്ല എന്ന് മനസ്സിലാക്കുക.

സാമ്പത്തികമായ ചെലവുകൾ വർധിക്കുന്നതിന് ഇടയായി തീരും. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനും സാധ്യത കാണുന്നു. രഹസ്യവും പരസ്യവുമായ ധാരാളം ബുദ്ധിമുട്ടുകളെ തരണം ചെയ്യേണ്ടിവരും.

ബിസിനസിലെ കിട മത്സരങ്ങൾ സമ്മർദം ഉണ്ടാക്കുമെങ്കിലും അവയെ അതിജീവിക്കുന്നതിന് സാധിക്കും. കുടുംബ ജീവിതം ആനന്ദകരമായി മുന്നോട്ടു കൊണ്ടുപോകും. മറ്റുള്ളവരുടെ ഇടപെടൽ സ്വന്തം ജീവിതത്തെ പ്രതിസന്ധിയിലാക്കാൻ അനുവദിക്കരുത്.

ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ സഹായത്തോടെ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിൽ വരുത്തും. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ആശങ്കകൾ ഉണ്ടായേക്കാം. ഔദ്യോഗികമായ ചില കാര്യങ്ങളിൽ മാറ്റം ഉണ്ടാകുന്നതിന് ഇടയായിത്തീരും. ഉത്തരവാദിത്തങ്ങൾ കഴിവതും മറ്റുള്ളവരെ ഏൽപിക്കാതിരിക്കുക.

മേടം, മിഥുനം, ചിങ്ങം: അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടം. ജോലിയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തുക.

കന്നി, തുലാം: നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. കലാ കായിക രംഗത്തുള്ളവർക്കും നേട്ടം.

നക്ഷത്ര വൃക്ഷം: ഇത്തി. വീടിനു സമീപം രണ്ട് ഇത്തി വച്ച് പരിപാലിക്കുക. നാല്‍പാമരത്തില്‍ ഒന്നാണ് ഇത്തി.

അത്തം

നഷ്ടപ്പെട്ടുപോയ ചില അവസരങ്ങൾ ഗുണപ്രദമായ രീതിയിൽ തിരിച്ചു വരുന്നതിന് ഈ വിഷു വർഷം ഇടയായിത്തീരും. പഴയ ചില സുഹൃത്തുക്കളെ കണ്ട് മുട്ടുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്. വിദ്യാർഥികൾക്ക് പഠനകാര്യങ്ങളിൽ മികവ്. പലപ്പോഴും ഏറ്റെടുക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകാം. ഭൂമിയിൽ നിന്നുമുള്ള ആദായം വർധിക്കുന്നതിന് അനുകൂലമായ സമയമാണ്.

അപകടങ്ങൾക്ക് എതിരെ ജാഗ്രത പുലര്‍ത്തുക. വാഹനം ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം.എ തിർചേരിയിലുള്ളവരെ പോലും അനുകൂലമാക്കി മാറ്റാ ൻ നിങ്ങൾക്ക് കഴിയും. അതിനുവേണ്ട രീതിയിൽ വിട്ടുവീഴ്ചകൾ ചെയ്യാൻ ശ്രമിക്കുക.

തൊഴിൽ മാറ്റത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലമായ കാലമാണ്. പങ്കാളിയുടെ സമീപത്തേക്ക്, വിദേശത്തേക്ക് പോകുവാൻ ആഗ്രഹിച്ച് മുടങ്ങി കിടന്നവർക്ക് ആശ പൂർത്തീകരിക്കാൻ അനുകൂലമായ സമയമാണ്. സ്ത്രീകൾ മൂലം ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം. വിലപ്പെട്ട ചില കാര്യങ്ങൾ നഷ്ടപ്പെട്ട് പോകുന്നതിന് സാധ്യത. പൊതുവേ മനഃസമാധാനം കുറയുന്ന ചില സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകും. ജോലി സംബന്ധമായ െവല്ലുവിളികളെ േനരിടേണ്ടിയും വരും.

മിഥുനം കർക്കടകം: സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് സാധ്യത. ചെലവ് നിയന്ത്രിക്കുക.

തുലാം, ധനു, മകരം, കുംഭം: യാത്രകൾ വർധിക്കും. ആ ഹാരക്രമം തെറ്റുന്നതുമൂലം രോഗസാധ്യത.

നക്ഷത്ര വൃക്ഷം: അമ്പഴം. ഈ വിഷു വര്‍ഷം ഗുണമാകാന്‍ അമ്പഴം ഒരെണ്ണം നട്ട് പരിപാലിക്കുക.

ചിത്തിര

ഭാവിക്ക് വേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ കൂടുതല്‍ ശ്രമിക്കുന്ന വര്‍ഷമാണിത്. ഔദ്യോഗിക ജീവിതത്തിൽ വിഷമകരമായ ചില സംഭവങ്ങൾ ഉണ്ടാകാം. സൗമ്യമായ സമീപനത്താൽ വിപരീതമായ സാഹചര്യങ്ങളെയും അതിജീവിക്കാൻ സാധിക്കും. പൊതുജനങ്ങൾക്കും പരിസ്ഥിതിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും.

ഉഷ്ണരോഗത്താലോ ഉദരരോഗത്താലോ ബുദ്ധിമുട്ട് ഉണ്ടാകാം. മത്സരബുദ്ധിയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശ്രമിക്കുക. അർഹതപ്പെട്ട ചില സ്ഥാനങ്ങ ൾ അവസാന നിമിഷം നഷ്ടപ്പെട്ട് പോകാം. അതുകൊണ്ട് അമിതമായി ആത്മവിശ്വാസം പുലർത്താതെ എല്ലാ കാര്യത്തിലും അതിന്റേതായ പ്രവർത്തനങ്ങൾ നടത്തുക. എല്ലാ കാര്യത്തിലും മറ്റൊരാളുടെ സഹായം കൂടിയേ തീരൂ എന്ന ചിന്താഗതി മാറ്റാൻ പരിശ്രമിക്കുക. പഠനകാര്യത്തിൽ ശ്രദ്ധക്കുറവ് ഉണ്ടാകും. അലസത മാറ്റിവച്ച് മുന്നേറുക. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് സഫലീകരണം. ജോലി സംബന്ധമായ മാറ്റങ്ങൾക്ക് വിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം. ജോലിസംബന്ധമായ ഉയര്‍ച്ചയ്ക്കു സാധ്യത. എല്ലാ കാര്യവും മറ്റുള്ളവരോട് തുറന്നു പറയുന്ന രീതി നിയന്ത്രിക്കുക.

മേടം, കർക്കടകം, ചിങ്ങം: ആശങ്കകൾ മൂലമുള്ള ആ രോഗ്യപ്രശ്നങ്ങൾക്കു സാധ്യത.

തുലാം, വൃശ്ചികം, മകരം: കച്ചവട കാര്യത്തിൽ ശ്രദ്ധ വേണം. വ‍ഞ്ചിക്കപ്പെടാനുള്ള സാധ്യത കൂടുതല്‍.

നക്ഷത്ര വൃക്ഷം: കൂവളം. ഈ വര്‍ഷം ശുഭമാകാന്‍ മൂന്ന് കൂവളത്തൈകൾ നട്ട് പരിപാലിക്കുക.

ചോതി

സൗഹൃദബന്ധങ്ങളിലൂടെ നേട്ടം ഉണ്ടാക്കുന്നതിന് ഈ വിഷു വർഷം സാധ്യത കാണുന്നുണ്ട്. പുതിയ ചുമതലകൾ വന്നുചേരും. അധ്വാനത്തിന് അനുസരിച്ചുള്ള ഫ ലം കിട്ടാത്ത രീതികളും ഉണ്ടാകാം. എല്ലാ കാര്യത്തിലും ഒരു പിന്തുണയുണ്ടെങ്കിലേ ചെയ്യാൻ കഴിയൂ എന്ന ചിന്ത നിങ്ങൾക്കുണ്ട്. അത് മാറ്റാൻ പരിശ്രമിക്കുക. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ പുലർത്തുക. ഭാഗ്യത്തേക്കാൾ കൂടുതൽ പ്രാധാന്യം പ്രവൃത്തിക്ക് നൽകാൻ ശ്രമിക്കുക. പെട്ടെന്ന് എടുക്കുന്ന ചില തീരുമാനങ്ങൾ അബദ്ധങ്ങളായി തീരുകയോ തെറ്റായിപ്പോവുകയോ ചെയ്യും. അന്ധമായി വിശ്വസിച്ച് ആരെയും കാര്യങ്ങൾ ഏൽപിക്കരുത്.

അവിചാരിതമായ പണം കൈയിൽ നിന്നു നഷ്ടപ്പെട്ട് പോകുന്നതിനുള്ള സാധ്യത കാണുന്നുണ്ട്.

ഉന്നതസ്ഥാനത്ത് ജോലി ചെയ്യുന്നവർ ചതിവുകൾ പറ്റാതെ ഈ വർഷം സൂക്ഷിക്കുക. സംസാരത്തിൽ സൗമ്യത വരുത്തണം. വാഹനസംബന്ധിയായി പൊതുവേ അത്ര അനുകൂല സമയം. കൊടുത്ത പണം തിരികെ ല ഭിക്കുന്നതിന് കാലതാമസം ഉണ്ടാകാം. അതിനാൽ ഇടപാടുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക. വേണ്ടപ്പെട്ടവരെ സഹായിക്കാൻ മറ്റൊന്നും നോക്കാതെ ചാടിയിറങ്ങുന്നവർക്ക് കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിനും ഈ വിഷുവർഷം ഇടയായി തീരും.

കന്നി, തുലാം: സ്വപ്രയത്നവും കഴിവും കൊണ്ട് ഉയർച്ച. .

ധനു, മകരം, കുംഭം: അൽപം നിരാശ ബാധിക്കുന്ന സമയം. ഏകാന്തതയിലേക്ക് ഒതുങ്ങാതെ സൂക്ഷിക്കുക.

നക്ഷത്ര വൃക്ഷം: നീർമരുത്. വിഷുവർഷം ഗുണഫലം വർധിക്കുന്നതിന് രണ്ടു നീർ മരുത് നട്ടു പരിപാലിക്കുക.

വിശാഖം

ഗൃഹനിർമാണം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ ഫലങ്ങൾ ഈ വിഷുവർഷം പ്രതീക്ഷിക്കാം. പഴയ ചില സ്നേഹിതരെ കണ്ടുമുട്ടും. സുഖസൗകര്യങ്ങൾ പൊതുവിൽ വർധിക്കുന്നതിനും സാധ്യത കാണുന്നുണ്ട്. നിർബന്ധ ബുദ്ധി നിങ്ങളുടെ പോരായ്മയാണെന്നു മനസ്സിലാക്കുക. അനുനയത്തിന് വഴങ്ങാൻ ശ്രമിക്കുന്നത് ഗുണമേകും.

ആവശ്യമില്ലാത്ത കൂട്ടുകെട്ടുകൾ മൂലം ചില പ്രശ്നങ്ങൾ ജീവിതത്തെ ബാധിക്കാം. തെറ്റിദ്ധാരണയുടെ പേരിൽ സഹോദരങ്ങളുമായി വാക്കു തർക്കം ഉണ്ടാകാതെ നോക്കുക. പിശുക്ക് ഏറിയ സ്വഭാവം മൂലം മറ്റുള്ളവരുടെ മുന്നിൽ പരിഹാസ്യരാകാതെ ശ്രദ്ധിക്കുക. മാറുന്ന ചുറ്റുപാടുകളുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല എന്ന പോരായ്മ നിങ്ങൾക്കുണ്ട്. അതുകൊണ്ടു തന്നെ മറ്റുള്ളവരുമായി വഴക്കടിക്കുന്നതിന് ആ സ്വഭാവം ഇടയായിത്തീരും. അസാധാരണമായ സുഖഭോഗ ചിന്ത ഒഴിവാക്കാനും പരിശ്രമിക്കുക. ആശ്രിതരെന്ന ഭാവത്തിൽ നിൽക്കുന്ന ചിലരില്‍ നിന്ന് ചതിവ് പറ്റാൻ ഇടയുണ്ട്.

വ്യാപാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് അല്പം മാന്ദ്യം അനുഭവപ്പെടും. വാക്‌വാദങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുക. ബന്ധുജനങ്ങളുടെ സ ഹായത്താൽ പുതിയ പദ്ധതികൾ നടപ്പാക്കും.

മേടം, മിഥുനം, കർക്കടകം: മാതൃതുല്യരായ ആളുകൾക്കോ മാതാവിനോ രോഗ ദുരിത സാധ്യത.

തുലാം, വൃശ്ചികം: വ്യക്തിപരമായ നേട്ടങ്ങള്‍. ഇറങ്ങിത്തിരിച്ച കാര്യങ്ങളിൽ പൂർണത

നക്ഷത്രമരം വയ്യങ്കത: മുള്ളുകളുള്ള ഒരു വയ്യങ്കത മരം വീടിന് സമീപം വച്ച് പിടിപ്പിച്ചു പരിപാലിക്കുക.

അനിഴം

വിവാഹകാര്യത്തിൽ തടസ്സങ്ങൾ നേരിടുന്നവർക്ക് പ്രതീക്ഷയ്ക്ക് വക നൽകുന്ന വർഷമാണ് വരുന്നത്. അല്പസ്വല്പം പിടിവാശികൾ ഈ കാര്യത്തിൽ ഉപേക്ഷിക്കുവാൻ ശ്രമിക്കണം. അമിതമായ ചെലവുകൾ നിയന്ത്രിക്കാ ൻ ശ്രമിക്കുക. വാക്കുകളിലും സംഭാഷണത്തിലും മിതത്വം പാലിക്കണം. സ്വന്തം കാര്യത്തേക്കാൾ മറ്റുള്ളവരുടെ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നത് ജീവിതം പടുകുഴിയിൽ ആകുന്നതിന് കാരണമാകാം.

വിദേശത്ത് ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് കാര്യസാധ്യത കാണുന്നു. അപവാദ പ്രചരണങ്ങളിൽ നിന്നു മാറ്റം കിട്ടുന്നതിനും ഇടയാകും. ഗൃഹനിർമാണത്തിന് ശ്രമിക്കുന്നവർക്ക് അവിചാരിതമായ തടസ്സങ്ങൾ ഉണ്ടാകും. പതറാതെ മുന്നോട്ട് പോകുക. സാമ്പത്തികരംഗം പൊതുവേ തൃപ്തികരമായിരിക്കും. വിദ്യാഭ്യാസപരമായി അനുകൂലമായ സ്ഥിതിവിശേഷം ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് സാധിക്കും. ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞാൽ ലക്ഷ്യം കിട്ടാതെ അതിൽ നിന്ന് വ്യതിചലിക്കരുത്. മറ്റുള്ളവരെ അതിരു കവിഞ്ഞു വിശ്വസിക്കുന്നു എന്ന ദൗർബല്യം നിങ്ങൾക്കുണ്ട്. പലപ്പോഴും അതിൽ നിന്നു ചതിവ് പറ്റുന്നതിനും ഇടയായിത്തീരും. പഠനകാര്യത്തിൽ പ്രത്യേക താൽപര്യം പ്രകടിപ്പിക്കാൻ സാധിക്കും.

ചിങ്ങം, കന്നി: ചില അഭിപ്രായ വ്യത്യാസങ്ങൾ കുടുംബജീവിതത്തിൽ ഉണ്ടാകാം. സംസാര രീതി ശ്രദ്ധിക്കുക.

ധനു, മകരം, കുംഭം: നിർണായകമായ ചില ചുമതലകൾ ഏറ്റെടുക്കേണ്ടി വരും.

നക്ഷത്രവൃക്ഷം ഇലഞ്ഞി: ഈ വിഷുവര്‍ഷം ഒരു ഇലഞ്ഞി വച്ചു പിടിപ്പിച്ച് പരിപാലിക്കുന്നത് ഗുണം ചെയ്യും.

തൃക്കേട്ട

കുറേക്കാലമായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങൾ ഈ വര്‍ഷം സഫലമാകും. പുതുതായി അവതരിപ്പിക്കുന്ന ആശയങ്ങൾ ശ്രദ്ധിക്കപ്പെടാൻ സാധ്യത കൂടുതല്‍. ജ ലോല്പന്നങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് പ്രയോജനം ഉണ്ടാകും. അഭിമാനത്തിന് നിരക്കാത്ത സൗഹൃദങ്ങൾ ജീവിതത്തിൽ കോട്ടം വരുത്തും.

ഭംഗിയും കൗതുകവുമുള്ള വസ്തുക്കൾ സമ്മാനാദികളായി ലഭിക്കും. കഷ്ടപ്പാടുകളെ ഭയപ്പെടുന്ന രീതിയുണ്ടെങ്കിൽ മാറ്റുക. ഭാവിക്കുേവണ്ടി ചില പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിൽ വരുത്താൻ ശ്രമിക്കും. ആരും അറിയാതെ അല്പം പണം സ്വരൂപിച്ച് വയ്ക്കണം. ചില പ്രത്യേക സമയങ്ങളില്‍ പണത്തിന് അത്യാവശ്യങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ചുറ്റുപാടുകൾക്കനുസ രിച്ച് മാറാൻ ശ്രമം നടത്തുക. അടുത്ത ബന്ധുക്കളുടെ ആകസ്മികമായ വിയോഗത്തിന് ഇടയുണ്ട്.

സർക്കാർ സംബന്ധമായ കാര്യത്തിൽ അനുകൂലമായ നിലപാടുകൾ ഉണ്ടാകുമെങ്കിലും കാലതാമസം പ്രതീക്ഷിക്കാം. ജനമധ്യത്തിൽ നിന്ന് ആദരവും ബഹുമാനവും നേടിയെടുക്കുന്നതിനും സാധിക്കും. സന്താനത്തെക്കൊണ്ട് മനസ്സിന് വിഷമതയുണ്ടാക്കുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. പുതിയ ബിസിനസിനെ സംബന്ധിച്ച ശ്രമങ്ങൾക്ക് വ്യാപകമായി തടസ്സങ്ങൾ ഉണ്ടാകും.

മേടം, ഇടവം, മിഥുനം: ഔദ്യോഗിക ജീവിതത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. വാഹന ഉപയോഗം ശ്രദ്ധിക്കുക.

തുലാം, വൃശ്ചികം: കൂട്ടുചേർന്നുള്ള ബിസിനസുകളിൽ കൂടുതൽ ജാഗ്രത പുലർത്തുക.

നക്ഷത്രവൃക്ഷം വെട്ടി: ഈ വിഷുവിന് വെട്ടിയുടെ തൈ ഒരെണ്ണം നട്ട് പിടിപ്പിച്ച് പരിപാലിക്കുക.

മൂലം

നടക്കില്ല എന്ന വിഷമത്തിൽ മനസു കൊണ്ട് പോലും ഉ പേക്ഷിച്ചിരുന്ന ചില പദ്ധതികൾക്ക് ജീവൻ വയ്ക്കുന്ന വിഷുവർഷമാണിത്. നിസ്സാരക്കാരെന്ന് കരുതിയിരുന്ന ചില ആളുകളിൽ നിന്നുള്ള സഹായങ്ങൾ ഇതിനു കാരണമായിത്തീരും. നിയന്ത്രണമില്ലാതെയുള്ള ജീവിത രീതി നിങ്ങൾക്കുണ്ടെങ്കിൽ അതിൽ നിന്നു പിന്മാറാൻ ശ്രമിക്കുക. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ നടത്തുന്ന ചില നീക്കങ്ങൾ പാളിപ്പോകുന്നതിനുള്ള സാഹചര്യം ഈ വർഷം ഉണ്ടാകാം. മേലധികാരികളുമായി നല്ല ബന്ധം സ്ഥാപിക്കാനും നിലനിർത്താനും ശ്രമിക്കുക.

സർക്കാർ സംബന്ധമായ കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകാം. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് ആദ്യം തടസ്സം ഉണ്ടായ ശേഷം കാര്യങ്ങൾ അ നുകൂലതയിൽ എത്തിച്ചേരും. ആവശ്യമില്ലാത്ത ചില കാര്യങ്ങളെ ഓർത്ത് ആശങ്ക ഉണ്ടാക്കുന്ന രീതി മാറ്റാൻ ശ്രമം നടത്തുക. വീഴ്ചകളിൽ നിന്ന് അല്പം അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എല്ലാ യാത്രകളും ശ്രദ്ധിക്കാൻ ശ്രമിക്കുക. ധാരാളം എതിർപ്പുകൾ പല കോണുകളിൽ നിന്നും ഉണ്ടാകാം. അവയില്‍ പിന്തിരിയാതെ ധീരമായി നേരിടുക. ആലോചന കൂടാതെയുള്ള പ്രവൃത്തിമൂലം ചില അപവാദങ്ങൾ ഉണ്ടാകുന്നതിനും സാധ്യത കാണുന്നു.

മേടം, കർക്കടകം. ചിങ്ങം: നിയമപരമായ കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും.

തുലാം, ധനു: വിദേശയാത്രയ്ക്ക് സാധ്യത. തൊഴില്‍മേഖലയില്‍ അനുകൂല ഫലങ്ങള്‍.

നക്ഷത്ര വൃക്ഷം വയന (വെള്ളപൈൻ): ഇലകള്‍ക്കു സുഗന്ധമുള്ള വയന ഒരെണ്ണം നട്ട് പിടിപ്പിച്ച് പരിപാലിക്കുക.

പൂരാടം

തെറ്റിദ്ധാരണയുടെ പേരിൽ കുറേക്കാലമായി അനുഭവിച്ചിരുന്ന മാനസിക വ്യഥകൾ മാറി കിട്ടുന്നതിന് ഈ വർഷം ഇടയുണ്ട്. പഴയ ചില സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിന് ഇടയായിത്തീരും. നിലവിലുള്ളതിനേക്കാൾ മികച്ച ഒരു തൊഴിൽ ലഭിക്കുന്നതിന് സാഹചര്യം ഉണ്ടാകും. വിപരീതമായ പല സാഹചര്യങ്ങളും ജീവിതത്തിൽ ഉണ്ടാകുന്നതിന് ഇടയുണ്ട്. തെറ്റുകൾ തിരുത്തി മുന്നേറാൻ ശ്രമം നടത്തുക.

സഹോദരങ്ങളുമായി ചില അസ്വാരസ്യങ്ങള്‍ക്കു സാധ്യത. സാമ്പത്തികമായ സ്രോതസ്സുകൾ വർധിപ്പിക്കുന്നതിന് സാധിക്കും. പല പ്രകാരത്തിലുള്ള ആരോപണങ്ങള്‍ ഉയരുമെങ്കിലും അവയില്‍ നിന്നെല്ലാം രക്ഷ േനടും. സൗഹൃദബന്ധങ്ങളോട് പരിധിക്കപ്പുറം പ്രതിപത്തി കാട്ടാതിരിക്കുന്നതാണു നല്ലത്. ഏതു തീരുമാവും നല്ലതു പോലെ ആലോചിച്ച് എടുക്കുക. അധ്വാനഭാരം വർധിക്കുന്നതിന് ഇടയായി തീരുന്ന വർഷമാണ്. വ്യക്തിപരമായ ചില നേട്ടങ്ങൾ ഉണ്ടാകും. ഇറങ്ങിത്തിരിക്കുന്ന കാര്യങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കരുത്. കലാരംഗത്ത് ഉള്ളവർക്ക് ചില നഷ്ടങ്ങൾ സംഭവിക്കാം. ഏർപ്പെടുന്ന കാര്യങ്ങളിൽ മിക്കതിലും ആദ്യം തടസ്സം ഉണ്ടാകും. ആവശ്യമില്ലാത്ത ചില പ്രശ്നങ്ങളും വന്നു ചേരും.

കർക്കടകം, ചിങ്ങം, കന്നി: മാർക്കറ്റിങ് മേഖലയിലുള്ളവർക്ക് ഗുണകരം. അവസരോചിതമായി െപരുമാറാൻ ശ്രമിക്കുക.

വൃശ്ചികം, ധനു, കുംഭം: കുടുംബജീവിതത്തിൽ കൂടുത ൽ ശ്രദ്ധ വേണം. വിട്ടുവീഴ്ചകള്‍ ഗുണം ചെയ്യും.

നക്ഷത്രവൃക്ഷം വഞ്ചിമരം: ഒരു വഞ്ചിമരം നട്ടു പരിപാലിക്കുന്നത് ഗുണകരമാണ്.

ഉത്രാടം

ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് പുരോഗതി പ്രതീക്ഷിക്കാവുന്ന വർഷമാണ് വരുന്നത്. തൊഴിൽ മേഖലയിലുണ്ടായിരുന്ന അസ്വസ്ഥതകൾ മാറി കിട്ടും. ഉദ്ദേശിച്ചിരുന്ന പല കാര്യങ്ങളും നടപ്പിൽ വരുത്തുന്നതിന് കഴിയും. അടുത്ത ആളുകളുമായി കലഹം ഉണ്ടാകുന്നതിനുള്ള സാധ്യത കാണുന്നു. സഹപ്രവർത്തകരുമായുള്ള ബന്ധം വഷളാകാതെ ശ്രദ്ധിക്കുക.

പുതിയ വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ കാര്യങ്ങൾ ഉണ്ടാകും. അന്യദേശത്ത് ജോലി ചെയ്യുന്നവർ അല്പം ജാഗ്രത പുലർത്തുന്നത് നല്ലത്. ആവശ്യമില്ലാതെയുള്ള ചെലവുകൾ നിയന്ത്രിച്ച് ധനസമ്പാദനത്തിന് ശ്രമിക്കുക. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് സാമ്പത്തിക സഹായം ലഭിക്കും. വിദ്യാർഥികൾക്ക് പ്രതീക്ഷിക്കുന്ന രീതിയിൽ ഉയർച്ച ഉണ്ടാകാന്‍ കഠിനാധ്വാനം തന്നെ വേണ്ടി വരും. സേവ ന വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ജോലി ഭാരം കൂടും. സ്വയം തൊഴിൽ കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് സന്തോഷകരമായ പുരോഗതി. ആത്മീയമായ കാര്യങ്ങൾക്ക് കൂടുതൽ പണം ചെലവഴിക്കും. സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിക്കുന്നതിന് ഇടവരും. ഉപകാരം പറ്റിയവരില്‍ നിന്നു തന്നെ ഉപദ്രവം ഉണ്ടാകാം. എടുത്തചാട്ടം മൂലം അബദ്ധങ്ങൾക്കു സാധ്യത.

ചിങ്ങം, കന്നി, വൃശ്ചികം: ജോലി സംബന്ധമായ പുരോഗതി. വിദേശത്ത് നിന്നു സന്തോഷവാർത്തകൾ.

കുംഭം, മീനം: വിവാഹ സംബന്ധമായ കാര്യത്തിൽ അനുകൂല തീരുമാനങ്ങൾ.

നക്ഷത്രവൃക്ഷം പ്ലാവ്: വിഷുവിന് മൂന്ന് പ്ലാവ് നട്ടു പിടിപ്പിച്ച് പരിപാലിക്കുക.

തിരുവോണം

കടബാധ്യതകൾ പരിഹരിക്കുന്നതിന് സാധിക്കുന്ന വർഷമാണ് വരുന്നത്. തുടർന്നും സാമ്പത്തികമായ അച്ചടക്കം പുലർത്താൻ ശ്രമിക്കുക. സർക്കാരിൽ നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് കാലതാമസം ഉണ്ടാകും. വാഹനയാത്രകൾ വളരെ ശ്രദ്ധയോടെ നടത്തണം.

ശത്രുതാ മനോഭാവത്തോടെയുള്ള ചില സുഹൃത്തുക്കളിൽ നിന്നു ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. പൂർവികരാൽ സമ്പാദിക്കപ്പെട്ട വസ്തുവകകൾ കൈവശം വന്നു ചേരും. ജോലി സംബന്ധമായ ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നേക്കാം. വാക്കുകൾ വളച്ചൊടിക്കപ്പെടാൻ സാധ്യത. സംസാരത്തിൽ സത്യസന്ധത പ്രകടമാക്കുക. കുടുംബാംഗങ്ങൾ തമ്മിൽ വഴക്കുകൾ ഉണ്ടാകാം. എല്ലാവരേയും ഏകോപിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിക്കുക.

സന്താനങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പുരോഗതി. മാതാവിന്റെ ആരോഗ്യ നിലയിൽ ബുദ്ധിമുട്ടുകൾ അനിഭവപ്പെടാം. രാഷ്ട്രീയ പൊതുരംഗത്തുള്ളവര്‍ക്ക് അൽപം നിരാശ ഉണ്ടാകാം. വളരെ പെട്ടെന്ന് ചെയ്യേണ്ടുന്ന കാര്യങ്ങൾക്ക് കാലതാമസം വരുത്തരുത്. ഒന്നിലധികം ചുമതലകൾ ഒരേ സമയം ഏറ്റെടുക്കേണ്ടി വരുന്നതു മൂലം ഒന്നിലും മനസ്സ് ഉറപ്പിക്കാൻ കഴിയാത്ത സാഹചര്യവും സൂക്ഷിക്കുക.

മേടം, മിഥുനം, കന്നി: മുൻപ് പരാജയപ്പെട്ടിരുന്ന പ്രവർത്തനങ്ങളിൽ വിജയം. സമൂഹത്തില്‍ ആദരം.

വൃശ്ചികം, ധനു: ആരോഗ്യപരമായ ചെറിയ ബുദ്ധിമുട്ടുകൾ. രോഗത്തിന്‍റെ തുടക്കത്തില്‍ തന്നെ ചികിത്സ േതടുക.

നക്ഷത്രവൃക്ഷം എരുക്ക്: വീടിനു സമീപം നാല് എരുക്ക് തൈകൾ നട്ട് പരിപാലിക്കുക.

അവിട്ടം

വസ്തു വാങ്ങാൻ ആഗ്രഹിച്ച് തടസ്സത്തിലായിരുന്നവർക്ക് ആഗ്രഹസഫലീകരണം ഉണ്ടാകാൻ ഇടയുള്ള വർഷമാണിത്. ഒരു പദ്ധതിയും പാതി വഴിയിൽ ഉപേക്ഷിക്കരുത്. പ്രവൃത്തികള്‍ വിജയം ആകുമ്പോൾ അമിതമായി ആഹ്ലാദിക്കരുത്. ഉയർച്ച താഴ്ചകൾ ഈ വർഷം ഇടവിട്ട് സംഭവിച്ചുകൊണ്ടിരിക്കും.

സാമ്പത്തികമായി മുന്നേറാനുള്ള അവസരങ്ങൾ പ രമാവധി പ്രയോജനപ്പെടുത്തണം. അധ്യാപന മേഖലയിൽ ശോഭിക്കാൻ കഴിയും. നിർബന്ധ ബുദ്ധി അല്പം കൂടുന്നതിന് ഈ വർഷം ഇടയുണ്ട്. അമിതമായ ചെലവുകൾക്ക് ഇടയുള്ളതില്‍ കണക്കുകള്‍ സൂക്ഷിക്കുക. അ കാരണമായ ചില ഭീതികള്‍ മനസ്സിനെ അലട്ടും.

സാമ്പത്തികമായ ഇടപാടുകളിൽ മധ്യസ്ഥരാകാതിരിക്കാൻ ശ്രദ്ധിക്കുക. ലോഹങ്ങളുമായി ബന്ധപ്പെട്ട വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രയോജനം ഉണ്ടാകും. അടുത്ത ബന്ധുജനങ്ങളുടെ ആരോഗ്യപ്രശ്നം മൂലം മനഃസ്വസ്ഥത കുറയും. ദാമ്പത്യ ജീവിതത്തിൽ അപസ്വരങ്ങൾ ഉണ്ടാകുന്നതിന് ഈ വർഷം സാധ്യത. ജോലി സംബന്ധമായി കൂടുതൽ ചുമതലകൾ വന്നു ചേരും. ആരോഗ്യപരമായി പൊതുവെ അനുകൂല മായ സ്ഥിതിയാണ്. നിയമപരമായ ചില അന്വേഷണങ്ങൾ നടക്കുന്നതിന് സാധ്യതയുണ്ട്.

മിഥുനം, ചിങ്ങം, തുലാം: യാത്രകൾ കൂടുതല്‍ ശ്രദ്ധിക്കുക. സാഹസികയത്രകള്‍ ഒഴിവാക്കുക.

ധനു, മകരം: തൊഴിൽ സ്ഥാപനത്തിൽ പ്രതിസന്ധികൾക്ക് സാധ്യത. അവ സത്യസന്ധമായി നേരിടുക.

നക്ഷത്രവൃക്ഷം വന്നി (വഹ്നി). ഈ വിഷുവര്‍ഷം ഒരു വന്നി നട്ടു പിടിപ്പിക്കുന്നത് ഗുണകരം.

ചതയം

ആത്മവിശ്വാസം വർധിക്കുന്നതു മൂലം നേട്ടങ്ങൾ ഉണ്ടാക്കുന്നതിന് കഴിയുന്ന വർഷമാണ്. പാരമ്പര്യമായ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കൂടുതൽ ഗണം ഉണ്ടാകും. വാഹന ഉപയോഗത്തിൽ അല്പം നിയന്ത്രണവും കരുതലും ഉണ്ടാകണം. സഹോദരങ്ങളിൽ നിന്നു മനസ്സിന് വേദനയുണ്ടാക്കുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. ഉന്നതവ്യക്തികളുമായി ബന്ധം സ്ഥാപിക്കുന്നതിനും അതിലൂടെ വിജയം നേടിയെടുക്കുന്നതിനും സാധിക്കും. പുതിയ ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടാകും. പൊതുരംഗത്ത് ഉള്ളവർക്ക് പുതിയ പദ്ധതി ആസൂത്രണം െചയ്ത് വിജയത്തിൽ എത്തിക്കാൻ കഴിയും.

തെറ്റിദ്ധാരണയുടെ പേരിൽ അടുത്ത ചില ആളുകളുമായി അകലുന്നതിന് ഇടയുണ്ട്. പിതാവിന്റെ ആരോഗ്യവിഷമത മൂലം മനഃസ്വസ്ഥത കുറയും. ദേഷ്യം വന്നാൽ എന്തും പറയുന്ന സ്വഭാവരീതി മാറ്റാന്‍ ശ്രമിക്കണം.

വിവാഹസംബന്ധിയായ കാര്യങ്ങളിൽ അനുകൂലമായ തീരുമാനം എടുക്കും. ഇടയ്ക്ക് വച്ച് ഉപേക്ഷിച്ച ഗൃഹനിർമാണം പൂർത്തിയാക്കും. സഹപ്രവർത്തകരുടെ നിസ്സഹകരണം മൂലം മനോവിഷമ സാധ്യത. തൊലിപ്പുറത്ത് ഉണ്ടായിരുന്ന ചില രോഗങ്ങൾ മൂലം മാനസിക ബുദ്ധിമുട്ട്.

ഇടവം, മിഥുനം, കർക്കടകം: ആരുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതെ നോക്കുക.

ചിങ്ങം, തുലാം, ധനു: വ്യവസായ മേഖലയിൽ അല്പം ഗുണം. സന്താനങ്ങളെക്കൊണ്ട് മനസ്സിന് സന്തോഷം.

നക്ഷത്രവൃക്ഷം കരിമ്പന: വിഷുവര്‍ഷത്തില്‍ കരിമ്പന ഒരെണ്ണം നട്ട് പരിപാലിക്കുക.

പൂരുരുട്ടാതി

കേസുകളിൽ പെട്ടിരുന്ന കാര്യങ്ങൾ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുന്നതിന് ഈ വിഷുവർഷം ഇടയാകും. മധ്യസ്ഥരുടെ ഇടപെടലിൽ നിങ്ങളുടെ ഭാഗത്തു നിന്നുകൂടി  വിട്ടുവീഴ്ചകൾ ചെയ്യണം. അകാരണമായ ഒരു ഭീതി മനസിനെ ബാധിക്കുന്നതിന്  സാധ്യതയുണ്ട്.  ഔഷധമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ചെറിയ നഷ്ടങ്ങൾ സംഭവിക്കാം..
ജീവിത പങ്കാളിയുടെ പേരിലുണ്ടായിരുന്ന സ്വത്തു വ കകളിൽ അനുകൂലമായ തീരുമാനങ്ങൾ സ്വീകരിക്കും. സൗഹൃദബന്ധങ്ങൾ നിലനിർത്താനായി പണം ചെലവഴിക്കുന്ന രീതി ഉപേക്ഷിക്കണം. നാൽക്കാലികളിൽ നിന്നു ശാരീരികമായ ഉപദ്രവങ്ങൾ  ഉണ്ടാകുന്നതിന് സാധ്യത. ഊഹക്കച്ചവടത്തിൽ നിന്നു ചെറിയ നഷ്ടങ്ങൾ ഉണ്ടാകാം.  വിദ്യാർഥികൾ മാതാപിതാക്കളുടെ അറിവോടെ മാത്രം ധനം ചെലവഴിക്കാൻ ശ്രമിക്കുക.  പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രയോജനകരമായ  നേട്ടം ഉണ്ടാകും. മറ്റുള്ളവരുടെ വാക്ക് വിശ്വസിച്ച് പണം മുട ക്കരുത്. കായികരംഗത്തുള്ളവർക്ക് പ്രശസ്തിയും അംഗീകാരവും വർധിക്കും. മറ്റുള്ളവരിൽ നിന്നുള്ള ഒറ്റപ്പെടുത്തലുകൾ മൂലം ദുഃഖം ഉണ്ടാകാം. സ്വന്തം ഉത്തരവാദിത്തങ്ങ ൾ ആരെയും ഏൽപിക്കരുത്. സ്വന്തം വീട് വിട്ട് മാറിത്താമസിക്കേണ്ട അവസ്ഥയും പ്രതീക്ഷിക്കാം.
മിഥുനം, കർക്കടകം: അനാവശ്യ ചെലവുകൾ. പണം ചെലവഴിക്കുന്ന കാര്യത്തിൽ നിയന്ത്രണം വേണം.
തുലാം, ധനു, കുംഭം, മീനം: യാത്രകൾ വർധിക്കും. ആവശ്യമില്ലാത്ത ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കരുത്.
നക്ഷത്രവൃക്ഷം തേന്മാവ്. വിഷുവര്‍ഷത്തില്‍ തേന്മാവ് മൂന്നെണ്ണം  നട്ട് പിടിപ്പിച്ച്  പരിപാലിക്കുക.

ഉത്രട്ടാതി


ആത്മവിശ്വാസം വർധിക്കുന്നതു മൂലം നേട്ടങ്ങൾ ഉണ്ടാക്കുന്നതിന്  കഴിയുന്ന വർഷമാണ്.  പാരമ്പര്യമായ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കൂടുതൽ ഗണം ഉണ്ടാകും. വാഹന ഉപയോഗത്തിൽ അല്പം നിയന്ത്രണവും  കരുതലും ഉണ്ടാകണം. സഹോദരങ്ങളിൽ നിന്നു മനസ്സിന് വേദനയുണ്ടാക്കുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം.   ഉന്നതവ്യക്തികളുമായി ബന്ധം സ്ഥാപിക്കുന്നതിനും അതിലൂടെ വിജയം നേടിയെടുക്കുന്നതിനും സാധിക്കും.  പുതിയ ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടാകും.   പൊതുരംഗത്ത്  ഉള്ളവർക്ക് പുതിയ  പദ്ധതി ആസൂത്രണം െചയ്ത് വിജയത്തിൽ എത്തിക്കാൻ കഴിയും.
തെറ്റിദ്ധാരണയുടെ പേരിൽ  അടുത്ത ചില ആളുകളുമായി അകലുന്നതിന് ഇടയുണ്ട്. പിതാവിന്റെ ആരോഗ്യവിഷമത മൂലം മനഃസ്വസ്ഥത കുറയും. ദേഷ്യം വന്നാൽ എന്തും പറയുന്ന സ്വഭാവരീതി മാറ്റാന്‍ ശ്രമിക്കണം.
വിവാഹസംബന്ധിയായ കാര്യങ്ങളിൽ  അനുകൂലമായ തീരുമാനം എടുക്കും. ഇടയ്ക്ക് വച്ച് ഉപേക്ഷിച്ച  ഗൃഹനിർമാണം പൂർത്തിയാക്കും. സഹപ്രവർത്തകരുടെ നിസ്സഹകരണം  മൂലം മനോവിഷമ സാധ്യത. തൊലിപ്പുറത്ത് ഉണ്ടായിരുന്ന ചില രോഗങ്ങൾ മൂലം മാനസിക ബുദ്ധിമുട്ട്.
ഇടവം, മിഥുനം, കർക്കടകം: ആരുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതെ നോക്കുക.  
ചിങ്ങം, തുലാം, ധനു: വ്യവസായ മേഖലയിൽ അല്പം  ഗുണം.  സന്താനങ്ങളെക്കൊണ്ട് മനസ്സിന് സന്തോഷം.
നക്ഷത്രവൃക്ഷം കരിമ്പന: വിഷുവര്‍ഷത്തില്‍ കരിമ്പന ഒരെണ്ണം നട്ട് പരിപാലിക്കുക.

രേവതി

അടിക്കടി ഉണ്ടായിരുന്ന പരാജയങ്ങൾക്കുശേഷം വിജയം കൈവരിക്കാൻ സാധിക്കുന്ന വർഷമാണിത്. ഒന്നിലധികം മാർഗത്തിലൂടെ ധനം സമ്പാദിക്കുന്നതിനുള്ള വഴികൾ തുറന്നുവരും. എല്ലാ കാര്യങ്ങളും മറ്റുള്ളവരോട് തുറന്നു പറയുന്നത് നിങ്ങളെ ബുദ്ധിമുട്ടിലാക്കും.

എല്ലാവരെയും തൃപ്തിപ്പെടുത്താൻ നിങ്ങൾ ശ്രമിക്കാറുണ്ട്. അത് നല്ലതാകില്ല. സന്താനങ്ങളിൽ നിന്ന് മ നസ്സിന് സന്തോഷം ഉണ്ടാകുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. ജോലി സംബന്ധമായി ധാരാളം യാത്രകൾ ചെയ്യേണ്ടി വരും. അപ്രതീക്ഷിതമായി വിദേശയാത്രയ്ക്കും സാധ്യതയുണ്ട്. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ അല്പം കൂടി കരുതൽ പുലർത്തുക. ഏർപ്പെടുന്ന ഒട്ടുമിക്ക കാര്യങ്ങൾക്കും ആദ്യം തടസ്സം ഉ ണ്ടാകാം. അതിൽ പതറരുത്.

സർക്കാരിൽ നിന്നോ ഔദ്യോഗിക സ്ഥാനത്ത് നിന്നോ അനുകൂലമായി തീരുമാനങ്ങളും പ്രതീക്ഷിക്കാം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതിന് സാധിക്കും. ഗൃഹനിർമാണത്തിൽ ഉണ്ടായിരുന്ന തടസ്സങ്ങള്‍ ഒരു പരിധിവരെ നീങ്ങിക്കിട്ടും. അത്രമേൽ സ്നേഹിച്ചിരുന്നവരി ൽ നിന്നു വിഷമകരമായ അനുഭവങ്ങൾ ഉണ്ടാകാം. ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദ്യാർഥിക ൾക്ക് പ്രയോജനകരമായ നേട്ടങ്ങൾ ഉണ്ടാകും.

കന്നി, തുലാം: സാമ്പത്തികമായ നേട്ടങ്ങൾ. ആഡംബരത്തിനു വേണ്ടി പണം കൂടുതല്‍ ചെലവാകാം.

കുംഭം, മീനം: ആരോഗ്യനില ശ്രദ്ധിക്കണം. അടുത്ത ബ ന്ധുജനങ്ങൾക്ക് ആകസ്മികമായ ബുദ്ധിമുട്ടുകള്‍.

നക്ഷത്രവൃക്ഷം ഇരിപ്പ (ഇലിപ്പ). വിഷുവര്‍ഷത്തില്‍ ഇരിപ്പ രണ്ടെണ്ണം നട്ട് പിടിപ്പിച്ച് പരിപാലിക്കുക.