Saturday 27 October 2018 02:09 PM IST : By സ്വന്തം ലേഖകൻ

ആഢംബരത്തിന് ഗ്ലാസ് ചുമരുകൾ സ്ഥാപിക്കും മുമ്പ് ഒരു നിമിഷം!; കാണാതെ പോകരുത് ഈ മുന്നറിയിപ്പുകൾ

glass

ഗ്ലാസ് ചുമരുകൾ ഉപയോഗിക്കുന്നത് വാസ്തുപര മായി ഒട്ടും യോജിക്കുന്നതല്ല. നമ്മുടെ അന്തരീക്ഷത്തിലെ ചൂട് കാലാവസ്ഥ ഗ്ലാസിന് തീരെ പറ്റിയതല്ല. ഗ്ലാസ് റിഫ്ലക്ടിങ് പ്രതലമുള്ള വസ്തുവായതുകൊണ്ട് അത്തരം പ്രതലങ്ങള്‍ വാസ്തു നിയമങ്ങൾക്കു തീരെ യോജിക്കുന്നതല്ല. വീടിനുള്ളിലെ ഊർജത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്നതാണ് ഇത്തരം പ്രതലങ്ങൾ.

നമ്മൾ ആധുനിക ജീവിതത്തിലായതുകൊണ്ട് ഗ്ലാസ് പൂർണമായും ഒഴിവാക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അതുകൊണ്ട് തന്നെ ജനലുകൾക്കൊക്കെ ഗ്ലാസ് നൽകിയാലും അമിതമായി ചെലവു വരുത്തി ചുമരുകളിൽ ഗ്ലാസ് പാനലുകൾ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് വാസ്തുപരമായി ശരിയായ രീതി. മാത്രമല്ല, ഗൃഹത്തിന്റെ പുറം ഭിത്തികളിൽ ഗ്ലാസ് ഒഴിവാക്കുന്നതുവഴി അന്തരീക്ഷത്തിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ വീടിനകത്തു വരുന്നത് തടയാൻ സാധിക്കും. അതുപോലെ തന്നെ ഇ ഷ്ടികയ്ക്കും വെട്ടുകല്ലിനും പകരമായി കരിങ്കല്ല് ഉപയോഗിക്കുന്നതും വാസ്തുപരമായി തെറ്റായ രീതിയാണ്.