Thursday 23 March 2017 03:45 PM IST : By സ്വന്തം ലേഖകൻ

ലിബ്ര എല്ലാവരേയും പ്രശംസിച്ച് ‘പുളകിതരാക്കും, ഹെന്റമ്മോ...കലിപ്പ് വന്നാ പിന്നെ!

friend_libra

‘കഴിഞ്ഞ പത്തു വർഷമായി പുതിയ ഒരാളും എന്റെ സുഹൃത്തായിട്ടില്ല. എനിക്കിവരെ മതി.’ ഹോ.. എന്തൊരു ഡയലോഗ്. പക്ഷേ, സംഗതി സത്യമാണ്.സൗഹൃദത്തിലെ മാലാഖമാരാണ് വിർഗോ രാശിക്കാർ. ഇതാ വിർഗോ സുഹൃത്തുക്കളുണ്ടെങ്കിൽ അവരെക്കുറിച്ച് കൂടുതൽ അറിയാം. കൂട്ടത്തിലെ മധുര ഭാഷകരായ ലിബ്ര സുഹൃത്തുക്കളെയും പിണക്കാൻ നിൽക്കേണ്ട കേട്ടോ. സൂര്യ രാശിയും ഫ്രണ്ട്ഷിപ്പും തമ്മിൽ രസകരമായ ബന്ധമുണ്ട്. വായിക്കാം.

വിർഗോ (ഓഗസ്റ്റ് 24–സെപ്റ്റംബർ 23)

ഒരുപാട് ചിന്തിച്ച് എടുക്കേണ്ട തീരുമാനങ്ങൾ ദേ, ഇവരെ എൽപിച്ചാ മതി. ഒരു പൂ കൊടുത്താൽ ഒരു പൂക്കാലം തിരികെ തരുന്ന സ്വഭാവമാണ് ഇവരുടേത്. വാക്കുകൊണ്ട് ആരുടേയും ഹൃദയം കീഴടക്കാനും എന്തും സാധിച്ചെടുക്കാനും ഇവർക്ക് കഴിയും. പക്ഷേ, സൗഹൃദം, അത് ലിമിറ്റഡ് എഡിഷനാണു ഭായ്.നോക്കിം കണ്ടും മിണ്ടിയില്ലേൽ, എത്ര കൊലക്കൊമ്പനാണേലും സ്ഥലം കാലിയാക്കാൻ ഇവർക്ക് ഒരു മടിയും കാണൂല്ല. ഏരീസ്, ജമിനി എന്നിവരൊഴികെ ഏതു രാശിക്കാരുമായും നല്ല ചങ്ങാത്തം ഉണ്ടാക്കി എടുക്കാൻ ഇവർക്ക് കഴിയും. പീസസ് ആയിരിക്കും ഇവരുടെ ആത്മമിത്രങ്ങൾ.

വായിക്കൂ: സാജിറ്റേറിയൻസിനോളം ജമിനിയെ മനസ്സിലാക്കാൻ മറ്റാർക്കും കഴിയില്ല

വായിക്കൂ:  ചിലർ തമ്മിൽ കൂടിയാൽ പിന്നെ സൂപ്പറാ! ഇതാ നിങ്ങളുടെ സ്പെഷൽ ഫ്രണ്ടുമായിട്ടുള്ള പൊരുത്തം അറിയാം

ലിബ്ര (സെപ്റ്റംബർ 24– ഒക്ടോബർ 23)

കൂട്ടത്തിലെ മധുരഭാഷകർ. ‘പതപ്പീരല്ലേ’ എന്ന് ചിലപ്പോൾ ഡൗട്ട് തോന്നാം. എല്ലാവരേയും പ്രശംസിച്ച് ‘പുളകിതരാക്കി’ നിറുത്താൻ ശ്രമിക്കുന്നവർ. എന്നാലും, ഹെന്റമ്മോ...കലിപ്പ് വന്നാ പിന്നെ, ആരാ, എന്താ, എങ്ങനെയാന്നൊന്നും ഒരു ബോധോം കാണൂല്ല. ആദർശ ശുദ്ധിയാണ് ഇവരുടെ മുഖമുദ്ര. നാട്ടുകാരോട് മൊത്തം കത്തിവെക്കുമെങ്കിലും ആലോചിച്ചും കണ്ടും മാത്രമേ ഇവർ കൂട്ട് കൂടാറുള്ളൂ. കൂട്ടായാൽ ഒടുക്കത്തെ ആത്മാർഥതയും ഈ ടീംസിന്റെ പ്രത്യേകതയാണ്. തിരിച്ചും മറിച്ചും ആലോചിച്ച് ഉപദേശം കൊടുക്കുന്ന ഈ പാർട്ടീസിന് ഏകാന്തത അലർജിയാണ്. ആരോടും തല്ലിപിരിയാൻ ഇവർക്ക് താൽപര്യം കാണില്ല. ജമിനി, അക്വേറിയസ്, ലിബ്ര എന്നിവരാകും ഇവർക്ക് പ്രിയപ്പെട്ട കൂട്ടുകാർ.

സ്കോർപിയോ, കാപ്രികോൺ എന്നിവ അടുത്ത ദിവസം