Thursday 26 November 2020 04:50 PM IST : By സ്വന്തം ലേഖകൻ

ജാതകം തമ്മിൽ മരണദോഷം! വിവാഹം മുടക്കുന്ന സംശയങ്ങളും ആശങ്കകളും; ഹരി പത്തനാപുരം മറുപടി പറയുന്നു

jathakam-and-marriage

കുറേക്കാലമായി വിവാഹാലോചനകൾ നടത്തി മടുത്തു. മാന സ്സികമായി ആകെ തകർന്നിരിക്കുമ്പോഴാണ് ഒരു വിവാഹാലോചന വന്നത്.  ജോത്സ്യൻ  നോക്കി ഉത്തമം എന്നു പറഞ്ഞു. അതനുസരിച്ച് വിവാ ഹ നിശ്ചയവും നടത്തി. പക്ഷേ, അ തു കഴിഞ്ഞിട്ടും അമ്മയ്ക്ക് സംശയം. ജാതകങ്ങളുമായി അമ്മ മറ്റൊരു ജ്യോത്സ്യനെ കണ്ടു. അദ്ദേഹം പറയുന്നത് ഈ ജാതകം  തമ്മിൽ മരണദോഷം  ആണെന്നും വിവാഹം നടത്തരുതെന്നുമാണ്.  ഞങ്ങൾ തമ്മിൽ ദശാസന്ധി ദോഷമാണ്.  അത് വിവാഹത്തിന്  ഉത്തമമല്ല എന്നു പറയുന്നു.  താങ്കൾ ഒന്നു നോക്കി ദയവായി മറുപടി നൽകണം.

17-01-1985, 10.55pm തൃക്കേട്ട (എന്റേത്)
20.07.1989, 11.28pm അവിട്ടം (സ്ത്രീ)

ശിവപ്രസാദ്, ഓച്ചിറ

ജാതകം തമ്മിൽ മരണദോഷം! വിവാഹം മുടക്കുന്ന സംശയങ്ങളും ആശങ്കകളും; ഹരി പത്തനാപുരം മറുപടി പറയുന്നു

ആദ്യമേ ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ.  ഒരു ജ്യോത്സ്യനെ കാണിച്ച് ഉത്തമം എന്നു പറഞ്ഞ ജാതകങ്ങൾ മറ്റൊരു ജ്യോത്സ്യനെക്കൊണ്ട് പൊരുത്തം നോക്കുന്നത് തന്നെ ശരിയായ രീതിയല്ല.  പൊരുത്ത വിഷയത്തിൽ  ജ്യോതിഷികൾക്കിടയിൽ  ഒരേ അഭിപ്രായം  അല്ല പലപ്പോഴും ഉള്ളത്. അതുകൊണ്ട് മിക്കവരും  പറയുന്ന അഭിപ്രായങ്ങൾ  സമന്വയിപ്പിച്ച് നൂറു ശതമാനം കൃത്യമാക്കി തീരുമാനമെടുക്കൽ ക്ലേശകരമാണ്.
വിവാഹത്തിന് പൊരുത്തം  നോക്കുമ്പോ ൾ  പ്രായം കൂടി പരിഗണിക്കേണ്ടതാണ്.  താങ്കളുടെ പ്രായം കൂടി നോക്കിയാൽ ഇനിയും എല്ലാ പൊരുത്തവും  കൂടി  ഉത്തമം വരണം എന്നു ശഠിക്കുന്നത് ശരിയല്ല.

അത്യാവശ്യം കാര്യങ്ങള്‍ മാത്രം നോക്കാ ൻ ശ്രദ്ധിക്കുക. ഈ ജാതകങ്ങൾ തമ്മിലും ന ക്ഷത്രങ്ങൾ തമ്മിലും അത്യാവശ്യം  പൊരുത്തങ്ങൾ എല്ലാം തന്നെയുണ്ട്.
നിങ്ങൾ ആദ്യം ജാതകം കാണിച്ച ജ്യോതിഷി അതുകൊണ്ടു തന്നെയാണ് ഉത്തമം എന്നു പറഞ്ഞതും.
ദശാസന്ധി എന്നു പറയുന്നത് രണ്ടു പേർക്കും ദശാകാലങ്ങൾ ഒരേ കാലയളവിൽ മാറുന്നതാണ്. ഇവിടെ താങ്കൾക്ക് 2045 ജനുവരി 13നും പെൺകുട്ടിക്ക് 2045 നവംബർ 21നുമാണ് അപ്രകാരം ഒരു സന്ധി വരുന്നത്. അന്നു താങ്കൾക്ക് പ്രായം 59 വയസും  11 മാസവും 25 ദിവസും ആണെന്നു കൂടി ഓർക്കുക.
അന്നു മരണം വന്നേക്കാം എന്നു പറയുന്ന ജ്യോതിഷിക്ക് ഏതൊരാളും  അന്നുവരെ ജീവിച്ചിരിക്കും എന്ന് എങ്ങനെ ഉറപ്പു നൽകാനാകും?  മാത്രവുമല്ല, 6 മാസത്തിനുള്ളിൽ വരുന്ന ദശാസന്ധികൾ മാത്രമാണ് ദോഷമായി കണക്കാക്കാറുള്ളത്.