Saturday 09 December 2017 02:42 PM IST : By സ്വന്തം ലേഖകൻ

വ്യാഴ ദശാകാലത്തെ ശത്രുദോഷമകറ്റാൻ ചെയ്യേണ്ടവ

jupiter

വ്യാഴം ജാതകത്തിൽ അനുകൂലസ്ഥാനത്താണെങ്കിൽ ഈ ദശാകാലം സർവകാര്യവിജയവും സമൃദ്ധിയും ചേർന്നതായിരിക്കുമെന്ന് ജ്യോതിഷം പറയുന്നു. പ്രതികൂല സ്ഥാനത്തെങ്കിൽ വിപരീതമായിരിക്കും ഫലം. വ്യാഴദശാകാലത്ത് ശത്രുദോഷം പരിധി കടന്നാൽ പരിഹാരമായി മഹാസുദർശന ഹോമം നടത്താം.

ദോഷപരിഹാരത്തിന് മഹാവിഷ്ണു ഭജനമാണ് പൊതുവായി നിർദേശിക്കപ്പെട്ടിരിക്കുന്ന മാർഗം. മഞ്ഞ നിറം കലർന്ന വസ്ത്രങ്ങൾ അണിയുന്നതും ജന്മനക്ഷത്ര ദിനവും പക്കപിറന്നാളുകൾക്കും വിഷ്ണു ക്ഷേത്ര ദർശനം നടത്തുന്നതും വ്യാഴത്തെ കൂടുതൽ ശുഭകാരകനാക്കുമെന്നാണ് വിശ്വാസം. വ്യാഴാഴ്ച ദിവസങ്ങളിൽ വ്രതത്തോടെ വിഷ്ണു സ്തോത്രങ്ങൾ, സഹസ്രനാമം ഇവ ജപിക്കുന്നതും വിഷ്ണു ക്ഷേത്ര ദർശനം നടത്തുന്നതും ശുഭഫലങ്ങൾ നൽകുമെന്നാണ് വിശ്വാസം.

“കിമേകം ദൈവതം ലോകേ കിം വാപ്യേകം പരായണം
സ്തുവന്തഃ കം കമര്‍ചന്തഃ പ്രാപ്നുയുര്‍മാനവാഃ ശുഭം
കോ ധര്‍മഃ സര്‍വധര്‍മാണാം ഭവതഃ പരമോ മതഃ
കിം ജപന്മുച്യതേ ജന്തുര്‍ജന്മസംസാരബന്ധനാത് “

(ലോകത്തില്‍ ഏകനായ ദേവന്‍ ആരാണ്? ഏകവും പരമവുമായ പ്രാപ്യസ്ഥാനം ഏതാണ്? ഏതൊരു ദേവനെ അര്‍ച്ചിച്ചാലാണ് മനുഷ്യര്‍ സദ്ഗതി നേടുക? എല്ലാ ധര്‍മ്മങ്ങളിലുംവെച്ച് ഏറ്റവും ശ്രേഷ്ഠമെന്ന് അങ്ങു കരുതുന്ന ധര്‍മ്മം ഏതാണ്? ഏതിനെ ജപിച്ചാലാണ് മനുഷ്യന്‍ ജന്മസംസാരബന്ധനത്തില്‍നിന്ന് മുക്തി നേടുക?)