Friday 26 October 2018 04:12 PM IST : By സ്വന്തം ലേഖകൻ

സ്റ്റെയർകെയ്സിനു കീഴിൽ പൂജാമുറി പണിയാമോ?, സ്ഥാന നിർണയം എവിടെ; സംശയങ്ങൾക്ക് മറുപടി

pooja

സ്‌റ്റെയർകെയ്സിന് താഴെ പൂജാമുറി പാടില്ല. പൂജാമുറിക്ക് പ്രത്യേക സ്ഥാനങ്ങൾ ഉണ്ട്. ഗൃഹമധ്യം, വടക്കു കിഴക്ക്, തെക്കു പടിഞ്ഞാറ്, കിഴക്കു, പടിഞ്ഞാറ് എന്നീ സ്ഥാനങ്ങളാണിവ. റൂഫ് ഓപ്പണായൊരു സ്ഥലത്തെയാണ് കോർട്‌യാർഡ് എന്നു പറയുന്നത്. അത്തരം സ്ഥലങ്ങളും പൂജാമുറിക്ക് ചേരില്ല. നമ്മുടെ ശരീരത്തിൽ ഏറ്റവും പ്രധാനമായ കാര്യമാണ് ജീവൻ. ശരീരം സുഖമായിരിക്കണമെങ്കിൽ ആ ജീവൻ ഏറ്റവും സുരക്ഷിതമായി ഇരിക്കണം. അങ്ങനെയൊരു വീടിന്റെ ആത്മാവാണ് പൂജാമുറി, ഈശ്വരീയ സങ്കൽപം. വിശ്വാസത്തിന് ഇരിപ്പിടമായി നൽകേണ്ടത് വീട്ടിലെ ഏറ്റവും ഉത്തമമായ ഏതെങ്കിലും സ്ഥലമാണ്. അല്ലാതെ ബാക്കി വരുന്ന മോശമായ സ്ഥലം കൊടുക്കുകയല്ല വേണ്ടത്. വടക്കു കിഴക്ക്, തെക്കു പടിഞ്ഞാറ്, കിഴക്ക് എന്നീ ഭാഗങ്ങളാകും ഉത്തമം.

വീടു പണി കഴിഞ്ഞതാണെങ്കിൽ കോർട്‌യാർഡിലൂടെ പൂജാമുറിയിലേക്ക് പ്രവേശിക്കുന്ന രീതി വാസ്തുശാസ്ത്രമനുസരിച്ച് ദോഷകരമല്ല. കോർട്‌യാർഡ് അഥവാ നടുമുറ്റത്തിന്റെ സ്ഥാനം വീടിന്റെ വടക്കോ അല്ലെങ്കിൽ കിഴക്കോ വശങ്ങ ളിലാണ് കൊടുക്കേണ്ടത്. രണ്ടാം നിലയിലേക്ക് ഉയർത്തുന്ന മുറികൾ പടിഞ്ഞാറും തെക്കും വശങ്ങളിൽ എടുക്കുമ്പോൾ സ്‌റ്റെയർകെയ്സിന്റെ സ്ഥാനം തെക്ക് അല്ലെങ്കിൽ പടിഞ്ഞാറു വശത്ത് വരുന്നതാണ് ഉത്തമം.