Monday 06 November 2017 04:34 PM IST : By സ്വന്തം ലേഖകൻ

നഖം നോക്കിയാൽ ഉള്ളറിയാം! പറയും നിങ്ങളുടെ അവസ്ഥ എന്താണെന്ന്

nail

മുഖ നോക്കി ലക്ഷണം പറയുന്നതു കേട്ടിട്ടുണ്ടാകും. എന്നാൽ നഖം നോക്കി ലക്ഷണം  പറയാൻ പറ്റുമോ? നിങ്ങളുടെ ആരോഗ്യം വിളിച്ചു പറയുന്നതാണ് നഖങ്ങൾ എന്നതാണ് സത്യം. നഖം പരിശോധിച്ചാൽ നമ്മുടെ ശരീരത്തിലെ ആരോഗ്യകരമായ അവസ്ഥയും രോഗങ്ങളുള്ള അവസ്ഥയും തിരിച്ചറിയാം. നഖത്തിന്‍റെ നിറം ഘടന എന്നിവയാണ് ഇതിനായി പരിഗണിക്കേണ്ടത്.

നഖങ്ങളിൽ വെള്ള നിറഖമുള്ള പാടുകൾ കണ്ടെത്താനായാൽ കരൾ രോഗങ്ങൾ, വൃക്കയുടെ തകരാറുകൾ, ഹൃദയാഘാതം എന്നിവയുടെ ലക്ഷണങ്ങളാണെന്ന് അനുമാനിക്കാം. നഖം മഞ്ഞനിറത്തിലാണെങ്കിൽ ഫംഗസ് ബാധ, തൈറോയിഡ് സംബന്ധമായ രോഗങ്ങൾ എന്നിവയുടെ ലക്ഷണമാണെന്നാണ് പറയപ്പെടുന്നത്. നഖങ്ങൾ നീലനിറത്തിൽ കാണപ്പെട്ടാൽ ശരീരത്തിലെ ചുവന്ന രക്താണുക്കൾക്ക് വേണ്ടത്ര ഓക്സിജൻ ലഭിക്കുന്നില്ല എന്നാണ് മനസിലാക്കേണ്ടത്.

നഖങ്ങൾ പരുപരുത്തതാണെങ്കിൽ വാത രോഗങ്ങളുടെ ലക്ഷണമായി കണക്കാക്കാൻ സാധിക്കും. നഖത്തിൽ കറുത്തതോ ഇരുണ്ട നിറമുള്ളതോ ആയ വരകൾ കാണപ്പെട്ടാൽ ത്വക്ക് കാൻസറിന്‍റെ ലക്ഷണമായാണ് പറയപ്പെടുന്നത്. അപ്പോൾ നഖം നോക്കി ഈ ലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടെന്നു തോന്നിയാൽ വിദഗ്ധ പരിശോധന നടത്തുക. എന്നിട്ടു രോഗം ഉറപ്പിച്ചശേഷം മാത്രം ചികിത്സ തേടുക.