Thursday 25 October 2018 11:12 AM IST : By സ്വന്തം ലേഖകൻ

എവിടെയും വലതുകാൽ വച്ച് കയറണോ? ഗോവണിയുടെ പടികൾ കയറുന്നതിലെ ശാസ്ത്രവും വിശ്വാസവും

steps

വാസ്തുവിദ്യയിൽ ശാസ്ത്രവും വിശ്വാസവും ഇടകലർന്നാണ് നിലകൊള്ളുന്നത്. നമ്മൾ സാധാരണ ഒരു കാര്യത്തെക്കുറിച്ച് അലേർട്ട് ആകാൻ അല്ലെങ്കിൽ ശ്രദ്ധ കൊടുക്കാനായി മറ്റുള്ളവരെ ‘ടച്ച്’ ചെയ്യുന്ന കാര്യങ്ങളാണ് പറയാറുള്ളത്. അത് ഇ ന്ത്യൻ ഫിലോസഫിയുടെ ഒരു രീതിയാണ്. നമ്മൾ വലം കയ്യും വലതുകാലും ഉപയോഗിച്ച് കാര്യങ്ങൾ തുടങ്ങുന്നത് ശുഭ കരമായി കാണുന്നയാളുകളുമാണ്. സ്വാഭാവികമായി ലാഭം, നഷ്ടം എന്നു പറഞ്ഞ് വലതു കാൽ വച്ചു പടി കയറി തുടങ്ങിയാൽ പടിയവസാനിപ്പിക്കുന്നതും വലതു കാൽ വച്ചായിരിക്കും.

എവിടെയും വലതു കാൽവച്ചു കയറാൻ പറയുന്ന അടിസ്ഥാന തത്വം തന്നെയാണിത്, അതിൽ വാസ്തുപരമായ പ്രത്യേകതകളൊന്നുമില്ല. ശാസ്ത്രവുമായി ഒരു ബന്ധവുമില്ലാത്ത പൂർണമായും മാനസികമായൊരു വസ്തുത. അതുകൊണ്ടു തന്നെ അത്രയധികം പ്രാധാന്യമൊന്നും ഇവയ്ക്ക് കൊടുക്കാറില്ല. ക്ഷേത്രങ്ങളിൽ ഈ കണക്ക് കൃത്യമായി നോക്കാറുണ്ട്. ക്ഷേത്ര നിർമിതിക്കായി തുടങ്ങിയ ശാസ്ത്രമാണ് വാസ്തു. പിന്നീട് എല്ലാ നിർമാണങ്ങളിലേക്കും വാസ്തു എത്തുകയായിരുന്നു. ഇതേ പടികളുടെ കാര്യം ക്ഷേത്രങ്ങളിലും ഇരട്ട സംഖ്യയിൽ മാത്രമേ അവസാനിക്കുകയുള്ളൂ.