Monday 01 October 2018 05:25 PM IST : By സ്വന്തം ലേഖകൻ

പ്രണയമുണ്ട്, പക്ഷെ... ഈ രണ്ടു രാശിക്കാർ തമ്മിൽ ചേർന്നാൽ അപകടം!

zodiac1

പരസ്പരം സ്നേഹമുണ്ടെങ്കിൽ ഏതു രാശിക്കാർ തമ്മിലും ഒന്നിച്ചു ദീർഘകാലം മുന്നോട്ടു പോകും എന്നാണ് ഒട്ടുമിക്കവരും വിശ്വസിക്കുന്നത്. എന്നാൽ സ്വയം ഒന്നു നോക്കൂ. സൗഹൃദവും പ്രണയവുമൊക്കെ ചിലപ്പോൾ മതിയായ കാരണങ്ങൾ പോലുമില്ലാതെ പരസ്പരം ചെറിയ ചില തെറ്റിദ്ധാരണകളുടെയോ പിടിവാശികളുടെയോ പേരിൽ പിരിയേണ്ടിവരാറില്ലേ. അകന്നു പോകുന്നതിനേക്കാൾ പോരായ്മകൾ എന്തെന്നു കണ്ടെത്താൻ എങ്കിലും എന്തുകൊണ്ടാണ് ചെരാത്തത് എന്നറിയാം. ഇതാ ചൈനീസ് വിശ്വാസങ്ങളിൽ പറയുന്നത് ഈ രാശിക്കാർ തമ്മിൽ ചേർന്നാൽ അപകടമെന്നാണ്.

 

ഏരീസ്, വിർഗോ

 

ഇരുവരും തമ്മിൽ പുറമെ നിന്നു നോക്കുമ്പോൾ ഭയങ്കര സ്നേഹമാണെന്നു തോന്നും. ഈ രാശിക്കാരാകും പരസ്പരം ഏറ്റവും ചേർന്നിരിക്കുക എന്നു തോന്നിപ്പോകും ഇവരെ കണ്ടാൽ. പക്ഷെ ഇവർ പരസ്പരം ഉള്ള ജീവിതത്തിലേക്കു കടക്കുമ്പോഴാണ് ഇവർക്കിടയിലെ പൊരുത്തക്കേടുകൾ പ്രകടമാകുക. വിർഗോ ആത്മവിശ്വാസത്തിന് വളരെയധികം പ്രാധാന്യം നൽകുന്നു. പ്രശ്നപരിഹാരത്തിൽ ഇവർ മിടുക്കന്മാരാണ്. എന്നാൽ എടുത്തു ചാടി എല്ലാ റിസ്കുകളും ഏറ്റെടുക്കുന്ന ഏരീസിന് വിർഗോയെ ചില സമയത്തെങ്കിലും നിരാശപ്പെടുത്തേണ്ടി വരും. ഫയർ സൈൻ ആയ ഏരീസും എർത്ത് സൈൻ ആയ വിർഗോയും തമ്മിൽ ചേരില്ല എന്നാണ് ശാസ്ത്രം.

zodiac2

 

ടോറസ്, സ്കോർപിയോ

ഇരുകൂട്ടരും പ്രണയത്തിലും സൗഹൃദത്തിലുമെല്ലാം വളരെ ആത്മാർത്ഥതയുള്ളവരാണ്. എന്നാൽ അസൂയയും പരസ്പരം ഉടലെടുക്കുന്ന ചെറിയ ചില സംശയങ്ങൾക്കും എപ്പോഴും സാധ്യതയുണ്ട്. ലൈംഗികാസക്തി ഇരുകൂട്ടരിലും ഒരേ പോലെ ആകും ഉണ്ടാകുക എന്നതിനാൽ ജീവിതം ആസ്വാദ്യമായിരിക്കും. എങ്കിലും എല്ലാകാര്യങ്ങളിലും സ്വരചേർച്ചയില്ലായ്മ ഇവരെ അലട്ടും.

zodiac4

ജെമിനി, അക്വേറിയസ്

ഉയർന്ന് ബൗദ്ധിക നിലവാരത്തിൽ ഏറെ അടുത്തു നിൽക്കുന്ന ഇരുവരും പെട്ടെന്ന് അടുക്കും. പക്ഷെ മറ്റുള്ളവരുടെ കാര്യങ്ങളിൽ എല്ലാം ഇടപെടുന്ന സമൂഹത്തിലെ പൊതുകാര്യങ്ങളിലെല്ലാം പങ്കാളിയാകുന്ന ജെമിനിയുടെ സ്വഭാവം അക്വേറിയസുമായി യാതൊരു തരത്തിലും ചേരില്ല. സൗഹൃദ വലയങ്ങളിൽ എപ്പോഴും സമയം ചെലവിടുന്ന ജെമിനിയെ അക്വേറിയസിന് പരാതി പറയാനെ സമയം ഉണ്ടാകുകയുള്ളുവത്രെ.

eyes_love

കാൻസർ, പീസസ്

കാൻസറും പീസസും അനുകമ്പയും ദയയും ഉള്ളവരാണ്. കഴിഞ്ഞു പോയ കാലത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമെല്ലാം സദാ ഓർത്തിരിക്കുന്ന കാൻസറിനെ പോലെ അല്ല പീസസ്. പഴയകാല ബന്ധങ്ങൾ പോലും മറക്കാൻ കാൻസറിന് കഴിയില്ല. ഇത് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടേ ഇരിക്കും.

couple_love

ലിയോ, സാജിറ്റേറിയസ്

ലിയോ തളർന്നു പോകുന്നിടത്ത് സാജിറ്റേറിയസ് ബലമായി കൂടെ നിൽക്കും. പക്ഷെ സൗഹൃദത്തിനപ്പുറം പ്രണയത്തിലേക്ക് എത്തിച്ചേർന്നാൽ അവിടെ പ്രശ്നങ്ങളും തുടങ്ങും. ഒരാൾ ദേഷ്യഭാവവും ഒരാൾ ശാന്തസ്വഭാവവും സദാ പ്രകടമാക്കുമ്പോൾ പ്രണയത്തിലും ദാമ്പത്യ ബന്ധത്തിലും പ്രശ്നങ്ങളുണ്ടാകുന്നു.

couple_life

വിർഗോ, അക്വേറിയസ്

വിർഗോയും അക്വേറിയസും തമ്മിൽ ചേരാൻ വലിയ ബുദ്ധിമുട്ടാണ്. മറ്റുള്ളവർ തങ്ങളെക്കുറിച്ച് എന്തുകരുതും എന്നു ചിന്തിക്കുന്നവരാണ് വിർഗോ. എന്നാൽ അക്വേറിയസ് അങ്ങനെയല്ല. ശീലങ്ങളിൽ നിന്നു മാറാൻ ആഗ്രഹിക്കാത്തവരാണ് വിർഗോ. എന്നാൽ അക്വേറിയസ് പുതിയ പുതിയ കാര്യങ്ങൾ െചയ്യാൻ ഇഷ്ടപ്പെടുന്നു. ഇത് വിർഗോയെ ദേഷ്യം പിടിപ്പിക്കും. അച്ചടക്കമില്ലായ്മ വിർഗോ ഇഷ്ടപ്പെടുന്നില്ല. അത് കൊണ്ട് തന്നെ അത്തരക്കാരായ അക്വേറിയസിനെ സഹിക്കാൻ അവർക്കാകില്ല.

ലിബ്ര, പീസസ്

ആദ്യകാലങ്ങളിൽ ലിബ്രയു പീസസും വളരെ അടുപ്പത്തോടെ കഴിയുമെങ്കിലും പിന്നീട് അവർക്കിടയിൽ ചില പിണക്കങ്ങൾ വരും. ഇരുവരും ഇഷ്ടത്തോടെ പെരുമാറുമെങ്കിലും പരസ്പരം കുറ്റങ്ങൾ കണ്ടു പിടിക്കുന്നതോടെ പ്രശ്നങ്ങളും വന്നു തുടങ്ങും.

സ്കോർപിയോ, ലിയോ

വളരെ നേതൃത്വ ഗുണമുള്ള ഇവർ തമ്മിൽ നല്ല ചേർച്ചയാണെന്ന് എല്ലാവരും കരുതും എന്നാൽ വാസ്തവത്തിൽ ഇവർക്ക് വേർപെട്ട് നിൽക്കാനാണ് വിധി. അഥവാ ഒന്നിച്ചാലും ഇവർ തമ്മിൽ അകന്നു കഴിയേണ്ടി വരും. പരസ്പരം ഭരിക്കാനാകും ഇവർ സമയം കണ്ടെത്തുക അത് ഇരുവർക്കും പ്രശ്നങ്ങളുണ്ടാക്കും. അമിത സ്വാതന്ത്ര്യമെടുക്കുന്ന ഇവർക്ക് സ്വയം നിയന്ത്രിക്കാനാകില്ല. വഴക്കുകൾ പരിഹരിക്കാനുമാകില്ല.

 

 

സാജിറ്റേറിയസ്, ലിബ്ര

couple_love

സാജിറ്റേറിയസ് വളരെ ‘നേരെ വാ, നേരെ പോ..’എന്ന മനസ്ഥിതിക്കാരാണ്. എന്നാൽ നയതന്ത്രജ്ഞരായ ലിബ്രക്കാരുടെ യാതൊരു പെരുമാറ്റവും ഇവർക്ക് ഇഷ്ടമാകില്ല. പ്രശ്നങ്ങളും ഉടലെടുക്കും. ലിബ്ര ഏകാന്തത ഇഷ്ടമില്ലാത്ത ആൾക്കാരാണ്. എന്നാൽ സാജിറ്റേറിയസിന് പ്രണയിക്കുന്ന ആളുമായി ഒറ്റയ്ക്കിരിക്കാനാണ് ആഗ്രഹിക്കുന്നത്.

കാപ്രികോൺ, കാൻസർ

കാൻസർ വൈകാരികമായി പെരുമാറുന്നവരാണെങ്കിൽ കാപ്രികോൺ നേരെ എതിരാണ്. എന്നാൽ ഇവർക്ക് ഒരുപോലെ ചില ഇഷ്ടങ്ങളുണ്ട്. ഒഴിവു സമയം ചെലവഴിക്കൽ, വെക്കേഷൻ, വീടൊരുക്കൽ ഇവയിലെല്ലാം ഇവർക്ക് ഒരേ ഇഷ്ടങ്ങളാണ് ഉള്ളത്. പരസ്പരം വിട്ടു വീഴ്ചയോടെയെങ്കിൽ ഇവർക്ക് പരസ്പരം സ്നേഹിച്ചു ജീവിക്കാം. പക്ഷെ പ്രണയത്തിൽ വിരുദ്ധ ഇഷ്ടങ്ങളിലേക്ക് മാറുന്ന ഇവർക്ക് പ്രണയബന്ധവും ദാമ്പത്യ ബന്ധവും വളരെ ദുഷ്കരമാകും.

zodiac5

അക്വേറിയസ്, സാജിറ്റേറിയസ്

ഈ രണ്ടു പേരും യാത്രകളെ പ്രണയിക്കുന്നവരും പുതിയ പുതിയ ആളുകളെ കാണാനും പരിചയപ്പെടാനും ഇഷ്ടപ്പെടുന്നവരുമാണ്. എന്നാൽ വ്യത്യ്സത രീതികളാണ് ഇതിനെല്ലാം ഇവർ പിന്തുടരുന്നത്. ഇരുവരും അവരവരുടെ കാര്യം മാത്രം നോക്കി ജീവിക്കുന്നവരാണ്. പരസ്പരം അനുകമ്പയും സ്നേഹവും ഇവരിൽ കുറവായിരിക്കും. അത് കൊണ്ടു തന്നെ പ്രണയത്തിൽ ഇവർ പരാജിതരാകും.

couple