Tuesday 30 October 2018 03:31 PM IST : By സ്വന്തം ലേഖകൻ

വാസ്തു ബാധകമാകുന്നത് ഫ്ലാറ്റിനോ അപ്പാർട്ട്മെന്റിനോ?; സംശയങ്ങൾക്ക് മറുപടി

2-3-BHK-Flats-for-Sale-in-Maradu-Kochi-ASSET-Rangoli_4

ഫ്ലാറ്റിനെ മുഴുവനായും വാസ്തു പരിധിയിലാക്കിയാലേ ക ണക്ക് നോക്കാൻ സാധിക്കൂ, അപാർട്മെന്റായി തിരിക്കാൻ പറ്റില്ല. ഒരു ശരീരത്തിനകത്തെ പല കംപാർട്മെന്റുകള്‍ അ ല്ലെങ്കിൽ ഒരു വീട്ടിലെ പല മുറികൾ പോലെയാണ് വലിയ ഫ്ലാറ്റിലെ ഓരോ അപാർട്മെന്റ്സും.

അതുകൊണ്ടു തന്നെ ദിശയനുസരിച്ചുള്ള ഫ്ലാറ്റിന്റെ ഓറി യന്റേഷനും നോക്കണം. അങ്ങനെയുള്ള ഫ്ലാറ്റുകളിൽ മാത്രമേ ചെറിയ കറക്‌ഷനുകൾ പോലും പറ്റൂ. ഫ്ലാറ്റിന്റെ നി ർമിതിയുടെ സമയത്തു വളരെ നിസ്സാരമായി ചെയ്യാവുന്ന സംഗതികൾ ഒഴിവാക്കുമ്പോഴുണ്ടാകുന്ന പ്രശ്നമാണിത്. കൃത്യമായ വാസ്തു നോക്കി ഇപ്പോൾ ഫ്ലാറ്റുകൾ ആളുകൾ ചെയ്യുന്നത് ഇത്തരം പ്രശ്നങ്ങളെ ഒഴിവാക്കാനാണ്.

12 നില വരെയാണ് വാസ്തു ഇഫക്ട്സ് ഉള്ളത്. അതിനു മുകളിൽ വാസ്തുവിന് ശക്തി കുറവുമാണ്. ഫ്ലാറ്റ് സമുച്ചയം ഒട്ടാകെ വാസ്തു അനുസരിച്ചും ദിശയ്ക്കനുസരിച്ചും ചെയ്യുന്നത് എല്ലാവർക്കും ഗുണകരം തന്നെയാണ്. എ ന്നാൽ, ഫ്ലാറ്റ് മാത്രമായി വാസ്തു നോക്കി തിരഞ്ഞെടുക്കുമ്പോൾ എടുക്കാൻ ഉദ്ദേശിക്കുന്ന ഫ്ലാറ്റിനെ ദീർഘചതുരമാക്കി നിശ്ചയിച്ചാൽ അടുക്കളയുടെ സ്ഥാനം വടക്ക് അല്ലെങ്കിൽ കിഴക്കു വശത്ത് ആകേണ്ടതാണ്. കൽപാത്തി പോലെയുള്ള ഗ്രാമങ്ങളുടെ നിർമാണ രീതിക്ക് ശാസ്ത്രത്തിൽ പറയുന്ന തത്വങ്ങളാണ് ഫ്ലാറ്റ് രൂപകൽപനയിലും അവ തിരഞ്ഞെടുക്കുമ്പോഴും പാലിക്കേണ്ടത്.