Friday 02 February 2018 11:51 AM IST : By കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അടുത്ത രണ്ടാഴ്ച നിങ്ങള്‍ക്കെങ്ങനെ? ഫെബ്രുവരി 1 മുതല്‍ 14 വരെ

feb_astro_1

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

സേവന സമാർഥ്യത്താൽ ആഗ്രഹങ്ങൾ സാധിക്കും. ഔചിത്യമുള്ള സന്താനങ്ങളുടെ സമീപനത്താൽ ആശ്വാസം തോന്നും. പ്രതികൂല സാഹചര്യങ്ങൾ വന്നുചേരുമെങ്കിലും ആത്മനിയന്ത്രണം വേണം. കലാകായിക മത്സരങ്ങളിൽ വിജയിക്കും. അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. അധികൃതരുടെ പ്രത്യേക പരിഗണനയിൽ സ്ഥാനക്കയറ്റം ലഭിക്കും. മാതാപിതാക്കളെ അന്യദേശത്തക്ക് കൊണ്ടുപോകാൻ അനുമതി ലഭിക്കും. കൃത്യനിർവഹണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. ധാർമികമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. വിജ്ഞാനം ആർജിക്കാനും പകർന്നുകൊടുക്കാനും അവസരമുണ്ടാകും. പിതാവിന്റെ ഇഷ്മനുസരിച്ച് ഗൃഹം വാങ്ങാൻ തയാറാകും. കാരുണ്യ പ്രവർത്തനങ്ങൾക്ക് സർവാത്മനാ സഹകരിക്കും.                                                                                                                                     

എടവക്കൂറ്

(കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക)

കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പുതിയ വ്യാപാര വ്യവസായങ്ങൾ തുടങ്ങാനുള്ള ചർച്ചയിൽ പങ്കെടുക്കും. കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. പൂർവികർ അനുവർത്തിച്ചു വരുന്ന പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കും.  അസുഖമുണ്ടോ എന്ന അനാവശ്യ ആധി ഒഴിവാക്കണം. ഭാര്യാഭർതൃ ഐക്യതയുണ്ടാകും. ഏകദിന ഉല്ലാസയാത്രയ്ക്ക്  അവസരം വന്നുചേരും. ജാമ്യം നിൽക്കാനുള്ള സാഹചര്യത്തിൽ നിന്ന് പിന്മാറണം. വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. തൃപ്തിയായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. ദേഹക്ഷീണം വർധിക്കും.

മിഥുനക്കൂറ്

(മകയിരം 30 നാഴിക, തിരുവാതിര, പുണർതം)

മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിച്ചു നൽകും. അന്തിമ നിമിഷത്തിൽ അവധി ലഭിച്ചതിനാൽ മംഗളകർമങ്ങളിൽ പങ്കെടുക്കാനാകും. കൂടുതൽ പ്രയത്നിച്ച് അനുഭവഫലം ഉണ്ടാകും. ഉപദേശങ്ങളും നിർദേശങ്ങളും നൽകുന്നത് മറ്റുള്ളവർക്ക് ഉപകാരപ്രദമാകും. വാഹനോപയോഗത്തിൽ അതീവ ശ്രദ്ധ പുലർത്തണം. ഉപരിപഠനത്തിന് പ്രവേശനം ലഭിച്ചതിനാൽ ഉദ്യോഗം ഉപേക്ഷിക്കും. മേലധികാരിയുടെ സ്വകാര്യ ആവശ്യങ്ങൾക്ക് യാത്ര വേണ്ടിവരും. ആരാധനാലയ  ദർശനത്താൽ ആശ്വാസം തോന്നും. ദുസ്സൂചനകൾ ലഭിച്ചതിനാൽ ജാമ്യം നിൽക്കുന്നതിൽ നിന്ന് പിന്മാറും. സ്ഥാപനത്തിന്റെ നിലനിൽപിനായി ചില ജോലിക്കാരെ പിരിച്ചുവിടും. നടപടി ക്രമങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം.

കർക്കടകക്കൂറ്

(പുണർതം 15 നാഴിക, പൂയം, ആയില്യം)

അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ ഭൂമി വിൽക്കാൻ തയാറാകും. പലവിധ ആവശ്യങ്ങൾക്കായി അവധിയെടുക്കും. പ്രതീക്ഷിച്ച നേട്ടം ഇല്ലാത്തതിനാൽ പുതിയ ഉദ്യോഗം ഉപേക്ഷിക്കും. വിമർശനങ്ങൾ േകൾക്കാനിടവരുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കും. ബന്ധുക്കളോടൊപ്പം പുണ്യതീർഥയാത്ര നടത്തും. ഏറ്റെടുത്ത പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ സാധിക്കും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഭക്ഷണ ക്രമീകരണത്തിന്  തയാറാകും. കലാകായിക മത്സസരങ്ങളിൽ വിജയിക്കും. തൊഴിൽപരമായി ദൂരയാത്ര ആവശ്യമായി വരും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക)

വിപരീത ചിന്തകൾ ഉപേക്ഷിച്ച് ആത്മാർഥമായി പ്രവർത്തിക്കുവാൻ തയാറാകും.  ഒരു പരിധിയിൽ കവിഞ്ഞ് അന്യരുമായുള്ള ആത്മബന്ധത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് നല്ലത്. അധ്വാനത്തിന് ഫലവും സാമ്പത്തികനേട്ടവും ഉണ്ടാകും. പ്രവർത്തനമേഖലകളിലെ അ പാകതകൾ പരിഹരിക്കും. പണി ചെയ്തു വരുന്ന ഗൃഹം വാങ്ങാൻ തീരുമാനിക്കും.  അഭിപ്രായ സമന്വയത്തിനായി അശ്രാന്ത പരിശ്രമം വേണ്ടി വരും. ആസ്മ രോഗികൾക്ക് വിമ്മിഷ്ടം വർധിക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാനിടവരും. അസൂയാലുക്കളുടെ  ദുഷ്പ്രചരണത്താൽ മനോവിഷമം തോന്നും. പുതിയ തൊഴിലവസരങ്ങൾ വന്നുചേരും. സഹപ്രവർത്തകർ അവധിയായതിനാൽ ജോലി ഭാരം വർധിക്കും.

കന്നിക്കൂറ്

(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

 പ്രതീക്ഷിച്ച സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഔദ്യോഗിക തലത്തിൽ വന്നുചേരും വിദേശയാത്രയ്ക്ക് സാങ്കേതിക തടസ്സങ്ങൾ വന്നുചേരും. ഒരുപരിധിയിലധികം പണം മുടക്കിയുള്ള പ്രവർത്തനങ്ങളിൽ നിന്ന് ഒരു വർഷത്തേക്ക് ഒഴിഞ്ഞു മാറുകയാണ് നല്ലത്. വിജ്ഞാനപ്രദമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിൽ ആത്മാഭിമാനം തോന്നും.  മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കുവാനവസരം വന്നുചേരും. ആരോപണങ്ങളിൽ നിന്നു കുറ്റവിമുക്തനാകാൻ സുതാര്യതയുള്ള ശൈലി സ്വീകരിക്കും. സർവർക്കും തൃപ്തിയുള്ള നിലപാട് സ്വീകരിക്കാൻ തയാറാകും. ചെലവിനങ്ങളിൽ നിർബന്ധ നിയന്ത്രണം വേണം. അധ്വാനത്തിന് അനുഭവഫലം കുറയും.

തുലാക്കൂറ്

(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

നഷ്ടപ്പെട്ട ഉദ്യോഗത്തിൽ പുനർനിയമനം ഉണ്ടാകും. ശ്രമകരമായ പ്രവർത്തനങ്ങൾ ലക്ഷ്യ ത്തിലെത്തും. വിദേശത്ത് സ്ഥിര താമസമാക്കാനുള്ള അനുമതി ലഭിക്കും. സ്വയം പര്യാപ്തത കൈവരിച്ച് വിട്ടുവീഴ്ചയ്ക്ക് തയാറാകും. പുത്രപൗത്രാദി സംരക്ഷണത്താൽ ആശ്വാസമുണ്ടാകും. അലോഹ്യമായിരുന്നവർ ലോഹ്യത്തിലാകും. പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ വിജയിക്കും. സുപ്രധാനമായ കാര്യങ്ങൾക്ക് തീരുമാനമുണ്ടാകും. തൊഴിൽമേഖലകളിൽ ക്രമാനുഗതമായ വളർച്ച ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അനാവശ്യമായ ആധി ഉപേക്ഷിക്കണം. ഉഷ്ണ – രക്തദൂഷ്യജന്യങ്ങളായ രോഗപീഡകൾ വർധിക്കും.

വൃശ്ചികക്കൂറ്

(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

മാതാപിതാക്കളുടെ അനുഗ്രഹാശിസുകളോടു കൂടി ചെയ്യുന്നതെല്ലാം വിജയിക്കും.  ആഗ്രഹിച്ച വിദേശയാത്രയ്ക്ക് അനുകൂലസാഹചര്യം വന്നുചേരും. പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഉപേക്ഷിക്കും. ഉത്തരവാദിത്വത്തിൽ നിന്നും വ്യതിചലിക്കരുത്. വിട്ടുവീഴ്ചാ മനോഭാവത്താൽ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. പരാജയപ്പെടുമെന്നു കരുതിയ കാര്യങ്ങളിൽ വിജയിക്കും. ഔദ്യോഗിക മേഖലയിൽ സമ്മർദം വർധിക്കും. ക്ഷമിക്കാനും സഹിക്കാനുമുള്ള  കഴിവ് സർവാദരങ്ങൾക്കും വഴിയൊരുക്കും. അവസരോചിതമായി പ്രവർത്തിക്കുന്നതിനാൽ അനിഷ്ടങ്ങൾ ഒഴിവാകും. വ്യാപാര – വിതരണ മേഖലകളിൽ ഉണർവുണ്ടാകും.

ധനുക്കൂറ്


(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

ലക്ഷ്യം  കൈവരിക്കാൻ  അഹോരാത്രം പ്രവർത്തിക്കേണ്ടി വരും. കലാകായിക മത്സരങ്ങളിൽ വിജയിക്കും. തൊഴിൽമേഖലയിലെ മാന സിക സംഘർഷത്തിന് കുറവു തോന്നും. പാരമ്പര്യ പ്രവൃ ത്തികളിൽ സജീവമാകും. ഏറെക്കുറെ പണി പൂർത്തിയായ ഗൃഹം വാങ്ങിക്കും. ശുഭാപ്തി വിശ്വാസവും കാര്യനിർവഹണശക്തിയും ഉത്സാഹവും ഉന്മേഷവും വർധിക്കും. കുടുംബത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. കുടുംബസമേതം വിദേശത്ത് സ്ഥിരതാമസമാക്കാനുള്ള അനുമതി  ലഭിക്കും. മാതാവിന് അസുഖം വർധിക്കും. ചെലവിനങ്ങളിൽ നിയന്ത്രണം വേണം. നടപടി ക്രമങ്ങളിൽ  ഉദാസീന മനോഭാവം അരുത്. മുടങ്ങിക്കിടപ്പുള്ള  വഴിപാടുകൾ ചെയ്തു തീർക്കും.

മകരക്കൂറ്

(ഉത്രാടം 45 നാഴിക, തിരുവോണം,  അവിട്ടം 30 നാഴിക)

വ്യവസ്ഥകൾ പാലിക്കാൻ കഠിനപ്രയത്നം വേണ്ടിവരും. ഭരണസംവിധാനത്തിൽ പുതിയ ആശയങ്ങ ൾ അവലംബിക്കും. വ്യാപാര വിതരണ മേഖലകളിൽ സാമ്പത്തികനേട്ടമുണ്ടാകും. വിദഗ്ധ നിർദേശങ്ങൾ സ്വീകരിച്ച് പുതിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. കടം വാങ്ങാനിടവരും. പൂർവ സഹപാഠികളെ കാണാൻ അവസരമുണ്ടാകും. ഭാരതീയ ശാസ്ത്രങ്ങൾ, പാരമ്പര്യ പ്രവൃത്തികൾ എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കുന്ന പുത്രന്റെ സമീപനത്തിൽ ആശ്വാസം തോന്നും. ഗതാഗത നിയമം പാലിക്കാത്തതിന് പിഴയടയ്ക്കേണ്ടി വരും.

കുംഭക്കൂറ്

(അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45  നാഴിക)

വസ്തുനിഷ്ഠമായി പഠിച്ച് പൊതുജനാവശ്യം അറി‍ഞ്ഞ് പ്രവർത്തിക്കുന്നതെല്ലാം ലക്ഷ്യപ്രാപ്തി നേടും. ബൃഹത് സംരംഭത്തിന്റെ പ്രാരംഭതല ചർച്ചയിൽ പങ്കെടുക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. ഏറ്റെടുത്ത ദൗത്യം നിശ്ചിത സ മയത്തിനുള്ളിൽ  ചെയ്തു തീർക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ചികിത്സ ഫലിച്ചു തുടങ്ങും. ഊഹക്കച്ചവടത്തിൽ നിന്നു സാമ്പത്തിക നേട്ടമുണ്ടാകും. അവതരണശൈലിയിൽ പുതിയ ആശയങ്ങൾ ഉദിക്കും. കുടുംബത്തിലെ അകാരണ കലഹം രമ്യതയിലെത്തിക്കാൻ സാധിക്കും. ബന്ധുക്കൾ വിരുന്നു വരും. സഹപാഠികളോടൊപ്പം പഠന –  വിനോദയാത്രയ്ക്ക് അവസരമുണ്ടാകും.

മീനക്കൂറ്

(പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

വ്യക്തി സ്വാതന്ത്ര്യത്താൽ പുതിയ ഭരണപരിഷ്കാരം പ്രാവർത്തികമാക്കും. സമാന ചിന്താഗതിയിലുള്ളവരുമായി ആശയവിനിമയത്തിന് അവസരമുണ്ടാകും. മാസത്തിലൊരിക്കൽ ഗൃഹത്തിൽ വ ന്നുപോകാൻ തക്കവണ്ണം തൊഴിൽമാറ്റമുണ്ടാകും. അഭിപ്രായ സമന്വയത്തോടു കൂടിയ സമീപനം സർവാദരങ്ങൾക്കും വഴിയൊരുക്കും. നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങാനിടവരും. വരവും ചെലവും തുല്യമായിരിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. സഹായസ്ഥാനത്തുള്ളവർ വിപരീതമായി പ്രവർത്തിക്കുന്നതിൽ മനോവിഷമം തോന്നും. അധ്വാനത്തിന് പൂ‍ർണഫലമുണ്ടാകും. കലാകായിക മത്സരങ്ങളിൽ വിജയിക്കുമെങ്കിലും പ്രഥമസ്ഥാനം നഷ്ടപ്പെടും.