Friday 15 December 2017 11:43 AM IST : By കാണിപ്പയ്യൂര്‍ നാരായണൻ നമ്പൂതിരിപ്പാട്

അടുത്ത രണ്ടാഴ്ച നിങ്ങള്‍ക്കെങ്ങനെ ?

kani

അടുത്ത രണ്ടാഴ്ച നിങ്ങള്‍ക്കെങ്ങനെ. കാണിപ്പയ്യൂര്‍ നാരായണൻ നമ്പൂതിരിപ്പാട് പറയുന്ന ഫലം കാണാം. 2017 ഡിസംബർ 15 മുതല്‍ 31 വരെ (1193 വൃശ്ചികം 30 മുതൽ ധനു16 വരെ)  ജ്യോതിഷം, പഞ്ചാംഗ ഗണനം എന്നിവയിൽ അറിയപ്പെടുന്ന പണ്ഡിതശ്രേഷ്ഠനാണ്  കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്.


മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 15 നാഴിക)


ആരോഗ്യ സംരക്ഷണത്തിനായി പ്രകൃതിദത്തമായ ഔഷധരീതികൾ സ്വീകരിക്കും. പ്രവർത്തനശൈലിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താൻ നിർബന്ധിതനാകും. ഉപരിപഠനത്തിനനുസൃതമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. ആരാധനാലയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം നൽകും. വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങൾ ലക്ഷ്യപ്രാപ്തി നേടും. അനുചിത പ്രവൃത്തികളിൽ ഏർപ്പെടുന്നവരുമായുള്ള ആത്മബന്ധത്തിൽ നിന്ന് ഒഴിഞ്ഞുമാറാ ൻ ഉൾപ്രേരണയുണ്ടാകും. ഈശ്വരപ്രാർഥനകളാലും വിദഗ്ധ ചികിത്സകളാലും സന്താനഭാഗ്യമുണ്ടാകും. അർപ്പണ മ നോഭാവത്തോടു കൂടിയുള്ള പ്രവർത്തനങ്ങളാൽ വിമർശനങ്ങൾ ഒഴിഞ്ഞുപോകും. വാഹനം മാറ്റി വാങ്ങാനിടവരും.  


എടവക്കൂറ് (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക)


പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും.  ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. പ്രവൃത്തി േമഖലകളിൽ നിന്ന് സാമ്പത്തിക വരുമാനം വർധിക്കും. അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. സംരക്ഷണ ചുമതലയുള്ള പുത്രിയുടെ സമീപനത്തിൽ ആശ്വാസം തോന്നും. വിശിഷ്ടവ്യക്തികളെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനിടവരും. പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കും. സാധുകുടുംബങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്യാനിടവരും. ദീർഘകാല സുരക്ഷാപദ്ധതിയിൽ പണം നിക്ഷേപിക്കും. അതിശയോക്തി കലർന്ന ബന്ധുവിന്റെ സംസാരശൈലിയിൽ വിശ്വാസ്യത  നഷ്ടപ്പെടും. ജീവിതച്ചെലവ് കൂടുന്നതിനാൽ  കുടുംബാംഗങ്ങളെ  ജന്മനാട്ടിലാക്കി വിദേശത്തേക്ക് തിരിച്ചുപോകും.


മിഥുനക്കൂറ് (മകയിരം 30 നാഴിക, തിരുവാതിര, പുണർതം)


പല പ്രകാരത്തിലും ദേഹാസ്വാസ്ഥ്യം വർധിക്കുന്നതിനാൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാകും. പ്രത്യുപകാരം ചെയ്യാൻ സാധിച്ചതിനാ ൽ കൃതാർഥനാകും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. പ്രവർത്തനരഹിതമായ വ്യവസായം വിൽപന ചെയ്ത് ഭൂമി ക്രയവിക്രയങ്ങളിൽ പണം മുടക്കാൻ തയാറാകും. നിഷേധാത്മകമായ  മേലധികാരിയുടെ സംസാരശൈലിയിൽ മനോവിഷമം തോന്നും. പൊതുജനങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ ബന്ധപ്പെട്ടവരെ കാണാൻ ദൂരദേശയാത്ര വേണ്ടിവരും. ഊഹക്കച്ചവടത്തിൽ ലാഭമുണ്ടാകും. ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലം മാറ്റമുണ്ടാകും. അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ സുഹൃത് സഹായത്താൽ നിഷ്പ്രയാസം സാധിക്കും.   പ്രത്യുപകാരം െചയ്യാൻ കഴിഞ്ഞതിൽ കൃതാർഥനാകും.

കർക്കടകക്കൂറ് (പുണർതം 15 നാഴിക, പൂയം, ആയില്യം)


ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന‌ു  ചേരാൻ സാധിക്കും. മേലധികാരിയുടെ സ്വകാര്യവിഷയങ്ങളിൽ അഭിപ്രായം പറയാൻ നിർബന്ധിതനാകും. കുടുംബസമേതം വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. അസൂയാലുക്കളുടെ കുപ്രചരണത്താൽ മനോവിഷമം തോന്നും. അപ്രതീക്ഷിതമായി ബന്ധുക്കളോടൊപ്പം പുണ്യതീർഥയാത്ര പുറപ്പെടും. പ്രായത്തിലുപരി പക്വതയുള്ള പുത്രന്റെ സമീപനത്തിൽ ആത്മാഭിമാനം  തോന്നും.   ആനുകാലിക സംഭവങ്ങളോടു  പ്രതികരിക്കുന്നതിനാൽ പൊതുജനശ്രദ്ധ നേടും.  പ്രത്യുപകാരം ചെയ്യാൻ സാധിക്കും. ആഭരണം  മാറ്റി വാങ്ങാ നിടവരും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കും. സുതാര്യക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.


ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 15 നാഴിക)


 പ്രവൃത്തിമേഖലകളിൽ നിന്നു സാമ്പത്തിക വരുമാനം  വർധിക്കും. ഉന്നതാധികാരത്തോടു കൂടിയ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. സഹപ്രവർത്തകരുടെ സഹകരണത്താലും നിസ്വാർഥമായ സേവനത്താലും പുത്രിയെ ഉപരിപഠനത്തിനു ചേർക്കാൻ സാധിക്കും. അനുചിത പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരുമായുള്ള ആത്മബന്ധത്തിൽ നിന്നു ഒഴിഞ്ഞു മാറാൻ ഉൾപ്രേരണയുണ്ടാകും. ഗൃഹത്തിലും വ്യാപാര സ്ഥാപനത്തിലും മോഷണ ശല്യമുണ്ടാകാനിടയുള്ളതിനാൽ സുരക്ഷാ നടപടിക ൾ ശക്തമാക്കണം. വർഷങ്ങൾക്കുശേഷം സഹപാഠിയെ കാണാനും ഗതകാല സ്മരണകൾ പങ്കുവയ്ക്കാനും  അവസരമുണ്ടാകും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങാനിടവരും. അശ്രദ്ധകൊണ്ട് യാത്രാവേളയിൽ പണനഷ്ടമുണ്ടാകും.


കന്നിക്കൂറ് (ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)


 പ്രവർത്തന വിജയത്തിനായി അത്യധ്വാനം വേണ്ടിവരും. സമയോചിതമായ ഇടപെടലുകളാൽ  അബദ്ധങ്ങൾ ഒഴിവാകും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തയാറാകുന്നതിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഒഴിവാക്കും. വരവും ചെലവും തുല്യമായിരിക്കും. അശരണരായവർക്ക് വിദ്യാഭ്യാസത്തിനു സാമ്പത്തിക സഹായം   ചെയ്യാനിടവരും. വിജ്ഞാനികളുടെ വാക്കുകൾ പലപ്പോഴും യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഉപകരിക്കും. വ്യാപാര വ്യവസായങ്ങളിൽ പുരോഗതിയുള്ളതിനാൽ വിദേശ വിപണന സാധ്യതകളെപ്പറ്റി  വിലയിരുത്തും. പുത്രപൗത്രാദികളോടൊപ്പം താമസിക്കാൻ സാഹചര്യമുണ്ടാകും. റോഡു വികസനം ഉണ്ടെന്നറിഞ്ഞതിനാൽ ഭൂമി വിൽപന തൽക്കാലം നിർത്തി വയ്ക്കും.


തുലാക്കൂറ് (ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)


അഭിമാനാർഹമായ പ്രവർത്തനം കാഴ്ച വയ് ക്കാൻ സാധിക്കുന്നതിനാൽ ആത്മസാക്ഷാത് കാരമുണ്ടാകും. വ്യാപാര വ്യവസായ മേഖലകളിൽ സമയോചിതമായ പരിഷ്കാരങ്ങൾ വരുത്താൻ നിർബന്ധിതനാകും. അബദ്ധ ബുദ്ധികൾ നീങ്ങി ഉത്തരവാദിത്തമുള്ള പുത്രന്റെ സമീപനത്തിൽ ആശ്വാസം തോന്നും. മേലധികാരിയുടെ സ്വകാര്യ ആവശ്യങ്ങൾക്കായി ദൂരദേശയാത്ര വേണ്ടിവരും. പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കാനിടവരും. പ്രവൃത്തിയിലുള്ള അർപ്പണബോധം ഉദ്യോഗം നഷ്ടപ്പെടാനുള്ള സാധ്യതകൾ ഒഴിവാകുന്നതിന് ഉപകരിക്കും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.


വൃശ്ചികക്കൂറ് (വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)


 ദുർമാർഗികളായ സുഹൃത്തുക്കളോടുള്ള സംസർഗം ഉപേക്ഷിച്ച് ഉദ്യോഗമന്വേഷിച്ച് വിദേശയാത്ര പുറപ്പെടും. സഹപ്രവർത്തകരുടെ സഹകരണത്താൽ ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കാനാകും. സന്താനസൗഭാഗ്യത്തിനു പ്രത്യേക ഈശ്വരപ്രാർഥനകൾ ന ടത്തും. പുനഃപരീക്ഷയിൽ ഉന്നത വിജയം കൈവരിക്കും. മാതാവിന് അസുഖം വർധിക്കുന്നതിനാൽ ആശുപത്രി വാസം വേണ്ടിവരും. അന്തിമമായി അവധി  ലഭിച്ചതിനാൽ ജന്മനാട്ടിലേക്ക് വരാൻ സാധിക്കും. പ്രായാധിക്യമുള്ളവരുടെ ആഗ്രഹങ്ങൾ സാധിച്ചു നൽകുന്നതിൽ കൃതാർഥനാകും. പൂർവിക സ്വത്ത് ഭാഗം വച്ചു നൽകാൻ നിർബന്ധിതനാകും. നിക്ഷിപ്തമായ ചുമതലകൾ മറ്റൊരാളെ ഏൽപിച്ചാൽ അബദ്ധമാകും.


ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)


പ്രവൃത്തിമേഖലകളിൽ നിന്നു സാമ്പത്തിക പു രോഗതി കൈവരും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിച്ചു നൽകുന്നതിൽ കൃതാർഥനാകും.  ഔദ്യോഗികമായി പരമാധികാരപദം  ലഭിക്കും. സമാ നചിന്താഗതിയിലുള്ളവരുമായി സൗഹൃദബന്ധത്തിലേർപ്പെടാനവസരമുണ്ടാകും. സുരക്ഷിതമല്ലാത്തതിനാൽ ബന്ധു നിർദേശിക്കുന്ന പദ്ധതികളിൽ നിന്നു പിന്മാറും. പുത്ര പൗത്രാദികളോടൊപ്പം താമസിക്കാൻ വിദേശയാത്ര പുറപ്പെടും. ജീവിത ഗതിയെ മാറ്റി മറിക്കുന്ന പല സംഭവങ്ങളും വന്നുചേരുമെങ്കിലും  യുക്തി പൂർവമുള്ള സമീപനത്താൽ അതിജീവിക്കാൻ സാധിക്കും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കും.


മകരക്കൂറ് (ഉത്രാടം 45 നാഴിക, തിരുവോണം,  അവിട്ടം 30 നാഴിക)


അഭിപ്രായസ്വാതന്ത്ര്യം പരിഗണിച്ചതിനാൽ മേലധികാരിയോട് ആദരവു തോന്നും. പുത്രപൗത്രാദികളോടൊപ്പം മാസങ്ങളോളം താമസിക്കാൻ അവസരം ലഭി ച്ചതിനാൽ സന്തോഷമുണ്ടാകും. അവസരോചിതമായ പ്രവർത്തനങ്ങളാൽ ഔദ്യോഗികവും സാമ്പത്തികവുമായ അനിശ്ചിതാവസ്ഥകൾ തരണം ചെയ്യാൻ സാധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബസമേതം ഉല്ലാസയാത്രയ്ക്ക് അവസരം ലഭിക്കും. ആത്മാർഥ സുഹൃത്തിനെ അബദ്ധങ്ങളിൽ നിന്നു രക്ഷിക്കാൻ സാധിക്കും. ധനകാര്യസ്ഥാപനത്തിന്റെ സഹായത്തോടെ വാഹനം  മാറ്റി വാങ്ങാനിടവരും.


കുംഭക്കൂറ് (അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45  നാഴിക)


അപര്യാപ്തതകൾ പരിഹരിച്ച് പ്രവർത്തനരംഗം വിപുലീകരിക്കും. വിപണന–വിതരണ മേഖ ലകളിൽ അഭൂതപൂർവമായ നേട്ടം കൈവരിക്കും. അ മിത വേഗതയിലുള്ള വാഹന ഉപയോഗം ഉപേക്ഷിക്കണം. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്തത ആർജിക്കും. സഹോദരങ്ങളുമായി രമ്യതയിലെത്താൻ തയാറാകും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ വിജയിക്കും. വിവിധങ്ങളായി പദ്ധതികൾക്ക് വിദഗ്ധ നിർദേശം തേടും. അനുഭവജ്ഞാനമുള്ള വ്യാപാരത്തിൽ പണം മുടക്കാൻ ധാരണയാകും. സന്താനങ്ങളുടെ നിര്‍ബന്ധത്താൽ ഗൃഹം വാങ്ങാൻ അന്വേഷണമാരംഭിക്കും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. ചികിത്സ ഫലപ്രദമാകും.


മീനക്കൂറ് (പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)


നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനം സംഭവിക്കും. വാഹനോപയോഗത്തിൽ കൂടുതൽ കരുതൽ വേണം. ക്രയവിക്രയങ്ങളിൽ നിയന്ത്രണം വേണം. മാതാപിതാക്കളുടെ ആവശ്യങ്ങൾ പരി ഗണിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് അനുകൂല സാഹചര്യങ്ങൾ വന്നുചേരും. നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങാനിടവരും. വ്യത്യസ്തമായ ആശയങ്ങൾക്കു വിദഗ്ധ നിർദേശം തേടും. സങ്കൽപത്തിനനുസരിച്ച് ഉയരാൻ സാഹചര്യം വന്നുചേരും.  ഗൗരവമുള്ള വിഷയങ്ങളെ നിഷ്പ്രയാസം അതിജീവിക്കാൻ സാധിക്കും. ഭിന്നാഭിപ്രായങ്ങളെ ഏകീകരിക്കാൻ സാധിക്കും. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നത് അ നുകൂല സാഹചര്യങ്ങൾക്കു വഴിയൊരുക്കും.