AUTHOR ALL ARTICLES

List All The Articles
Akhila Sreedhar

Akhila Sreedhar


Author's Posts

കൺകെട്ടുവിദ്യയുടെ രഹസ്യങ്ങൾ ഉറങ്ങുന്ന മായാലോകം; മാജിക്ക് പ്ലാനറ്റ് തീം പാർക്കിലേക്ക് ഒരു യാത്ര!

ഭൂമിയിൽ നിലകൊള്ളുന്ന മറ്റൊരു ഗ്രഹം. അദ്ഭുതങ്ങൾ കാണിക്കുന്ന മാന്ത്രികർ മാത്രം ജീവിക്കുന്ന ഇടം. ലോകത്തിലെ തന്നെ ആദ്യത്തെ മായാജാല കൊട്ടാരം. തിരുവനന്തപുരം, കഴക്കൂട്ടത്തെ കിൻഫ്ര പാർക്കിന്റെ കവാടം കടന്നതേയുള്ളൂ. വളഞ്ഞു പുളഞ്ഞു പോകുന്ന വഴി തെറ്റാതെ കൃത്യമായി...

എണ്ണപ്പനത്തോട്ടങ്ങളും വെള്ളച്ചാട്ടവും കാടും പുൽമേടും കടന്ന് 90 കിലോമീറ്റർ യാത്ര! ചാലക്കുടി– മലക്കപ്പാറ റോഡ് ട്രിപ്പ് അനുഭവം

പതിവില്ലാതെ രാവിലെ ‘കുളിപ്പിച്ച് കുട്ടപ്പനാക്കി’ എടുത്തപ്പോൾ ആ മുഖത്ത് ആകെപാടെയൊരു സംശയം. നെറ്റിയിൽ ചാർത്തിയ സ്ഥലവിവരങ്ങളടങ്ങിയ ബോർഡ് ഒളികണ്ണിട്ടൊന്ന് നോക്കിവച്ചു. തന്റെ തൊട്ടടുത്ത് ക്യാമറ തൂക്കി നിൽക്കുന്ന ഫൊട്ടോഗ്രഫറെ കണ്ടതും ഇന്നത്തെ ‘സ്പെഷൽ...

സാധാരണക്കാരന്റെ സ്വന്തം വാഹനമായ ‘ഓട്ടർഷ’യിൽ ഹിമാലയം വരെ! ത്രസിപ്പിക്കുന്ന യാത്രാനുഭവം

ഹിമാലയം കീഴടക്കണമെന്ന മോഹവുമായി സജിത്തും ശ്രീനാഥും ചെന്നുപെട്ടത് 30 തവണ ഹിമാലയം കയറി പരിചയസമ്പത്തുള്ള യോഗി പാർത്ഥസാരഥി നമ്പൂതിരിയ്ക്ക് മുന്നിൽ. ആവശ്യം ഉന്നയിച്ചപ്പോൾ യോഗി ഒറ്റകാര്യമേ ആവശ്യപ്പെട്ടുള്ളൂ, യാത്ര ഓട്ടോറിക്ഷയിലാക്കാമെങ്കിൽ സമ്മതം....

കൂടെ പോന്നോട്ടെ എന്നു ചോദിച്ചു, പിന്നെ നിന്നത് 17500 കി.മീ കഴിഞ്ഞ്; ഈ അമ്മ ശരിക്കും പൊളിയാണ്

‘അമ്മ ശരിക്കും പൊളിയാണ്...നമ്മുടെ കൂടെ നിക്ക്ണ ചങ്ക് എന്നൊക്കെ പറയില്ലേ, അതുപോലെ. കൂടെ വരുന്നത് അമ്മയാണ് എന്നതിനാൽ ഉണ്ടാകുന്ന സ്വാഭാവിക ഉത്കണ്ഠ യാത്രയുടെ ഓരോ ഘട്ടത്തിലും ശരിക്കും അനുഭവിച്ചിരുന്നു. സെപ്റ്റംബർ ഒന്നിന് തുടങ്ങിയ യാത്ര സ്റ്റാർട്ടിങ്...

കോഴിക്കോടിന്റെ കുട്ടനാട്, അകലാപ്പുഴയ്ക്ക് ഇതിലും നല്ലൊരു വിശേഷണമില്ല; ഉൾനാടൻ ഗ്രാമഭംഗി ആസ്വദിച്ചൊരു തോണി യാത്ര!

ആലപ്പുഴയ്ക്ക് വേമ്പനാട്ടുകായൽ പോ ലെ ഉത്തര മലബാറിലുണ്ടൊരു കായൽ. പേരുകൊണ്ട് പുഴയെങ്കിലും അകലാപ്പുഴ സ്വഭാവം കൊണ്ട് കായലാണ്. കെട്ടുമ്മൽ കടവിനോട് ചേർന്ന് കെട്ടിയിട്ട കുറേ കടത്തുതോണികൾ. ഇതിൽ ഏതാണ് നമ്മുടെ യാത്രയ്ക്ക് തയാറാക്കിയതെന്ന് ചോദിച്ചതും, ഏറ്റവും...

നൂറിലധികം കുടുംബങ്ങൾ ഇന്നും ഒരുമയോടെ വസിക്കുന്നു; ഇന്ത്യയിലെ ഒരേയൊരു ‘ജീവിക്കുന്ന കോട്ട’

കോട്ട, എന്ന് കേൾക്കുമ്പോൾ മനസ്സിലോടിയെത്തുന്ന ചിത്രം പൊട്ടിപ്പൊളിഞ്ഞതോ പുരാതനകാലത്തിന്റെ സ്മരണയുണർത്തുന്നതോ ആയ സ്മാരകമല്ലേ! എന്നാൽ ആ ചിത്രത്തെ പാടെ പൊളിച്ചെഴുതുന്ന ഇന്ത്യയിലെ ഒരേയൊരു ‘ജീവിക്കുന്ന കോട്ട’ യാണ് രാജസ്ഥാനിലെ ജയ്സാൽമീർ കോട്ട. യുനെസ്കോ ഈ കോട്ടയെ...

തടാകത്തിന് നടുവിൽ ശ്രീകോവിൽ, കാവലിന് സസ്യാഹാരിയായ മുതല! കേരളത്തിലെ അപൂർവ ക്ഷേത്രത്തെ കുറിച്ച്...

കാസർകോട്, പത്മനാഭന്റെ മണ്ണിൽ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന നിലയ്ക്ക് പ്രശസ്തമായ ക്ഷേത്രമാണ് കാസർകോട് ജില്ലയിലെ കുമ്പളയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന അനന്തപുരം തടാക ക്ഷേത്രം / അനന്തപത്മനാഭസ്വാമി ക്ഷേത്രം. തിരുവനന്തപുരത്ത്...

മഞ്ഞു പെയ്യുന്ന മലബാറിന്റെ ഊട്ടി; നിത്യഹരിത വനങ്ങൾ മോടിചാർത്തുന്ന കോഴിക്കോടൻ മലയോര മേഖലയിലേക്ക്...

മനോഹരമായ കാട്ടുപൂക്കൾ പോലെയാണ് ചില സ്ഥലങ്ങള്‍. പച്ചവിരിച്ച ചോലകളും മൂടൽ മഞ്ഞു പെയ്യുന്ന ഉയരങ്ങളും തേടുന്ന യാത്ര ഇത്തവണ മലബാറിന്റെ തണുപ്പിടങ്ങളിലേക്കാണ്. വയലട, കക്കയം, കരിയാത്തുംപാറ, തോണിക്കടവ് തുടങ്ങി നിത്യഹരിതവനങ്ങൾ മോടിചാർത്തുന്ന കോഴിക്കോടൻ...

ലോകം ചുറ്റിക്കാണണം, ഞാനെന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും ആഘോഷിക്കുകയാണ്; ഇന്തൊനേഷ്യൻ വിശേഷങ്ങളുമായി രഞ്ജിനി

‘എനിക്ക് ഈ ലോകം മുഴുവൻ ചുറ്റിക്കാണണം. ഞാനെന്റെ ജീവിതം ഓരോ നിമിഷവും ആഘോഷിക്കുകയാണ്. മനസ്സ് ആഗ്രഹിക്കുന്നിടത്തേക്കാണ് ഓരോ യാത്രയും. അതിലൊന്ന് മാത്രമാണ് ഇന്തൊനീഷ്യൻ യാത്ര. യാത്രകൾ കൃത്യമായി പ്ലാൻ ചെയ്ത് മാത്രമേ നടത്താറുള്ളൂ. സത്യത്തില്‍ ഇന്തൊനീഷ്യൻ യാത്രയുടെ...

ലോകം ചുറ്റണോ? ഒരു സൈക്കിളും കുറച്ച് ആത്മവിശ്വാസവും മാത്രം മതി...

ഒരു സൈക്കിളും ജീവിതത്തിൽ ഒരിക്കലും ഉപയോഗിക്കാതെ ബാക്കി വന്ന കുറച്ച് ആത്മവിശ്വാസവും മാത്രം കൈമുതലാക്കി അരുൺ തഥാഗത് എന്ന സഞ്ചാരി ലോകം കാണാൻ ഇറങ്ങുകയാണ്. സേവ് ദ പ്ലാനറ്റ്, ബാക്ക് ടു നേച്ചർ എന്ന സന്ദേശവുമായാണ് എറണാകുളം ജില്ലയിലെ അമ്പലമേട് സ്വദേശി അരുണിന്റെ...

ആനച്ചന്തം കൺനിറയെ, ഒപ്പം കല്ലാറിന്റെ ഓളങ്ങള്‍ക്കൊപ്പം വട്ടവള്ളം തുഴയാം! കോന്നി– അടവി ഇക്കോ ടൂറിസം യാത്ര...

ആനപിടിച്ചാലും കുലുങ്ങാത്ത എഴുപത്തിനാലു വർഷത്തെ പഴക്കമുള്ള കമ്പകമരക്കൂട്ടിലെ ‘ഗജവീരകഥകൾ’ കേട്ടാണ് കോന്നിയിലേക്കുള്ള യാത്ര. കാട്ടാനകളെ വാരിക്കുഴിയൊരുക്കി പിടിച്ച ശേഷം താപ്പാനയെ ഉപയോഗിച്ച് മെരുക്കിയെടുത്തിരുന്നൊരു കാലത്തിന്റെ സ്മരണയുണർത്തുന്ന ഇടം. പക്ഷേ, ഇന്ന്...

ഓണം വിരിയുന്ന കാഴ്ച തേടി; പൂക്കൂട തട്ടിച്ചിതറിയ പോലുള്ള സുന്ദരപാണ്ഡ്യന്റെ മണ്ണിലേക്ക്...

മുടിയിൽ മല്ലിപ്പൂ ചാർത്തി മഞ്ഞച്ചേലചുറ്റി നിൽക്കുന്ന തമിഴ്‌പെണ്ണാണ് സുന്ദരപാണ്ഡ്യന്റെ നാട്. മലയാളമണ്ണിലേക്ക് ഓണനിലാവെത്തും മുമ്പേ സുന്ദരപാണ്ഡ്യപുരത്തെ പാടങ്ങളിൽ വസന്തകാലം തുടങ്ങും. ജമന്തിയും ചെണ്ടുമല്ലിയും റോസാപ്പൂക്കളും സൂര്യകാന്തിയും വിളയെടുപ്പിനായി...

തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന മനീഷ് എങ്ങനെ പർവതാരോഹകനായി? സാഹസിക ജീവിതാനുഭവങ്ങളുടെ റിയൽ സ്റ്റോറി!

‘മഞ്ഞുമലയുടെ ഹൃദയത്തിലേക്ക് ഓരോ തവണയും കുത്തിയിറക്കുന്ന െഎസ് പിക്കാസിൽ പിടിമുറുക്കിയാണ് കയറ്റം. െഎസുപാളികളെ വെട്ടി മാറ്റി വഴിയുണ്ടാക്കിയെടുക്കാൻ നന്നേ പ്രയാസം. ഉയരങ്ങൾ താണ്ടുമ്പോൾ ശ്വാസകോശം ചുരുങ്ങുന്നതിനാൽ ശുദ്ധവായു കിട്ടാത്ത അവസ്ഥ. മൂക്കിൽ നിന്നു ചോര...

സഞ്ചാരികളുടെ സ്വപ്നഭൂമിയായ ലക്ഷദ്വീപിലേക്ക് പോകണോ? അതിനുള്ള മാർഗ്ഗമിതാ, വേഗം ബാഗ് പായ്ക്ക് ചെയ്തോളൂ...

പരിചയം ഉള്ള ആരെങ്കിലും ലക്ഷദ്വീപിൽ ഉണ്ടോ? എങ്കിൽ അവിടേക്കുള്ള യാത്രയും നടപടികളും എളുപ്പമാണ്. ലക്ഷദ്വീപ് യാത്രയ്ക്ക് പാസ്പോർട്ട് ആവശ്യമില്ല. ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ മാത്രം മതി. * പോകാൻ ഉദ്ദേശിക്കുന്നവരുടെയും പൂർണമായ മേൽവിലാസം സ്പോൺസറുടെ...

കടലിന്റെ അടിത്തട്ടിൽ കയറിൽ പിടിച്ച് കുറച്ച് ദൂരം! ഭാര്യക്ക് ഇതിലും മികച്ച പിറന്നാൾ സമ്മാനം സ്വപ്നങ്ങളിൽ മാത്രം

‘എന്താണ് അവൾക്ക് പിറന്നാൾ സമ്മാനമായി കൊടുക്കുക? പസഫിക് സമുദ്രം ചുറ്റിക്കറങ്ങാൻ തുടങ്ങിയിട്ട് അഞ്ച് ദിവസം പിന്നിടുന്നു. ഞങ്ങളുടെ കപ്പൽ വനവാറ്റു നിന്ന് പോർട്‌വിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അറ്റമില്ലാത്ത കടലിലേക്ക് കണ്ണുനട്ടിരിക്കുമ്പോഴും ചിന്ത അവളെ...

‘ഫൊട്ടോഗ്രഫിയെ, പ്രകൃതിയെ, ജീവജാലങ്ങളെ അതിരിടാതെ പ്രണയിക്കൂ; നിങ്ങൾക്ക് വേണ്ടത് കാട് സമ്മാനമായി തരും’

‘ഒരൊറ്റ നിമിഷത്തിന്റെ കഥയാണ് ഒരു ചിത്രം. കാഴ്ചക്കാരന്റെ ഉള്ളിലേക്ക് നിശബ്ദമായി കടന്നുചെന്ന് എന്തെങ്കിലും ആശയം കൈമാറാൻ ആ ചിത്രത്തിനാകുന്നിടത്താണ് അത് പകർത്തിയ ഫൊട്ടോഗ്രഫറുടെ വിജയം. അക്ഷരങ്ങളിൽ എഴുതിവയ്ക്കേണ്ട ഒന്നല്ല ഒരു നല്ല ചിത്രം. കാടിന്റെ ഉൾത്തുടിപ്പ്...