AUTHOR ALL ARTICLES

List All The Articles
Nithin Joseph

Nithin Joseph


Author's Posts

‘ചരിത്രത്തിൽ കറുത്ത അധ്യായമായി രേഖപ്പെടുത്തേണ്ട , വിദ്യാർഥികളുടെ നെഞ്ചിൽ തീ കോരിയിട്ട ഒരു ദിനം’! ‘കോലുമിഠായി’ നിരോധനം അത്ര നിസ്സാരമല്ല

വർ അറ്റൻഷൻ പ്ലീസ്. ഇപ്പോൾ കിട്ടിയ അറിയിപ്പ്, ബെല്ലടിച്ച് ബ്രേക്കിന് വിട്ടാൽ ആരും മതിലു ചാടി മുങ്ങാൻ പാടില്ല. എല്ലാവരും ബഷീറിക്കാന്റെ കടേന്ന് ഓരോ തേൻമിഠായിയും വാങ്ങി വായിലിട്ട് നേരെ കലാം പാർക്കില്‍ നടക്കുന്ന ചോദ്യോത്തരവേളയിലേക്ക്...

‘തെങ്ങുകയറ്റത്തില്‍ ഞങ്ങളെ തോൽപിക്കാൻ ആകില്ല മക്കളേ...’! ‘കുട്ടൻപിള്ളയുടെ തട്ടുകട’യും‘ഫ്ലാഷ് മോബ്’ ആചാരവും ‘പഴങ്കഞ്ഞി ഫെസ്റ്റും’: ബിസിഎമ്മിലെ പെൺപട മാസല്ല, മരണ മാസാണ്

ഹേയ് ഗേൾസ്, അടുത്ത ആഴ്ച കൊമേഴ്സ് ഡിപാർട്മെന്റിന്റെ ഫെസ്റ്റാണ്. അനൗൺസ്മെന്റ് നടത്താൻ വെറൈറ്റി ഐഡിയാസ് വല്ലതുമുണ്ടോ?’ ‘പൊളപ്പൻ ഐഡിയ ഉണ്ട്. നമുക്ക് നടുത്തളത്തിൽ ഒരു ഫ്ലാഷ്മോബ് അങ്ങ് കാച്ചിയാലോ?’ ‘ആഹാ, ഇതുവരെ ആരും പറയാത്ത ഫ്രെഷ് ഐഡിയ.’ അങ്ങനെ തുടങ്ങിയ ഫ്ലാഷ്...

മുപ്പതു രൂപയ്ക്ക് പൊരിച്ച മീനും കൂട്ടി ഊണ്! നന്മയൂട്ടി ആലപ്പുഴയിലെ അമ്മച്ചി

നേരം ഉച്ചയായാല്‍ പിള്ളേരെല്ലാം കോളജിന്റെ ഗേറ്റ് കടന്ന് നേരെ വലത്തോട്ട് നടക്കും. തൊട്ടപ്പുറത്തുള്ള അമ്മച്ചിക്കടയാണ് ലക്ഷ്യം. നടപ്പല്ല, മിക്കപ്പോഴും അതൊരു ഓട്ടമാണ്. ആളു കൂടി തിരക്കാകുന്നതിനു മുൻപേ അമ്മച്ചിക്കടയിൽ എത്തി സീറ്റ് പിടിക്കാനുള്ള പരക്കംപാച്ചിൽ....

കളി അവസാനിക്കുന്നത് പുലർച്ചെ, പിറ്റേന്ന് ചുവന്നു തടിച്ച കണ്ണുകളുമായിട്ട് ക്ലാസ്സിൽ പോകും; വിട്ടുമാറാത്ത തലവേദനയായി പബ്ജി!

ആ അമ്മയുടെ ചോദ്യത്തിനു മറുപടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. ഡൽഹിയിലെ സ്റ്റേഡിയത്തിൽ മാതാപിതാക്കളും കുട്ടികളുമടങ്ങുന്ന സദസ്സിനോട് ‘പരീക്ഷ പർ ചർച്ച’ യിൽ സംസാരിക്കുകയായിരുന്നു മോദി. അസംകാരിയായ അമ്മ മധുമിത സെൻ...

‘സ്നേഹവും ബഹുമാനവും കലർന്നൊരു അസൂയയാണ് പൃഥ്വിരാജിനോട്..’; ടൊവിനോ പറയുന്നു

മലയാളം കടന്ന് അന്യഭാഷാ ചിത്രങ്ങളിലും ചുവടുറപ്പിക്കാനൊരുങ്ങുമ്പോള്‍ ആത്മവിശ്വാസത്തോടെ ടൊവിനോ പറയുന്നു, ആകാശമാണ് അതിര്. പുതിയ ലക്കം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സൂപ്പർതാരം പൃഥ്വിരാജിനു തന്റെ ജീവിതത്തിലുള്ള സ്വാധീനം എത്രത്തോളമെന്ന് ടൊവിനോ വെളിപ്പെടുത്തുന്നു....

ദുബായില്‍ പര്‍ദ ധരിക്കുന്ന അറബി സ്ത്രീകള്‍ക്കും ബിക്കിനി ധരിക്കുന്ന വിദേശ വനിതയ്ക്കും ഒരേ സുരക്ഷിതത്വം; നൈല ഉഷ പറയുന്നു

ഇപ്പോൾ അഭിനയിക്കുന്ന സിനിമയുടെ പേര് കേട്ടാൽ നിങ്ങൾ ഞെട്ടും, ‘ദിവാൻജി മൂല ഗ്രാന്റ് പ്രിക്സ്’. ഇമ്മാതിരി പേര് കേട്ടിട്ടും സംവിധായകൻ ആരാണെന്ന് മനസ്സിലായില്ലേ? അനിൽ രാധാകൃഷ്ണമേനോനാണ് കക്ഷി. പേരു പോലെ തന്നെ ഒരുപാട് കൗതുകങ്ങളുള്ള കഥ നമ്മുടെ കലക്ടർ ബ്രോ പി....

വിശന്നിരിക്കേണ്ട, കല്യാണസദ്യ കഴിക്കാം; രണ്ടുമണി കഴിഞ്ഞാൽ ഇവാനിയോസിലെ പിള്ളേർക്ക് മാത്രം ഫുഡ് ഫ്രീ!

‘തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചെയ്ഞ്ചില്ലാതെ തുടരുന്നത് എന്താണെന്ന് ചോദിച്ചാൽ, പ്രിൻസിപ്പലിന്റെ ഓഫിസിലെ ഷെൽഫിലിരിക്കുന്ന മുട്ടൻ ട്രോഫി കാണിച്ചുതരും പിള്ളേര്. കേരള സർവകലാശാലാ കലോത്സവത്തിലെ ഓവർ ഓൾ ചാംപ്യൻസിനുള്ള എവർറോളിങ്...

ദേ, ഈ കുട്ടി ബ്ലാക്ബെൽറ്റാണ്! നിമിഷ സജയൻ വനിത കവർഷൂട്ട് വിഡിയോ കാണാം

‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയിലെ നായിക നിമിഷാ സജയൻ അങ്ങനെയൊന്നും പേടിക്കില്ല, അതിനൊരു കാരണമുണ്ട്.. അത് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് താരം.;ചെറുപ്പം മുതലേ മാർഷ്യൽ ആർട്സ് പഠിക്കാൻ തുടങ്ങി. തായ്ക്വോണ്ടോയിൽ ബ്ലാക്ക് ബെൽറ്റുണ്ട്. അത്...

മലയാളി രോഗത്തേക്കാൾ ഭയപ്പെടുന്നത് ഭാരിച്ച ചികിത്സാ ചെലവ്; അൽപം ശ്രദ്ധിച്ചാൽ പണം ലാഭിക്കാം!

‘റെഗുലർ ബ്ലഡ് ടെസ്റ്റ് നടത്താൻ പോലും 120 രൂപ വേണം. കൊളസ്ട്രോളിന്റെ അളവ് പരിശോധിക്കാൻ 80 രൂപ. കരള്‍ ടെസ്റ്റുകൾക്ക് 350 രൂപ. ചെറിയ പനി വന്നാൽ പോലും ആശുപത്രിയിൽ നിന്ന് ഇറങ്ങുമ്പോൾ പഴ്സ് കാലി. ചെലവ് കുറയ്ക്കണമെന്ന് ആലോചിച്ച് കുടുംബ ബജറ്റിന് കടിഞ്ഞാണിട്ട്...

‘ഈ കുട്ടിയെ ഇതിനു മുൻപ് കണ്ടിട്ടുണ്ടല്ലോ?’; ഒരു സർപ്രൈസ് പെണ്ണു കാണലും കല്യാണവും!

ബസിൽ കയറിയാൽ കല്യാണം നടക്കുമെന്ന് പറഞ്ഞാൽ ആരുമൊന്ന് നെറ്റി ചുളിക്കും. പക്ഷേ, സംഗതി സത്യമാണ്. മൂന്നാറിൽ നിന്ന് കുയിലിമലയിലേക്കുള്ള കെഎസ്ആർടിസി ബസിന്റെ പേരു തന്നെ ‘കല്യാണവണ്ടി’ എന്നാണ്. കഴിഞ്ഞ 16 വർഷത്തിനിടെ ഈ ബസ്സിൽ ജോലി ചെയ്ത ആറു കണ്ടക്ടർമാർ ജീവിതസഖിയായി...

‘ഡീ, ആ കണ്ടക്ടർ ചേട്ടന് എന്നെ ഇഷ്ടമാണെന്നു തോന്നുന്നു’; അപ്രതീക്ഷിത ട്വിസ്റ്റുകൾ നിറ‍ഞ്ഞ കിടിലനൊരു പ്രേമം!

ബസിൽ കയറിയാൽ കല്യാണം നടക്കുമെന്ന് പറഞ്ഞാൽ ആരുമൊന്ന് നെറ്റി ചുളിക്കും. പക്ഷേ, സംഗതി സത്യമാണ്. മൂന്നാറിൽ നിന്ന് കുയിലിമലയിലേക്കുള്ള കെഎസ്ആർടിസി ബസിന്റെ പേരു തന്നെ ‘കല്യാണവണ്ടി’ എന്നാണ്. കഴിഞ്ഞ 16 വർഷത്തിനിടെ ഈ ബസ്സിൽ ജോലി ചെയ്ത ആറു കണ്ടക്ടർമാർ ജീവിതസഖിയായി...

മതമായിരുന്നു ഞങ്ങളുടെ പ്രണയത്തിലെ തടസ്സം; പക്ഷേ, ആ പേരിൽ ഇഷ്ടം വേണ്ടെന്ന് വയ്ക്കാൻ പറ്റില്ലല്ലോ!

ബസിൽ കയറിയാൽ കല്യാണം നടക്കുമെന്ന് പറഞ്ഞാൽ ആരുമൊന്ന് നെറ്റി ചുളിക്കും. പക്ഷേ, സംഗതി സത്യമാണ്. മൂന്നാറിൽ നിന്ന് കുയിലിമലയിലേക്കുള്ള കെഎസ്ആർടിസി ബസിന്റെ പേരു തന്നെ ‘കല്യാണവണ്ടി’ എന്നാണ്. കഴിഞ്ഞ 16 വർഷത്തിനിടെ ഈ ബസ്സിൽ ജോലി ചെയ്ത ആറു കണ്ടക്ടർമാർ ജീവിതസഖിയായി...

‘ഉമേഷേട്ടൻ ഈ ബസിൽ കണ്ടക്ടറായി വന്നില്ലെങ്കിൽ ഒരുപക്ഷേ...’; ‘കല്യാണവണ്ടി’യിൽ കളിക്കൂട്ടുകാരിയെ തിരികെ കിട്ടിയ കഥ!

ബസിൽ കയറിയാൽ കല്യാണം നടക്കുമെന്ന് പറഞ്ഞാൽ ആരുമൊന്ന് നെറ്റി ചുളിക്കും. പക്ഷേ, സംഗതി സത്യമാണ്. മൂന്നാറിൽ നിന്ന് കുയിലിമലയിലേക്കുള്ള കെഎസ്ആർടിസി ബസിന്റെ പേരു തന്നെ ‘കല്യാണവണ്ടി’ എന്നാണ്. കഴിഞ്ഞ 16 വർഷത്തിനിടെ ഈ ബസ്സിൽ ജോലി ചെയ്ത ആറു കണ്ടക്ടർമാർ ജീവിതസഖിയായി...

‘പ്രേമിക്കാൻ താൽപര്യമുണ്ടോ എന്നല്ല, എന്നെ കല്യാണം കഴിക്കാമോ എന്നാണ് ചോദിച്ചത്’; ട്വിസ്റ്റായി കുയിലിമല സവാരി

മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലേക്ക് സ്ഥലം മാറി വന്ന കണ്ടക്ടർ സ്‌റ്റേഷൻ മാസ്റ്ററുടെ അടുത്തെത്തി. ‘സാർ എനിക്ക് ഈയാഴ്ച രണ്ടു പെണ്ണുകാണലുണ്ട്. കുറച്ച് ദിവസം ലീവ് വേണം.’ ഉടനെയെത്തി സ്‌റ്റേഷൻ മാസ്റ്ററുടെ മറുപടി. ‘എടോ, കല്യാണം കഴിക്കാനാണെങ്കിൽ താൻ ആ കുയിലിമല...

‘ആ ഷോട്ട് കഴിഞ്ഞ് സംവിധായകൻ കട്ട് പറഞ്ഞിട്ടും എനിക്ക് കരച്ചിൽ നിർത്താൻ പറ്റിയില്ല’; ഓർമകളുടെ തീരത്ത് അനു സിത്താര!

അനിതാ, അവസാനമായി ഒരിക്കൽ കൂടി നിന്നെ കാണണമെന്ന് എനിക്കാഗ്രഹമുണ്ട്. പക്ഷേ, അതിന് ഞാൻ തയാറായാൽ ഈ ജീവിതം അവസാനിപ്പിക്കാനുള്ള എന്റെ തീരുമാനം ഒരുപക്ഷേ, എനിക്ക് മാറ്റേണ്ടി വരും. അത് ഞാൻ ആഗ്രഹിക്കുന്നില്ല. ഈ ലോകത്ത് ഇനിയും തുടരാൻ എനിക്ക് സാധ്യമല്ല. എല്ലാ...

കെഎസ്ആർടിസിക്ക് കല്യാണവണ്ടിയെന്ന പേരു വീണതിങ്ങനെ; പ്രണയ സാഫല്യത്തിന്റെ കഥപറഞ്ഞ് അഞ്ച് ജോഡികൾ

മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലേക്ക് സ്ഥലം മാറി വന്ന കണ്ടക്ടർ സ്‌റ്റേഷൻ മാസ്റ്ററുടെ അടുത്തെത്തി. ‘സാർ എനിക്ക് ഈയാഴ്ച രണ്ടു പെണ്ണുകാണലുണ്ട്. കുറച്ച് ദിവസം ലീവ് വേണം.’ ഉടനെയെത്തി സ്‌റ്റേഷൻ മാസ്റ്ററുടെ മറുപടി. ‘എടോ, കല്യാണം കഴിക്കാനാണെങ്കിൽ താൻ ആ കുയിലിമല...

തേങ്ങാപ്പുരയിലെ പ്രേതവും പ്രഭുവിന്റെ കൊട്ടാരവും! ഗുരുവായൂരപ്പൻ കോളേജിലെ ചില ‘അഡാറ് വിശേഷങ്ങൾ’

ബാഹുബലിയിയുടെ എൻട്രി സീൻ മനസ്സിൽ സങ്കൽപ്പിക്ക്യ. ഇനി ആ ബാക്ഗ്രൗണ്ട് മ്യൂസിക് മനസ്സിൽ ആവാഹിച്ചിട്ട് ഒന്നങ്ങട് നോക്ക്വ. ‘ഹൈസ, ദുദ്രസ്സാ... ഹൈസർവത്ര സമുദ്രസ്സ...’ ക്യാംപസിന്റെ എല്ലാമായ ‘ഗുപ്താസി’ന്റെ റോയൽ എൻട്രി ആണ് കാണുന്നത്. ജിപ്സിയിലും ബുള്ളറ്റിലുമൊക്കെയായി...

രാമപാദം പതിഞ്ഞ രാമപുരം; പാലായിലെ വലിയ പള്ളിയിലേക്ക് നടി മിയയ്ക്കൊപ്പം!

ചരിത്രവും വിശ്വാസവും ഇഴചേർന്നു കിടക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയപള്ളികളിൽ ഒന്നായ പാലായിലെ രാമപുരം പള്ളിയിലേക്ക് നടി മിയയ്ക്കൊപ്പം... പാലാ കഴിഞ്ഞപ്പോൾ വണ്ടിയൊരല്‍പം ‘സ്ലോ’ ആയി. ഗ്ലാസ് താഴ്ത്തിയിട്ട് രാമപുരം പള്ളിയിലേക്കുള്ള വഴി ചോദിച്ചതും മറുപടി വന്നത്...

‘അതിനു മുൻപോ ശേഷമോ അത്ര സുഖമായി ഞാൻ ഉറങ്ങിയിട്ടില്ല...’ ജീവിതം തന്ന വിസ്മയങ്ങളെക്കുറിച്ച് പ്രശസ്ത ക്യാമറാമാന്‍ രവിവര്‍മന്‍

<br> ക്യാമറ കൊണ്ട് ചിത്രം വരയ്ക്കാൻ പിറന്നവനെന്നു വർഷങ്ങൾക്കു മുൻപേ മുൻകൂട്ടി കണ്ടിട്ടാകണം, ശാരദ മകന് രവിവർമൻ എന്ന് പേരിട്ടത്. കലയുടെ കേന്ദ്രമായ തഞ്ചാവൂരിൽ നിന്ന് പന്ത്രണ്ടാം വയസ്സിൽ വാണവരുടെയും വീണവരുടെയും മണ്ണായ ചെന്നൈയിലേക്ക് കള്ളവണ്ടി കയറുമ്പോൾ...

ഇസയുടെ ക്രെയ്സി ഡാഡ്! കുടുംബത്തോടൊപ്പം െടാവിേനാ തോമസ്

ഉച്ചയുറക്കം കഴിഞ്ഞ് ഇസ കണ്ണു തുറന്നതേയുള്ളൂ. പ തിയെ കട്ടിലിൽ നിന്ന് ഊർന്നിറങ്ങി, അമ്മ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഇടങ്കണ്ണിട്ടൊന്ന് നോക്കി. പിന്നെ, ഒരു പാച്ചിലാണ്. അമ്മയ്ക്ക് പിടികൊടുക്കാതെ, കുഞ്ഞിക്കൈകൾ വീശി അങ്ങോട്ടുമിങ്ങോട്ടും ഓടുമ്പോൾ ഇസ തേടുന്നത് അപ്പയെ....

ഒരു ‘മുടി’യന്റെ ആത്മകഥ! മിനിസ്ക്രീനിന്റെ പ്രിയതാരം ഋഷി എസ്. കുമാർ പറയുന്നു

‘ഡി ഫോർ ഡാൻസ്’ റിയാലിറ്റി ഷോയിൽ ഡ്യുയറ്റ് റൗണ്ട് തകൃതിയായി നടക്കുന്ന നേരം. മൽസരാർഥിയായ റിനോഷ് സ്റ്റേജിലെത്തി തന്റെ കൂട്ടാളിയെ പരിചയപ്പെടുത്തിയതിങ്ങനെ. ‘എന്റെ ‘കേളി ഫ്രണ്ടി’നോടൊപ്പമാണ് ഞാൻ പെർഫോം ചെയ്യുന്നത്’. കാണികളെയും ജഡ്ജസിനെയും അമ്പരപ്പിച്ചുകൊണ്ട് ഋഷി...

ജീവിതത്തിലും ബോൾഡാണ് ‘സ്ത്രീപദ’ത്തിലെ ബാലസുധ‌; നടി ഷെല്ലി കിഷോറിന്റെ വിശേഷങ്ങൾ

അത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ല അത്. സീരിയലിൽ മിന്നിത്തിളങ്ങി നിൽക്കുമ്പോൾ കരിയറിൽ നിന്നു ബ്രേക് എടുത്ത തീരുമാനത്തിൽ െഷല്ലി കിഷോറിന് ഇപ്പോഴും തെല്ലും സങ്കടമില്ല. നാലര വർഷത്തെ ഇടവേളയ്ക്കു ശേഷം മഴവിൽ മനോരമയിലെ ‘സ്ത്രീപദം’ സീരിയലിലെ ബാലസുധയായി ഷെല്ലി...

ഇമ്മിണി ബല്യ നായകൻ! അന്യഭാഷയിൽ അരങ്ങേറ്റം കുറിക്കുന്ന ഗണപതിയുടെ വിശേഷങ്ങൾ

പാലും പഴവും കൈകളിലേന്തി, പാലും പഴവും കൈകളിലേന്തി, പാലും പഴവും ..........’’ ‘വിനോദയാത്ര’യെന്ന സിനിമയിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ദിലീപിനു കൂട്ടാളിയായി വന്ന കുഞ്ഞു ഗണപതിയുടെ ട്രേഡ്മാർക്കായി മാറിയ പാട്ട് മലയാളികൾ അത്ര പെട്ടെന്ന് മറക്കില്ല. കാലം കുറേ...

സാബു സിറിൾ പങ്കുവയ്ക്കുന്നു, ആ അദ്ഭുതകരമായ അണിയറ രഹസ്യങ്ങൾ

മന്ത്രവടി നീട്ടി മഹാനഗരങ്ങൾ സൃഷ്ടിച്ചൊരു മാന്ത്രികന്‍ ഉണ്ട്. അങ്ങ് ദൂരെ അറബിക്കഥകളിലല്ല, ഇങ്ങിവിടെ വെള്ളിത്തിരയിൽ. രാജമൗലിയെന്ന സംവിധായകന്റെ കിറുക്കൻ സ്വപ്നങ്ങൾക്ക് തോളോടുതോൾ ചേർന്നുനിന്ന ആ മായാജാലക്കാരന്റെ പേര് സാബു സിറിൾ. അസാധ്യമെന്ന വാക്കിനെ...

കഴിഞ്ഞ രണ്ടുവർഷം അനന്യ എവിടെയായിരുന്നു? ഇതുവരെ കേട്ട കഥകളൊന്നുമല്ല അതിന്റെ ഉത്തരം!

രണ്ടുവർഷങ്ങൾക്കു മുൻപ്, പെട്ടെന്നൊരു ദിവസം കേരളത്തിൽ നിന്നു ‘നോട്ട് റീച്ചബിൾ’ ആയി, മലയാളികളുടെ പ്രിയനടി അനന്യ. മലയാള സിനിമയിൽ പൊതുവേ സംഭവിക്കുന്നതു പോലെ വിവാഹശേഷം അഭിനയം ഉപേക്ഷിച്ചതാണെന്ന് ചിന്തിച്ചു പലരും. കേരളം വിട്ട് ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയതായും കഥകൾ...

നോൺസ്റ്റോപ്പ് ചിലപ്പും ചിരിയുമായി കല്ലുവും മാത്തുവും

കല്ലൂ, നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്?’ ‘ഓരോന്നിനും അതിന്റേതായ സമയമുണ്ട് മാത്തൂ. പിന്നെ, കാശ് മുടക്കാനൊരു പ്രൊഡ്യൂസറും വേണം.’ അങ്ങനെ സമയവും സന്ദർഭവുമെല്ലാം ഒത്തുവന്നപ്പോൾ, നാവുകൊണ്ട് ഇര പിടിക്കുന്ന ആർജെ മാത്തുക്കുട്ടിയും സ്വാദ് തേടി ഊരുചുറ്റുന്ന...

ട്രോൾ സിംപിളാണ്, പവർഫുളും; ഏതു കൊലകൊമ്പനേയും ഇടിച്ചു പരത്തി സ്റ്റിക്കറാക്കുന്ന ട്രോളിങ് കഥകൾ

കൂടുതൽ കളിച്ചാൽ ട്രോളൻമാർക്ക് ഇട്ടു കൊടുക്കും, കേട്ടോ.’ കട്ടപ്പനയിലെ ഹൃത്വിക് റോഷനിൽ ദാസപ്പന്‍ ഇങ്ങനെ പറയുമ്പോൾ അച്ഛന്റെ മുഖത്ത് കണ്ട പേടി ഇപ്പോൾ കേരളത്തിൽ എല്ലാവർക്കും ഉണ്ട്, ഒരൊറ്റ ട്രോൾ മതി ജീവിതം മൊത്തത്തിൽ മാറാൻ. പണ്ട് കുഞ്ചൻനമ്പ്യാർ ഓട്ടംതുള്ളലിലൂടെ...

‘‘അധ്യാപകർ അധികാരികളെ പോലെയാണെന്ന മനോഭാവം മാറണം’’; ഭഗവാൻ പറയുന്നു

രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും തമിഴ്നാട്ടിലെ ഒരു കൊച്ചുഗ്രാമത്തിലേക്കു തിരിഞ്ഞത് നിമിഷനേരം കൊണ്ടാണ്. ചെന്നൈയിൽ നിന്ന് നൂറു കിലോമീറ്റർ അകലെ ആന്ധ്ര അതിർത്തിയിലുള്ള വെളിയഗരം ഗ വൺമെന്റ് സ്കൂൾ. ഇവിടെയാണ് അദ്ദേഹമുള്ളത്. അധ്യാപകൻ എന്ന വാക്കിന്റെ അർഥവും ആഴവും...

ഈ ചിത്രം ലേലത്തിൽ വാങ്ങാൻ താൽപ്പര്യമുണ്ടോ? അന്ധതയെ തോൽപ്പിച്ച് കുരുന്നുകൾ വരച്ചത് നാടിനായി

‘ചേച്ചീ, എനിക്ക് മോഹൻലാലിനെ കാണണം.’ ഒരു വർഷത്തിനു മുൻപ് കോട്ടയം ഒളശ്ശ അന്ധ വിദ്യാലയത്തിലെ കുട്ടികളോട് അവരുടെ ആഗ്രഹങ്ങൾ ആരാഞ്ഞ കോട്ടയം മാങ്ങാനം സ്വദേശിയായ റ്റീന കൊണ്ടോടിയ്ക്കും കൂട്ടുകാർക്കും കിട്ടിയ മറുപടികളിലൊന്ന് ഇതാണ്. പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ...

‘ഒരടി ഹീറോയുടെ കരണക്കുറ്റിക്ക് തന്നെ കൊണ്ടു’; ടൊവിനോയെ ‘തല്ലിയ’ സംയുക്ത ഇനി ഡിക്യൂവിനൊപ്പം

സിനിമയിലേക്കുള്ള എൻട്രി ‘വനിത’യിലൂടെയാണ്. വനിതയുടെ ഫാഷൻ പേജിൽ മോഡലായാണ് തുടക്കം. അതിലൂടെയാണ് ആളുകള്‍ എന്നെ അറിയുന്നത്. ‘പോപ്കോൺ’ എന്ന സിനിമയിലേക്കു തിരഞ്ഞെടുത്തത് ആ ഫോട്ടോകൾ കണ്ടിട്ടാണ്. സിനിമയെന്ന സ്വപ്നം ഒരിക്കലും മനസ്സിൽ ഉണ്ടായിരുന്നില്ല. ഡോക്ടർ...

പന്ത്രണ്ടാം വയസ്സിലെ വീഴ്ച ഇടതുകൈയുടെ ചലനശേഷി കവർന്നെടുത്തു; എന്നിട്ടും മീനുകളെ പോലെ നീന്തി ബാബുരാജ് സ്വന്തമാക്കിയത് ജീവിതവിജയം

പന്ത്രണ്ടാം വയസ്സിലെ വീഴ്ച ബാബുരാജിന്റെ ഇടതുകൈയുടെ ചലനശേഷി കവർന്നെടുത്തു. എന്നിട്ടും ഒാളങ്ങളിൽ മീനുകളെപ്പോലെ നീന്താനാണ് ബാബുരാജ് ആഗ്രഹിച്ചത്. കഠിന പരിശീലനത്തിലൂടെ അദ്ദേഹം നേടിയെടുത്തത് നീന്തലിൽ മറ്റാർക്കുമില്ലാത്ത റെക്കോർഡ് വിജയങ്ങൾ രം പുലരാൻ...

‘അവരുടെ പുഞ്ചിരിക്ക് പകരമാകില്ല മറ്റൊരു നേട്ടവും’; സമൂഹ വിവാഹത്തിലൂടെ നിരവധി പേർക്ക് പുതുജീവിതം പകർന്ന വൽസലാ ഗോപിനാഥിന്റെ കഥ

വിവാഹജീവിതത്തിലേക്ക് വലതുകാൽ വച്ച് കയറുമ്പോ ൾ ഓരോ പെൺകുട്ടിയുടെയും ഉള്ളിൽ ഒരു വിശ്വാസമുണ്ട്. ഭർതൃഗൃഹത്തിൽ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധിയോ വിഷമങ്ങളോ നേരിടേണ്ടി വന്നാൽ ഒരു വിളിപ്പാടകലെ തനിക്കു പ്രിയപ്പെട്ടവർ ഉണ്ടെന്ന വിശ്വാസം. ആ വിശ്വാസമാണ് അവരുടെ ധൈര്യം....

‘വൈ ദിസ് മാൻ ഈസ് കോൾഡ് എ ജീനിയസ്’; കമന്ററി ബോക്സിനു പുറത്തെ ഷൈജു ദാമോദരൻ

ലോകകപ്പിന്റെ ആവേശം കൊടിയിറങ്ങിയിട്ട് ആഴ്ച രണ്ട് കഴിഞ്ഞു. പക്ഷേ, ആവേശച്ചിറകിൽ ആകാശത്തോളം ഉയർന്ന ആ ഡയലോഗുകൾ നിലത്തിറങ്ങിയിട്ടില്ല. പറന്നു കളിക്കുകയാണ് അ വ ഒാർമയിലും ട്രോളിലും. ‘നെഞ്ചിനകത്ത് നെയ്മർ, നെഞ്ചു വിരിച്ച് നെയ്മർ’, ‘നാൻ വന്തിട്ടേന്ന് സൊല്ല്, തിരുമ്പി...

കലപില കൂട്ടങ്ങൾക്കിടയിൽപ്പെട്ട അനൂപ് മേനോൻ; എപ്പോഴും പൊട്ടിച്ചിരിക്കുന്ന നാലു പെൺകുട്ടികൾ ഒന്നിച്ചപ്പോൾ

നാലു സുന്ദരിമാരുടെ പുഞ്ചിരിയുമായി ഒരു മുഖചിത്രം ഒരുക്കാൻ ഇത്ര ബുദ്ധിമുട്ടാണോ എന്നു തോന്നിപ്പോകും. കളിയും ചിരിയും കലപിലയും തീർന്നിട്ടു വേണ്ടേ ഒന്നു ഫോ ക്കസ് ചെയ്യാൻ എന്ന മട്ടിൽ ക്യാമറ പോലും മുഖം വീ ർപ്പിച്ചു. എല്ലാ കുരുത്തക്കേടുകളുടെയും ലീഡർ മിയ ആണെന്ന്...

മദനന്റേയും തങ്കമണിയുടേയും മകൾ ഖദീജ; ജീവിതം വഴിമുട്ടിയ പെൺകൊടിക്ക് വിളക്കായി മാറിയ ദമ്പതികളുടെ കഥ

തൃശൂർ ജില്ലയിലെ പുതിയകാവ് മഹല്ല് ഖ തീബ് ശംസുദ്ദീൻ വഹബി കുറച്ചു മാസം മു ൻപ് ഒരു കുറിപ്പെഴുതി. താൻ കാർമികത്വം വഹിച്ച ഒരു നിക്കാഹിന്റെ കഥ. എട്ടു വർഷങ്ങള്‍ക്കു മുൻപ് ആശ്രയിക്കാൻ ആരുമില്ലാതെ ദാരിദ്ര്യത്തിന്റെ നടുവിൽ കഴിഞ്ഞ ഒരു പതിനഞ്ചു വയസ്സുകാരിയുടെ ജീവിതത്തിന്...

രഘുവരൻ കുടുംബത്തിലെ ഇളമുറക്കാരൻ സിനിമയിലേക്ക്! വല്യച്ഛന്റെ വഴിയേ രോഹിത് ഡെന്നീസ്, തുടക്കം മണിരത്നം ചിത്രത്തിലൂടെ

‘ചെക്ക ചിവന്ത വാന’ത്തിലെ ‘ചെക്കനെ’ കണ്ടപ്പോൾ‌ ചിലർക്ക് സംശയം തോന്നി, ഇവന് എവിടൊക്കെയോ നമ്മുടെ രഘുവരന്റെ ലുക്ക് ഉണ്ടല്ലോ? അന്വേഷിച്ചു ചെന്നപ്പോഴാണ് ആ രഹസ്യം തിരിച്ചറിഞ്ഞത്. രഘുവരന്റെ അനുജൻ സുരേഷ് ബാബുവിന്റെ മകനാണ്. പേര് രോഹിത് ഡെന്നീസ്. മണിരത്നത്തിന്റെ പുതിയ...

ഒറ്റയാൻ എന്ന വിശേഷണത്തിന് ശരീരം അനുവദിക്കാതിരിക്കുമ്പോഴും, ജീവിതം കൊണ്ട് ഒറ്റയാനായ സിനിമാക്കാരൻ!

സിനിമയിലെ ചിലരുടെ ജീവിതം സിനിമ പോലെതന്നെ വിചിത്രമാണ്. ഒറ്റയാൻ എന്ന വിശേഷണത്തിന് ശരീരം അനുവദിക്കാതിരിക്കുമ്പോഴും ജീവിതം കൊണ്ട് ഒറ്റയാനായ ഒരു സിനിമാക്കാരനിവിടുണ്ട്. മോഹന്റെ ‘തീർഥം’ എന്ന സിനിമയിൽ തുടങ്ങി പോത്തേട്ടന്റെ ബ്രില്യൻസും കടന്ന് ‘പ്രേമസൂത്രം’ വരെ എത്തി...

ആനവണ്ടിയിൽ കാടുകാണാൻ പോയിട്ടുണ്ടോ?; ചിന്നാറിലെ തൂവാനക്കുളിരേറ്റ് കാട്ടാന കാവൽ നിൽക്കും ആനമലയിലേക്ക്

ആനവണ്ടിയിൽ കാടു കാണാൻ പോയിട്ടുണ്ടോ എന്നു ചോദിച്ചാൽ എന്താകും മറുപടി? ‘അതെന്താണപ്പാ ആനവണ്ടിക്കിത്ര പ്രത്യേകത, വണ്ടിയേതായാലും യാത്ര ഒന്നല്ലേ’ എന്നാരും ചോദിക്കില്ല. അതിനൊരു കാരണമുണ്ട്. മലയാളിയുടെ മനസ്സിലെ നൊസ്‌റ്റാൾജിയയുടെ ഓരോ അധ്യായങ്ങളിലൂടെയും ഒരു വണ്ടി...

മഞ്ഞണിഞ്ഞ മൂന്നാറിന് വീണ്ടും കുറിഞ്ഞിപ്പൂവിന്റെ മുഖം; കാത്തിരുന്ന പൂക്കാലം ഇതാ കൺമുന്നിൽ!

അതിരുകളേതുമില്ലാതെ കോടമഞ്ഞ്. അതിനുകീഴെ കണ്ണെത്താ ദൂരത്തോളം നീലവർണത്തിൽ നീരാടിനിൽക്കുന്ന മലനിരകൾ. പുലർമഞ്ഞിൽ തിളങ്ങുന്ന മൂന്നാർ വിളിക്കുന്നത് പ്രകൃതിയുടെ വസന്തോത്സവമായ കുറിഞ്ഞിപ്പൂക്കാലത്തിലേക്ക്. ഇനിയങ്ങോട്ട് മൂന്നു മാസക്കാലം മൂന്നാറിലേക്ക് വണ്ടി കയറുന്ന...

ഒരു നാട് മുഴുവൻ ഈ അധ്യാപകനു വേണ്ടി അണിനിരന്നതിനു പിന്നിലെ കാരണമെന്താണ്?

രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും തമിഴ്നാട്ടിലെ ഒരു കൊച്ചുഗ്രാമത്തിലേക്കു തിരിഞ്ഞത് നിമിഷനേരം കൊണ്ടാണ്. ചെന്നൈയിൽ നിന്ന് നൂറു കിലോമീറ്റർ അകലെ ആന്ധ്ര അതിർത്തിയിലുള്ള വെളിയഗരം ഗവൺമെന്റ് സ്കൂൾ. ഇവിടെയാണ് അദ്ദേഹമുള്ളത്. അധ്യാപകൻ എന്ന വാക്കിന്റെ അർഥവും ആഴവും...

വീട്ടിലെയും നാട്ടിലെയും ഹാന്‍സം ബോയ് ആകാം; പുരുഷ സൗന്ദര്യത്തെ കുറിച്ച് അറിയേണ്ടതെല്ലാം

ഹേയ്, ഗേൾസ് ആൻഡ് ഗേൾഫ്രണ്ട്സ് ഒന്നു ശ്രദ്ധിക്കൂ. എവിടെയെങ്കിലും പോകണമെങ്കിൽ പ ണ്ടത്തെ പോലെ ലാസ്റ്റ് മിനിറ്റിൽ വന്നു വിളിക്കുന്ന പരിപാടിയൊന്നും ഇനി ആ പ്ലിക്കബിൾ അല്ല. മുടിയിൽ കുറച്ച് ജെ ല്ലും വാരിത്തേച്ച് കയ്യിൽ കിട്ടുന്ന ജീൻസും ടിഷർട്ടും വലിച്ചുകേറ്റി...

ഓണവിശേഷങ്ങൾ പങ്കിട്ട് ബിഗ് സ്ക്രീനിലെ കുരുന്നു താരങ്ങൾ; കൂട്ടും പാട്ടുമായി കുഞ്ഞു വാനമ്പാടി ശ്രേയയും

ഓണമിങ്ങ് പടിക്കലെത്തുമ്പോൾ പൂക്കളമൊരുക്കി, ഊഞ്ഞാലാടി, ഓണക്കോടി ഉടുത്ത്, പായസമധുരത്തിൽ മുങ്ങി, മാവേലിമന്നനെ വരവേൽക്കാനുള്ള ഒരുക്കത്തിൽ കുസൃതിക്കുരുന്നുകളെല്ലാവരും ആഘോഷത്തിമിർപ്പിലാണ്. വനിതയുടെ ഓണാഘോഷങ്ങള്‍ക്ക് വർണങ്ങൾ ചാർത്താന്‍ എത്തിയിരിക്കുന്നത്...

എപ്പോഴും പൊട്ടിച്ചിരിക്കുന്ന നാലു വനിതകൾ ഒന്നിച്ചപ്പോൾ; ഹരം പകർന്ന് അനൂപ് മേനോനും!

നാലു സുന്ദരിമാരുടെ പുഞ്ചിരിയുമായി ഒരു മുഖചിത്രം ഒരുക്കാൻ ഇത്ര ബുദ്ധിമുട്ടാണോ എന്നു തോന്നിപ്പോകും. കളിയും ചിരിയും കലപിലയും തീർന്നിട്ടു വേണ്ടേ ഒന്നു ഫോക്കസ് ചെയ്യാൻ എന്ന മട്ടിൽ ക്യാമറ പോലും മുഖം വീർപ്പിച്ചു. എല്ലാ കുരുത്തക്കേടുകളുടെയും ലീഡർ മിയ ആണെന്ന്...

‘വിഡിയോ ബ്ലോഗിങ് എന്റെ ജോലിയാണ്; ഒരു മാസം ഏകദേശം 70000 രൂപയോളം സമ്പാദിക്കാനും സാധിക്കുന്നു..’

കഷ്ടപ്പെടുന്ന ഒരാളെ ഫെയ്സ്ബുക്ക് കൊണ്ട് സഹായിക്കാൻ സാധിക്കുമോ? ആലപ്പുഴ ചാരുംമൂട് സ്വദേശിയായ ജിൻഷ ബഷീറിനോട് ഈ ചോദ്യം ചോദിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കാതെ പറയും, ‘തീർച്ചയായും’. മറ്റുള്ളവരെ സഹായിക്കാൻ മാത്രമല്ല, സാമൂഹ്യവിഷയങ്ങളിൽ സ്വന്തം അഭിപ്രായങ്ങൾ പറയാനും...

വിശ്വാസത്തിലും കാഴ്ചയിലും വിസ്മയം തീർത്ത മുംബൈയിലെ ഹാജി അലി ദർഗയിലേക്ക് ഒരു യാത്ര

ടാക്സി കാറിലെ പഴഞ്ചൻ പാട്ടുപെട്ടിയിൽ നിന്ന് തട്ടിത്തടഞ്ഞാണ് പാട്ടൊഴുക്ക്. അങ്ങകലെ കട ലിനു നടുവിൽ തലയുയർത്തി നിൽക്കുന്ന തൂ വെള്ള മിനാരം കാണാൻ മുംബൈ നഗരത്തിന്റെ അടയാള മായ, മഞ്ഞയും കറുപ്പും കലർന്ന പഴയ ടാക്സിയിലാണ് യാ ത്ര. മുംബൈ സി.എസ്.ടിയിൽ നിന്ന് വണ്ടിയിൽ...

കണ്ണീരുമായി മുന്നിൽ വരുന്നവർക്കെല്ലാം പടച്ചോന്റെ കനിവ്; തെളിഞ്ഞ പ്രാർഥന പോലെ ബീമാപ്പള്ളി

മണ്ണിനൊപ്പം മനസ്സിനെയും നനച്ചുകൊണ്ടായിരുന്നു ചാറ്റൽമഴ പെയ്തിറങ്ങിയത്. ബീമാപള്ളിയുടെ തൂവെള്ള ചുമരിൻമേലിരുന്ന് പ്രാവുകൾ കുറുകിയതും പ്രാർഥനാമന്ത്രങ്ങളായി മുഴങ്ങിക്കേട്ടു. മഴത്തുള്ളികൾ തീർത്ത ചി ല്ലുപാളിയെ വകഞ്ഞുമാറ്റി മുന്നോട്ടു നീങ്ങി, കനിവിന്റെ...

ആർത്തവകാലത്ത് പെണ്ണുങ്ങൾ വീടിനു പുറത്ത്; നിയമം ലംഘിച്ചാൽ മരണം പോലും കാണാൻ അനുവാദമില്ല: ഈ പ്രാകൃത രീതികൾ അരങ്ങേറുന്നത് സാക്ഷര കേരളത്തിൽ!

ഇവൾ സുശീല. ജനിച്ചു വളർന്ന മണ്ണിലെ അനാചാരങ്ങളാൽ ജീവിതം വഴി മുട്ടിയ മലയാളി പെൺകുട്ടി. അന്നോളം തനിക്ക് പ്രിയപ്പെട്ടതായിരുന്ന എല്ലാം ഉപേക്ഷിച്ച് പെട്ടെന്നൊരു നാൾ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം നാട്ടില്‍ നിന്നു പുറത്താക്കപ്പെട്ടവൾ. ഉറ്റവരും ഉടയവരും...

എട്ടു മക്കളെ അനാഥരാക്കി അച്ഛനെ മരണം ടിപ്പർ ലോറിയുടെ രൂപത്തിൽ വന്നു തട്ടിയെടുത്തു, സുജയ്‌ക്കറിയില്ല എന്തു ചെയ്യണം എന്ന്

എട്ടു മക്കളുമായി ജീവിതം മുന്നോട്ടു തുഴയേണ്ട വഴിയറിയാതെ കുഴങ്ങുകയാണ് സുജ. ഇന്നുവരെ ഒരു കുറവും അറിയാതെ കുടുംബം പോറ്റിയ പ്രിയപ്പെട്ടവൻ സനിലിനെ മരണം ടിപ്പർ ലോറിയുടെ രൂപത്തിലെത്തി തട്ടിയെടുത്തു. പുലർച്ചെ നടന്ന അപകടം ആയതിനാല്‍ ഇടിച്ചിട്ട വണ്ടി പോലും കണ്ടെത്താൻ...

എന്റെ അച്ഛന്റെയും അമ്മയുടെയും കണ്ണിൽ ഞാൻ കണ്ടത് കണ്ണീരല്ല, രക്തമാണ്: ഉള്ളുപൊള്ളിക്കുന്ന അനുഭവം പറഞ്ഞ് സൂര്യ

പ്രണയം തോന്നാൻ ഒരു നിമിഷം മതി. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ഇഷാൻ എതിർസീറ്റിലിരുന്ന സൂര്യയെ പലകുറി നോക്കി, ഒരുപാടു നേരം മുഖത്തോടു മുഖം നോക്കി സംസാരിച്ചു. വർത്തമാനങ്ങൾക്കിടെ എപ്പോഴാണ് അയാളുടെ മനസ്സിൽ അവളോട് പ്രണയം...

ഊരുവിലക്ക്, അച്ഛനെയും പെൺമക്കളെയും നാടുകടത്തിയിട്ട് നാലുവർഷം; കേരളമേ ലജ്ജിക്കൂ!

പ്രിയപ്പെട്ടവരുടെ സമ്മതത്തോടെ തനിക്ക് ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്യാൻ മാത്രമാണ് അഴകർസ്വാമിയുടെ മകൾ ഷൈല ആഗ്രഹിച്ചത്. എന്നാൽ അതിന്റെ പേരിൽ ഒരു കുടുംബം ഒന്നടങ്കം ജനിച്ചുവളർന്ന നാട്ടിൽനിന്ന് ഊരുവിലക്കപ്പെട്ട്, ഒരായുസ്സിന്റെ അധ്വാനഫലമായ വീടും അന്നോളം...

അവധിക്ക് വീട്ടിലെത്തിയ മകൻ പകൽസമയങ്ങളിൽ സ്ഥിരമായി ഉറങ്ങുന്നു; സംശയം തോന്നിയ മാതാപിതാക്കൾ അന്വേഷിച്ചപ്പോൾ കണ്ടെത്തിയത്!

തലയിൽ മാരകമായ മുറിവോടെ, അബോധാവസ്ഥയിലാണ് ജോയൽ(യഥാർഥ പേരല്ല) കോഴിക്കോട്ടെ ആശുപത്രിയിൽ എത്തിയത്. എൻജിനീയറിങ് വിദ്യാർഥിയായ ജോയലിനെ ആശുപത്രിയിൽ എത്തിച്ചത് അമ്മ. ഡോക്ടർമാരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അപകടനില തരണം ചെയ്തു .തലയിലെ മുറിവിന്റെ കാരണം...

‘‘അതെ, ഞാനുമൊരു മലയാളിയാണ്...’’! മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച തമിഴ് താരസുന്ദരി തൃഷ

വിജയ്‌ നായകനായ ‘ഗില്ലി’യിൽ തൃഷയെ കണ്ടവരെല്ലാം ഒരേ സ്വരത്തിൽ ചോ ദിച്ചു, ‘ഈ കുട്ടി മലയാളിയല്ലേ...’ ആറു വർഷത്തിനു ശേഷം ഗൗതം മേനോന്‍റെ ‘വിണ്ണൈത്താണ്ടി വരുവായാ’യിൽ ‘ജെസി’യെന്ന ആലപ്പുഴക്കാരിയായി മലയാളം സംസാരിച്ച് തൃഷ വീണ്ടും മലയാളിയുടെ മനസ്സ് കീഴടക്കി....

സൂപ്പര്‍ ആക്ടര്‍ ജയസൂര്യയുെട മുന്നില്‍ ഒരുപിടി ചോദ്യങ്ങളുമായി ‘ഡബ്സ്മാഷ് സ്റ്റാർ സൗഭാഗ്യയും ജിമിക്കി കമ്മല്‍’ താരം െഷറിലും

മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ, നിങ്ങൾക്കുള്ളിലേക്കു തന്നെ നോക്കുക. ഇന്നലെ നിങ്ങൾ എ ന്തായിരുന്നു, അതിൽനിന്ന് ഇന്ന് എത്ര മാറിയിട്ടുണ്ട് എന്ന് പരിശോധിക്കുക.’ ജയസൂര്യ ഫെയ്സ്ബുക്കിൽ പങ്കു വച്ച സന്ദേശത്തിൽ അനുഭവങ്ങളുടെ തിളക്കം തോന്നുന്നത് യാദൃച്ഛികമല്ല....

'അവസാനമായി ഒരിക്കൽ കൂടി നിന്നെ കാണണമെന്ന് എനിക്കാഗ്രഹമുണ്ട്.. പക്ഷേ!'

അനിതാ, അവസാനമായി ഒരിക്കൽ കൂടി നിന്നെ കാണണമെന്ന് എനിക്കാഗ്രഹമുണ്ട്. പക്ഷേ, അതിന് ഞാൻ തയാറായാൽ ഈ ജീവിതം അവസാനിപ്പിക്കാനുള്ള എന്റെ തീരുമാനം ഒരുപക്ഷേ, എനിക്ക് മാറ്റേണ്ടി വരും. അത് ഞാൻ ആഗ്രഹിക്കുന്നില്ല. ഈ ലോകത്ത് ഇനിയും തുടരാൻ എനിക്ക് സാധ്യമല്ല. എല്ലാ...

ലഹരിയെന്ന മഹാവിപത്തിൽ നിന്ന് നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാം; മാതാപിതാക്കള്‍ അറിയേണ്ട കാര്യങ്ങള്‍...

നാലോ അഞ്ചോ വർഷം മുൻപ് ലഹരിക്ക് അടിപ്പെട്ട് കൗൺസലിങ്ങിനും ചികിൽസയ്ക്കും എത്തുന്ന കുട്ടികൾക്കെല്ലാം പറയാനുണ്ടായിരുന്നത് ഒരേ തരം കഥകൾ. ‘ബിസിനസിന്റെ തിരക്കിനിടയിൽ സംസാരിക്കാൻ പോലും അച്ഛന് നേരമില്ല. ഈ ഒറ്റപ്പെടലാണ് എന്നെ ലഹരിയിലേക്ക് എത്തിച്ചത്’, ‘അമ്മയ്ക്ക്...

‘ഈ പാട്ടുകള്‍ വെറും പാട്ടല്ല, അനീതിക്കെതിരായ പോരാട്ടമാണ്.’ മ്യൂസിക് ബാൻഡ് ഊരാളിയുടെ വിശേഷങ്ങൾ

മുടി നീട്ടിയവർ, താടി വളർത്തിയവർ, മുടിയിൽ പല നിറങ്ങൾ ചേർത്തവർ, കാതു കുത്തിയവർ, ദേഹമാകെ പച്ച കുത്തിയവർ, വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചവർ, അങ്ങനെ ഒരു കൂട്ടം തൃശൂര്‍ തേക്കിൻകാട് മൈതാനത്തിന്റെ നടുവിലേക്കു നടന്നു കയറി. ചുറ്റും കൂടിയവരെല്ലാം കൗതുകത്തിന്റെ മിഴിമുന...

ഇതെങ്ങനെ തമാശയാകും? പരിധി ലംഘിക്കുന്ന ട്രോളുകളെക്കുറിച്ച് നടി ശരണ്യാ മോഹനും ഭർത്താവും

‘‘ചേട്ടാ, ട്രോള് കണ്ടോ?’’ ‘‘കണ്ടു’’ ‘‘പ്രതികരിക്കുന്നില്ലേ?’’ ‘‘എന്തിന്?’’ ‘‘ഇവൻമാരോട് നാല് വർത്തമാനം പറയണം’’ ‘‘ആവശ്യമില്ല സഹോ. ഭാരതത്തിൽ ഒരുപാട് നീറുന്ന വിഷയങ്ങൾ ഉണ്ട്. എന്തായാലും എന്റെ ഭാര്യയുടെ വണ്ണം ആ പറയുന്ന വിഷയങ്ങളിൽ പെട്ടതല്ല.’’ ‘‘എന്നാലും?’’ ‘‘ഒരു...

‘കലിപ്പടക്കണം, കപ്പടിക്കണം.’; സൗഹൃദ വിശേഷങ്ങളുമായി സി.കെ. വിനീതും റിനോ ആന്റോയും

കളിയുടെ ഗതി മാറാൻ വെറും ഇരുപത്തിനാല് മിനിറ്റ് ധാരാളമായിരുന്നു. ക്യാപ്റ്റൻ സന്ദേശ് ജിങ്കാന്റെ പാസ് മുൻകൂട്ടി കണ്ടിട്ടെന്ന പോലെ വലതു വിങ്ങിലൂടെ ഓടിയെത്തിയ റിനോ ആ ന്റോ നൽകിയ അത്യുഗ്രൻ ക്രോസ് നേരെ സി.കെ.വിനീതിലേക്ക്. പറവയെപോലെ ഉയരത്തിൽ പറന്ന്, പാഞ്ഞടുത്ത...

ഫൊട്ടോഗ്രഫർ, സാഹിത്യകാരൻ, സ്കൂൾ പ്രിൻസിപ്പൽ; ജീവിതത്തിൽ പത്രോസച്ചന് വേഷങ്ങൾ പലത്!

കൃത്യം നാലു മണിയായപ്പോൾ ബെന്നിചേട്ടൻ ബെല്ലടിച്ചു. ദേശീയഗാനം ജയഹേയിൽ എത്തിയതും പിള്ളേരെല്ലാം ക്ലാസ്മുറിക്ക് വെളിയിലേക്ക്. കൂട്ടത്തിൽ ചില വിരുതൻമാർ ഒച്ചയുണ്ടാക്കി പായുന്നു. നീളൻതാടിയിൽ വിരലോടിച്ചുകൊണ്ട് വരാന്തയിലൂടെ നടന്നുവരുന്ന പ്രിൻസിപ്പൽ പത്രോസച്ചനെ...

ആ എട്ടു ദിവസങ്ങളിലും ഞാനവിടെയുണ്ടാകും, ദിവസവും എടുത്തത് 2000 സെൽഫികൾ: ജയസൂര്യ

താരപദവിയുടെ ജാഡകൾ ഇല്ലാതെ സിംപിളായി നിൽക്കുന്നത് മാർക്കറ്റിങ് തന്ത്രം ആണോ എന്ന സൗഭാഗ്യ വെങ്കിടേഷിന്റെ ചോദ്യത്തിന് നടൻ ജയസൂര്യയുടെ മറുപടി ഇങ്ങനെ; സ്‌റ്റാർഡം എന്റെ തലയ്ക്ക് പിടിച്ചിട്ടില്ല. അതിന്റെ കാരണം എനിക്കറിയില്ല. അങ്ങനെ താരപദവി, അല്ലെങ്കിൽ സെലിബ്രിറ്റി...

ജയസൂര്യയുടെ ഭാര്യയുമൊത്തുള്ള കൈലാസ യാത്രയ്ക്കു പിന്നിലെ കാരണമിതാണ്...വിഡിയോ കാണാം

മലയാളികളുടെ പ്രിയതാരം ജയസൂര്യ ഭാര്യ സരിതയുമൊത്ത് അടുത്തിടെ കൈലാസ യാത്ര നടത്തിയിരുന്നു. കൈലാസ യാത്ര നടത്തിയതും പുസ്തകമെഴുതുന്നതും വലിയ ചിന്തകള്‍ പങ്കുവയ്ക്കുന്നതുമൊക്കെ തത്വചിന്തകനാകാനുള്ള നടന്റെ ശ്രമമാണോ. ആരാധകര്‍ ചോദിക്കുന്ന ആ ചോദ്യങ്ങള്‍ വനിതയ്ക്കു...

'പൃഥ്വിരാജിനെ കൊല്ലാൻ പോയ കഥ'! തമാശ സീരിയസ് ആയ അനുഭവം പറഞ്ഞ് ജയസൂര്യ

പൃഥ്വിരാജിനെ കൊല്ലാൻ പോയ കഥ പറഞ്ഞ് ജയസൂര്യ. ഹിറ്റായി തിയറ്ററുകളില്‍ ഓടുന്ന ആട് 2 വിന്‍റെ ഷൂട്ടിങ്ങിനിടെ നടന്ന സംഭവമാണ് താരം പറഞ്ഞത്. തന്റെ തമാശകള്‍ ഇടയ്ക്കു സീരിയസ് ആകാറുണ്ടെന്നായിരുന്നു ജയസൂര്യ സംഭവം വെളിപ്പെടിത്തി പറഞ്ഞത്. വനിതയ്ക്ക് നല്‍കിയ എക്സ്ക്ലൂസീവ്...

ജയസൂര്യയെ പുകഴ്‌ത്തിയുള്ള ചാക്കോച്ചന്റെ ആ മെസേജ്, സത്യം ഇതാണ്! (വിഡിയോ)

കരിയറിലുടനീളം താരതമ്യങ്ങൾക്കു നിന്നു കൊടുക്കാതെ, വ്യത്യസ്തതകളെ പ്രണയിച്ച്, വിജയങ്ങളെ കൈപ്പിടിയിലൊതുക്കി, ജനപ്രിയ താരമായി മാറിയ നടനാണ് ജയസൂര്യ. തിയറ്ററുകൾ കീഴടക്കി ഷാജി പാപ്പനും കൂട്ടരും മുന്നേറുമ്പോൾ തമാശകളും പൊട്ടിച്ചിരിയുമായി പുതിയ ലക്കം 'വനിത'യ്ക്കൊപ്പം...