‘ആദ്യത്തെ കുഞ്ഞിന് ജനിതക വൈകല്യമുണ്ടെങ്കില് വീണ്ടും ഗർഭിണിയാകുമ്പോൾ വേണം മുൻകരുതൽ’; പ്രസവത്തിലെ സങ്കീർണതയുടെ സൂചനകളും സ്കാനിങ്ങിലൂടെ അറിയാം Key Pregnancy Scans and What They Reveal
അമ്മയാകാൻ േപാകുന്നെന്നറിയുമ്പോഴുള്ള ആനന്ദം ഇരട്ടിയാകുന്ന ചില നേരങ്ങളുണ്ട്. ഉള്ളിലെ കുഞ്ഞാവയുടെ തുടിപ്പുകളറിയുന്ന നേരം. കുഞ്ഞാവ ആേരാഗ്യത്തോടെയാണു വയറിനുള്ളിലുള്ളതെന്നു ഡോക്ടർ പറയുന്ന നിമിഷം. അതൊന്നും ഒരിക്കലും മനസ്സിൽ നിന്നു മായില്ല. ഗർഭകാല പരിശോധനകളിൽ പ്രധാനമാണ് അൾട്രാസൗണ്ട് സ്കാൻ. കുഞ്ഞിന്റെ
അമ്മയാകാൻ േപാകുന്നെന്നറിയുമ്പോഴുള്ള ആനന്ദം ഇരട്ടിയാകുന്ന ചില നേരങ്ങളുണ്ട്. ഉള്ളിലെ കുഞ്ഞാവയുടെ തുടിപ്പുകളറിയുന്ന നേരം. കുഞ്ഞാവ ആേരാഗ്യത്തോടെയാണു വയറിനുള്ളിലുള്ളതെന്നു ഡോക്ടർ പറയുന്ന നിമിഷം. അതൊന്നും ഒരിക്കലും മനസ്സിൽ നിന്നു മായില്ല. ഗർഭകാല പരിശോധനകളിൽ പ്രധാനമാണ് അൾട്രാസൗണ്ട് സ്കാൻ. കുഞ്ഞിന്റെ
അമ്മയാകാൻ േപാകുന്നെന്നറിയുമ്പോഴുള്ള ആനന്ദം ഇരട്ടിയാകുന്ന ചില നേരങ്ങളുണ്ട്. ഉള്ളിലെ കുഞ്ഞാവയുടെ തുടിപ്പുകളറിയുന്ന നേരം. കുഞ്ഞാവ ആേരാഗ്യത്തോടെയാണു വയറിനുള്ളിലുള്ളതെന്നു ഡോക്ടർ പറയുന്ന നിമിഷം. അതൊന്നും ഒരിക്കലും മനസ്സിൽ നിന്നു മായില്ല. ഗർഭകാല പരിശോധനകളിൽ പ്രധാനമാണ് അൾട്രാസൗണ്ട് സ്കാൻ. കുഞ്ഞിന്റെ
അമ്മയാകാൻ േപാകുന്നെന്നറിയുമ്പോഴുള്ള ആനന്ദം ഇരട്ടിയാകുന്ന ചില നേരങ്ങളുണ്ട്. ഉള്ളിലെ കുഞ്ഞാവയുടെ തുടിപ്പുകളറിയുന്ന നേരം. കുഞ്ഞാവ ആേരാഗ്യത്തോടെയാണു വയറിനുള്ളിലുള്ളതെന്നു ഡോക്ടർ പറയുന്ന നിമിഷം. അതൊന്നും ഒരിക്കലും മനസ്സിൽ നിന്നു മായില്ല. ഗർഭകാല പരിശോധനകളിൽ പ്രധാനമാണ് അൾട്രാസൗണ്ട് സ്കാൻ. കുഞ്ഞിന്റെ മാത്രമല്ല അമ്മയുടെയും ആരോഗ്യം ഉറപ്പുവരുത്താനും ഗർഭകാലത്തെയും പ്രസവത്തിലെയും സങ്കീർണതകളറിയാനും ഇതുപകരിക്കും.
ഗർഭകാലത്തെ അൾട്രാസൗണ്ട് സ്കാൻ കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം?
അൾട്രാസൗണ്ട് സ്കാൻ വഴി കുഞ്ഞിന്റെ വളർച്ച, ആരോഗ്യപ്രശ്നങ്ങൾ, ജനിതക വൈകല്യങ്ങൾ ഇവ അറിയാ ൻ കഴിയും. ചില സാഹചര്യങ്ങളിൽ ഗർഭകാലത്തെയോ പ്രസവത്തിലെയോ സങ്കീർണതകൾ മുൻകൂട്ടി പ്രവചിക്കാനും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനും സാധിക്കും. മാസം തികയാതെയുളള പ്രസവത്തിനുള്ള സൂചനകളും ഇതുവഴി ലഭിക്കും.
പ്രസവസമയത്തു ഗർഭപാത്ര വികസനം അ റിയാനും കുഞ്ഞിന്റെ തലയുടെ ഇറക്കം അറിയാനും അൾട്രാസൗണ്ട് സ്കാനിങ്ങിലെ വിവരങ്ങൾ സഹായിക്കും.
േഡറ്റിങ് സ്കാൻ
ആദ്യ എട്ട് ആഴ്ചയ്ക്കുള്ളിൽ നടത്തുന്ന സ്കാനാണിത്. ഗർഭസ്ഥശിശുവിന്റെ സ്ഥാനം ഗർഭപാത്രത്തിന്റെ ഉള്ളിലാണെന്ന് ഉറപ്പു വരുത്താം.
ട്യൂബൽ പ്രഗ്‌നൻസി പോലെയുള്ള അവസ്ഥ ഈ ഘട്ടത്തിൽ കണ്ടെത്തിയാൽ അപകടമൊഴിവാക്കാനും കഴിയും.
എത്ര കുഞ്ഞുങ്ങളുണ്ടെന്നും ഈ സമയത്തെ സ്കാനിലൂടെ അറിയാം. കുട്ടിയുടെ വളർച്ച അറിയാനും പ്രസവതീയതി കണക്കാക്കാനും ഡേറ്റിങ് സ്കാൻ ഉപകരിക്കും.
എൻടി സ്കാൻ –
മൂന്നാം മാസത്തിൽ (11–14 ആഴ്ചയ്ക്കുളളിൽ) നടത്തുന്ന സ്കാനാണിത്. കുഞ്ഞിന്റെ കഴുത്തിന്റെ പിൻഭാഗത്ത് ഒരു ദ്രാവകം കെട്ടി നിൽക്കുന്നതിന്റെ കനം നിർണയിക്കും. ഇതുവഴി ഡൗൺ സിൻഡ്രോം പോലെയുള്ള ജനിതകവൈകല്യങ്ങളുടെ സാധ്യത അറിയാം. കുഞ്ഞിനു ശാരീരികമായ പ്രശ്നങ്ങളുണ്ടെങ്കിൽ അ വ തിരിച്ചറിയാനും സഹായകമാണ്. കുട്ടിയുടെ വളർച്ചയറിയാനും ഹൃദയമിടിപ്പു മനസ്സിലാക്കാനും എൻടി സ്കാൻ സഹായിക്കും.
ഗർഭാശയത്തിലേക്കുള്ള രക്തയോട്ടം പഠിക്കാനും എൻടി സ്കാൻ ആണ് മാർഗം. ഇതിലൂടെ ഗർഭിണികളിൽ രക്താതിമർദവും അതുമൂലം സങ്കീർണതയേറിയ പ്രിഎ ക്ലാംപ്സിയയുമുണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നുവെങ്കിൽ അതു കണ്ടെത്താനും കഴിയും.
ചില ഹോർമോണുകളുെടയും പ്രോട്ടീനുകളുടെയും അളവു നിർണയിക്കുന്ന ഡബിൾ മാർക്കർ ടെസ്റ്റും ഡൗൺ സിൻഡ്രോം സാധ്യത അറിയാനുള്ള മാർഗമാണ്. അമ്മയുടെ രക്തപരിശോധനയിലൂടെയാണു ഡബിൾ മാർക്കർ ടെസ്റ്റ് നടത്തുക.
അനോമലി സ്കാൻ
അഞ്ചാം മാസത്തിനുള്ളിൽ നടത്തുന്ന അനോമലി സ്കാനിലൂടെയാണു കുട്ടിയുടെ ഘടനാപരമായ സ്ഥിതി വിലയിരുത്തുന്നത്. വൈകല്യങ്ങളോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ഈ സ്കാനിങ്ങിലൂടെ കണ്ടെത്താം.
കുഞ്ഞിന്റെ ശരീരഭാഗങ്ങൾ, തലച്ചോറ്, ഹൃദയം, വൃക്കകൾ, നട്ടെല്ല് തുടങ്ങിയവ കൃത്യമായി പരിശോധിക്കും. മറുപിള്ളയുടെ സ്ഥാനം തിരിച്ചറിയാനും ഈ സ്കാൻ സഹായിക്കും. ഹൃദയമിടിപ്പിൽ പ്രശ്നങ്ങളുണ്ടെന്നു സംശയം തോന്നിയാൽ ഫീറ്റൽ എക്കോ ടെസ്റ്റ് നടത്തേണ്ടി വരും.
അവസാന ഘട്ട സ്കാൻ
ഗർഭസ്ഥശിശുവിന്റെ വളർച്ച കൃത്യമാണോയെന്നു നിർണയിക്കാൻ ഈ സ്കാൻ സഹായിക്കും. കുട്ടിയുടെ സ്ഥാനം, അമ്നിയോട്ടിക് ദ്രാവകത്തിന്റെ അളവ്, മറുപിള്ളയുടെ സ്ഥാനം തുടങ്ങിയവയും അറിയാനാകും.
ഗർഭിണികൾ എത്ര തവണയാണ് അൾട്രാസൗണ്ട് സ്കാൻ ചെയ്യേണ്ടത്?
ഒരു ഗർഭിണിക്കു കുറഞ്ഞതു മൂന്നു – നാലു സ്കാനെങ്കിലും നടത്തണം. ഓേരാ ഗർഭിണിയുടെയും അവസ്ഥയനുസരിച്ചാണ് അൾട്രാസൗണ്ട് സ്കാൻ നടത്തേണ്ടത്.
ഓേരാരുത്തരുടെയും അവസ്ഥ കണക്കാക്കിയാണ് ഡോക്ടർ ഇതുതീരുമാനിക്കുന്നത്. സങ്കീർണമായ സാഹചര്യങ്ങളുണ്ടെങ്കിൽ അതനുസരിച്ച് ഇടവേളയിൽ മാറ്റം വരും.
മുൻപ് അബോർഷൻ നടന്നിട്ടുണ്ടാവുക, ഗർഭകാല പ്രമേഹം, രക്താതിമർദം തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിൽ അധിക ജാഗ്രത ആവശ്യമാണ്.
ഒന്നിലേറെ ശിശുക്കളുള്ള ഗർഭധാരണമാണെങ്കിലും നിരന്തര ശ്രദ്ധ ആവശ്യമാണ്. അ ത്തരം സാഹചര്യങ്ങളിൽ ഡോക്ടർ നിർദേശിക്കുന്ന ഇടവേളകളിൽ സ്കാനിങ് വേണ്ടി വരും.
അമ്മയുടെ ആരോഗ്യാവസ്ഥയിലെ പ്രശ്നങ്ങൾ, മറുപിള്ളയുടെ ഘടനയിലുള്ള അപാകത പോലെ ഗർഭാവസ്ഥയിലുണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങിയ സങ്കീർണതകൾ വളർച്ചക്കുറവിലേക്കു നയിക്കും. സാധാരണ നിലയിലുളള വളർച്ചയില്ലെങ്കിൽ കുഞ്ഞിലേക്കുള്ള രക്തയോട്ടത്തിൽ വ്യത്യാസം വരാം. കരുതലേകിയില്ലെങ്കിൽ ജീവനു തന്നെ ആപത്താണ്. ഇത്തരം അവസ്ഥയിൽ ഇടയ്ക്കിടെ സ്കാൻ ചെയ്തു സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.
സങ്കീർണതകളിൽ സ്കാനിങ് എങ്ങനെയാണു പ്രയോജനപ്പെടുക?
മൂന്നാം മാസം, അഞ്ചാം മാസം തുടങ്ങിയ സമയത്തു നടത്തുന്ന സ്കാനിങ്ങിലൂടെ ജനിതകമായ വൈകല്യങ്ങൾ, ശാരീരികമായ ബുദ്ധിമുട്ടുകൾ തുടങ്ങിയവ കണ്ടെത്താൻ കഴിയും.
പിന്നീടുള്ള സ്കാനുകളിൽ മറുപിള്ളയുടെ പ്രവർത്തനവും കുട്ടിയുടെ വളർച്ചയും വിലയിരുത്തും. മറുപിള്ളയുടെ പ്രവർത്തനത്തിൽ അപാകതയുണ്ടെങ്കിൽ കരുതലോടെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് അൾട്രാസൗണ്ട് സ്കാൻ പ്രയോജനപ്പെടുത്താം.
ഈ അവസ്ഥയിൽ കുട്ടിയുടെ രക്തയോട്ടം പരിശോധിക്കുന്ന ഡോപ്ലർ സ്കാൻ നടത്തേണ്ടി വരും. ഈ സ്കാനിലൂടെ ഗർഭസ്ഥശിശുവിനെ എത്ര നാൾ അമ്മയുടെയുള്ളിൽ സുരക്ഷിതമാക്കാൻ കഴിയുമെന്നു വിലയിരുത്താനാകും. അതിനു ശേഷം യോജിച്ച സമയത്തു പ്രസവം നടത്തുകയാണു ചെയ്യുന്നത്. അതു വരെ സൂക്ഷ്മമായ മേൽനോട്ടം വേണ്ടി വരും.
കുഞ്ഞിനു വളർച്ചക്കുറവുള്ളപ്പോൾ സ്കാൻ ചെയ്തു സൂക്ഷ്മമായി വിലയിരുത്താറുണ്ട്. ചില സാഹചര്യങ്ങളി ൽ ഗർഭസ്ഥശിശുവിന്റെ ജീവന് അപായമുണ്ടാകാമെന്ന സൂചന ലഭിക്കും. ആ ഘട്ടത്തിൽ കുഞ്ഞിനെ പുറത്തെടു ക്കുന്നതാണു നല്ലതെന്നു ഡോക്ടർ തീരുമാനിച്ചേക്കും.
ഗർഭകാലത്തെ സ്കാനിങ്ങിലൂടെ കുഞ്ഞു നേരിടുന്ന എല്ലാ പ്രശ്നങ്ങളും കണ്ടുപിടിക്കാൻ കഴിയുമോ?
സാങ്കേതികവിദ്യ മുന്നേറിയതുകൊണ്ടു കുറേയേറെ കാര്യങ്ങൾ കണ്ടുപിടിക്കാൻ കഴിയുമെങ്കിലും പരിമിതികളുണ്ട്. പ്രധാന സ്കാനിങ്ങുകളിലുൾപ്പെടെ ശാരീരികമായുണ്ടാകുന്ന വൈകല്യങ്ങളിൽ 90 ശതമാനമേ കണ്ടുപിടിക്കാൻ കഴിയൂ. 10 ശതമാനം നമുക്കു കണ്ടുപിടിക്കാൻ ക ഴിയണമെന്നില്ല.
ഘടനാപരമല്ലാത്ത വൈകല്യങ്ങൾ കുഞ്ഞുങ്ങൾ ജനിച്ചു കഴിഞ്ഞേ കണ്ടുപിടിക്കാൻ കഴിയൂ. ചില കാര്യങ്ങൾ ജ നിക്കുന്ന സമയത്തും കണ്ടുപിടിക്കാൻ കഴിയില്ല. ജനിച്ചു കുറച്ചു ദിവസങ്ങൾക്കു ശേഷമേ അവ കണ്ടെത്താനാകൂ.
േഹാസ്പിറ്റലുകളിലോ അംഗീകാരമുള്ള സ്കാനിങ് സെന്ററിലോ അൾട്രാ സൗണ്ട് സ്കാൻ നടത്താം. ഇന്ത്യയിൽ േഡാക്ടർമാർ തന്നെയാണു സ്കാനിങ് ചെയ്യുന്നത്. ആദ്യ സ്കാനുകളിൽ വൈകല്യങ്ങളുടെ സൂചനകൾ കണ്ടാൽ ഫീറ്റൽ മെഡിസിൻ വിദഗ്ധരെ കണ്ട് ആവശ്യമായ സ്കാൻ നടത്തണം. ഒന്നിലേറെ കുഞ്ഞുങ്ങളുണ്ടെങ്കിലും ഫീറ്റൽ മെഡിസിൻ വിദഗ്ധരെ കണ്ടു സ്കാനിങ് നടത്തുക.
ഗർഭകാലത്തു സങ്കീർണതയോഅപകട സാധ്യതയോ ഉണ്ടെങ്കിലും ഫീറ്റൽ മെഡിസിൻ വിദഗ്ധന്റെ സേവനം പ്രയോജനപ്പെടുത്തണം.
ആദ്യത്തെ കുഞ്ഞിന് എന്തെങ്കിലും തരത്തിലുളള ജനിതകവൈകല്യം, തൂക്കക്കുറവ് ഇവ ഉണ്ടായിട്ടുണ്ടെങ്കിൽ പിന്നീടു ഗർഭിണിയാകുമ്പോ ൾ ഫീറ്റൽ മെഡിസിൻ എക്സ്പെർട്ടിനെക്കൊണ്ടു സ്കാൻ ചെയ്യിപ്പിക്കണം. ചില അവസ്ഥകൾ പരിഹരിക്കാനാകും. രക്തം ക്രമാതീതമായി കുറയുന്ന പ്രശ്നമുണ്ടെങ്കിൽ ഇൻട്രാ യൂട്രിൻ ട്രാൻസ്ഫ്യുഷൻ വഴി കുട്ടിയുടെ രക്തക്കുറവ് പരിഹരിച്ചു പ്രസവമെത്തുന്നതു വരെ കുട്ടിയെ സുരക്ഷിതമാക്കാം.
ഹൃദയമിടിപ്പിന്റെ താളപ്പിഴകൾക്കും പരിഹാരം കണ്ടെത്താനാകും. അമ്മയ്ക്കു ടാബ്‍െലറ്റ് നൽകിയുള്ള ചികിത്സയിലൂടെ കുഞ്ഞിന്റെ ഹൃദയത്തിന്റെ താളം തെറ്റുന്നതു തടയാനും അപകടമൊഴിവാക്കാനും കഴിയും.
ഇരട്ടക്കുട്ടികളിൽ ഒരാൾക്കു രക്തയോട്ടം കൂടുതലും ഒ രാൾക്കു രക്തയോട്ടം കുറവുമാകുന്ന അവസ്ഥയിൽ ലേസർ ചികിത്സ പ്രയോജനപ്പെടുത്താനാകും.
ചില തരം അണുബാധകളും പരിഹരിക്കാനാകും. അമ്മയ്ക്കു പ്രത്യേക ആന്റിബയോട്ടിക് നൽകിയാണു ചികിത്സിക്കുക. വയറിനുള്ളിലും ശ്വാസകോശത്തിലും വെള്ളം നിറയുന്ന അവസ്ഥയിൽ സ്‍െറ്റൻറ്റ് ഇട്ടു ചികിത്സിക്കാനാകും.
ഹൃദയസംബന്ധമായ ചില പ്രശ്നങ്ങൾ സ്കാനിങ്ങിലൂടെ തിരിച്ചറിയുകയാണു പ്രധാനം. പീഡിയാട്രിക് കാർഡിേയാളജിസ്റ്റുമായി ചേർന്നു ചർച്ച ചെയ്തു പ്രസവം കഴിഞ്ഞ് അധികം വൈകാതെ സർജറി ചെയ്യുകയാണു പ രിഹാരം. ഇതു കണക്കാക്കിയാണു പ്രസവസംബന്ധമായ തീരുമാനങ്ങളെടുക്കുക.
വീണ്ടും ഗർഭിണിയാകുമ്പോൾ വേണം മുൻകരുതൽ
∙ ജനിതക പ്രശ്നങ്ങളുള്ള കുട്ടിയുള്ള മാതാപിതാക്കൾ കുഞ്ഞിന്റെ ഡിഎൻഎ സ്‌റ്റോർ ചെയ്യുക. അടുത്ത കുഞ്ഞിനായി തയാറെടുക്കും മുൻപ് വിദഗ്ധ ജനിതക സ്പെഷലിസ്റ്റിനെ കണ്ടു ജനിതക കൗൺസലിങ് നടത്തുകയും ഡിഎൻഎ പരിശോധിക്കുകയും വേണം. ആവശ്യമെങ്കിൽ ജനിതകപരിശോധനകൾ നടത്തുകയും അടുത്ത കുഞ്ഞിന് എന്തു പരിശോധന കളാണു വേണ്ടതെന്നു വിലയിരുത്തുകയും ചെയ്ത ശേഷം ഗർഭധാരണത്തിനൊരുങ്ങുക.
∙ ജനിച്ച കുഞ്ഞിനു ഹൃദയസംബന്ധമായ പ്രശ്നമുണ്ടെങ്കിൽ അടുത്ത തവണ ഗർഭം ധരിക്കുമ്പോൾ മുൻകരുതലെടുക്കുക. തുടർന്നു ജനിക്കുന്ന കുഞ്ഞിനും ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ഗർഭിണിയായ ശേഷം മൂന്നാം മാസത്തിലും അഞ്ചാമത്തെ മാസത്തിലും എക്കോ ടെസ്റ്റ് ചെയ്തു നോക്കണം. കുഞ്ഞിനു ഹൃദയസംബന്ധമായ പ്രശ്നമുണ്ടെങ്കിൽ കൃത്യമായ സൂചന ലഭിക്കാനും ചികിത്സ ഉറപ്പാക്കാനും ഇതു സഹായിക്കും.
∙ അമ്മയുടെ രക്ത ഗ്രൂപ്പ് നെഗറ്റീവും കുഞ്ഞിന്റെ രക്ത ഗ്രൂപ്പ് പോസിറ്റീവുമാകുന്ന അവസ്ഥയുണ്ടാകാം. ആദ്യത്തെ തവണ ഇതു പ്രശ്നമുണ്ടാക്കില്ല.
അടുത്ത തവണ ഗർഭത്തിലുള്ള കുട്ടിയുടെ രക്ത ഗ്രൂപ്പ് പോസിറ്റീവാണെങ്കിൽ ആ ഗർഭസ്ഥശിശുവിനെതിരെ അമ്മയുടെ ശരീരത്തിൽ ആന്റിബോഡി രൂപീകരിക്കപ്പെടും. അതിന്റെ ഭാഗമായി കുട്ടിയുടെ ര ക്തം കുറയും. കുട്ടിയുടെ ഹൃദയമിടിപ്പു നിലയ്ക്കാനും ജീവന് ആപത്തുണ്ടാകാനും ഇടയുണ്ട്. ഗർഭിണിയാകുമ്പോൾ ഈ കാര്യം കണക്കിലെടുക്കണം.