Friday 14 December 2018 03:27 PM IST

മോർച്ചറിയുടെ മുന്നിൽ നിന്ന് അയാൾ ചോദിച്ചു, ‘ഒരു മിമിക്രി കാണിക്കാമോ?’

V R Jyothish

Chief Sub Editor

suraj-v4 ഫോട്ടോ: ശ്യാം ബാബു

പിണറായിക്ക് വിജയനെപ്പോലെയും അടൂരിന് ഗോപാലകൃഷ്ണനെപ്പോലെയും െനടുമുടിക്ക് വേണുവിനെപ്പോലെയുമാണ് വെഞ്ഞാറമൂടിന് സുരാജും! അത്രയൊന്നും ആകർഷകമല്ലാത്ത ഒരു സ്ഥലപ്പേരും അതിലേറെ പരിഹസിക്കപ്പെട്ടിരുന്ന ഒരു ഭാഷാഭേദവുമായി സിനിമയുെട അണിയറയിലാണ് സുരാജ് ആദ്യമെത്തിയത്. ഒറ്റക്കണ്ണും കൂളിങ് ഗ്ലാസും പളപളാന്നു മിനുങ്ങണ നീളൻ ജുബ്ബയുമിട്ട് ‘രായമാണിക്യം’ മ മ്മൂട്ടി ‘എന്തരടേ... അപ്പീ.....’ എന്നു ചോദിച്ചപ്പോൾ സ്വീകരിക്കപ്പെട്ടത് തിരുവനന്തപുരം മലയാളം മാത്രമല്ല സുരാജ് വെഞ്ഞാറമൂട് എന്ന നടനെക്കൂടിയായിരുന്നു. അന്ന് മമ്മൂട്ടിയെക്കൊണ്ട് തിരുവനന്തപുരം മലയാളം പറയിപ്പിച്ച മിമിക്രിക്കാരനായ സുരാജ് െവഞ്ഞാറമൂട് പിന്നീട് ‘ഭരത് സുരാജ്’ ആയപ്പോൾ മലയാളികൾ അദ്ഭുതപ്പെട്ടു. സുരാജിന് ദേശീയ അവാ ർഡോ.....? അതിനു തക്ക റേഞ്ചുള്ള നടനാണോ ഈ സുരാജ്?

മലയാളിയുടെ ആ സംശയം തനിക്കും ഉണ്ടായിരുന്നുവെന്നു പറഞ്ഞ് സുരാജ് രംഗം കോമഡിയാക്കും. എന്നാൽ എബ്രി‍ഡ് ൈഷൻ സംവിധാനം ചെയ്ത ‘ആക്‌ഷൻ ഹീറോ ബിജു’വിെല ആ അഞ്ചുമിനിറ്റ് മലയാളിയുെട മനസ്സിൽ ഇന്നും ഒരു വിങ്ങലായുണ്ട്. പ്രേക്ഷകർക്കു മുന്നിൽ താൻ ആരാണെന്ന് തെളിയിക്കാൻ സുരാജിന് ആ അഞ്ചു മിനിറ്റ് മതിയായിരുന്നു. സുരാജിനെ കണ്ടാൽ ചിരിച്ചു കൊണ്ടിരുന്നവരുടെ കണ്ണു നനഞ്ഞതും കണ്ഠം ഇടറിയതും അവിടുന്നിങ്ങോട്ട്. പിന്നെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിലൂെട അഭിനയത്തിന്‍റെ അടുത്തപടി.

കുടുംബസമേതം വിദേശയാത്ര കഴിഞ്ഞ് സുരാജ് വന്നതേയുള്ളു. കൊച്ചിയിലെ ഫ്ലാറ്റിൽ ഒരു െവഞ്ഞാറമൂട് മൊത്തമുണ്ട്. എല്ലാവരും ചേരുന്ന ഈ ഒത്തുകൂടൽ അപൂർവമാണ്. അച്ഛൻ വാസുദേവൻ നായരും അമ്മ വിലാസിനിയമ്മയും ഭാര്യ സുപ്രിയയും മക്കളും സുപ്രിയയുടെ മാതാപിതാക്കളായ ഗോപാലകൃഷ്ണൻ നായരും അമ്മ ശാന്തകുമാരിയും. മൂന്നു കുട്ടികളായെങ്കിലും തന്റെ അച്ഛനു മുന്നിൽ സുരാജ് ഇപ്പോഴും പേടിയോടെ നിൽക്കുന്ന കുട്ടിയാണ്. അച്ഛനെയും അമ്മയെയും കാലിൽ തൊട്ടു വണങ്ങിയും കെട്ടിപ്പിടിച്ചുമാണ് സുരാജിന്റെ ഓരോ യാത്രയും ആരംഭിക്കുന്നത്. പ്രാർഥനകൾക്കിടയിൽ മാതാപിതാക്കൾ എപ്പോഴും കടന്നു വരുന്നു. അത് കുട്ടിക്കാലത്തേ വീട്ടിൽ നിന്നു കിട്ടിയ സംസ്കാരം.

അച്ഛൻ മക്കളെ വരച്ച വരപ്പുറത്ത് നിർത്തിയിരുന്നു കു ട്ടിക്കാലത്ത്. അതിന്റെ നല്ല ഫലമല്ലേ അവർ ഇന്ന് അനുഭവിക്കുന്നതെന്നോർത്തു വാസുദേവൻ നായർ സമാധാനിക്കും. ഒരു നാട്ടുമ്പുറത്തുകാരന്റെ ആർജവത്തോടെ അദ്ദേഹം കുടുംബം പോറ്റി. പട്ടാളക്കാരന്റെ ലളിതമായ ജീവിതരീതി മാത്രമല്ല ചിട്ടകളും അേദ്ദഹം മക്കൾക്കു പകർന്നു നൽകി.
‘മൂന്നു മക്കളിൽ ഏറ്റവും കൂടുതൽ അടി കൊടുത്തിട്ടുള്ളത് സുരാജിനാണ്. കാരണം എല്ലാ ദിവസവും അവനോരോ കുസൃതിയും ഒപ്പിച്ചുകൊണ്ടുവരും.’ മകനെക്കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ അദ്ദേഹം പറഞ്ഞു. അച്ഛൻ പറയുന്നതിന് അപ്പുറം ഒന്നുമില്ലായിരുന്നു സുരാജിന്റെ അമ്മ വിലാസിനിയമ്മയ്ക്കും. എങ്കിലും പലപ്പോഴും സുരാജിന് രക്ഷകയായത് അമ്മയാണ്. ആദ്യമായി ൈസക്കിളോടിച്ചപ്പോഴും ൈബക്ക് ഓടിച്ചപ്പോഴും ജീപ്പ് ഓടിച്ചപ്പോഴും അനൗൺസ്മെന്റിനു പോയപ്പോഴും മിമിക്രി കളിക്കാൻ പോയപ്പോഴും അമ്മ മാത്രം അറിഞ്ഞു.

വെഞ്ഞാറമൂട്ടിൽ ഇപ്പോൾ അപൂർവമായേ സുരാജ് വരാറു ള്ളു. സുപ്രിയയും മക്കളുമൊത്ത് െകാച്ചിയില്‍ തന്നെ താമസം.  അച്ഛനും അമ്മയും പക്ഷേ,  െവഞ്ഞാറമൂട് വിട്ട് എങ്ങോട്ടു മില്ല. അതുകൊണ്ട് അവർ കൊച്ചിയിൽ വിരുന്നുകാരാണ്. എല്ലാം ആറ്റുകാലമ്മയുെട അനുഗ്രഹം എന്നു പറയാനാണു സുപ്രിയയ്ക്കു താൽപര്യം. ആറ്റുകാൽ അമ്പലത്തിന് അടുത്താണ് സുപ്രിയയുെട വീട്. സുരാജ് – സുപ്രിയ ദമ്പതികൾക്ക് മൂന്നു മക്കൾ കാശിനാഥ്, വസുദേവ്, ഹൃദ്യ. മുടി വളരാൻ വേണ്ടി എന്തു ത്യാഗത്തിനും തയാറാണ് ഹൃദ്യ. ആഹാരം കഴിപ്പിക്കാനും ഡാൻസ് കളിപ്പിക്കാനും മിമിക്രി കളിപ്പിക്കാനുമൊക്കെ വീട്ടുകാർ ഹൃദ്യയെ പ്രലോഭിപ്പിക്കുന്നത് മുടി വളരുന്ന കാര്യം പറഞ്ഞിട്ടാണ്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ‘വർണ്യത്തിൽ ആശ ങ്ക’ തുടങ്ങിയ സിനിമകൾ ഉയർത്തിയ ആരവം ഇപ്പോഴുമു ണ്ട്. അതിന്റെ സന്തോഷത്തോടെയാണ് സുരാജ് സംസാരിക്കാനിരുന്നത്.

suraj-v3

കോമഡി ട്രാക്കിൽ നിന്ന് മാറിയെന്നു തോന്നുന്നു?

ഒരിക്കലുമില്ല. കോമഡി പറയാനും അത് പറഞ്ഞ് ഫലിപ്പിക്കാനുമാണ് ഏറ്റവും പ്രയാസം. ചില നല്ല കഥാപാത്രങ്ങൾ വരുന്നു, ചില നല്ല കഥാപാത്രങ്ങളെ അന്വേഷിച്ച് അങ്ങോട്ടു പോകുന്നു. അത്രേയുള്ളു. ദേശീയ അവാർഡ് കിട്ടിയപ്പോൾ ആൾക്കാർ അദ്ഭുതപ്പെ ട്ടു. മലയാളത്തിെല എത്രയോ മഹാന്മാരായ നടന്മാർക്ക് കി ട്ടിയ അവാർഡാണിത്. ഇതു കിട്ടാൻ സുരാജിന് അർഹതയുണ്ടോ? എന്നൊക്കെയായിരുന്നു സംസാരം. ഈ സംശയം പ റഞ്ഞ ഒരാളും ഞാൻ അഭിനയിച്ച ‘പേരറിയാത്തവർ’ എന്ന സിനിമ കണ്ടിട്ടല്ല അഭിപ്രായം പറഞ്ഞത്. വെറുതെ കുറ്റം പറ യുക. അല്ലാതൊരു കാര്യവുമില്ല. ‘പേരറിയാത്തവർ’ തിയറ്ററിൽ വന്നു പോയിട്ടും സിനിമ ആരും കണ്ടില്ല. സത്യത്തിൽ അതിലെനിക്ക് വലിയ വിഷമം ഉണ്ടായിരുന്നു. പിന്നീടാണ് ‘ആക്‌ഷൻ ഹീറോ ബിജു’ എന്ന സിനിമയിലെ രണ്ടു സീനി ൽ ഞാൻ അഭിനയിക്കുന്നത്.

കഥാപാത്രങ്ങൾ എത്ര സമയം സിനിമയിലുണ്ട് എന്നതി ലല്ല കാര്യം. എന്തൊക്കെ ചെയ്യുന്നു എന്നതിലാണ്. പാട്ടിന്റെ വരികൾ പോലെയാണ് കഥാപാത്രങ്ങളും. ആകെ ആറോ എട്ടോ വരികളേയുള്ളു. പക്ഷേ, നല്ല വരികളാണെങ്കിൽ കാലങ്ങളോളം നിലനിൽക്കും. കഥയും തിരക്കഥയും സംവിധാനവും നന്നായാൽ ഒരു സീനിൽ അഭിനയിച്ചാലും മതി, ആൾക്കാർ ഓർക്കും. ‘1983 ’ എന്ന സിനിമ കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു ഈ എബ്രിഡ് ഒരു പുലിയാണല്ലാ എന്ന്.

ഒറ്റ ദിവസേമ ഉണ്ടായിരുന്നുള്ളൂ ഷൂട്ട്. ഭാര്യയുെട കാ മുകനു വേണ്ടി സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വരുന്ന അച്ഛന്റെ അവസ്ഥ. ഏറെക്കുറെ അഞ്ചു മിനിറ്റ് മാത്രമുള്ള ആ സീനാണ് എനിക്ക് ദേശീയ അവാർഡ് തന്നതിൽ തെറ്റില്ലെ ന്ന് ആൾക്കാെര ബോധ്യപ്പെടുത്തിയത്.

േദശീയ അവാർഡ് കിട്ടുമ്പോൾ സിനിമ കുറയുന്ന രീതിയുണ്ട് മലയാളത്തിൽ ?

എന്റെ കാര്യത്തിൽ അങ്ങനെ സംഭവിച്ചില്ല. മാത്രമല്ല കുറേ ന ല്ല സിനിമകൾ കിട്ടുകയും ചെയ്തു. പിന്നെ, സീരിയസ് ആയ വേഷങ്ങളിലേക്ക് ട്രാക്ക് മാറിയിട്ടുണ്ട്. ലാലേട്ടൻ പറയുന്നതു പോലെ എന്റെ ജീവിതത്തിലെ പല കാര്യങ്ങളും അങ്ങു സംഭവിച്ചതാണ്. ഒാരോ കഥാപാത്രവും ഒാരോ സിനിമയും ഒാേരാ സൗഹൃദവും നമുക്ക് ദേശീയ അവാർഡ് പോലെയാണ്. കിട്ടുന്ന അംഗീകാരം അനർഹമായിപ്പോയി എന്നൊരു തോ ന്നൽ ഒരിക്കലും ഉണ്ടാകാൻ പാടില്ല. മറ്റുള്ളവരും പറയണം സുരാജിനെക്കൊണ്ട് ഈ പണിക്കു പറ്റുമെന്ന്. ജീവിതത്തിൽ ഒരുപാടു പണിയെടുത്തിട്ടുള്ള ആളാണു ഞാൻ. പാൽക്കാരനായി, ജീപ്പ് ഓടിച്ചു, കടകളുെട പരസ്യക്കാരനായി, മിമിക്രിക്കാരനായി പക്ഷേ, ചെയ്ത ജോലിയെല്ലാം ആത്മാർഥമായിട്ടാണു ചെയ്തിട്ടുള്ളത്. അഭിനയവും അങ്ങനെ തന്നെ.

‘തൊണ്ടിമുതലി’ലെ പ്രസാദിനെ ശരീരത്തിൽ നിന്ന് ഇറക്കി വിട്ടോ?

ശരിക്കും ഒരു വെഞ്ഞാറമൂടുകാരനാണ് അതിലെ പ്രസാദ്. അതുകൊണ്ട് അഭിനയിക്കേണ്ടി വന്നില്ല. മേക്കപ്പ് പോലും ഉണ്ടായിരുന്നില്ല. എനിക്കു മാത്രമല്ല സിനിമയിൽ അഭിനയിച്ച ആർക്കും. ‘മഹേഷിന്റെ പ്രതികാരം’ കണ്ടതു മുതൽ തന്നെ ദിലീഷ് പോത്തന്റെ സിനിമയിൽ ഒരു സീനിൽ എങ്കിലും അ ഭിനയിക്കണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയിരിക്കെ ദിലീഷ് അടുത്ത സിനിമയുടെ പേരു പ്രഖ്യാപിച്ചു. അന്നു രാത്രി ത ന്നെ വിളിച്ചു സംസാരിക്കണം എന്നു കരുതിയിരുന്നപ്പോള്‍ അതാ എനിക്കൊരു ഫോൺകോൾ. ദിലീഷ് പോത്തനാണ്. എന്നെക്കൊണ്ട് എന്തോ ആവശ്യമുണ്ടെന്നു മാത്രമാണു പറഞ്ഞത്. ‘എന്തു കാര്യം വേണമെങ്കിലും ചെയ്തുതരാം. പക്ഷേ, താങ്കളുടെ അടുത്ത സിനിമയിൽ എനിക്കൊരു സീനെങ്കിലും തരണം.’ എന്നു ഞാനും ഒരു റിക്വസ്റ്റ് വച്ചു.

‘നോക്കട്ടെ’ എന്നായിരുന്നു മറുപടി. പക്ഷേ, പ്രസാദ് എന്ന കഥാപാത്രവുമായാണ് അദ്ദേഹം വന്നത്. അര മണിക്കൂറോളം പ്രസാദിനെക്കുറിച്ചു മാത്രം  പറഞ്ഞു, ആ സിനിമയെക്കുറിച്ചു പറഞ്ഞു. ചുരുക്കത്തിൽ ഒരു സീൻ ചോദിച്ചപ്പോൾ അദ്ദേഹം എനിക്ക് ഒരു സിനിമ തന്നെ തന്നു.

സുരാജിന്റെ ഭാഷ വെഞ്ഞാറമൂടിന്റെ ഭാഷയല്ലെന്ന് അധികമാർക്കും അറിഞ്ഞുകൂടാ?

അണ്ണാ... സത്യം. ഞാനീ പറയുന്നത് വെഞ്ഞാറമൂടിന്റെ ഭാഷയല്ല, പാറശാല ഭാഷയാണ്. എനിക്ക് കുറേ പാറശാല സുഹൃത്തുക്കളുണ്ട്. അവരു സംസാരിക്കുന്നതു കേട്ടപ്പോൾ തോന്നി ഇതു കൊള്ളാമല്ലോയെന്ന്. മിമിക്രികൾക്ക് ഞാൻ ചില പാറശാല െഎറ്റംസ് ഇട്ടുനോക്കി. സംഗതി ഏറ്റു. നല്ല പ്രതികരണം. അതോടെ മിമിക്രിയിലെ സ്ഥിരം െഎറ്റമാക്കി പാറശാല മലയാളം. അങ്ങനെയാണ് നമ്മള് തള്ളേ... എന്നു പറഞ്ഞു തൊടങ്ങിയത്.

സ്കൂൾകാലത്തേ തുടങ്ങിയതല്ലേ മിമിക്രി?

ഞാൻ കാണുന്ന ആദ്യ കലാകാരൻ എന്റെ ചേട്ടൻ സജിയാണ്. ചേട്ടനെ പിന്തുടർന്നാണ് ഞാൻ മിമിക്രിക്കാരനായത്. ചേട്ടൻ പിന്നെ, പട്ടാളത്തിൽ ചേർന്നു. വിരമിച്ച ശേഷം ഇപ്പോൾ ബിസിനസ് ചെയ്യുന്നു. ഞാൻ അന്നു തുടങ്ങിയ വഴിയേ ഇന്നും നടക്കുന്നു. പഠനത്തിന് മൂന്നാം സ്ഥാനമോ നാലാം സ്ഥാനമോ ഒക്കെയേ ഉണ്ടായിരുന്നുള്ളു. എന്നാൽ ചേച്ചിയും ചേട്ടനും സ്കൂളില്‍ ഫസ്റ്റ്. ഞാനും അങ്ങനെയാകും എന്നായിരുന്നു സാറന്മാരുടെ ധാരണ. അങ്ങനെയാണ് പിൻബെഞ്ചുകാരനായ ഞാൻ വസന്ത ടീച്ചറുടെ ഹിന്ദിക്ലാസിൽ മുൻബെഞ്ചിലെത്തിയത്.

എനിക്കാെണങ്കിൽ ഹിന്ദി ഒരക്ഷരം പോലും അറിഞ്ഞുകൂടാ. പക്ഷേ, ടീച്ചറു പഠിപ്പിക്കുമ്പോൾ നന്നായി ശ്രദ്ധിക്കുന്നതായി അഭിനയിക്കും. ഓണപരീക്ഷ വന്നു. ഹിന്ദി ചോദ്യപ്പേപ്പർ ഞാൻ അതേപടി പകർത്തി എഴുതി. പിന്നെ,സ്കൂളിൽ വന്നപ്പോൾ ടീച്ചർ എന്നോടു പറഞ്ഞു; ‘സുരാജേ... ഇങ്ങനെ ബുദ്ധിമുട്ടി പഠിക്കാൻ വരുന്നതിനെക്കാളും നല്ലത് വല്ല സിനിമയിലും അഭിനയിക്കാൻ പോകുന്നതാണ്’ എന്ന്.  പിന്നീട് സിനിമയിൽ ആദ്യ സീൻ അഭിനയിക്കുമ്പോൾ ഞാൻ വസന്ത ടീച്ചറെ ഓർത്തു. ടീച്ചറുടെ വാക്കുകൾ പൊന്നായ പോലെ.

ഏറ്റവും കൂടുതൽ തല്ല് വാങ്ങിയിട്ടുള്ള കുട്ടിയായിരുന്നു താനെന്ന് സുരാജ് എവിടെയോ പ്രസംഗിച്ചു?

അത് സത്യമാണ്. സാമ്പത്തിക ഭദ്രതയില്ലാത്ത ജീവിതസാഹചര്യമാകുമ്പോൾ മാതാപിതാക്കൾക്ക് ആശങ്ക കൂടും. മക്കൾ വഴിതെറ്റിപ്പോകരുത്, നന്നായി പഠിക്കണം, ഒരു ജീവിതമാർഗം കണ്ടുപിടിക്കണം എന്നൊക്കെ അവർ ആഗ്രഹിക്കും. ഇന്നത്തെപ്പോലെ ചാനലുകളും സ്േറ്റജ് ഷോയും ഒന്നും ഉള്ള കാ ലമല്ല. ജോലിയില്ലാതെ ജീവിക്കാനും പറ്റില്ല. അത് അറിയാവു ന്നതുകൊണ്ടാകും അച്ഛൻ  വടിയും കൊണ്ട് മക്കളുടെ പിറകിൽ നിന്നത്.

വീട്ടിൽ നിന്നു മാത്രമല്ല സ്കൂളിൽ നിന്നും ഏറ്റവും കൂടുതൽ അടി വാങ്ങിയിട്ടുള്ള ഒരാൾ ഞാനാണ്. അതെന്താന്നു വച്ചാൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ സാറന്മാർ ചില കാര്യങ്ങൾ പറയുന്നതു കേട്ടാൽ എനിക്കു ചിരിവരും. ഞാനിരുന്ന് ഒാേരാ കൗണ്ടർ അടിക്കും. പിള്ളേര് അതുകേട്ടു ചിരിക്കും. ടീച്ചർമാർക്ക് കലിപ്പാകും. അവര് ഒാടിവന്നു തല്ലും. അങ്ങനെ ഒാേരാ തമാശയ്ക്കും ഒാേരാ അടിവച്ചു വാങ്ങിയിട്ടുണ്ട് ഞാൻ. ഒരുപാടു തല്ലിയിട്ടുണ്ടെങ്കിലും എന്‍റെ അച്ഛൻ ഒരു മഹാസംഭവമാണ്. എല്ലാവർക്കും അങ്ങനെ തന്നെയായിരിക്കും. അദ്ദേഹത്തെക്കുറിച്ചു പറയുമ്പോഴും ഒാര്‍ക്കുമ്പോഴും എന്‍റെ കണ്ണു നിറയും, ഇപ്പോഴും. അന്നു തല്ലിയതെല്ലാം എന്തിനായിരുന്നുവെന്ന് ഇന്നാണ് എനിക്കു മനസ്സിലാകുന്നത്.

suraj-v2

നാടിനെ സ്വന്തം പേരിനൊപ്പം കൊണ്ടു നടക്കുക മാത്രമല്ല നാട്ടുകാർക്കൊപ്പം ജീവിക്കുകയും ചെയ്യുന്ന ആളാണ് സുരാജ്?

എന്നെ ഞാനാക്കിയത് വെഞ്ഞാറമൂടാണ്. എട്ടൊമ്പതു പഞ്ചായത്തുകളുടെ നടുവിലാണ് ഈ സ്ഥലം. അറുപതോളം ക്ലബ്ബുകൾ ഇവിടെ ഉണ്ടായിരുന്നു. ക്ലബ്ബുകളിൽ മിമിക്രി കളിച്ചാണു ഞാൻ വളർന്നത്. പിന്നെ, ഉത്സവപ്പറമ്പുകളും. എന്റെ ജീവിതത്തിൽ എന്തെങ്കിലും ഉയർച്ച ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് വെഞ്ഞാറമൂടിനാണ്. ഇവിടുത്തെ മണ്ണിനോടു പോലും ഞാൻ കടപ്പെട്ടിരിക്കുന്നു. കുട്ടികളുടെ നാടകവേദിയായ രംഗപ്രഭാത്, പ്രഫഷനൽ നാടകട്രൂപ്പുകൾ, അമച്വർ നാടകമത്സരങ്ങൾ, നടന്മാരും സംവിധായകരുമായി ഒരു കൂട്ടം കലാകാരന്മാർ. കലാസ്വാദകരായ നാട്ടുകാർ. അങ്ങനെ വെഞ്ഞാറമൂട് ഒരു നാടകം പോലെ സംഭവബഹുലമാണ്. പിന്നെ, അന്നു നമ്മുടെ സമൂഹം ഇങ്ങനെയായിരുന്നില്ല. ആൾക്കാർ തമ്മിൽ സ്േനഹവും വിശ്വാസവും െഎക്യവും ഉണ്ടായിരുന്നു. ഇന്ന് അതുണ്ടോയെന്നു സംശയമാണ്. പത്താം ക്ലാസ് കഴിഞ്ഞാൽ പയ്യന്മാർ ഏതെങ്കിലും ഒരു ക്ലബ്ബിലെ അംഗമാകും. അവിടെ കലാപ്രവർത്തനവുമായി നിൽക്കുമ്പോൾ മറ്റു സമൂഹദ്രോഹ പരിപാടിക്കൊന്നും അവർ ഇറങ്ങില്ല. അതായിരുന്നു അന്നത്തെ കാലം. കേരളത്തിൽ ഇന്ന് സാംസ്കാരിക മന്ദിരങ്ങളുടെയും ക്ലബ്ബുകളുടെയും എണ്ണം കുറയുന്നുണ്ടെങ്കിലും വൃദ്ധസദനങ്ങളുടെ എണ്ണം കൂടുന്നുണ്ട്. അതൊരു ദുരന്തമായാണ് തോന്നുന്നത്.

നാടുമായി ബന്ധപ്പെട്ട ഓർമകൾ ഒരുപാടില്ലേ?

ഒരു ഓണക്കാലത്താണ് ഈ സംഭവം. െവഞ്ഞാറമൂട്ടിലെ തുണിക്കടയുെട പരസ്യം ഞാൻ ജീപ്പിൽ അനൗൺസ് ചെയ്തു കൊണ്ടു പോകുകയാണ്. എന്റെ അനൗൺസ്മെന്റിന്റെ പ്രത്യേകത ആണിന്‍റെ ശബ്ദത്തിലും െപണ്ണിന്‍റെ ശബ്ദത്തിലും ഞാന്‍ തന്നെ സംസാരിക്കും എന്നതാണ്.  അതുകൊണ്ട് എനിക്ക് നല്ല ഡിമാൻഡായിരുന്നു. അനൗൺസ്മെന്റിനിടയിൽ വണ്ടി എന്റെ നാടായ കണ്ണങ്കോട് എത്തുമ്പോൾ ൈമക്ക് ഓഫാക്കും. അച്ഛനെ േപടിച്ചിട്ടാണ്.

ഒരു ദിവസം വെഞ്ഞാറമൂട് ജംക്‌ഷനിൽ വണ്ടി നിർത്തി ഞാൻ രണ്ടു ശബ്ദത്തിലും അനൗൺസ് ചെയ്യുമ്പോൾ െപട്ടെന്ന് അച്ഛൻ അവിടെ പ്രത്യക്ഷപ്പെട്ടു. അടുത്തു വന്ന് ജീപ്പിനുള്ളിലൊക്കെ വിശദമായി നോക്കി. മുന്നിലും പിറകിലും സീറ്റിനടിയിലും എല്ലാം. പിന്നെ, ഒന്നും സംഭവിക്കാത്ത മട്ടില്‍ പോയി. ഞാന്‍ ഈ സംഭവം െെവകിട്ടു വീട്ടില്‍ വന്നു പറഞ്ഞപ്പോഴാണ് അമ്മയുെട കൌണ്ടര്‍, ‘നിന്‍റെ കൂടെയിരുന്ന് അനൗൺസ് ചെയ്യുന്ന സ്ത്രീ ആരാണെന്നറിയാന്‍ വന്നു നോക്കിയതാണ് അച്ഛന്‍.’

പണ്ട് സിനിമ കാണാൻ വേണ്ടി ൈക ഒടിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ടല്ലേ?

ദൂരദർശൻ കാലം പലരുടെയും ഓർമയിലുണ്ടാകും. നാട്ടിലെ ഒന്നോ രണ്ടോ വീടുകളിൽ മാത്രം ടെലിവിഷൻ ഉണ്ടായിരിക്കുകയും ആ വീടിന്റെ ഉമ്മറത്തോ മുറ്റത്തോ വലിഞ്ഞുകയറി സിനിമകൾ കാണുകയും ചെയ്തിരുന്ന കാലം. പലരും ഞായ റാഴ്ച ൈവകുന്നേരങ്ങൾക്കു വേണ്ടി കാത്തിരുന്നു. വീട്ടിലെ ജോലികൾ വളരെ വേഗം തീർത്ത് ദൂരദർശൻ സിനിമയ്ക്കു വേണ്ടി ൈസക്കിളോടിക്കുന്നതിനിടയിലാണ് എനിക്ക് അപ കടമുണ്ടായി ൈകയൊടിയുന്നത്. വീട്ടുകാരെ പേടിച്ച് അതു പുറത്തു പറയാതിരുന്നത് ജീവിതകാലത്തേക്കുള്ള അടയാളമായി.

കേരളത്തിൽ ഞാൻ പരിപാടി അവതരിപ്പിക്കാത്ത പഞ്ചായത്തുകൾ കുറവാണ്. കിടന്നുറങ്ങാത്ത ബസ് സ്റ്റാൻഡുകളും കുറവാണ്. പല പ്രതിസന്ധികളും അതിജീവിച്ചിട്ടുണ്ട്. മിമിക്രി അവതരിപ്പിക്കാൻ പോയപ്പോഴായിരുന്നു ഉത്തർപ്രദേശിലെ കാൺപൂരിൽ വച്ച് ഒരു വലിയ അപകടം ഉണ്ടായത്. കൂട്ടത്തിൽ ഉണ്ടായിരുന്നവർക്കൊക്കെ ഗുരുതരമായ പരുക്ക്. ഗായകൻ കൊല്ലം ശരത്തിന് ഒരു െെക നഷ്ടപ്പെട്ടു. എനിക്കു കാലിനായി രുന്നു പരിക്ക്. പ്രധാന പ്രശ്നം അതല്ല,  സഹോദരിയുടെ ക ല്യാണത്തിന് ഒരാഴ്ച മുമ്പാണ് ഈ അപകടം നടന്നത്. വല്ലാത്ത പ്രതിസന്ധിയായിരുന്നു അന്ന്. എനിക്കാണെങ്കിൽ നാട്ടിൽ എത്താനുള്ള തിടുക്കം. കൂടെയുള്ളവരെ വിട്ടിട്ടു വരാൻ പറ്റുമോ? കല്യാണത്തിനു വേണ്ട ചില സാധനങ്ങളൊക്കെ ഞാൻ ചെന്നിട്ടുവേണം വാങ്ങാൻ. ആ സംഭവം ഒാർക്കുമ്പോൾ ത ന്നെ മനസ്സു പിടയും.

സിനിമയിലെ അത്രയും കോമഡി ജീവിതത്തിൽ ഇല്ല?

ജീവിതം അങ്ങനെ കോമഡി പറഞ്ഞ് കളയാനുള്ളതല്ലല്ലോ? പക്ഷേ, കോമഡി കലാകാരനെ നേരിൽ കാണുമ്പോൾ ആളുകൾ പ്രതീക്ഷിക്കുന്നത് ചിരിക്കാനുള്ള വകയാണ്. എന്റെയൊരു കസിൻ അപകടത്തിൽ മരിച്ചു. പോസ്റ്റുമോർട്ടം കഴിയുന്നതു കാത്ത് മോർച്ചറിക്കു മുന്നിൽ നിൽക്കുമ്പോൾ ഒരാൾ പരിചയപ്പെടാൻ വന്നു. അയാൾ എന്നോട് പറഞ്ഞ മൂന്നാമത്തെ വാചകം ഒരു മിമിക്രി കാണിക്കാനാണ്. അത്രയും ഭീകരമായൊരു അനുഭവം ജീവിതത്തിൽ പിന്നെ, ഉണ്ടായിട്ടില്ല.

കലാഭവൻ മണിയെ ആദ്യമായി കണ്ടതും ഒരു മിമിക്രി യാത്രയിലല്ലേ?

ഒരിക്കൽ തൃശൂരിൽ പരിപാടി കഴിഞ്ഞ് വരികയാണു ഞങ്ങൾ. അർധരാത്രി കഴിഞ്ഞു. ചാലക്കുടിയിലൊരു തട്ടുകടയില്‍ കാ പ്പി കുടിക്കാന്‍ വണ്ടി നിര്‍ത്തി. ചാലക്കുടിയെന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യം തെളിയുന്ന പേര് മണിച്ചേട്ടന്റേതാണ്. ആരോ പറഞ്ഞു ‘സൂക്ഷിച്ചു നോക്കെടാ... മണിച്ചേട്ടൻ ഇവിടെ എവിെടയെങ്കിലും കാണും.’ അപ്പോഴതാ, തൊട്ടുമുന്നിൽ മണിച്ചേട്ടൻ. സെക്കൻഡ് ഷോ കഴിഞ്ഞ് കുടുംബസമേതം ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ വന്നതാണ്. ഞങ്ങളുടെ മിമിക്രിവണ്ടി കണ്ടിട്ടാണ് മണിച്ചേ ട്ടന്റെ വരവ്. വിശേഷങ്ങൾ പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തിൽ കൊല്ലം ശരത്ചേട്ടനും ഉണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ മണിച്ചേട്ടനു സങ്കടമായി. ആഹാരം കഴിക്കാൻ ഞങ്ങ ൾക്ക് അഞ്ഞൂറു രൂപയും തന്നു. അതായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച.

അതുപോലെ എന്നെ വിസ്മയിപ്പിച്ച അഭിനേതാവാണ് ജഗതിച്ചേട്ടന്‍. അദ്ദേഹത്തിന്‍റെ കാലു തൊട്ടു തൊഴുതു കൊണ്ടായിരുന്നു സിനിമയിലേക്കുള്ള എന്റെ അരങ്ങേറ്റം.‘ െതന്നാലി രാമൻ’ എന്ന സിനിമ. അരങ്ങേറ്റ സീൻ ജഗതിച്ചേട്ടനോടൊപ്പമായിരുന്നു. അഭിനയത്തിൽ ഹിമാലയം പോലെ നിന്ന ജഗതിച്ചേട്ടനെ തൊട്ടുമുന്നിൽ കണ്ടപ്പോൾ തന്നെ മുട്ടിടിച്ചു. പക്ഷേ, അദ്ദേഹം എന്റെ തോളിൽ തട്ടി ചിരിച്ചു.

അന്ന് ഷൂട്ടിങ് കഴിഞ്ഞ് എനിക്ക് മെഡിക്കൽ കോളജിൽ മിമിക്രിയുണ്ടായിരുന്നു. ജഗതി ചേട്ടനാണ് മുഖ്യാതിഥി. ഞാൻ െചല്ലുമ്പോൾ അദ്ദേഹം പ്രസംഗിച്ചുകൊണ്ടു നിൽക്കുന്നു. എന്നെ കണ്ടതും അദ്ദേഹം പറഞ്ഞു, ‘ഞാനിന്ന് പുതിയൊരു സഹോദരനോടൊപ്പമാണ് അഭിനയിച്ചത്. അനിയൻ കൊള്ളാം. നല്ല ൈടമിങ് ഉണ്ട്. രക്ഷപ്പെടും.’ ആ വാക്കുകളും പൊന്നു പോെലയായി.

കവി ഖലീൽ ജിബ്രാന്റെ ഒരു നിരീക്ഷണമുണ്ട്. മുയലിനെക്കാൾ ആമയ്ക്കാണ് വന്ന വഴികളെക്കുറിച്ച് ധാരണയുള്ളതെന്ന്. ജീവിതത്തിൽ മെല്ലെ മെല്ലെ നടന്ന് പതിനെട്ടു പടികളും കയറി വന്ന സുരാജും ഇതുപോലെയാണ്. വന്ന വഴികളെക്കുറിച്ച് സുരാജിനും നല്ല ധാരണയുണ്ട്. അതുകൊണ്ടാണ് സുരാജിന്റെ ഓരോ കഥാപാത്രവും പ്രേക്ഷകരെ ചിരിപ്പിക്കുന്നതും ചിരിക്കൊടുവിൽ അവരുടെ കണ്ണ് നനയ്ക്കുന്നതും.

suraj-v1