Saturday 18 July 2020 03:29 PM IST

‘കല്യാണത്തെ പറ്റിയൊന്നും ചിന്തിക്കുന്നേയില്ല, ആരോടും പ്രണയവുമില്ല; സ്വപ്നങ്ങളുടെ പടികൾ കയറി തുടങ്ങിയിട്ടേയുള്ളൂ’

Roopa Thayabji

Sub Editor

krishnaprabha44677

നൃത്തവും അഭിനയവും യോഗയുമൊക്കെ ആണ് കൃഷ്ണപ്രഭയുടെ സീക്രട്സ്...

ഡാൻസിന്റെ വഴിയേ

മൂന്നുവയസ്സു മുതൽ ഡാൻസ് പഠിക്കുന്നു, കലാമണ്ഡലം സുഗന്ധി ടീച്ചറാണ് ആദ്യഗുരു. കളമശേരി സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുമ്പോൾ മുതൽ സ്റ്റേജിൽ കയറുന്നു. അവിടെ സ്റ്റേജിന്റെ തറ വുഡൻ ഫ്ലോറിങ്ങാണ്. ചാടിക്കളിക്കുമ്പോൾ ശബ്ദം കേൾക്കാനായി ഞങ്ങൾ ആവേശത്തോടെ ചുവടു വയ്ക്കുമായിരുന്നു. പ്ലസ്ടു മുതൽ പഠിച്ച സേക്രട്ട് ഹാർട്സിലെ ഓഡിറ്റോറിയവും മറക്കാനാകില്ല. ഗാനമേളയും ഡാൻസുമൊക്കെയായി അവിടെയും എന്നും സജീവമായിരുന്നു.

യോഗയുടെ എനർജി

എന്റെ ഡാൻസ് സ്കൂളിനോടു ചേർന്നു തന്നെയാണ് രാജീവ് പി. നായർ സാറിന്റെ യോഗാ സ്കൂൾ. വർഷങ്ങളായി തളർന്നു കിടക്കുന്നവരെ വരെ യോഗ തെറപിയിലൂടെ സാർ എഴുന്നേറ്റു നടത്തിയിട്ടുണ്ട്. രണ്ടുവർഷമായി ഞാനും മുടങ്ങാതെ യോഗ ചെയ്യുന്നു. ഡാൻസിനൊപ്പം യോഗ കൂടി ചെയ്യുന്നതു കൊണ്ട് ശരീരം നല്ല ഫ്ലെക്സിബിളാണ്. നല്ല എനർജി കിട്ടുന്നതു കൊണ്ടാകും മനസ്സിനു ഭയങ്കര സന്തോഷവും ആണ്. ഞാൻ അഭിനയിച്ച ‘വർക്കി’ തിയറ്ററിൽ ഉണ്ടായിരുന്ന സമയത്താണ് ലോക് ഡൗൺ വന്നത്. നടൻ അനൂപ് മേനോൻ സംവിധാനം ചെയ്ത ‘കിങ് ഫിഷ്’ ആണ് ഇനി റിലീസാകാനുള്ളത്.

വീട്ടിലെ സിനിമ

അച്ഛൻ സി.ആർ. പ്രഭാകരൻ നായർ നന്നായി പാടുമായിരുന്നു. അച്ഛന്റെ കുടുംബം  കോട്ടയം, പാലായിലാണ്. ജോലിയുടെ സൗകര്യത്തിനായി കൊച്ചിയിലേക്ക് മാറിയതാണ്. കളമശേരി എച്ച്എംടിയിൽ മെക്കാനിക്കൽ എൻജിനിയറായിരുന്ന അച്ഛൻ ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് മരിച്ചത്. അമ്മ ഷീല. ചേട്ടൻ ഉണ്ണികൃഷ്ണൻ ചങ്ങനാശേരി കാനറാ പേപ്പർ മില്ലിൽ ജോലി ചെയ്യുന്നു. എനിക്ക് കല്യാണപ്രായമൊക്കെ ആയെങ്കിലും അതിനെ പറ്റിയൊന്നും ചിന്തിക്കുന്നേയില്ല, ആരോടും പ്രണയവുമില്ല. സ്വപ്നങ്ങളുടെ പടികൾ കയറി തുടങ്ങിയിട്ടേയുള്ളൂ.

മൊട്ടത്തലയുടെ കഥ

എല്ലാ വർഷവും കുടുംബസമേതം തിരുപ്പതിയിൽ പോകാറുണ്ട്. നാലുവർഷം മുമ്പ് അമ്മ മൊട്ടയടിച്ചിരുന്നു. എല്ലാ വർഷവും ചേട്ടനും മൊട്ടയടിക്കും. അങ്ങനെ കഴിഞ്ഞ വർഷം ഞാനും മൊട്ടയടിച്ചു. പലരും ചോദിച്ചു, നേർച്ചയാണോ എന്ന്. അല്ലേയല്ല, ഇതെന്റെ സ്വന്തം തീരുമാനമാ. മൊട്ടയടിച്ച ശേഷം  കുറച്ചുകാലം ഫ്രീയായി നടന്നെങ്കിലും ഇപ്പോൾ മുടി വളർന്നു. ഇതിനിടെ ഒരു വട്ടം അൽപം ട്രിം ചെയ്തു.

krisjvbjdbvjhrgy77

കോമഡിയുടെ കൂടെ

സ്കൂളിൽ വച്ചേ ആങ്കറിങ് ചെയ്യും. ചാനലിൽ കോമഡി ഷോ ചെയ്തുതുടങ്ങിയതിനു പിന്നാലെ മനോജ് ഗിന്നസ് ചേട്ടന്റെ ടീമിൽ ഡാൻസറായി. ഒരു ദിവസം സ്കിറ്റിലെ നടി വന്നില്ല. എല്ലാവരും കൂടി എന്നെ സ്റ്റേജിൽ കയറ്റി. അന്നു കിട്ടിയ കയ്യടിയുടെ പിൻബലത്തിലാണ് ആർട്ടിസ്റ്റായത്. കോമഡി ഷോയിൽ കണ്ടിട്ടാണ് ‘മാടമ്പി’യിലേക്ക് വിളിച്ചത്. പിന്നെ ‘ഈ അടുത്ത കാലത്ത്’, ‘ലൈഫ് ഓഫ് ജോസൂട്ടി’ അങ്ങനെ കുറച്ചു സിനിമകൾ. ഏറ്റവുമിഷ്ടം ‘ഇന്ത്യൻ പ്രണയകഥ’യിലെ സുധയോടാണ്. നല്ല സപ്പോർട്ടിങ് റോളുകൾ ചെയ്യണമെന്നാണ് മോഹം. പണ്ടു കൽപന േചച്ചിയൊക്കെ ചെയ്ത പോലുള്ള റോളുകൾ ഇപ്പോൾ കാണാനേയില്ല. അങ്ങനെയുള്ള റോൾ ചെയ്യാൻ ആളില്ല എന്ന തോന്നൽ കൊണ്ടാകും.  

ഡ്രൈവിങ് സീറ്റിൽ

ഞാൻ ജനിക്കും  മുമ്പേ തന്നേ അച്ഛന് ഡോർ മുന്നിലേക്ക് തുറക്കുന്ന ടൈപ്പ് ഫിയറ്റ് കാറുണ്ടായിരുന്നു. അതു കഴിഞ്ഞ് മാരുതി വന്നു. പിന്നെ എസ്റ്റീം, സ്കോർപിയോ, ഇന്നോവ. ഞാൻ ചെറുതിലേ ത ന്നെ ഡ്രൈവിങ് പഠിച്ചു. അച്ഛന്റെ സ്കോർപിയോയിലാണ് ഞാൻ കൈ തെളിച്ചത്. ഇതുവരെ അപകടമൊന്നും പറ്റിയിട്ടില്ല, എപ്പോഴും പ്രാർഥിച്ചിട്ടേ സ്റ്റിയറിങ്ങിൽ തൊടൂ. ഇപ്പോൾ ഉപയോഗിക്കുന്ന വണ്ടി ഫോർച്യൂണറാണ്. ചെറിയ ആവശ്യങ്ങൾക്കു വേണ്ടി ബ്രിയോയുമുണ്ട്.

ഡാൻസും സിനിമയും

പനമ്പിള്ളി നഗറിൽ ഞാൻ തുടങ്ങിയ ജെയ്നിക ഡാൻസ് സ്കൂൾ ഉൽഘാടനം ചെയ്തത് മമ്മൂക്കയാണ്. ആദ്യം മെസേജ് ചെയ്യുമ്പോൾ ‘ഡാൻസ് സ്കൂൾ, ആർ യൂ കിഡ്ഡിങ് മീ’ എന്നായിരുന്നു റിപ്ലേ. ഉൽഘാടനത്തിന്റെ തലേദിവസമാണ്  വ രാമെന്നു മമ്മൂക്ക പറഞ്ഞത്. ഉൽഘാടനം ചെയ്ത ശേഷം മമ്മൂക്ക പ്രസംഗിച്ചതിങ്ങനെ, ‘എന്റെ പ്രിയ ശിഷ്യയാണ് കൃഷ്ണപ്രഭ. ഈ ലോകം മുഴുവൻ എനിക്ക് ഡാൻസ് സ്കൂളുകളുള്ളതു കൊണ്ട് എല്ലാം കൂടി ശ്രദ്ധിക്കാൻ പറ്റുന്നില്ല. അതുകൊണ്ട് ഈ സ്കൂൾ കൃഷ്ണയെ ഏൽപ്പിക്കുന്നു...’

Tags:
  • Celebrity Interview
  • Movies