Friday 26 March 2021 12:55 PM IST : By രാഖി റാസ്, വി.എൻ. രാഖി

‘എന്റെ ആയിരം ഫോൺവിളികൾ ക്ഷമയോടെ കേട്ടതിന് നന്ദി’: ഫിറ്റ്നസ് ട്രെയിനറെ ടാഗ് ചെയ്ത് സുപ്രിയയുടെ കമന്റ്: അജിത് ബാബു പറയുന്നു

prithvi-fitns

എന്തൊരു സൗന്ദര്യമാണ് ഈ മമ്മൂക്കയ്ക്ക്. ഓരോ വേഷത്തിലും സൗന്ദര്യം കൂടുന്നതു പോലെ. ലാലേട്ടന്റെ വഴക്കം കണ്ടാൽ കൂടെ നൃത്തമാടാൻ ആരും കൊതിച്ചു പോകും. പൃഥ്വിരാജും ടൊവീനോയും തന്നെ നമ്മുടെ ഹാൻസം മച്ചാൻസ്.

‘േഹാ എന്താരു ഭാഗ്യവാന്മാര്‍’ എന്നു പറഞ്ഞു കണ്ണുത ള്ളാന്‍ വരട്ടെ. ഭാഗ്യത്തെക്കാൾ അത് അധ്വാനത്തിന്റെയും നിത്യവും ഒഴുക്കുന്ന വിയർപ്പിന്റെയും സമ്മാനമാണ്. കൃത്യനിഷ്ഠയുടെയും സമർപ്പണത്തിന്റെയും തൊഴിലിനോടുള്ള പാഷന്റെയും ഫലമാണ്. അഭിനയത്തിന് ശരീരം ഒരു ഉപകരണമാണെന്ന തിരിച്ചറിവിൽ അതിനെ മൂർച്ച കൂട്ടിയെടുക്കുമ്പോൾ പൊൻവാൾ പോലെ തിളങ്ങുകയാണ് അവരുടെ ശരീരം.

ശരിയായ മാർഗത്തിലൂടെ ശരീരത്തെ ഏതു കഥാപാത്രത്തിലേക്കും സന്നിവേശിപ്പിക്കാൻ തക്ക വിധത്തിൽ ഒരുക്കിയെടുക്കുന്നതിന്റെ രഹസ്യം പങ്കുവയ്ക്കുകയാണ് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ടൊവീനോ തോമസ് എന്നീ സൂപ്പർ നടന്മാരുടെ ഫിറ്റ്നസ് ട്രെയിനേഴ്സ്. ശ്രദ്ധയോടെ വായിക്കൂ... നിങ്ങൾക്കും ഒരു കിടിലൻ ടിപ് വീണു കിട്ടിയാലോ?


ആടുജീവിതം’ സിനിമയുെട ഷൂട്ടിങ് കഴിഞ്ഞെ ത്തിയ പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം ഫിറ്റ്നസ് പോസ്റ്റിനടിയിൽ സുപ്രിയ കുറിച്ചു. ‘ഓരോ മിനിറ്റിലുമുള്ള എന്റെ ആയിരം ഫോൺവിളികൾ ക്ഷമയോടെ കേട്ടതിന് നന്ദി.’ അത് പൃഥ്വിയുടെ ഫിറ്റ്നസ് ട്രെയിനർ അജിത് ബാബുവിനെ ടാഗ് ചെയ്തുള്ള കമന്റായിരുന്നു. ‘ആടുജീവിത’ത്തിനു വേണ്ടി മെലിഞ്ഞ് തികച്ചും ദുർബലനായ ശേഷം ശരീര സൗന്ദര്യം പൂർവാധികം വീണ്ടെടുത്ത് പൃഥ്വിക്ക് കൊടുത്തതിന്റെ നന്ദി.

‘‘ഫിറ്റ്നസിൽ എന്നെക്കാൾ അനുഭവ പരിചയം ഉള്ളയാളാണ് അദ്ദേഹം.’’ അജിത് പറയുന്നു. ‘‘കുടുംബ സുഹൃത്താണ് എന്നെ പരിചയപ്പെടുത്തിയത്. ഒരു പ്രമുഖ താരം ഫിറ്റ്നസ് ട്രെയിനറെ തേടുന്നു എന്നു മാത്രമേ എന്നോടു പറഞ്ഞുള്ളൂ. കൊച്ചിയിലൊരു ജിമ്മിൽ ജോലി ചെയ്യുകയായിരുന്നു അപ്പോൾ ഞാൻ. പിറ്റേന്നു തന്നെ പോയി കണ്ടു. 20 മിനിറ്റേ സംസാരിച്ചുള്ളൂ. എന്നെ അദ്ദേഹം സെലക്ട് ചെയ്തു.’

അഞ്ചു വർഷം മുൻപായിരുന്നു ഇത്. ഇപ്പോൾ ലൊക്കേഷനുകളിൽ അദ്ദേഹത്തോടൊപ്പം ഞാനുണ്ടാകും. ‘കുരുതി’ എന്ന സിനിമയ്ക്കായുള്ള വർക്കൗട്ടിലാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്.

ഫിറ്റ്നസിൽ പണ്ടേ വളരെയധികം ശ്രദ്ധ ചെലുത്തുന്നയാളാണ് പൃഥ്വിരാജ്. അടുത്തകാലത്താണ് ഈ താൽപര്യം ആള്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിച്ചത് എന്നു മാത്രം. ഓരോ കഥാപാത്രങ്ങൾക്കു വേണ്ടിയും അദ്ദേഹം ശരീരത്തില്‍ വ്യത്യാസങ്ങൾ വരുത്തും. ഞാൻ വരുമ്പോൾ ‘ഊഴം’ കഴിഞ്ഞ് ‘ടിയാൻ’ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. അതിൽ അദ്ദേഹത്തിന് രണ്ട് ഗെറ്റപ്പുണ്ട്. പിന്നീട് ‘വിമാനം’ എന്ന ചിത്രത്തിനു വേണ്ടി മെലിഞ്ഞു.

‘ആടുജീവിത’ത്തിനായി പൃഥ്വിരാജ് മെലിഞ്ഞത് കണ്ട് ആ ളുകൾ വിഷമിച്ചിരുന്നു. ഷൂട്ടിങ്ങിെന്‍റ അവസാന നാളുകളായപ്പോഴേക്കും അദ്ദേഹത്തിെന്‍റ ബോഡി ഫാറ്റ് ലെവല്‍ അപകടകരമാംവിധം താണിരുന്നു. പിന്നീട് ഒരു മാസത്തെ വിശ്രമം, ഡയറ്റ്, ട്രെയിനിങ് തുടങ്ങിയവയിലൂടെയാണ് നല്ല ബോഡി ഫിറ്റ്നസിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞത്. മെലിയുന്നത് ശാസ്ത്രീയമായ രീതികളിലൂെടയാണെങ്കില്‍ പേടിക്കാനില്ല എന്നാണ് എന്‍റെ അഭിപ്രായം.

മെലിയുന്ന ഘട്ടമാണ് ഏറ്റവും പ്രയാസം. ബോഡി ഫാറ്റ് ലെവൽ കുറയുന്നത് കൃത്യമായി നിരീക്ഷിക്കണം. ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണിത്. അഞ്ചാറ് പാറ്റേണുകളിൽ മെലിയുന്നതിനായി ഡയറ്റും വർക്കൗട്ടും അദ്ദേഹത്തിനായി സെറ്റ് ചെയ്തു വച്ചിരുന്നു. ഏതെങ്കിലും ഒന്ന് വേണ്ടത്ര ഫലം ചെയ്തില്ലെങ്കിൽ, അല്ലെങ്കിൽ ഇണങ്ങുന്നില്ലെങ്കിൽ മാറ്റി പരീക്ഷിക്കാൻ പ്ലാൻ ബി ഉണ്ടായിരുന്നു.

മെലിയാനായി ഭക്ഷണം തീരെ കുറയ്ക്കുകയല്ല ചെയ്തത്. അങ്ങനെ ചെയ്താൽ ആന്തരിക അവയവങ്ങളായ ഹൃദയം, കരൾ, വൃക്കകൾ തുടങ്ങിയവയ്ക്ക് കുഴപ്പം സംഭവിക്കും. പോഷകപ്രദമായ ഭക്ഷണം കഴിക്കുകയും മസിൽ മാസ് നഷ്ടപ്പെട്ടു പോകാത്ത വിധം വർക്കൗട്ട് ചെയ്ത് മെലിയുകയുമായിരുന്നു.

സ്ട്രെങ്ത് ട്രെയിനിങ്ങാണ് പൃഥ്വിരാജിന് ഏറെ ഇഷ്ടം. നല്‍കുന്ന നിര്‍ദ്ദേശങ്ങളെല്ലാം പാലിക്കും. വർക്കൗട്ടും ഡയറ്റും ശരിയായി പിന്തുടരുന്ന കാര്യത്തിലും അദ്ദേഹത്തിന് നിർബന്ധമുണ്ട്. അത്ര കമ്മിറ്റഡായാണ് ഒാരോ കാര്യവും െചയ്യുന്നത്.

Fitness Secrets

ഷൂട്ടിങ് തീരുന്നത് വെളുപ്പാൻ കാലത്ത് രണ്ട് മണിക്കും മൂന്നു മണിക്കും ഒക്കെയാണെങ്കിലും എട്ടു മണിക്കൂർ ഉറക്കം, പിന്നെ ഒരു മണിക്കൂർ വർക് ഔട്ട് എന്നതിൽ ഒരു മാറ്റവും വരുത്തില്ല. തൊണ്ണൂറു ശതമാനവും ഈ പതിവ് തുടരാൻ അദ്ദേഹത്തിന് കഴിയാറുണ്ട്. മാറ്റം അപൂർവമായി മാത്രം.