Friday 29 May 2020 12:54 PM IST : By Shyama

വിവാഹം കഴിക്കുന്നെങ്കിൽ അത് ബെസ്റ്റ് ഫ്രണ്ടിനെ; അനു ഇമ്മാനുവൽ സുഹൃത്തുക്കൾക്ക് നൽകിയ ഉപദേശം

anu-22 Photo : Sreekanth Kalarickal

അനു ഇമ്മാനുവൽ എന്നു കേൾക്കുമ്പോഴേ പലരുടേയും മനസ്സിൽ ‘‘പൂക്കൾ... പനിനീർ പൂക്കൾ...’ എന്ന് പാട്ട് ഡിഫോൾട്ടായി കേട്ടുകൊണ്ടേയിരുക്കും. ‘സ്വപ്ന സഞ്ചാരി’യിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും പലരും അനുവിനെ ശ്രദ്ധിച്ചു തുടങ്ങിയത് നിവിൻ പോളിയുടെ ‘ആക്‌ഷൻ ഹീറോ ബിജു’വിൽ നായിക ആയതോടെയാണ്. തെലുങ്കിലെയും തമിഴിലെയും മുൻനിര യുവനായകന്മാരുടെ നായിക ആയി തിളങ്ങുന്ന അനു ഇമ്മാനുവേലിന്റെ വിശേഷങ്ങൾ.

നായിക ആയപ്പോൾ?

ഇഷ്ടമുള്ള കാര്യം കരിയറാക്കാൻ പറ്റി എന്ന സ ന്തോഷമാണ് എനിക്ക് സിനിമ. സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ ഞാൻ സൈക്കോളജിസ്റ്റായേനെ. പക്ഷേ, എനിക്ക് ഒന്നാമത്തെ ഇഷ്ടം തന്നെ സ്വന്തമാക്കാൻ അവസരം കിട്ടി. അതുകൊണ്ട് സിനിമയിലെത്തിയതിനു ശേഷം മറ്റൊന്നിലേക്കും തിരിയണമെന്ന് ഇതുവരെ തോന്നിയിട്ടില്ല.

യുഎസ്സിലാണ് ജനിച്ചു വളർന്നത്. സിനിമയ്ക്കു വേണ്ടിയാണ് നാട്ടിലേക്ക് വന്നത്. തമിഴ്, തെ ലുങ്ക് ഭാഷകൾ പഠിച്ചതൊക്കെയും ആ ലക്ഷ്യത്തിനു വേണ്ടിയാണ്. അൽപം റിസ്ക് എന്നു കരുതാവുന്ന തീരുമാനമായിരുന്നു അത്. പക്ഷേ, അന്ന് ആ തീരുമാനം എടുത്തില്ലായിരുന്നുവെങ്കിൽ ജീ വിതത്തിൽ വലിയ കുറ്റബോധം തോന്നിയേനെ. ആ തീരുമാനമാണ് എന്റെ ജീവിതം മാറ്റിയത്.

സിനിമിൽ വന്ന ശേഷമുള്ള മാറ്റങ്ങൾ?

അങ്ങനെ വലിയ മാറ്റങ്ങളൊന്നുമില്ല. തൊട്ടാവാടി സ്വഭാവമൊക്കെ മാറി. പൂർണമായും സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചു. തനിച്ചാണ് ഞാൻ താമസിക്കുന്നതു പോലും. സിനിമയിൽ എത്തിയതോടെ പ്രായത്തിനേക്കാൾ പക്വതയോടെ ജീവിക്കാൻ പഠിച്ചു.

ജീവിതത്തിൽ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നതാരെ?

ഏറ്റവും വിശ്വസിക്കുന്നത് എന്റെ ഏറ്റവും അടുത്ത സുഹൃത്തായ അമ്മയെ തന്നെ. എത്ര ദൂരെയാണെങ്കിലും ഞങ്ങൾ തമ്മിൽ എല്ലാ ദിവസവും സംസാരിക്കും. അമ്മയാണ് എന്റെ ജീവൻ...

എന്നാണ് അനുവിന്റെ അടുത്ത മലയാളം സിനിമ വരുന്നത്?

നല്ലൊരു ടീമും സിനിമയും വന്നാൽ തീർച്ചയായും എത്രയും വേഗം തന്നെ അതുണ്ടാകും. ഞാനും കാത്തിരിക്കുകയാണ്. വളരെ എക്സൈറ്റിങ് ആ യൊരു സിനിമയുടെ ഒരുക്കത്തിലാണ്. പക്ഷേ, ഇപ്പോൾ അതേക്കുറിച്ച് കൂടുതൽ പറയാൻ കഴിയില്ല.

അനുവിന്റെ ബ്യൂട്ടി സീക്രട്സ്?

എനിക്കങ്ങനെ പറഞ്ഞു തരാൻ പാകത്തിനുള്ള ബ്യൂട്ടി സീക്രട്സ് ഒന്നുമില്ല. നിങ്ങൾ നിങ്ങളെ തന്നെ കൂടുതൽ ശ്രദ്ധിക്കുക, കഴിവതും സന്തോഷമായിരിക്കുക. നെഗറ്റീവ് ആയ ആളുകളെ ജീവിതത്തിൽ നിന്നകറ്റി നല്ലയാളുകളെ ഒപ്പം നിർത്തുക. പുറമെ എന്തൊക്കെ ചെയ്താലും ഒരാൾക്ക് ഉള്ളിലുള്ള സന്തോഷമാണ് പുറത്തേക്ക് പ്രതിഫലിക്കുന്നത് എന്നാണ് എന്റെ തോന്നൽ.

പുതിയ ഭാഷകൾ പഠിക്കുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഞാൻ കഴിവതും ഭാഷ മനസ്സിലാക്കിയിട്ടാണ് പടങ്ങൾ ചെയ്യാറ്. പുതിയ ഭാഷ പഠിക്കൽ എന്നത് വളരെ ചാലഞ്ചിങ്ങ് ആയ കാര്യമാണ്. പക്ഷേ, ഭാഷ അറിയാമെങ്കിൽ അഭിനയം കുറച്ചു കൂടി എളുപ്പമാകും. വാക്കുകളുടെ അർഥവും സീനും മനസ്സിലാക്കിയാലും അഭിനയിക്കാമെന്നത് ശരി തന്നെ. പക്ഷേ, ഡയലോഗ് പറയുമ്പോൾ വാക്കുകളിലെ ഇമോഷൻ കൃത്യമായി പിടിക്കാൻ ഭാഷ അറിയുന്നത് ഗുണം ചെയ്യും.

നാഗ ചൈതന്യ, അക്കിനേനി നാഗാർജുന, വിജയ് ദേവർകൊണ്ട, അല്ലു അർജുൻ.... ഒപ്പം അഭിനയിച്ച നായകന്മാരെ കുറിച്ച് ?

പെൺകുട്ടികൾ ഒരുപാട് ആരാധിക്കുന്ന നായകന്മാരാണ് ഇവരൊക്കെ. അവരെല്ലാം മികച്ച അഭിനേതാക്കളും നല്ല സഹപ്രവർത്തകരുമായിരുന്നു. സിനിമയെന്നാൽ നായകനും നായികയും മാത്രമല്ല. അഭിനേതാക്കളുടെയും ടെക്നീഷ്യൻസിന്റെയും ഒരു ടീം വർക്ക് ആണ്. ഇതുവരെ ഏറ്റവും മികച്ച ടീമുകൾക്കൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞുവെന്നത് എന്റെ ഭാഗ്യം.

പ്രണയം, വിവാഹം?

എന്നെ സംബന്ധിച്ച് വിവാഹം എന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. തിരഞ്ഞെടുക്കുന്നത് ലൈഫ് പാർട്‌നറെ ആകുമ്പോൾ അത്യാവശ്യം സമയമെടുത്ത് തന്നെ ചെയ്യണം എന്നാണ് എനിക്ക് തോന്നുന്നത്. വിവാഹകാര്യത്തിൽ ആരെങ്കിലും ഉപദേശം എന്നോട് ചോദിച്ചാൽ മറുപടി ഒന്നേയുളളൂ. ‘നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ടിനെ കല്യാണം കഴിക്കൂ...’

അനുവിന്റെ പ്രിയ നായികയും നായകനും?

നയൻതാര!! ഒരു വ്യക്തി എന്ന നിലയിലും അവർ അവരെ തന്നെ എങ്ങനെ ക്യാരി ചെയ്യുന്നു എന്ന കാര്യത്തിലും എന്നെ ഒരുപാട് ഇൻസ്പയർ ചെയ്തിട്ടുണ്ട്.

ഇഷ്ടമുള്ള നടൻ... അതിങ്ങനെ മാറിക്കൊണ്ടിരിക്കും... വലിയ ലിസ്റ്റ് തന്നെയുണ്ട്, അതിൽ ഒരാളെ മാത്രം എടുത്തു പറയാൻ പറ്റില്ല.

ഇത് മൊബൈലിൽ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലെന്നു തോന്നുന്ന ആപ്പ്?

വാട്സ്‌ആപ്പ്, ഇൻസ്റ്റഗ്രാം

ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം?

അത് മൂഡിനനുസരിച്ച് മാറും. ഇപ്പോൾ ഇഷ്ടം ഇറ്റാലിയനാണ്.

Tags:
  • Celebrity Interview
  • Movies