Tuesday 18 May 2021 10:45 PM IST : By സ്വന്തം ലേഖകൻ

ടൈ ആന്‍ഡ് ഡൈ ടീ ഷര്‍ട്ടിന് കാശ് കളയേണ്ട: സ്വന്തമായി തയ്യാറാക്കാം പരീക്ഷിക്കാം ഈ പുത്തന്‍ ട്രെന്‍ഡ്‌

tie-die ഫോട്ടോ : ബേസിൽ പൗലോ

മെറ്റീരിയലുകൾ സെലക്ട്‌ ചെയ്യുമ്പോൾ കോട്ടൺ ടീ ഷർട്ട് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. 50% കോട്ടണും 50% പോളിസ്റ്ററും ഉപയോഗിക്കാവുന്നതാണ്. പുതിയ ടീ ഷർട്ട് ആണെങ്കിൽ കഴുകി ഉപയോഗിക്കുക.

ആവശ്യമുള്ള വസ്തുക്കൾ:

പ്രീ പാക്കേജ്ഡ് ടൈ ഡൈ കിറ്റ്സ് വിപണിയിൽ ലഭ്യമാണ്. അതല്ല എങ്കിൽ: ഫാബ്രിക് ഡൈ, റബ്ബർ ബാൻഡ്, റബ്ബർ ഗ്ലവ്സ്,

ഡൈക്കു വേണ്ടിയുള്ള സ്‌ക്വീസ് ബോട്ടിൽ, വലിയ സിപ് ലോക്ക് കവറുകൾ ,ഷർട്ട് മുക്കിവെക്കാനായി ഒരു ടബ്, ഫോർക്, ചെറുചൂട് വെള്ളം, സോഡാ ആഷ്.

ഡൈ ടീ ഷർട്ടിൽ നന്നായി പിടിക്കാനായി , ചെറുചൂടുവെള്ളത്തിൽ സോഡാ ആഷ് മിക്സ്‌ ചെയ്ത് ടീ ഷർട്ട്‌ അതിൽ 10മിനിറ്റ് മുക്കി വെക്കുക.10 മിനിറ്റ്നു ശേഷം ടീ ഷർട്ട്‌ പുറത്തെടുത്തു നന്നായി പിഴിഞ്ഞ് ഒരു ഫ്ലാറ്റ് സർഫെസിൽ വിരിച്ചിടുക.ഇനി ഫോർക് എടുത്തു ടീ ഷർട്ടിന്റെ നടുഭാഗത്ത് വെക്കുക.ക്ലോക്ക വൈസ് ആയി ട്വിസ്റ്റ്‌ ചെയ്യുക. മടക്കുകൾ എല്ലാം ടൈറ്റ് ആണെന്ന് ഉറപ്പു വരുത്തുക.

ഈ ചുരുളുകൾ കളയാതെ റബ്ബർ ബാന്റു കൾ ടീഷർട്ടിനു കുറുകെ ഇടുക (ചിത്രത്തിൽ കാണുന്നതുപോലെ ). ആവശ്യമുള്ളത്ര റബ്ബർ ബാൻഡ് ഉപയോഗിച്ച് ടീ ഷർട്ട്‌ ഷേപ്പി ൽ നിർത്തുക.ടീ ഷർട്ടിന്റെ നടുഭാഗത്തു നിന്ന് കളർ ചെയ്യാൻ തുടങ്ങുക.ഒരു സൈഡ് ചെയ്തശേഷം ടീ ഷർട്ട്‌ മറിച്ചിട്ടു മറുവശവും ചെയ്യുക.

ഇത്രയും ചെയ്ത ശേഷം ടീ ഷർട്ട്‌ ഒരു സിപ് ലോക്ക് കവറിനുള്ളിൽ ആക്കി ടൈറ്റ് ആയി സീൽ ചെയ്യുക.ഇത് 24 മണിക്കൂർ നേരത്തേക്ക് ചൂടുള്ള സ്ഥലത്തു വെക്കുക.അതിനുശേഷം ടീ ഷർട്ട്‌ സിപ് ലോക്ക് കവറിൽ നിന്ന് പുറത്തെടുത്തു തണുത്ത വെള്ളത്തിനടിയിൽ വെക്കുക.അധികമുള്ള ഡൈ കളയാൻ വേണ്ടിയാണിത്.വെള്ളം ക്ലിയർ ആകുന്നതു വരെ ഇത് തുടരുക.

ശേഷം,റബ്ബർ ബാന്റുകൾ എല്ലാം അഴിക്കുക.ഒരു തവണ വാഷിംഗ്‌ മെഷീനിൽ കഴുകിയ ശേഷം ഉപയോഗിക്കാം.

ഇനി നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ സ്റ്റൈൽ ചെയ്യാം!!

Tags:
  • Celebrity Interview
  • Movies