Saturday 14 December 2019 11:19 AM IST : By സ്വന്തം ലേഖകൻ

‘കഴിക്കുന്നതിൽ നിന്ന് ഒരു ടീ സ്പൂണ്‍ താ മമ്മൂക്കാ’; മമ്മൂട്ടിയോട് ഡയറ്റിനായി കെഞ്ചിയ കനിഹ; വിഡിയോ

kaniha

മലയാളത്തിന്റെ ഭാഗ്യനായികയാണ് കനിഹ. പഴശ്ശിരാജയിലൂടെ എത്തി പ്രേക്ഷക മനസുകളിൽ ചിരപ്രതിഷ്ഠ നേടിയ ‘ചരിത്രനായിക.’ കാലങ്ങൾക്കിപ്പുറം മാമാങ്കത്തിലൂടെ വെള്ളിത്തിരയിൽ വീണ്ടുമെത്തുമ്പോൾ കനിഹയുടെ പ്രതീക്ഷകളും വാനോളം. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം മമ്മൂട്ടിക്കൊപ്പമുള്ള അഭിനയ അനുഭവങ്ങളെക്കുറിച്ചും കനിഹ വാചാലയായി. കാലമെത്ര കഴിഞ്ഞിട്ടും മമ്മൂട്ടിയെന്ന നടന്റെ അഭിനയ മികവിനും സൗന്ദര്യത്തിനും തെല്ലും കുറവു വന്നിട്ടില്ലെന്ന് കനിഹ പറയുന്നു. വനിത ഓൺലൈനിന്റെ ചാറ്റ്ഷോയായ അയാം ദി ആൻസറിനോട് സംസാരിക്കുകയായിരുന്നു കനിഹ.