Saturday 28 December 2019 10:52 AM IST

‘സത്യമറിയാവുന്ന നമ്മളെന്തിനാണ് പേടിക്കുന്നത്’; വിവാദങ്ങളോട് മഞ്ജുവിന് പറയാനുള്ളത്

Roopa Thayabji

Sub Editor

manju ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഡിസംബറിൽ വനിത വായനക്കാർക്കായി ഒരുക്കിയിരിക്കുന്ന വലിയ സർപ്രൈസുകളിലൊന്ന് പ്രിയനായിക മഞ്ജു വാരിയരുടെ പുതിയ വിശേഷങ്ങളാണ്. തൊട്ടതെല്ലാം പൊന്നാക്കിയ 2019 വിടവാങ്ങാനൊരുങ്ങുമ്പോൾ മഞ്ജുവിന് വായനക്കാരോട് പറയാനേറെയുണ്ട്. കൂട്ടത്തിൽ മമ്മൂക്ക ചിത്രത്തിലെ നായിക വേഷമെന്ന വലിയ സ്വപ്നവും താരം പങ്കുവയ്ക്കുന്നു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗം ചുവടെ.

കഠിന ജീവിതത്തെ നേരിട്ട കാലത്ത് മഞ്ജു ‘കന്മദ’ത്തിലെ നായികയെപ്പോലെ ആയിരുന്നോ ?

അന്നും ഇന്നും എന്നും ഞാൻ വളരെ പോസിറ്റീവാണ്. ഒന്നും പരിധിയിൽ കൂടുതൽ എന്നെ ബാധിക്കാൻ അനുവദിക്കാറില്ല. അങ്ങനെ മനഃപൂർവം തടഞ്ഞു നിർത്തുന്നതൊന്നുമല്ല. ഇത്ര കാലത്തെ ജീവിതാനുഭവങ്ങൾ വച്ച് എല്ലാത്തിനെയും അതിന്റെ ഒഴുക്കിലങ്ങനെ വിടുന്നു, അത്രമാത്രം.

ഏറ്റവും നിർണായകമായ തീരുമാനം എടുത്തത് എന്നാണ് ?

അങ്ങനെയൊന്നും പറയാൻ അറിയില്ല. ഇനിയാണ് ജീവിതത്തിലെ നിർണായകമായ തീരുമാനം എടുക്കേണ്ടി വരുന്നതെങ്കിലോ? ഇനി എന്തൊക്കെയാണ് ലൈഫിൽ വരാനിരിക്കുന്നത് എന്നൊന്നും ഇപ്പോൾ നമുക്ക് അറിയില്ലല്ലോ. ഇന്നുവരെ ഒരു കാര്യവും ആലോചിച്ച്, വളരെ പ്ലാൻ ചെയ്ത് കാച്ചിക്കുറുക്കി ചെയ്തിട്ടേയില്ല. പെട്ടെന്നുള്ള തീരുമാനങ്ങളേ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ. ഇനിയും അങ്ങനെയായിരിക്കും.

വിവാദങ്ങളെ അതിജീവിക്കുന്നത് എങ്ങനെ ?

വിവാദങ്ങളെ അതിജീവിക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ലല്ലോ. ലൈഫിൽ ഒരു ഫ്ലോയിൽ അങ്ങനെ പോകുന്നു. അതിനിടയിൽ വരുന്ന കാര്യങ്ങളാണിത്. അത്രയേ കണക്കാക്കുന്നുള്ളൂ. ഒന്നും പ്രതികരണം പോലും അർഹിക്കുന്നില്ല. സത്യമറിയാവുന്ന നമ്മളെന്തിനാണ് പേടിക്കുന്നത്.

വിശദമായ വായന വനിത ക്രിസ്മസ് ലക്കത്തിൽ (ഡിസംബർ 15–31) വായിക്കാം.