Tuesday 10 December 2019 12:15 PM IST : By സ്വന്തം ലേഖകൻ

എന്റെ വീട് ടിക് ടോക്കിന് സെറ്റിട്ട പോലെ, അവളും കൊച്ചും ഫുൾ ടൈം അതിനു പിന്നാലെ! വീട്ടുവിശേഷങ്ങൾ പറഞ്ഞ് മിഥുൻ; വിഡിയോ

mr

പേരിലും പ്രമേയത്തിലും വ്യത്യസ്തത നിറച്ച് ജിമ്മി ഈ വീടിന്റെ ഐശ്വര്യം തീയറ്ററുകളിലെത്തിയിരിക്കുകയാണ്. ജിമ്മി എന്നു പേരുള്ള നായകന്റേയും അതേ പേരുള്ള നായ്ക്കുട്ടിയുടേയും കഥ പറയുന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത്. ചിത്രത്തിന്റെ അണിയറയിലെ രസകരമായ വിശേഷങ്ങൾ പങ്കുവച്ച് നായകൻ മിഥുൻ കുടുംബത്തെക്കുറിച്ചും വാചാലനായി. അഭിനയമാകട്ടെ അവതാരകനാകട്ടെ തന്റെ എല്ലാ ഉദ്യമങ്ങൾക്കും കുടുംബം എല്ലാ വിധ പിന്തുണയും നൽകാറുണ്ടെന്ന് മിഥുൻ പറയുന്നു. ടിക് ടോകിനും വ്ലോഗുകൾക്കും സെറ്റിട്ടതു പോലെയാണ് ദുബായിലെ വീട്. ഭാര്യയും കുഞ്ഞും അതിനു പിന്നാലെയാണെന്നും മിഥുൻ രസകരമായി പറഞ്ഞു വയ്ക്കുന്നു. കലാപരമായ താത്പര്യങ്ങൾ ഉള്ളതു കൊണ്ടു തന്നെ തന്റെ ജോലിയുടെ സ്വഭാവവും തിരക്കും ഭാര്യ ലക്ഷ്മിക്ക് നന്നേ ബോധ്യമുണ്ടെന്നും മിഥുൻ പറയുന്നു.

വനിത ഓൺലൈനിന്റെ ചാറ്റ് ഷോയായ അയാം ദി ആൻസറിനോട് സംസാരിക്കവേയാണ് മിഥുൻ മനസു തുറന്നത്.

അയാം ദി ആൻസർ വിഡിയോ കാണാം;