Tuesday 29 January 2019 05:15 PM IST

ആ പ്രേമം സത്യമല്ല, അദ്ദേഹത്തിന്റെ ജീവിതം ഞാനല്ല തകർത്തത്! ഗോസിപ്പുകളോട് പ്രതികരിച്ച് നിത്യ

Sujith P Nair

Sub Editor

nithya ഫോട്ടോ: ശ്യാംബാബു

കുറുമ്പുകാട്ടി പിണങ്ങിയിരിക്കുന്ന കുട്ടിയുടെ ഗൗരവമായിരുന്നു നിത്യ മേനോന്റെ മുഖത്ത്, എല്ലാത്തിനോടും വാശി. ഇടയ്ക്കെപ്പോഴോ കാർമേഘം മാറി ആ മുഖം തെളിഞ്ഞു. പരിസരം മറന്നു പൊട്ടിച്ചിരിക്കുകയാണ് നിത്യ. ആ ചിരിയിൽ വലിയ കണ്ണുകൾ ഒന്നു കൂടി വിടർന്നു. അ പ്പോഴും ചുണ്ടിൽ കുസൃതി തത്തിക്കളിക്കുന്നുണ്ടായിരു ന്നു. ‘‘ഒരു സിനിമാക്കഥ കേൾക്കുമ്പോൾ മനസ്സിലിരുന്ന് ആരോ പറയും, ചെയ്യാമെന്ന്. ചിലപ്പോൾ അതു വേണ്ടെന്നാകും. മനസ്സു പറയുന്നതേ ചെയ്യൂ. ഉപേക്ഷിച്ച ചില ചിത്രങ്ങൾ വലിയ വിജയം നേടുന്നതു കണ്ട് വിഷമിച്ചിരി ക്കാൻ എന്നെ കിട്ടില്ല. ’’

രണ്ടു കുട്ടികളുടെ അമ്മയായാകും ചിലപ്പോൾ നി ത്യയെ സ്ക്രീനിൽ കാണുക. മറ്റു ചിലപ്പോൾ കണ്ണുക ളിൽ സ്വപ്നം തുളുമ്പുന്ന കുട്ടിത്തം വിട്ടുമാറാത്ത നാ യിക. ‘പ്രാണ’ എന്ന വി.കെ. പ്രകാശ് ചിത്രത്തിൽ ഒരു പടി കൂടി കടന്നു, ‘പ്രാണ’യിലെ ഏക കഥാപാത്രമാ ണ് നിത്യ. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാ ളത്തിൽ സജീവമാകുന്നതിനൊപ്പം ബോളിവുഡിലും തുടക്കമിട്ടതിന്റെ സന്തോഷം നിത്യയുടെ വാക്കുകളി ലുണ്ടായിരുന്നു.

ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളത്തിലേക്ക്?

മലയാളം വേണ്ടെന്നു വച്ചു പോയതൊന്നുമല്ല. തമിഴിലും തെലുങ്കിലും നാലു സിനിമ ചെയ്യുമ്പോൾ ഒരു വർഷം അ ങ്ങു പോകും. പിന്നെ, മലയാളത്തിൽ എങ്ങനെ അഭിനയിക്കാൻ. 365 ദിവസവും അഭിനയിക്കുന്ന ആളാണ് ഞാ ൻ. ‘പ്രാണ’യുടെ കഥ കേട്ടപ്പോൾ കൗതുകം തോന്നി. ഹൊറർ മൂഡിലുള്ള ത്രില്ലർ. ഞാനാണ് സിനിമയിലെ ഏക കഥാപാത്രം. സിങ്ക് സറൗണ്ട് ഫോര്‍മാറ്റ് മലയാള ത്തിൽ പരീക്ഷിക്കുന്ന സിനിമയാണിത്. മലയാളം, തെ ലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേ സമയം ഷൂട്ടിങ്. ഒരു സീൻ തന്നെ നാലു ഭാഷകളിൽ ഒറ്റയടിക്ക് ടേക്ക് പോകും. പി.സി. ശ്രീറാമാണ് ക്യാമറ.

‘പ്രാണ’യിലേക്ക് വിളിക്കുമ്പോഴേ വികെപി പറഞ്ഞു, ‘നിനക്കു മാത്രമാണ് ഇതു ചെയ്യാനാകുക. ഡബ്ബിങ് ഇല്ലാത്തതു കൊണ്ട് നാലു ഭാഷകളും അറിയുന്ന ആൾ വേണം അഭിനയിക്കാൻ.’ തമിഴും ഇംഗ്ലിഷും ഉൾപ്പടെ ആറു ഭാഷകൾ അറിയാം. പുതിയ ഭാഷകൾ പഠിക്കാൻ പണ്ടേ ഇഷ്ടമായിരുന്നു. ബംഗാളി പഠിക്കാനാണ് ഇ പ്പോഴത്തെ ശ്രമം.

മലയാളത്തിലെ സംഭാഷണത്തിന്റെ ആത്മാവ് ചോ രാതെ വേണമല്ലോ മറ്റു ഭാഷകളിലും എഴുതാൻ. അതുകൊണ്ട് സ്ക്രിപ്റ്റിൽ അടക്കം സഹകരിച്ചു. ഇത്രയും ഇൻവോൾവ് ചെയ്ത മറ്റൊരു സിനിമയില്ല. റസൂൽ പൂക്കുട്ടിയാണ് സിങ്ക് സറൗണ്ട് സൗണ്ട് ഫോർമാറ്റ് കൈ കാര്യം ചെയ്യുന്നത്. പ്രശസ്ത ജാസ് വിദഗ്ധൻ ലൂയി ബാങ്ക്സിന്റെതാണ് സംഗീതം.

ni ഫോട്ടോ: ശ്യാംബാബു

അഭിനയത്തോടുണ്ടായിരുന്ന വെറുപ്പു മാറി ?

ഞാൻ ഒട്ടും ആഗ്രഹിച്ചിട്ടല്ല ഈ പ്രഫഷനിലേക്ക് വ ന്നത്. ജേണലിസ്റ്റ് ആകാനായിരുന്നു ആഗ്രഹം. പ്ലസ്ടു വിന്റെ അവധി സമയത്താണ് കെ.പി. കുമാരൻ സാർ ‘ആ കാശ ഗോപുര’ത്തിലേക്ക് വിളിക്കുന്നത്. ഷൂട്ടിങ് ലണ്ടനിലാണെന്ന് പറഞ്ഞപ്പോൾ എനിക്ക് താൽപര്യമായി. ലണ്ടൻ കാണാമല്ലോ എന്നായിരുന്നു ചിന്ത.

പിന്നീടും കുറേ സിനിമകളിൽ വന്നെങ്കിലും അഭിനയം അപ്പോഴും ഒട്ടും ആസ്വദിച്ചിരുന്നില്ല. ഓരോ സിനിമ ചെ യ്യുമ്പോഴും ഇനിയൊരു സിനിമയിൽ അഭിനയിക്കില്ല എ ന്നുപോലും ചിന്തിച്ചിരുന്നു. രണ്ടു വർഷമേ ആയിട്ടുള്ളൂ ആ ചിന്ത മാറിയിട്ട്. വെറുതേ ഇരിക്കുമ്പോൾ കഥ എഴുതുന്ന ശീലം പണ്ടേയുണ്ട്. അതിന്റെ ചുവടുപിടിച്ച് സിനിമയ്ക്കായി രണ്ടു സ്ക്രിപ്റ്റുകൾ പൂർത്തിയായിട്ടുമുണ്ട്.

സിനിമയിലെ വനിതാകൂട്ടായ്മയിൽ കണ്ടില്ല ?

സിനിമയിലെ സ്ത്രീകൾക്കു മാത്രമായി സംഘടന വേണ്ടെന്ന് പറഞ്ഞതായി ചിലർ എഴുതി. അതു തെറ്റാണ്. ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല. കൂട്ടായ്മ ആവശ്യമുള്ളവർ കാണുമായിരിക്കും. എന്റെ രീതി വ്യത്യസ്തമാണ്. എനിക്ക് എന്റേതായ വഴിയുണ്ട്.

മുൻപ് മലയാളത്തിൽ നിന്നു വ്യക്തിപരമായി പ്രശ്നങ്ങളുണ്ടായപ്പോഴും ഒറ്റയ്ക്കാണ് നേരിട്ടത്. ആരുടെയും സഹായം തേടിയിട്ടില്ല. എന്റെ പേഴ്സനാലിറ്റി അങ്ങനെ യാണ്. നമ്മുടെ സിനിമകൾ നമ്മുടെ ഐഡന്റിറ്റി കൂടിയാണെന്നും കരുതുന്നു. നമ്മൾ തിരഞ്ഞെടുക്കുന്ന ക ഥാപാത്രങ്ങൾ തീർച്ചയായും നമ്മളെ പ്രതിനിധീകരിക്കും. തിക്താനുഭവങ്ങള്‍ ഉണ്ടായതിനെ തുടർന്ന് ഞാൻ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയെന്നൊക്കെ വാർത്തകൾ കണ്ടു. അത്തരം ദുരനുഭവങ്ങളൊന്നും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല.

കഥ കേട്ട് കരാറൊപ്പിട്ട ചിത്രത്തിന്റെ സെറ്റിൽ നിന്ന് അങ്ങനെ ഇറങ്ങിപ്പോകാൻ പറ്റുകയുമില്ല. പിന്നെ, പ്രശ്നങ്ങൾ ഏതു പ്രഫഷനിലും ഉണ്ടാകും. ‘മീ ടൂ’ പോലും സിനിമയിലെ മാത്രം പ്രശ്നമല്ല. ഏതു മേഖലയിലും ഉ ണ്ടാകും. സിനിമാ താരങ്ങൾ സെലിബ്രിറ്റി ആയതിനാൽ ആളുകൾക്ക് കൂടുതൽ താൽപര്യം ഉണ്ടാകും എന്നു മാത്രം.

അമ്മവേഷം ചെയ്യാനും മടിയില്ല?

കഥാപാത്രത്തിന്റെ പ്രായം നോക്കാറേയില്ല. കഥ കേൾക്കുമ്പോൾ ഇഷ്ടപ്പെട്ടാൽ മുൻപു ചെയ്ത ഏതെങ്കിലും കഥാപാത്രവുമായി സാമ്യമുണ്ടോയെന്നു പോലും ആലോചിക്കാറില്ല. ‘മെർസലി’ലെ കഥാപാത്രം ഏറെ ഇഷ്ടപ്പെട്ട് ചെയ്തതാണ്. ആറ്റ്‌ലി ആ റോളിലേക്ക് വിളിച്ചപ്പോൾ തന്നെ സന്തോഷം തോന്നി.

സാധാരണ തമിഴ് സിനിമയിൽ, അതും വിജയ് നായ കനായ സിനിമയിൽ നായികയ്ക്ക് അത്ര പ്രാധാന്യം കിട്ടാറില്ല. ആ കഥാപാത്രം നമുക്ക് വച്ചു നീട്ടുമ്പോൾ എങ്ങനെ ‘നോ’ പറയും. രണ്ടു മക്കളുടെ അമ്മയാണ് എന്നൊക്കെ പറഞ്ഞ് ആ റോൾ ഒഴിവാക്കുന്നത് സിനിമ യോടു ചെയ്യുന്ന അനീതിയാണ്. കഥാപാത്രങ്ങളിലൂടെ നിലപാടുകൾ വ്യക്തമാക്കാൻ കഴിയുന്നത് നല്ലതല്ലേ.

ദുൽഖർ, ഫഹദ്, ഇപ്പോൾ അരിസ്‌റ്റോ സുരേഷ് ?

കരിയറിൽ ഇത്ര രസകരമായി ഒരു ചിത്രത്തിലും അഭിന യിച്ചിട്ടില്ല. സുരേഷ് ഏട്ടൻ പാവം മനുഷ്യനാണ്. ‘കോ ളാമ്പി’ എന്ന സിനിമയിൽ സുരേഷട്ടൻ ആണ് നായകൻ.

സിനിമയിൽ നായകൻ ആരാണെന്ന് നോക്കിയല്ല ഞാൻ സിനിമ ചെയ്യുന്നത്. നല്ല സിനിമയുടെ ഭാഗമാവുകയാണ് ലക്ഷ്യം.

nith ഫോട്ടോ: ശ്യാംബാബു

ഏകാന്തത ഇഷ്ടപ്പെടുന്ന ആളാണ് ?

ആൾക്കൂട്ടത്തിലും ഒറ്റയ്ക്കും ഞാൻ കംഫർട്ടബിളാണ്. ഒറ്റയ്ക്കിരിക്കുന്ന സമയത്ത് കൂടുതൽ ചിന്തിക്കും. ദൈവത്തെക്കുറിച്ചും മറ്റും ചിന്തിക്കുന്നതും അപ്പോഴാണ്. എന്റെ അച്ഛനും അമ്മയും നിരീശ്വരവാദികളാണ്. ഞാൻ അങ്ങനെയല്ല. നമ്മുടെ നിയന്ത്രണത്തിനപ്പുറം ഒരു ശക്തിയുണ്ട്. അതിനെ എന്തു പേരിട്ടു വിളിച്ചാലും വിധിയിലും വിശ്വാസങ്ങളിലും ആചാരങ്ങളിലുമെല്ലാം വിശ്വസിക്കുന്ന ഒരു ‘പഴഞ്ചൻ’ തന്നെയാണ് ഞാൻ.

സിനിമ ഇല്ലാത്തപ്പോൾ വീട്ടിൽ മടി പിടിച്ചിരിക്കും. യാ ത്രകളോട് താൽപ്പര്യമില്ല. സംഗീതം വലിയ ഇഷ്ടമാണ്. പാട്ടു പഠിച്ചിട്ടൊന്നുമില്ലെങ്കിലും മലയാളത്തിലടക്കം സി നിമയിൽ പാടാൻ ഭാഗ്യം ലഭിച്ചു

തടി’ കൂടിയെന്ന് ഇടയ്ക്കു പഴി കേട്ടു ?

തടി കൂടുതലാണ്, പൊക്കം കുറവാണ് എന്നൊക്കെയുള്ള കമന്റുകൾ എന്നെ സ്പർശിക്കാറേയില്ല. പെർഫോമ ൻസിന് പ്രാധാന്യമുള്ള ഇൻഡസ്ട്രിയിലാണ് ഞാൻ ജോലി ചെയ്യുന്നത്. ശരീരസൗന്ദര്യത്തിന് അവിടെ ഒരു പരിധി വരെ മാത്രമേ പ്രാധാന്യമുള്ളൂ. അതുകൊണ്ട് അത്തരം കാര്യങ്ങളിൽ ഉൽകണ്ഠകളില്ല.

മെലിഞ്ഞിരിക്കാൻ വേണ്ടി പട്ടിണി കിടക്കാനും ജിമ്മി ൽ പോകാനുമൊന്നും എന്നെ കിട്ടില്ല. അതൊന്നും ഞാൻ ശ്രദ്ധിക്കാറേയില്ല. സിനിമയെക്കുറിച്ചും അഭിനയത്തെപ്പറ്റിയും വ്യക്തമായ ധാരണ എനിക്കുണ്ട്.

കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാനുള്ള ടാലന്റ് ഉള്ളപ്പോൾ മറ്റു കാര്യങ്ങളിൽ എന്തിനു ടെൻഷനടിക്കണം. നെഗറ്റീവുകളെ മറികടക്കുന്ന ഒരുപാട് പൊസിറ്റീവ്സ് എനിക്കുണ്ട് എന്ന് വിശ്വസിക്കാനാണ് ഇഷ്ടം.

ഗോസിപ്പുകളോട് പ്രതികരിക്കാറില്ല ?

ഗോസിപ്പുകളോട് ഒരിക്കലും പ്രതികരിക്കാറില്ല. എന്നുകരുതി അവ മനസ്സിനുണ്ടാക്കുന്ന വേദനയ്ക്ക് ഒട്ടും കുറവുണ്ടാകില്ല. മറ്റുള്ളവരെ വേദനിപ്പിക്കുന്നവർക്ക് അതിന്റെ കർമഫലം കിട്ടും. ആദ്യപ്രണയത്തിൽ ഞാൻ വളരെ സീരിയസ്സായിരുന്നു. പ്രണയം തകർന്നപ്പോൾ വ ല്ലാത്ത അവസ്ഥയിലായി. കുറച്ചു കാലത്തേക്ക് പുരുഷന്മാരോടു തന്നെ വെറുപ്പായിരുന്നു.

പിന്നീട് പ്രണയങ്ങളൊന്നും സംഭവിച്ചിട്ടില്ല. എന്നിട്ടും ഗോസിപ്പുകൾ വന്നു. തെലുങ്കിലെ പ്രമുഖ നടന്റെ വിവാഹബന്ധം തകരാൻ ഞാനാണു കാരണമെന്ന തരത്തിൽ പ്രചരണമുണ്ടായി. ഞങ്ങൾ ഒന്നിച്ചഭിനയിച്ച സിനിമ അക്കാലത്ത് റിലീസ് ചെയ്തതാകാം കാരണം. ഏറെ വേദനിച്ച ദിവസങ്ങളായിരുന്നു അത്. ആരോടും ഒന്നും വിശദീകരിക്കാൻ പോയില്ല. നമ്മളെ വേദനിപ്പിച്ചവർക്ക് സന്തോഷം ലഭിച്ചിട്ടുണ്ടാകും. പിന്നെ ആ ‘പ്രേമം’ സത്യമല്ലെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായിട്ടുണ്ടാകും. അദ്ദേഹം വിവാഹ മോചനം നേടിയിട്ട് ഇപ്പോൾ ഒരുപാട് നാളായല്ലോ. വാർത്ത സത്യമാണെങ്കിൽ ഞങ്ങൾ ഇ തിനകം വിവാഹിതരാകേണ്ടതല്ലേ.

എന്റെ ലോകം എന്റേതു മാത്രമാണ്. വിവാഹം കഴിക്കാൻ വേണ്ടി ഒരു വിവാഹത്തിന് ഞാൻ ഒരുക്കമല്ല. പറ്റിയ ആളെ കണ്ടുമുട്ടിയാൽ വിവാഹം കഴിക്കാം, അ ത്ര മാത്രം.

nithyaa ഫോട്ടോ: ശ്യാംബാബു

നടി, ഗായിക, തിരക്കഥാകൃത്ത് ഇനി സംവിധാനം?

സ്ക്രിപ്റ്റ് പൂർത്തിയാക്കിയെന്നു വച്ച് ഉടനെ സംവിധാനത്തിലേക്കൊന്നുമില്ല. ഇനിയും ഒരുപാട് അഭിനയിക്കണം. കഥാപാത്രമായി മാറാൻ എനിക്കു പെട്ടെന്നു ക ഴിയാറുണ്ട്. അത്രമാത്രം ഇൻവോൾവ്ഡ് ആയതിനാൽ ഓപ്പസിറ്റ് നിൽക്കുന്നവർക്കും അതുപോലെ റെസ്പോണ്ട് ചെയ്യാൻ കഴിയും. എന്റെ കഴിവിന്റെ ചെറിയൊരു ഭാഗം മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളൂ. സംവിധായകർ അ ത്രയേ പ്രയോജനപ്പെടുത്തിയിട്ടുള്ളൂ എന്നതാകും ശരി. ഒരുപാട് കാമ്പുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്. അതിനുശേഷം സിനിമ സംവിധാനം ചെയ്തേക്കും.