Saturday 11 September 2021 02:43 PM IST : By ശ്യാമ

‘അച്ഛാ.. എന്റെ കഴിവ് കൊണ്ട് കിട്ടുമെങ്കിൽ കിട്ടിയാ മതി; ആരെക്കൊണ്ടെങ്കിലും ശുപാര്‍ശ ചെയ്യിപ്പിച്ചിട്ട് ഒന്നും വേണ്ട’: ഒളിംപിക് വേദിയിലെ മലയാളി താരം ശ്രീജേഷ് മനസ്സ് തുറക്കുന്നു

_BAP0104 ഫോട്ടോ: ബേസിൽ പൗലോ

ഒളിംപിക് മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ ഹോക്കി ടീമിലെ സൂപ്പർസ്റ്റാർ പി. ആർ. ശ്രീജേഷിന്റെ കുടുംബത്തിനൊപ്പം...

ലോകത്തിന്റെ നെറുകയിലെന്ന പോലെ ശ്രീജേഷ്, ഒളിംപിക് ഗോൾ  പോസ്റ്റിന് മുകളിൽ കയറിയിരുന്നു. ബർലിൻമതിൽ പൊളിച്ച് ഒ ന്നായി മാറിയ ജർമനിയെ തകര്‍ത്ത് ഒളിംപിക് മെഡല്‍ േനടിയതിെന്‍റ ആഹ്ലാദവും സന്തോഷവും ശ്രീജേഷിെന്‍റ ഒാരോ ചലനങ്ങളിലും നിറഞ്ഞു. 41 വർഷത്തെ കാത്തിരിപ്പിനു ശേഷം ഹോക്കിയിൽ ഇന്ത്യ നേടുന്ന ഒളിംപിക് മെഡൽ. 49 വര്‍ഷത്തിനു ശേഷം ഒരു മലയാളി േനടുന്ന െമഡല്‍. യാഥാർഥ്യത്തിനും സ്വപ്നത്തിനും ഇടയി ൽ നിന്ന് അയാൾ ആകാശം നോക്കി ചിരിച്ചു.

ടോക്കിയോ ഒളിംപിക് വേദിയിൽ ജർമനിയെ കീഴടക്കി ഇന്ത്യ വെങ്കലം സ്വന്തമാക്കിയ നിമിഷമായിരുന്നു അത്. ഇന്ത്യയിലും ആഘോഷങ്ങള്‍ നിറഞ്ഞപ്പോള്‍ അഭിമാനപൂര്‍വം കേരളവും തലയുയർത്തി, ഗോൾപോസ്റ്റിനു മേലെയിരിക്കുന്ന സഹ്യപുത്രനൊപ്പം. അ മൂല്യമായ ഒളിംപിക് മെഡൽ കഴുത്തിൽ നിന്നെടുത്ത് ഹൃദയത്തോടു േചര്‍ത്ത് ശ്രീജേഷ് പറഞ്ഞു,‘ഇതിന് ഉപ്പുരസമാണ്, കഴിഞ്ഞ 21 വർഷത്തെ എന്റെ വിയർപ്പിന്റെ ഉപ്പ് രസം...’

എറണാകുളം പള്ളിക്കരയിലെ ശ്രീജേഷിന്റെ വീട്ടിലേക്കുള്ള വഴിയുടെ പേര് ഒളിംപ്യ ൻ ശ്രീജേഷ് റോഡ്. ഇന്ത്യയെ കാത്ത ഈ ‘മലയാളി വൻമതിലിനു’ കരുത്ത് പകരുന്നവ ർ ഇവിടെയാണുള്ളത്. പന്ത്രണ്ടുവർഷം നീണ്ട പ്രണയകാലത്തിലൂടെ ശ്രീജേഷിന്റെ ജീവിതപങ്കാളിയായ ഡോ. അനീഷ്യ.  മകന്റെ വിജയം കാത്തു പ്രാർഥനയോടെയിരുന്ന അ ച്ഛനുമമ്മയും. പത്മശ്രീയും അർജുന അവാർഡും അഭിമാനപതക്കങ്ങളായുള്ള വീടിന്റെ അകത്തളം. ഇതുവരെ നേടിയ മെഡലുകൾ. ടീം അംഗങ്ങളുടെയെല്ലാം ഒപ്പുകൾ ഒാർമ ചാർത്തിയ ഇന്ത്യൻ ജഴ്സി ഫ്രെയിം ചെയ്ത് വച്ചിരിക്കുന്നു. രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒളിംപിക് പിന്നുകൾ. അവയ്ക്ക് നടുവിലേക്കാണ് ചക്രവർത്തിയെപോലെ 2021 ലെ ചരിത്രനേട്ടവും ശ്രീജേഷിനൊപ്പം വീട്ടിലേക്ക് എത്തിയത്. ആ സന്തോഷം തി ളങ്ങുന്ന കണ്ണുകളോടെ വിജയം തൊട്ട യാത്രയിലെ നിമിഷങ്ങൾ പങ്കുവയ്ക്കുന്നു ശ്രീജേഷിന്റെ കുടുംബം.  

‘‘ഇപ്പോഴും നമ്മുടെ നാട്ടിൽ കുട്ടികൾ സ്പോർട്സിലേക്ക് പോകണമെന്നു പറഞ്ഞാൽ പല വീട്ടുകാരും പിന്തുണ നൽകാറില്ല. ശ്രീജേഷിന്റെ കാര്യത്തിൽ അതായിരുന്നില്ല സ്ഥിതി. അവനതാണ് ഇഷ്ടമെന്നു പറഞ്ഞപ്പോ ഞങ്ങൾ എതിർത്തില്ല. സ്പോർട്സ് സ്കൂളിൽ പോയി പഠിക്കണം എന്നാഗ്രഹം പങ്കുവച്ചപ്പോള്‍ മോൻ ദൂരെപ്പോകുന്നല്ലോ എന്നെനിക്കു സങ്കടം തോന്നി. അച്ഛനാണ് അവന് എല്ലാ പ്രോത്സാഹനവും നല്‍കിയത്.’’ അമ്മ ഉഷയുടെ വാക്കുക ൾ ശ്രീജേഷിന്റെ ബാല്യത്തിലേക്കോടി.

‘‘പൊട്ടറ്റോ റേസ് എന്നൊരു ഗെയിം കളിച്ചാണ് അവന്റെ തുടക്കം. കിഴക്കമ്പലം സെന്റ് ആന്റണീസ് എൽ.പി.സ്കൂളിലും സെന്റ് ജോസഫ് ഹൈസ്കൂളിലും പഠിച്ച ശേഷമാണ് തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെത്തുന്നത്. അവിടെ വച്ചാണ് ഹോക്കി അവന്റെ ജീവിതം തന്നെയായി മാറുന്നത്. ’’  

PTI08_05_2021_000064B

ഒാടാൻ മടിയുള്ള കാവൽക്കാരൻ

‘‘ഓട്ടം, ലോങ്ജംപ്, ഷോട്പുട്, വോളിബോൾ ഇവയിലൊക്കെ ആദ്യകാലത്തു പങ്കെടുത്തിരുന്നു. ജി.വി. രാജയിലെ കോച്ച് ജയകുമാർ സാറും രമേഷ് കോലപ്പ സാറും     ചേർന്നാണ് മോനെ ഹോക്കിയിലേക്ക് തിരഞ്ഞെടുത്തത്. ഗോൾകീപ്പറായത് അവന്റെ സ്വന്തം ഇഷ്ടപ്രകാരവും. ഓ ടാനുള്ള മടിയായിരുന്നു കാരണം (വീട്ടിലാകെ കൂട്ടച്ചിരി).

ആദ്യമായി ഹോക്കി മത്സരത്തിൽ പങ്കെടുത്തത് സ്കൂൾ നാഷനൽസിൽ ആണ്. അന്ന് ചരിത്രത്തിലാദ്യമായി കേരളത്തിനു മൂന്നാം സ്ഥാനം ലഭിച്ചു. അപ്പോഴും ഞ ങ്ങൾക്ക് ഹോക്കിയെ കുറിച്ച് വലിയ ധാരണയില്ല. അതിനു ശേഷം 2004ൽ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മോൻ ഇന്ത്യൻ ജഴ്സിയിട്ടു നിൽക്കുന്ന ഫോട്ടോ കണ്ടപ്പോൾ ഏറെ അഭിമാനം തോന്നി.  പിന്നീടങ്ങോടുള്ള ഓരോ മത്സരങ്ങളും അവനെപ്പോലെ ഞങ്ങളെയും ആവേശത്തിലാക്കി. ഞങ്ങളെല്ലാവരും ഹോക്കിയുടെ എല്ലാ നിയമങ്ങളും പഠിച്ചു. പത്മശ്രീ പ്രഖ്യാപിച്ച സമയത്ത് ഞങ്ങൾ ഇവിടെയില്ല. മൂത്ത മകൻ ശ്രീജിത്തിനൊപ്പം  കാനഡയിലായിരുന്നു. അവൻ നഴ്സാണ്. ഇപ്പോൾ അവിടെ ബിസിനസാണ്. ഒരു ദിവസം വെളുപ്പിനെ വിളിച്ചെഴുന്നേൽപ്പിച്ച്   ശ്രീജിത്താണ് ‘കണ്ണന് പത്മശീ കിട്ടി’ എന്നു പറഞ്ഞ‍ത്. കണ്ണൻ എന്നാണ് വീട്ടിൽ വിളിക്കാറ്. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു അത്. 2015 ലായിരുന്നു അർജുന അവാർഡ് 2017ൽ പത്മശ്രീ.’’ ഉഷ പറഞ്ഞു നിർത്തി. അപ്പോഴേക്കും ശ്രീജേഷിന്റെ മാതാപിതാക്കൾക്കുള്ള പൊന്നാടകളുമാ യി ചില സംഘടനാ പ്രതിനിധികളെത്തി.

ഞങ്ങൾ ഒരുമിച്ച് യാത്ര തുടങ്ങി

ജി.വി. രാജ സ്പോർട്സ് സ്കൂളിൽ ഒൻപതാം ക്ലാസിലാണ് അനീഷ്യ ചേർന്നത്. അതുവരെ ക്ലാസ്സിൽ ഒന്നാമതായിരുന്ന ശ്രീജേഷിന് പഠനത്തിൽ വെല്ലുവിളി ഉയർത്താൻ പോന്ന എതിരാളിയുടെ രംഗപ്രവേശം. രണ്ടു പഠിപ്പിസ്റ്റുകൾ തമ്മിലുള്ള ചില്ലറ വഴക്കുകളിലൂടെ വളർന്ന സൗഹൃദം. പിന്നെ, 12 വർഷം നീണ്ട പ്രണയകാലത്തിലൂടെ വിവാഹത്തിലേക്ക്. അനുശ്രീയും ശ്രീഅൻഷുമാണ് മക്കൾ.

_BAP0052

‘‘ലോങ്ജംപിലെ നേട്ടങ്ങൾ വഴിയാണ് ഞാൻ ജി.വി. രാജയിലെത്തിയത്. പ്രണയത്തിലായിരുന്നുവെങ്കിലും വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതായിരുന്നു ഞങ്ങളുടെ വിവാഹം.’’ ആയുർവേദ ഡോക്ടറായ ഡോ. അനീഷ്യക്ക് ജി.വി. രാജ വിദ്യാഭ്യാസത്തിനു ശേഷം പഠനത്തിൽ മാത്രമായി ശ്രദ്ധ.

‘‘ചെറുപ്പം മുതൽ പരിചയമുള്ളതുകൊണ്ടും ഞാനും കായികമേഖലയിൽ തന്നെയായതുകൊണ്ടും ഞങ്ങൾക്ക് തീരുമാനങ്ങളെടുക്കാൻ എളുപ്പമായിരുന്നു. പരിശീലനത്തിനു പോകുന്ന കാര്യത്തിലായാലും മക്കളുടെ കാര്യത്തിലായാലും അങ്ങനെ തന്നെ. മോൾ അനുശ്രീ രണ്ടാം  ക്ലാസ്സിലായി. മോൻ ശ്രീഅൻഷ് പ്രി കെജിയിൽ.

ശ്രീജേഷ് മിക്കവാറും പരിശീലനത്തിരക്കിൽ ആയിരിക്കും. നാട്ടിൽ  വന്നാലും വീട്ടിലിരിക്കാൻ സമയം കുറവാണ്. പല പ്രോഗ്രാമുകളിലും പങ്കെടുക്കേണ്ടതായി വരും. കിട്ടുന്ന സമയത്തൊക്കെ കുട്ടികളുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളും ഒക്കെ ശ്രദ്ധിക്കും. പൊസിറ്റീവാണ് എപ്പോഴും. അ ത് ഒപ്പമുള്ളവരിലേക്ക് പകരാനും അറിയാം.

വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. ഒളിംപിക് വിജയത്തിന് ശേഷം  രണ്ടുകോടി സമ്മാനത്തുകയ്ക്കൊപ്പം സർക്കാർ ജോയിന്റ് ഡയറക്ടറായി പ്രമോഷനും പ്രഖ്യാപിച്ചു. ജോലി കിട്ടിയാൽ പലരും സെറ്റിലാകാനാണ് നോക്കുക. ശ്രീജേഷ് നിരന്തരമായി സ്വയം അപ്ഡേറ്റ് ചെയ്യുന്ന ആളാണ്. നല്ല രീതിയിൽ വായിക്കും. ഫിറ്റ്നസ് നിലനിർത്താനുള്ള വ്യായാമങ്ങളും മുടക്കില്ല.’’ അനീഷ്യയുടെ സ്വരത്തിൽ നിറയുന്ന സന്തോഷം.

മണ്ണിൽ മനസ്സുറച്ച മകൻ

‘‘ഞങ്ങൾ രണ്ടാളും കർഷകരായിരുന്നു. അതുകൊണ്ട് ത ന്നെ പണത്തിന് ബുദ്ധിമുട്ട് വന്ന കാലത്തും വീട്ടിൽ നല്ല ഭക്ഷണത്തിനു മുട്ട് വന്നിട്ടില്ല.’’ അമ്മ ഉഷ പറയുന്നു.

‘‘നെൽകൃഷി, റബർ, വാഴ എല്ലാം ഉണ്ടായിരുന്നു. ഇ പ്പോഴും കുറച്ച് വാഴയുണ്ട്. മോൻ ക്യാംപിൽ നിന്ന് വരുമ്പോഴൊക്കെ കൂട്ടുകാരുടെ കൂടെ പാടത്ത് പണിക്കിറങ്ങും. അച്ഛനു ഹൃദയാഘാതം വന്ന ശേഷം ഞങ്ങൾ നെൽക്കൃഷി നിർത്തി.    

ആദ്യമൊക്കെ മത്സരം ലൈവ് കാണാറില്ലായിരുന്നു. മോൻ വീഴുന്നതൊക്കെ കണ്ടാൽ കളിക്കളത്തിലാണെങ്കിലും എനിക്ക് സങ്കടം വരും. പക്ഷേ, ഒളിംപിക് മത്സരം മുഴുവനും കണ്ടു. അവസാന നിമിഷത്തിൽ അവൻ നടത്തിയ സേവ് മറക്കില്ലൊരിക്കലും. കുറച്ചു നേരത്തേക്ക് ചുറ്റുമുള്ളതൊക്കെ മങ്ങിപ്പോയതു പോലെ തോന്നി. സന്തോഷം കൊണ്ട് മിണ്ടാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.’’

ശ്രീഅൻഷ് ഒരു പന്തുമായി വന്നു. പന്ത് എറിഞ്ഞു തന്നെ സ്വിച്ച് ഒാണാക്കി.  അനുജനെ നിരീക്ഷിച്ച് ചേച്ചി അ നുശ്രീ ഒപ്പമുണ്ട്. ‘സ്പോർട്സ് ഇഷ്ടമാണോ?’ എന്ന കുശലത്തിന് അനീഷ്യയാണ് മറുപടി പറഞ്ഞത്.

IMG-20210807-WA0030-copy

‘‘രണ്ടുപേർക്കും കായിക താൽപര്യങ്ങളുണ്ട്. മോൾക്ക് ഓട്ടത്തിലാണ് താൽപര്യം. മോന് ഗെയിംസാണ് ഇഷ്ടം. ചെറിയ ക്രിക്കറ്റ് ബാറ്റ് കൊണ്ടാണ് കളി. ഹോക്കി സ്റ്റിക്കും ഉണ്ട്. ഉന്നം പിടിച്ച് പന്തെറിഞ്ഞ് സ്വിച്ച് ഒാൺ ആക്കലും ഓഫ് ആക്കലുമൊക്കെയാണ് അവന്റെ ഇപ്പോഴത്തെ ഹരം.

സ്വപ്നവും പദ്ധതിയും

സ്കൂളിൽ കാണുന്ന കാലം തൊട്ടേ സ്വപ്നങ്ങൾ മാത്രമുള്ള ആളായിരുന്നില്ല ശ്രീ. മനോഹരമായ പദ്ധതികളും ഉ ണ്ടായിരുന്നു. അതിന് അനുസരിച്ച് എത്ര അധ്വാനിക്കാനും  മടിയില്ല. പ്ലസ് ടു പഠിക്കുമ്പോഴുള്ള അഭിമുഖത്തിലൊക്കെ ഒളിംപിക് മെഡൽ എന്ന് സ്വപ്നത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു മണിക്കൂർ  മത്സരമാണ് നമ്മൾ കാണുന്നത്. പക്ഷേ, അതിനു പിന്നിൽ വർഷങ്ങൾ നീണ്ട പരിശ്രമങ്ങളും പരാജയങ്ങളും ഉയർത്തെഴുന്നേൽപ്പുമൊക്കെയുണ്ട്. ലക്ഷ്യങ്ങൾക്ക് വേണ്ടി ത്യജിക്കേണ്ടി വന്ന പല ഇഷ്ടങ്ങളുമുണ്ടാകും ഓരോ കായികതാരത്തിനും.

ലണ്ടനും റിയോയ്ക്കും ശേഷം ശ്രീയുടെ മൂന്നാമത്തെ ഒളിംപിക്സാണ് ടോക്കിയോ. റിയോ ഒളിംപിക്സിൽ നിരാശനായിരിക്കുന്ന ശ്രീജേഷിന്റെ ഫോട്ടോ കണ്ടപ്പോൾ എ നിക്കു തോന്നി, ഇത്രയും സങ്കടത്തോടെ ഞാൻ ശ്രീയെ കണ്ടിട്ടേയില്ലെന്ന്. അതുകൊണ്ട് തന്നെ ടോക്കിയോയിലെ വെങ്കലമെഡലിന് മൂന്നിരട്ടി തിളക്കമുണ്ട്.

നെറ്റിന് മുകളിലിരിക്കുന്ന ശ്രീജേഷിന്റെ ചിത്രം കാണുമ്പോള്‍ ഞാൻ കാണുന്നത് ശ്രീയുടെ 21 വർഷത്തെ കഠിനാധ്വാനം കൂടിയാണ്. ശ്രീജേഷ് എപ്പോഴും പറയാറുള്ളത് പോലെ ഇന്ത്യയുടെ വലിയ വിജയങ്ങളുടെ തുടക്കമാകട്ടെ ഇത്.’’  പ്രതീക്ഷയുടെ പുഞ്ചിരിയോടെ അനീഷ്യ.

അച്ഛനാണെന്റെ ഹീറോ...

ജി.വി. രാജ സ്പോര്‍ട്സ് സ്കൂളില്‍ നിന്ന് ദേശീയ  ജൂനിയർ ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോൾ സ്വന്തമായി ഹോക്കികിറ്റ് പോലുമുണ്ടായിരുന്നില്ല ശ്രീജേഷിന്. പതിനായിരം രൂപയാണ് അന്നതിെന്‍റ വില. അച്ഛൻ രവീന്ദ്രന്റെ കയ്യിലുള്ളത് 3000 രൂപ. അധികമൊന്നും ആലോചിച്ചില്ല. 7000 രൂപയ്ക്ക് കറവപ്പശുവിനെ വിറ്റ് മകനു കിറ്റ് വാങ്ങി നൽകി.

‘‘സെലക്‌ഷൻ നടക്കുന്നതിനിടെ ചില സുഹൃത്തുക്കൾ പറഞ്ഞു. മന്ത്രിയെ കണ്ടൊന്ന് റെക്കമൻഡ് ചെയ്യിച്ചാലോ.’’ ശ്രീജേഷിന്റെ അച്ഛൻ രവീന്ദ്രൻ ഒാര്‍ക്കുന്നു. ‘‘എനിക്കതിനെക്കുറിച്ചൊന്നും വ ലിയ പിടിപാടില്ലല്ലോ. ഞാന്‍ മോനോട് തന്നെ അഭിപ്രായം ചോദിച്ചു. അവന്‍ പറഞ്ഞു, ‘അച്ഛാ എന്റെ കഴിവ് കൊണ്ട് കിട്ടുമെങ്കിൽ കിട്ടിയാ മതി. കിട്ടിയില്ലെങ്കിലും വിഷമമില്ല, ഞാൻ പൊരുതി നേടിക്കോളാം. ആരെക്കൊണ്ടെങ്കിലും ശുപാര്‍ശ െചയ്യിപ്പിച്ചിട്ട് ഒന്നും വേണ്ട.’

അന്ന് ശരിക്കും ഞാനാണ് അവനിൽ നിന്ന് ചില കാര്യങ്ങള്‍ പഠിച്ചത്. അവൻ തന്നെയാണ് യഥാർഥ ഹീറോ.’’ രാവീന്ദ്രന്‍റെ വാക്കുകളില്‍ അഭിമാനം.

അച്ഛന്‍റെ സ്േനഹവാത്സല്യങ്ങളുെട കരുത്തില്‍ കളിക്കളത്തില്‍ മുന്നോട്ടു കുതിച്ച മകൻ ഒളിപിംക് മെഡൽ സമർപ്പിച്ചതും അച്ഛനാണ്. ‘‘ആർക്കും മനസ്സിലാകാത്ത സമയത്തും എന്റെ ഉള്ളിൽ എന്താണെന്ന് നിശബ്ദം അറിയുന്നയാളാണ് അച്ഛൻ’’ ശ്രീജേഷ് പറയുന്നു.

Tags:
  • Celebrity Interview