Wednesday 11 December 2019 04:26 PM IST : By സ്വന്തം ലേഖകൻ

മമ്മൂട്ടിയെ പേടിച്ച് മലയാളം പഠിക്കാൻ പ്രയോഗിച്ചത് ഈ ടെക്നിക്! മാമാങ്ക നായിക പ്രാചി പറയുന്നു; വിഡിയോ

prachi

അന്യനാട്ടിൽ നിന്ന് ഒരു ഭാഗ്യനായികയെ കൂടി മലയാളത്തിന് ലഭിച്ചിരിക്കുകയാണ്. മാമാങ്കമെന്ന ചരിത്ര സിനിമയിലൂടെ പ്രാചി തെഹ്‍‌ലാന്‍ ആണ് മലയാളത്തിന് പ്രിയങ്കരിയാകാൻ എത്തിയിരിക്കുന്നത്. സിനിമയെ ഉൾത്തുടിപ്പായി ചേർത്തുവച്ച ഈ ഡൽഹിക്കാരി സുന്ദരി മമ്മൂട്ടിയെക്കുറിച്ച് പറയുമ്പോൾ നൂറു നാവാണ്. മമ്മൂട്ടിയോടൊപ്പം മലയാളത്തിൽ തുടക്കമിടാനായത് ഭാഗ്യമെന്ന് പ്രാചി പറയുന്നു. കടുകട്ടി മലയാളം ഡയലോഗുകൾ പഠിച്ചെടുത്ത രഹസ്യവും പ്രാചി വെളിപ്പെടുത്തി. വനിത ഓൺലൈനിന്റെ ചാറ്റ് ഷോയായ അയാം ദി ആൻസറിനോട് സംസാരിക്കുകയായിരുന്നു പ്രാചി.