Saturday 15 December 2018 11:16 AM IST

‘മലയാള സിനിമയില്‍ എനിക്കൊരു ശത്രു ഉണ്ട്...’; പുതിയ ലുക്കില്‍ ഷംന പറയുന്നത് കരുത്തുള്ള ചില വിേശഷങ്ങള്‍

Shyama

Sub Editor

shamna02 ഫോട്ടോ: ശ്യാം ബാബു

ഷംനയുടെ ഇടതൂർന്ന കൊതിപ്പിക്കുന്ന ആ തലമുടി ഇപ്പോഴി ല്ല. സിനിമയില്‍ തനിക്കു പ്രിയപ്പെട്ട ഒരു േവഷം തൊട്ടു മുന്നില്‍ വന്നു വിളിച്ചപ്പോള്‍ ഷംന േബാള്‍ഡായൊരു
തീരുമാനമെടുത്തു. ‘മുടിയോ... പോനാല്‍ േപാകട്ടും പോടാ...’ ‘കൊടിവീരൻ’ എന്ന തമിഴ് സിനിമയ്ക്കു വേണ്ടിയാണ് ഷംന എന്ന തമിഴകത്തിന്റെ പൂർണ മുടി പൂര്‍ണമായും മുറിച്ച്, മൊട്ടത്തലയുമായി വന്നത്.

ആദ്യം കഥ കേൾക്ക്


മിഷ്കിൻ തിരക്കഥയെഴുതിയ ‘സവരക്കത്തി’ എന്ന സിനിമ യുെട ട്രെയ്‌ലർ കണ്ടിട്ടാണ് സംവിധായകന്‍ എം.ശശികുമാർ ‘കൊടിവീരന്‍’ എന്ന സിനിമയിലേക്കു വിളിക്കുന്നത്. ആദ്യം സംസാരിച്ചപ്പോള്‍ മുടി മുറിക്കേണ്ടി വരും എന്നു മാത്രമേ പറഞ്ഞിരുന്നുള്ളൂ. എനിക്കതൊരു പ്രശ്നമാ യി തോന്നിയില്ല. പിന്നീടാണ് മൊട്ടയടിക്കണം എന്നു പറഞ്ഞത്. അതു കേട്ടപ്പോൾ കഥ ബാക്കി േകള്‍ക്കാതെ, ആലോചിച്ചിട്ട് തിരിച്ചു വിളിക്കാമെന്നു പറഞ്ഞു ഫോൺ വെച്ചു. എന്തെങ്കിലും എക്സ്ക്യൂസ് പറഞ്ഞ് പതിയെ വേണ്ടാന്നു വയ്ക്കാം എന്നാണ് ആ സമയ ത്ത് ഓർത്തത്. പക്ഷേ, സിനിമയിലെ നായകനും നി ർമാതാവുമായ ശശികുമാർ സാർ വിളിച്ച് പറഞ്ഞു, ‘പൂർണാ, ആദ്യം കഥ മുഴുവനുമൊന്ന് കേൾക്ക്. എന്നിട്ട് തീരുമാനിക്ക്...’’ എന്ന്. ഒന്ന് രണ്ട് സീൻ പറഞ്ഞപ്പോഴേ മനസ്സിലായി എനിക്കീ പടം ചെയ്യണമെന്ന്.

shamna01


എന്തെങ്കിലും വ്യത്യാസമുള്ളത് സിനിമയില്‍ ചെ    യ്യണം എന്ന് എപ്പോഴും തോന്നിയിരുന്നു, റൊമാൻസും  മറ്റും ചെയ്ത് കുറേ മടുപ്പായി തുടങ്ങിയിരുന്നു. ഞാൻ  ഇതേവരെ ചെയ്യാത്തൊരു കഥാപാത്രമായിരുന്നു ‘െകാടിവീര’നില്‍. ഒരാളുടെയും അയാളുടെ മൂന്ന് സഹോദരിമാരുടെയും കഥയാണിത്. കരിയറിലെ ഏറ്റവും മികച്ച ക ഥാപാത്രങ്ങളിലൊന്നാകും ഇതെന്നു തോന്നി.


എന്നെ കൺവിൻസ് ചെയ്യാൻ എനിക്കു സാധിച്ചു എന്നതാണ് ഏറ്റവും പ്രധാനം. അടുത്ത കടമ്പ മമ്മിയെ കൊണ്ട് സമ്മതിപ്പിക്കുക എന്നതായിരുന്നു. മമ്മി റൗലാബി എന്റെ മുടിയിൽ വേറാരും തൊടാൻ കൂടി സമ്മതിക്കില്ല, അഥവാ സ്റ്റൈലിങ് ചെയ്യണമെങ്കിൽ തന്നെ അത് മമ്മി അറിയാതെയാ ണ് ചെയ്യാറുള്ളത്. ഒരു ദിവസം മുഴുവൻ പുറകേ നടന്ന് കാ ലു പിടിച്ചിട്ടാണ് മമ്മിയെ കൊണ്ട് സമ്മതിപ്പിച്ചത്.


മൊട്ടയടിക്കേണ്ട ദിവസം ഞാനിത്തിരി അപ്സെറ്റായിരുന്നു. ചെറുപ്പത്തിൽ മൊട്ടയടിച്ചിട്ടുള്ള ഫോട്ടോ പോലും എന്റെ കൈയിലുണ്ടായിരുന്നില്ല. അപ്പോ മുടിയില്ലാത്ത ഷംന എങ്ങ നിരിക്കും എന്നതായിരുന്നു എന്റെയുള്ളിലുണ്ടായിരുന്ന ചോ ദ്യം. മൊട്ടയടിക്കുമ്പോൾ ഞാൻ കണ്ണാടി നോക്കിയതേയില്ല. ഷൂട്ടിങ് ലൊക്കേഷനിൽ കാരവനിൽ വച്ചായിരുന്നു സംഭവം. എല്ലാം കഴിഞ്ഞതും ആളുകൾ ‘കൊള്ളാലോ, ചേരുന്നുണ്ടല്ലോ’ എന്നൊക്കെ പറഞ്ഞു കേട്ടപ്പോഴാണ് കണ്ണാടി നോക്കി യത്. ഭംഗിയുള്ളതായിട്ട് തോന്നിയില്ല, വിചാരിച്ചത്ര കുഴപ്പമായില്ല എന്നു മാത്രം തോന്നി. എന്നാലും നല്ല മുടിയുള്ളവരെ പിന്നീടു കാണുമ്പോൾ സങ്കടം വന്നു. ‌


ഇത് ഷംനയായിരുന്നോ?


ഞാൻ‍ മുടി വെട്ടി എന്ന വാർത്ത വന്നപ്പോ ആദ്യമാരും വിശ്വ സിച്ചില്ല. ചുമ്മാ ഗോസിപ്പല്ലേ, േഫക്ക്ന്യൂസ് അല്ലേ, ഷംന അ ങ്ങനെ ചെയ്യാൻ സാധ്യതയില്ല എന്നൊക്കെയാണ് ആളുകൾ വിചാരിച്ചത്. സിനിമ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഈ ലുക് പുറത്തു വിടരുതെന്ന് എന്നോടു പ്രത്യേകം പറഞ്ഞിരുന്നു.  തൊപ്പിയും സ്കാർഫും ഒക്കെയിട്ടാണ് ഞാന്‍ പുറത്തു പോയിരുന്നതും യാത്ര ചെയ്തിരുന്നതും. അടുത്ത സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞപ്പോഴും അവർ വിശ്വസിച്ചില്ല ‘ഹേയ്, നീ അങ്ങനെ ചെയ്യില്ല’ എന്നാണു തിരികെ പറഞ്ഞത്. നൃത്ത പരിപാടികളിലൊക്കെ പങ്കെടുക്കുന്നതു െകാണ്ട്  മുടി കളയു മെന്ന് വിശ്വസിക്കാൻ എല്ലാവർക്കും ബുദ്ധിമുട്ടായിരുന്നു.

shamna05


പിന്നീട് എന്നെ കണ്ടിട്ടു പലര്‍ക്കും മനസ്സിലായില്ല. ചിത്ര ചേച്ചിയേയും ഭർത്താവിനേയും  എയർപോര‍്‍ട്ടിൽ വച്ചു കണ്ടു. അടുത്തു പോയി നിന്നിട്ടും ചേച്ചി അപരിചിതരോട് ചിരിക്കും പോലെ ഒരു ചിരി. അപ്പോള്‍ ഞാൻ അടുത്തു പോയി ചോ ദിച്ചു ‘എന്നെ മനസ്സിലായില്ലേ?’. ചേച്ചി ഞെട്ടിപ്പോയി ‘അയ്യോ.. ഇത് ഷംനയായിരുന്നോ?’.
നടി സ്നേഹ കണ്ടിട്ട് ചിണുങ്ങാന്‍ തുടങ്ങി, ‘എനിക്കും ഇതു പോലെ മുടി വെട്ടണം...’ എന്നു പറഞ്ഞ്. മഞ്ജുചേച്ചി യാണ് ഏറ്റവും അഭിനന്ദിച്ചത്. ‘ലെറ്റ് മി ഡൈജസ്റ്റ് ദിസ് ഫസ്റ്റ്. നിന്നെ കാണാന്‍ നല്ല സുന്ദരിയായിരിക്കുന്നു.’ സു രാജ് ഏട്ടനെ കണ്ടപ്പോള്‍ അദ്ദേഹം ഭയങ്കര ആർട്ടിഫിഷലാ യി ഒരു ചിരി. അപ്പോഴേ എനിക്കു കാര്യം മനസ്സിലായി, എ ന്നെ മനസ്സിലായില്ലെന്ന്. പിന്നെ പറഞ്ഞപ്പോ ശരിക്കും ഞെട്ടി.


എന്തിന് എന്റെ ഡാഡിക്കു പോലും ആദ്യം മനസ്സിലായി ല്ല. മൊട്ടയടിച്ചു കഴിഞ്ഞു വീട്ടിലേക്കുള്ള ആദ്യ വരവ് രാത്രിയിലായിരുന്നു. ഞാൻ ഒരു പുതിയ സർവന്റിനെ കൊണ്ടുവരാമെന്നു പറഞ്ഞിരുന്നു, ഡാഡി കാസിം ദൂരെ നിന്ന് എന്നെ കണ്ടപ്പോള്‍ കരുതിയത് പുതിയ ജോലിക്കാരിയായിരിക്കും എന്നാണ്. പിന്നെ, അടുത്തു വന്നപ്പോ ‘‘അയ്യോ... ഇതെന്റെ മോളാണോ?’’ എന്നു പറഞ്ഞ് കുറേ നേരം നോക്കി നിന്നു.


ഞാൻ ഹാപ്പിയാണ്


ഡാൻസും അഭിനയവും എനിക്ക് ഒരുപോലെ ഇഷ്ടമാണ്.    എന്നാലും ഞാൻ കൂടുതൽ ശ്രദ്ധ ഡാൻസിനു കൊടുത്തു എന്നു ചിലപ്പോഴൊക്കെ തോന്നിയിരുന്നു. കുറച്ചു നാൾ കഴിഞ്ഞിട്ടാണെങ്കിലും ഒരു സിനിമയ്ക്കു വേണ്ടി മുടി മൊട്ടയടിക്കാൻ പറ്റി, അത്ര നല്ല ഒരു റോൾ ചെയ്യാൻ പറ്റി. അതിലൊക്കെ എനിക്ക് സന്തോഷമുണ്ട്. ലാൽ സാറിനെ കണ്ടപ്പോൾ അദ്ദേഹം പറ ഞ്ഞു ‘ഗ്രെയ്റ്റ് ദാറ്റ് യു ഡിഡ് ദിസ് ഫോർ എ മൂവി.’ എന്ന്.


മുടി വെട്ടി കഴിഞ്ഞതും മമ്മിക്ക് ഏറ്റവും ടെൻഷൻ ഞാ നെങ്ങനെ ഡാൻസ് ചെയ്യും എന്നോർത്തായിരുന്നു. മുംബൈ യിൽ നിന്ന് നല്ല വിഗ് ഉണ്ടാക്കിച്ചിരുന്നു. അതു വച്ച് മുറു ക്കെ കെട്ടിയാണ് ഡാൻസ് ചെയ്തത്. ആദ്യം ഞാനും ഇത്തിരി കോ ൺഷ്യസായിരുന്നു. പക്ഷേ, നൃത്തം െചയ്തു തുടങ്ങിയപ്പോഴേക്കും അതു മാറി. പരിപാടി കഴിഞ്ഞ് നല്ല തലവേദന വരും, അത്രയും മുറുക്കി മുടി കെട്ടി വച്ചിട്ടാണ് കളിക്കുന്നത്.


സിനിമയിലെ അവസരങ്ങളും കുറഞ്ഞിട്ടുണ്ട്. ചില സംവിധായകർക്ക് വിഗ് വയ്ക്കുന്നത് അത്ര സ്വീകാര്യമല്ല. അതൊ ന്നും പ്രശ്നമല്ലാത്തവരോ ഈ ലുക്കിനു ചേർന്ന കഥാപാ ത്രങ്ങളോ വന്നാൽ ചെയ്യും, അല്ലാതെ ഇപ്പോ വേറെ സിനിമ യൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. തമിഴില്‍ ‘സവരകത്തി’യും ‘കൊടിവീരനു’മാണ് അവസാനം അഭിനിയിച്ച സിനിമകള്‍. തെലുങ്കിൽ ‘സുവർണ സുന്ദരി’ എന്നൊരു സിനിമയുണ്ട്.
മലയാളം ഉപേക്ഷിച്ചോ എന്നാണ് പലരുടേയും ചോദ്യം. അവര്‍ക്കുള്ള മറുപടി വനിതയിലൂടെ പറയാം. ഉപേക്ഷിച്ചതല്ല, നല്ല റോളുകൾ വരാത്തതു കൊണ്ടു തന്നെയാണ് മലയാളത്തിൽ അഭിനയിക്കാത്തത്.


ആരാണ് ആ ശത്രു എന്നറിയില്ല


മുടി വെട്ടി കഴിഞ്ഞ് ഏറ്റവും കൂടുതൽ കേട്ട ചോദ്യം അവാർഡ് പ്രതീക്ഷയുണ്ടോ എന്നാണ്. തെലുങ്കിൽ ‘അവനു’ എന്നൊരു സിനിമ ചെയ്തപ്പോൾ എല്ലാവരും പറഞ്ഞിരുന്നു അവാർഡ് കിട്ടുമെന്ന്, ഞാനും പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അങ്ങനെ സംഭവിച്ചില്ല. മുടി വെട്ടിയതു കൊണ്ട് ‘കൊടിവീരനി’ലെ അ ഭിനയത്തിന് അവാർഡ് കിട്ടും എന്നൊന്നും പറയാൻ പറ്റില്ല, അതൊന്നുമല്ലല്ലോ അവാര്‍ഡിന്റെ മാനദണ്ഡം.  


സത്യം പറഞ്ഞാൽ പണ്ടൊക്കെയായിരുന്നു അവാർഡ് എന്ന ചിന്ത ഉണ്ടായിരുന്നത്. ഇപ്പോൾ അതിലൊന്നും വിശ്വാസമില്ലാതായി. സംസ്ഥാന അവാർഡിന്റെയൊന്നും കാര്യമല്ല, പല അവാർഡുകളും സെലിബ്രിറ്റി വാല്യൂ നോക്കിയാണ് കൊടുക്കാറ്. പിന്നെ, നടീ നടന്മാരുടെ ഡേറ്റിന് അനുസരി ച്ചും. ഇന്നയാൾ വരാമെന്നേറ്റാൽ അയാൾക്ക് അവാർ‍ഡ് കൊ ടുക്കണം എന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. അവാർഡൊക്കെ വാങ്ങിയ ശേഷം വീട്ടിൽ ഇരുന്നു പോയ എത്രയോ നടീനടന്മാരുണ്ട്. അതുകൊണ്ട് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നു എന്നു പറയുന്നതും, അവർ തരുന്ന അംഗീകാരവും ബഹുമാനവുമൊക്കെയാണ് വലുത്.


മലയാളം എനിക്കു തന്ന നല്ല പടമാണ് ‘ചട്ടക്കാരി’. അതി ലെ പാട്ടുകളെ കുറിച്ച് എവിടെ ചെന്നാലും ആളുകൾ നല്ല  അഭിപ്രായം പറയാറുണ്ട്. എന്നിട്ടും മലയാളത്തിൽ കാസ്റ്റിങ് കഴിഞ്ഞ് സിനിമ തുടങ്ങാറാകുമ്പോൾ സോറി, ഷംന ഇതിലില്ല എന്നു പറയുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആരാണ് മലയാളത്തിൽ എന്റെ ശത്രു എന്നെനിക്കറിയില്ല, പക്ഷേ, ആരോ ഉണ്ട്. ഇനി എന്റെ ആറ്റിറ്റ്യൂഡാണോ, മുഖമാണോ മലയാളത്തിനു ചേരാത്തത് എന്നും അറിയില്ല. ഓടാത്ത പടങ്ങളിൽ പേരിനു വേണ്ടി മാത്രം അഭിനയിക്കാൻ ഏതായാലും താൽ പര്യമില്ല. അന്യഭാഷകളിൽ നല്ല റോളുകൾ കിട്ടുന്നുണ്ട്, അ തുകൊണ്ട് അവിടെ സജീവമാകുന്നു എന്നു മാത്രം.

 
മുടിയിൽ അല്ലല്ലോ സ്ത്രീത്വം


വീട്ടുകാര്‍ അത്യാവശ്യം പ്രപ്പോസൽസ് ഒക്കെ നോക്കുന്ന സമയമാണിത്. ഞാൻ മുടി വെട്ടി കഴിഞ്ഞപ്പോ കുടുംബക്കാരിൽ പലരും ചോദിച്ചു കല്യാണം കഴിക്കാതിരിക്കാനുള്ള അടവാണോ ഈ മുടി മുറിക്കൽ എന്ന്. മുടി മുറിച്ചെന്നു കരുതി കല്യാണം കഴിക്കില്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ എന്നാണ് മറുപടി പറഞ്ഞത്. ഫങ്ഷനു വേണേൽ വിഗ് വയ്ക്കാലോ.. (ഷംന ചിരിക്കുന്നു.)
അല്ല, ശരിക്കും കല്യാണം ആയോ? എന്നാകും നിങ്ങളുടെ സംശയം. ആലോചനകൾ വരുന്നു. അത്രേ ആയിട്ടുള്ളൂ. പി ന്നെ ഈ കല്യാണം എന്നു പറയുന്നത് നമുക്ക് നിര്‍ബന്ധിച്ചു നടത്താൻ പറ്റുന്ന കാര്യമല്ലല്ലോ. അങ്ങനെ നടത്തിയാൽ അതിന്റേതായ ദോഷങ്ങൾ അനുഭവിക്കേണ്ടി വരും. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്ന ആളാണ്. കൃത്യമായ സമയത്ത് നല്ലത് മാത്രം ദൈവം തരും.


മുടി മുറിച്ചപ്പോൾ ഓർത്തത് ഇനി വെസ്റ്റേൺ വേഷങ്ങൾ മാത്രമേ ഇടാൻ പറ്റൂ എന്നാണ്. സാരി വരെ ‍ഞാൻ ഉടുത്തു. ഒരു പ്രശ്നവും തോന്നിയില്ല. വെസ്റ്റേൺ ഡ്രസുകള്‍ ഇ ടുമ്പോൾ ചിലര്‍ വന്നു പറയും, ‘ബോളിവുഡ് നടിമാരുടെയൊക്കെ ലുക് ഉണ്ടെന്ന്,’ ഹൊ! കേൾക്കുമ്പോ തന്നെ ഒരു സുഖം! (ഷംന വീണ്ടും പൊട്ടിച്ചിരിക്കുന്നു).
മുടി പോയപ്പോള്‍ ഞാൻ ഞാനല്ലാതായി പോയി എന്നൊന്നുമില്ല. സ്ത്രീത്വം മുടിയിലാണിരിക്കുന്നതെന്ന് തോന്നുന്നേയില്ല. എന്നാലും മുടി ഒരഴകു തന്നെയാണ് എന്നും സമ്മതി ക്കാതെ വയ്യ. മുടി പോയപ്പോ ശരിക്കു പറഞ്ഞാൽ മുഖത്തെ ഫീച്ചേഴ്സൊക്കെ കൂടുതൽ തെളിഞ്ഞു കാണാൻ തുടങ്ങി. പിന്നെ, വണ്ണം കുറച്ചു, നീന്താൻ പോകാറുണ്ട്. അത്യാവശ്യം വ്യായാമവും ചെയ്യുന്നു. എന്നെ ഞാൻ ഇത്തിരി കൂടുതൽ സ്നേഹിച്ചു തുടങ്ങി എന്നു പറയാം.

shamna03


ആ സ്വപ്നം... നന്നായി നടക്കട്ടെ


ഒസിഡി, ഒസിഡി എന്നു േകട്ടിട്ടില്ല? ഒബ്സസീവ് കംപല്‍സീവ് ഡിേസാര്‍ഡര്‍ എന്ന അവസ്ഥ. ഇതു നല്ല രീതിയിൽ എനിക്ക് ഉണ്ട്. വൃത്തിയാക്കലിന്റെ അങ്ങേയറ്റമാണ് ഞാൻ. എന്റെ വീട്ടുകാർക്കൊക്കെ ഇതു നന്നായിട്ടറിയാം. ഞാൻ ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തുന്നതിനു മുൻപേ വീട്ടുകാർ ജോലിക്കാരി കാഞ്ചന ചേച്ചിയോട് പറയും, ‘നാളെ അവളെത്തും കേട്ടോ..’
ചേച്ചി പിന്നെ, വീടിന്റെ മുക്കും മൂലയും കുറച്ച് കൂടുതൽ തുടച്ചു വൃത്തിയാക്കും. പൊടിയോ, ഒരു സാധനം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരിക്കുന്നതോ ഒക്കെ കാണുന്നത് എനിക്ക് പ്രശ്നമാണ്. ആദ്യമൊക്കെ വീട്ടുകാർ ‘മെന്റൽ’ എന്നു വിളിച്ച് കളിയാക്കിയിരുന്നു. വിളിച്ചിട്ടും കാര്യമില്ലെന്നു മനസ്സിലായപ്പോ നിര‍്‍ത്തി.


അതുപോലെ മാറ്റാൻ പറ്റാത്ത ഭ്രാന്താണ് ഡാൻസ്. അതെങ്ങനെ വന്നു എന്നു ചോദിച്ചാൽ മമ്മി പറയുന്ന കഥയുണ്ട്. എനിക്ക് മൂന്നൂ നാലു വയസ്സുള്ളപ്പോൾ എന്തോ പരിപാടിക്കു വേണ്ടി ചേച്ചിമാർ ഡാൻസ് പഠിച്ചു. ഞാനതൊക്കെ നോക്കി നിന്നിട്ട് അവർ സ്കൂളിൽ പോയി കഴിയുമ്പോൾ തനിയെ നിന്ന് അതേ പോലെ ഡാൻസ് ചെയ്യുമായിരുന്നു. മമ്മിയാണ് എന്നെ ഡാൻസ് പഠിക്കാൻ ചേർത്തത്. ഒരു മുസ്‌ലിം പെൺകുട്ടി ക്ലാ സിക്കൽ ഡാൻസ് പഠിക്കുന്നത് അന്ന് ഭയങ്കര സംഭവമായിരുന്നു. ഞങ്ങളുടെ നാടായ കണ്ണൂരിലെ ഒരു ക്ലബ്ബിലാണ് ഞാൻ ആദ്യമായി നൃത്തം ചെയ്യുന്നത് ‘വാ കുക്കു വാ’ എന്ന പാട്ടിനൊത്ത്. അന്നെന്റെ ഡാൻസ് കണ്ട് ആളുകൾ നോട്ടുമാല ഇട്ടു തന്നു.
ഡാൻസ് കോസ്റ്റ്യൂംസ് ഡിസൈൻ ചെയ്യുന്നതും ഞാൻ തന്നെയാണ്. ചേച്ചിമാർക്ക് മുംബൈയിൽ ഷോപ് ഉണ്ട്, മമ്മി യും തയ്ക്കും. പണ്ട് മമ്മിയാണ് എന്റെ ഡാൻസിന്റെ ഉടുപ്പൊക്കെ തുന്നി തന്നിരുന്നത്. ഭാവിയിലെന്നെങ്കിലും ഡാൻസിന്റെ കോസ്റ്റ്യൂംസിനായുള്ള ഒരു ബുട്ടീക് തുടങ്ങണമെന്നുണ്ട്.


വേറൊരു സ്വപ്നമുണ്ട്. നൃത്തം അടിസ്ഥാനമാക്കിയൊരു സിനിമ ചെയ്യണമെന്ന്. ചിലതൊക്കെ വന്നു, കഥകൾ കേട്ടു. പക്ഷേ, കമ്മിറ്റ് ചെയ്യാൻ തോന്നിയില്ല. നൃത്തത്തിന്റെ സത്തയ റിഞ്ഞുള്ളതാകണം ആ സിനിമ. വെറും തട്ടിക്കൂട്ടലാകരുത്. നല്ല സംവിധായകനും നടീനടന്മാരും, നല്ല പാട്ടുകളും നൃത്തങ്ങളും അങ്ങനെയങ്ങനെ ‘കമലദളം’ പോലൊരു സിനിമ!