Saturday 20 January 2018 05:42 PM IST

‘‘അത്രയും സംസാരിച്ച് ഫോൺ വച്ചതാണ് പിന്നെ, ആ ശബ്ദം ഞാൻ കേട്ടില്ല...’’ അബിയെ കുറിച്ച് ഷെയ്ൻ നിഗം

Vijeesh Gopinath

Senior Sub Editor

shane_nigam
ഫോട്ടോ: ശ്യാംബാബു

അബി എന്ന വൻമരം മാഞ്ഞുപോയിട്ട് ആഴ്ചകളേ ആയുള്ളൂ. ‌സ്നേഹവും  ഊർജ വും വാത്സല്യവുമൊക്കെ നെഞ്ചോടു ചേ ർത്തു പിടിച്ചു നൽകിയ ആ തണൽ ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോഴേക്കും ഇല്ലാതായി. ആ പകപ്പ് ഇപ്പോഴും ഷെയ്നിന്റെ കണ്ണിലുണ്ട്. സംസാരത്തിനിടയിലൊക്കെയും ആൾക്കൂട്ടത്തിനിടയിൽ വച്ച് അച്ഛന്റെ വിരൽ തുമ്പു വിട്ടുപോയ മകന്റെ നിസ്സഹായാവസ്ഥയും ഭയ വും ഇരച്ചു വന്നു.

സിനിമ എന്ന സ്വപ്നത്തിൽ മകന്  ഇരിപ്പിടം കിട്ടിയ തും താരനിരയിലേക്ക് യാത്ര തുടങ്ങിയതുമൊക്കെ കണ്ട് ആഹ്ലാദിക്കേണ്ട സമയത്ത് ഉറക്കത്തിൽ നിന്ന് അബി പിന്നെ ഉണർന്നില്ല... കൈ നിറയെ സിനിമക ളുണ്ട്. പ്രതീക്ഷകളേറെയുള്ള ‘ഈട’, ഷാജി എൻ. കരുൺ സംവിധാനം ചെയ്യുന്ന ‘ഒാൾ’... കിസ്മത്തും സൈറാബാനുവും പറവയും ഉണ്ടാക്കിയ തരംഗങ്ങൾ ‘കൗമാര ആരാധകരുടെ’ മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ല. ഒരു നടനായല്ല മകനായാണ് ബോൾഗാട്ടി പാലസിലെ ആ പഴയ പാലത്തിന്റെ അറ്റത്ത് കായലിലേക്ക് കാലിട്ട് ഷെയ്ൻ ഇരുന്നത്.  കായലോളത്തെ മുറിച്ചു കടന്നു പോകുന്ന ബോട്ടുകളിലെ മൊഞ്ചത്തിമാർ ഷെയ്നെ ക ണ്ട്  ആർപ്പുവിളിച്ചു. കൊച്ചി കായലിനരികെ ഇരിക്കാനെ ത്തിയ ചെറുപ്പക്കാർ സെൽഫിയെടുത്തോട്ടേ എന്നു ചോദിച്ചു വരുന്നു... പക്ഷേ, അതിലൊന്നുമായിരുന്നില്ല ഷെയ്ൻ... പണ്ട് വാപ്പിച്ചിയുടെ കൈപിടിച്ച് ബോൾഗാട്ടി പാലസ് കാണാ നെത്തിയ ഏതോ ഒരു ദിവസത്തിൽ... ഒാർമയുടെ ചു വന്ന സൂര്യൻ കായലിലേക്ക് ചാഞ്ഞു നിന്നു.

‘‘എളമക്കരയിലെ ഭാരതീയ വിദ്യാഭവനിൽ എൽപി ക്ലാസിൽ പഠിക്കുന്ന സമയത്താണെന്നു തോന്നുന്നു വാ പ്പിച്ചീടെ കൂടെ ഇവിടെ വന്നത്. അന്ന്  ബോട്ടിൽ കയറിയാലേ എത്താനാകൂ. വാപ്പിച്ചിയെ കണ്ടാൽ അബീക്കാ എന്നു വിളിച്ച് ആൾക്കാരു  കൂടും. പാർക്കിൽ ഞങ്ങൾ കളിക്കുമ്പോഴൊക്കെ വാപ്പിച്ചി ആൾക്കൂട്ടത്തിനിടയിലാ യിരുന്നു.’’
കണ്ണീരിലൊന്നു തടഞ്ഞ് ഷെയ്ൻ നിർത്തി. നമുക്ക് വാപ്പിച്ചിയെക്കുറിച്ച് പിന്നീടു സംസാരിക്കാം എന്നു പ റഞ്ഞു. അത്തരം ചോദ്യങ്ങൾ ഒഴിവാക്കി കൂടേ എന്നു നിഷ്കളങ്കമായി ചോദിച്ചു.


എങ്കിൽ ‘ഈട’യെക്കുറിച്ചു പറയൂ?


നാഷനൽ അവാർഡും സംസ്ഥാന അവാർഡുമൊക്കെ നേ ടിയ ഫിലിം എഡിറ്റർ ബി. അജിത് കുമാറാണ് ‘ഈട’യുടെ സംവിധായകൻ. അജിത്തേട്ടനും രാജീവ് രവി സാറും തമ്മിലുള്ള സൗഹൃദമൊക്കെയാവാം എനിക്ക് ഈ സിനിമയിലേക്കുള്ള വഴി തുറന്നത്. കണ്ണൂർ ഭാഷയിലുള്ള സംസാരവും പ്രണയവു മൊക്കെയാണ് ‘ഈട’ എന്ന സിനിമ.
ഇത് നായകന്റെയോ നായികയുടെയോ സിനിമയല്ല. രാജീവ്സാറിന്റെയും അജിത്തേട്ടന്റെയും സിനിമയാണ്. അവരുടെ സ്വപ്നവും അവരുടെ സോഷ്യൽ കമ്മിറ്റ്മെന്റുമൊക്കെയാണ്. ഞാനതിൽ എത്തിപ്പെട്ടു. അവരൊക്കെ പറഞ്ഞതു പോലെ അഭിനയിച്ചു എന്നേയുള്ളു.

അഭിമുഖങ്ങളിൽ അധികം സംസാരിക്കാത്ത ആൾ എന്ന ‘വിശേഷണത്തിൽ’ നിന്ന് ഷെയ്ൻ എത്ര മാറി?


സിനിമയിൽ അഭിനയിച്ചതു കൊണ്ട് സ്വഭാവത്തിൽ എടുത്തു പറയത്തക്ക മാറ്റമൊന്നും വന്നതായി തോന്നുന്നില്ല. അപരിചി തരായ ആൾക്കാർക്കു മുന്നിൽ ഇപ്പോഴും അധികം സംസാരിക്കാനാകില്ല.  കുഞ്ഞു റോള്‍ ചെയ്തു ചെയ്ത് വലുതിലേക്ക് എത്തിയതു കൊണ്ടാകാം സിനിമ എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയതായി തോന്നാത്തത്. സത്യം പറഞ്ഞാൽ ഒരൊഴുക്കിൽ ഞാനിങ്ങനെ പോകുന്നു എന്നേയുള്ളൂ.


ജീവിതത്തിലെല്ലാം മുൻകൂട്ടി തീരുമാനിച്ച് അതിലേക്കെത്താൻ  പ്ലാൻ ചെയ്ത്... അങ്ങനെ യാത്ര ചെയ്യുന്ന ആളൊന്നു മല്ല ഞാൻ.  ജീവിതം അതാണ് എനിക്കിപ്പോൾ കാണിച്ചു ത ന്നത്. വാപ്പിച്ചിയുടെ കാര്യം തന്നെ കണ്ടില്ലേ? രാത്രിയിൽ ഭ ക്ഷണം കഴി‍ച്ച് ഉറങ്ങാൻ കിടന്നതാണ്. ഉറക്കത്തിൽ തന്നെ യാത്രയാകുകയും ചെയ്തു. നമ്മളൊക്കെ ഒരൊഴുക്കിനു പോ കുന്നെന്നല്ലേയുള്ളു.


 സിനിമയിലെത്തണം എന്നൊന്നും ഒരിക്കലും മനസ്സിലു ണ്ടായിരുന്നില്ല. ‘സിനിമയാകണം നിന്റെ ജീവിത മാർഗം’ എന്നുറപ്പിച്ചു പറയാൻ വാപ്പിച്ചിക്കും സാധിക്കില്ലായിരുന്നു. സിനിമ നൽകിയ ഒാർമകള്‍ കൊണ്ടായിരിക്കാം അങ്ങനെ നി ർബന്ധിക്കാതിരുന്നത്. ഒരാഗ്രഹവും എന്നിലേക്ക് അടിച്ചേൽ പിക്കാതിരിക്കാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു,
പക്ഷേ, ഞാൻ സിനിമയിലെത്തണമെന്ന് വാപ്പിച്ചി ഒരുപാട് ആഗ്രഹിച്ചിരുന്നു. സിനിമയിലേക്കുള്ള എന്റെ ഒാരോ ചെറിയ ചുവടു വയ്പ്പിലും ആ മുഖത്തുള്ള ആകാംക്ഷ അത്ര വലുതാ യിരുന്നു.  


എന്താണു സിനിമയെന്നും ഒാരോരുത്തരോടും എങ്ങനെ പെരുമാറണം, എന്തൊക്കെ ചെയ്യണം അങ്ങനെ എല്ലാ കാര്യ ങ്ങളും പറഞ്ഞു തന്നിരുന്നു. ഈയിടെയായി പ്രത്യേകിച്ചും. സെറ്റിൽ വാപ്പിച്ചിക്കു പരിചയമുള്ളവരുണ്ടെങ്കിൽ അവരേയും വിളിക്കും, എന്റെ കാര്യത്തിൽ ശ്രദ്ധ വേണം എന്നു പറയും.  സിനിമയെക്കുറിച്ചും ഈ ലോകത്തെക്കുറിച്ചും പറഞ്ഞു തന്നതെല്ലാം എനിക്ക് ഉറപ്പായും ഉപകാരപ്പെടും. അനുഭവത്തിൽ നി ന്നാണല്ലോ അതെല്ലാം പറഞ്ഞു തന്നിരിക്കുന്നത്.  

ചികിത്സയുടെ ഭാഗമായുണ്ടായ പിഴവാണ്  മരണകാരണമെന്ന വിവാദമുണ്ടായല്ലോ?


വിവാദത്തിനു ഞങ്ങളില്ല. ഒരു വൈദ്യന്റെ അടുത്ത് ചികിത്സ യ്ക്കു പോയതുകൊണ്ടാണ് മരണം എന്നൊക്കെ പലരും പ റഞ്ഞു. കുറച്ചു നാൾ മുമ്പായിരുന്നു അത്. അന്ന് ഒപ്പം ഞാനു മുണ്ടായിരുന്നു. ആൾക്കാർ പറയുന്നതു പോലെ ചികിത്സാ പിഴവാണോ എന്നൊന്നും എനിക്കറിയില്ല. ഞങ്ങൾ ആരെയും കുറ്റപ്പെടുത്താനില്ല.
പല മാധ്യമങ്ങളിലും മരണത്തെക്കുറിച്ചും ചികിത്സയെക്കു റിച്ചും എഴുതിയതു വായിച്ചു. പുര കത്തുമ്പോൾ അതിൽ നി ന്നു ബീഡി കൊളുത്തുന്നു എന്നു കേട്ടിട്ടില്ലേ, ചിലരുടെ കു റിപ്പുകൾ കണ്ടപ്പോൾ അങ്ങനെയാണ് തോന്നിയത്. വാപ്പി ച്ചിയെക്കുറിച്ച് എഴുതിയാൽ വായിക്കാനായി ആളുണ്ടാകുമെന്നുള്ളതു കൊണ്ടാകാം അത്തരത്തിൽ അവർ എഴുതിയത്.
വാപ്പിച്ചി മരിക്കുന്ന ദിവസം  ചെന്നൈയിലായിരുന്നു ഞാൻ. പുതുമുഖ സംവിധായകനായ ഡിമൽ ഡെന്നിസിന്റെ വലിയ പെരുന്നാളാണ് അടുത്ത സിനിമ. അതിനു വേണ്ടിയുള്ള ഒരു ട്രെയിനിങ് പ്രോഗ്രാമിലായിരുന്നു.


അന്നു പകല്‍ എന്നെ വിളിച്ചിരുന്നു. ഞാനും വാപ്പിച്ചിയും അതിഥികളായി എത്തുന്ന ഒരു ടിവി ഷോയെ കുറിച്ചാണ് പ റഞ്ഞത്. ‘അവർ നമ്മളെ വിളിച്ചിട്ടുണ്ട് എന്തു വേണം’ എന്നു ചോദിച്ചു. ‘വാപ്പിച്ചി തീരുമാനിച്ചോളാൻ’ ഞാൻ മറുപടിയും പറഞ്ഞു. പിന്നെ സിനിമയെക്കുറിച്ച് സംസാരിച്ചു. ട്രെയിനി ങ്ങിനെപ്പറ്റി അന്വേഷിച്ചു, സ്ഥിരം പറയുന്ന കാര്യങ്ങൾ, ആരോഗ്യം നോക്കണം ഭക്ഷണം ശ്രദ്ധിക്കണം... അങ്ങനെ ഫോൺ വച്ചതാണ്. പിന്നെ, ആ ശബ്ദം ഞാൻ കേട്ടിട്ടില്ല.   ഉമ്മച്ചിക്കും  സഹോദരങ്ങൾക്കുമൊന്നും വാപ്പിച്ചി പോയത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.  

abi

വാപ്പിച്ചിക്കു മുന്നിൽ മിമിക്രി അവതരിപ്പിച്ചിട്ടുണ്ടോ?


ഇല്ലില്ല. മിമിക്രി എന്റെ ലോകമേ ആയിരുന്നില്ല. മിമിക്രിക്കാര നാക്കാൻ വാപ്പിച്ചിക്ക് ആഗ്രഹവുമുണ്ടായിരുന്നില്ല. കുട്ടിക്കാലത്ത് വാപ്പിച്ചിയുടെ സ്റ്റേജ് ഷോകൾ കാണാന്‍ പോയിട്ടുണ്ട്. ഒന്നോ രണ്ടോ സ്റ്റേജുകളിൽ വച്ച്  സ്കിറ്റിനിടയിൽ ചെറിയ റോൾ തന്നിട്ടുണ്ട്. വലിയ ഡയലോഗ് ഒന്നും ഉണ്ടാകില്ല. സ്റ്റേ ജിലൊന്നു വന്നു പോകാം. അതൊക്കെ തീരെ കുട്ടിയായിരിക്കുമ്പോഴാണ്. പിന്നെ, ഡാൻസ് റിയാലിറ്റി ഷോയിൽ എ ത്തിയപ്പോഴേക്കും എന്നെ കൊണ്ട് ഡാൻസ് ചെയ്യിച്ചിട്ടുണ്ട്.
ഒരു സ്ഥലത്തും മിമിക്രി അവതരിപ്പിച്ചിട്ടില്ലെങ്കിലും  സ്കൂ ളിൽ പഠിക്കുമ്പോഴും കോളജിൽ പഠിക്കുമ്പോഴും അബിയുടെ മകൻ എന്ന വിലാസമുണ്ടായിരുന്നു എനിക്ക്. അതൊരു ഭാഗ്യ മായാണ് എന്നും  കൊണ്ടു നടന്നത്. പിന്നെ, എന്റെ പേരിൽ തന്നെ പ്രത്യേകതയില്ലേ? നമ്മുടെ നാട്ടിൽ അത്ര കോമൺ അല്ലാത്തൊരു പേരല്ലേ?
ഷെയ്ൻ നിഗം എന്ന പേര് എവിടുന്നു കിട്ടി എന്നു  വാപ്പിച്ചി യോടു ചോദിച്ചിട്ടുണ്ട്. ദുബായ്‌യില്‍ ഒരു പ്രോഗ്രാം അവതരിപ്പിക്കാൻ പോയപ്പോൾ സുഹൃത്ത് നിർദേശിച്ച പേരാണത്രെ ഷെയ്ൻ. ‘പേരിന്റെ ഗമ കുറച്ചും കൂടി കൂട്ടാനാടാ ഞാൻ ‘നി ഗം’ എന്നു കൂട്ടി ചേർത്തതെന്ന് അന്നു വാപ്പിച്ചി പറഞ്ഞു.

അബിക്ക് സിനിമയില്‍ വേണ്ടത്ര അംഗീകാരം കിട്ടിയില്ല എന്നു തോന്നിയിട്ടുണ്ടോ?


ഒരിക്കലുമില്ല. എല്ലാം പൊസിറ്റീവായി കാണാൻ ആഗ്രഹിക്കുന്ന ആളാണു ഞാൻ. കലാരംഗത്ത് അബി എന്ന പേര് മലയാളി കൾക്ക് എല്ലാമറിയാം. വാപ്പിച്ചിയുടെ കഥാപാത്രങ്ങളായ ആ മിനത്താത്തയും ‘യോ യോ മൊയ്തീനു’മെല്ലാം അവരുടെ മന സ്സിലുണ്ട്. ഇങ്ങനെ ഒാർത്തിരിക്കുന്നത്  സ്റ്റേജിലെ പെർഫോ മൻസ് ഇഷ്ടപ്പെട്ടതുകൊണ്ടല്ലേ?  
ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യം പ്രേക്ഷകന്റെ മനസ്സിലൊരു സ്ഥാനം നേടുകയാണ്. അത് സിനിമയിലായാലും മറ്റേത് കലാരൂപത്തിലായാലും. വാപ്പിച്ചിക്ക് അതിനു കഴിഞ്ഞിട്ടുണ്ട്. അർഹതപ്പെട്ട അംഗീകാരമൊന്നും കിട്ടിയിട്ടില്ല എന്നു പലരും പറയുന്നു. വാപ്പിച്ചിയോടുള്ള സ്നേഹം കൊണ്ടാണ് അങ്ങനെ പറയുന്നത്.  
ആമിനത്താത്തയേക്കാൾ എനിക്കിഷ്ടം അവസാന കാലങ്ങളിൽ ചെയ്ത ‘യോ യോ മൊയ്തീനെ’യാണ്. മലബാറിൽ നിന്ന് ചാനൽ അവതാരകനാകാൻ എത്തിയ മൊയ്തീന്റെ ത മാശകൾ. ചിരിച്ച് ഊപ്പാട് ഇളകിപ്പോകും...
സംവിധാനം ചെയ്യണം എന്ന ആഗ്രഹം വാപ്പിച്ചിയുടെ  മന സ്സിലുണ്ടായിരുന്നു. രണ്ടു വർഷത്തോളമായി അതിന്റെ പിറകെ യായിരുന്നു. കഥയാലോചനകളൊക്കെ നടന്നു. അധികമൊ ന്നും തുറന്നു പറയില്ലെങ്കിലും മനസ്സിലുണ്ടായിരുന്നു എന്നെ നിക്ക് അറിയാമായിരുന്നു. ആ മോഹം നടക്കാതെ പോയി.

‘താന്തോന്നി’യിൽ ആദ്യമായി അഭിനയിച്ചതിനു നിമിത്തമായതും അബി തന്നെയല്ലേ?


‘താന്തോന്നി’യു‍ടെ തിരക്കഥാകൃത്ത് ടി. എ. ഷാഹിദാണ് എന്നെ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിച്ചത്. ഞാനന്ന് ഒ മ്പതാം ക്ലാസിലാണ്. ആ സിനിമയിൽ വാപ്പിച്ചിയും അഭിനയിക്കുന്നുണ്ടായിരുന്നു. പൃഥ്വിരാജിന്റെ ബാല്യകാലം അവതരിപ്പിക്കാനായി ഒരു കുട്ടിയെ അന്വേഷിക്കുകയായിരുന്നു അവർ.
ഷാഹിദിക്കയാണ് വാപ്പിച്ചിയോട് എന്നെ വിളിക്കാൻ പറഞ്ഞത്. ‘നീ വന്നു നോക്ക്’ എന്നുമാത്രമേ  അന്നു പറഞ്ഞുള്ളൂ. അല്ലാതെ ‘ഇങ്ങനെ ചെയ്യണം, ഈ രീതിയിൽ  അഭിനയിക്കണം’ എന്നൊന്നും പറഞ്ഞില്ല.
ക്യാമറയ്ക്കു മുന്നിൽ ആദ്യമായി നിന്നപ്പോൾ ക്ലാപ്പടിച്ച ശ ബ്ദം ഇന്നും ചെവിയിലുണ്ട്. അതു കേട്ട് തല കറങ്ങി വീഴു മോ എന്നു പേടിച്ചു. ഇത്ര സിനിമ കഴിഞ്ഞിട്ടും ഞാനഭിനയിക്കുകയാണെന്നൊന്നും എനിക്കു തോന്നിയിട്ടില്ല. ആ പേടി  മാറിയിട്ടുമില്ല.

aby2
ഒാർമച്ചിത്രം: അബിക്കൊപ്പമുള്ള സെൽഫിയിൽ ഷെയ്നിനൊപ്പം ഉമ്മ സുനിലയും സഹോദരങ്ങളായ അഹാനയും അലീനയും.

ക്യാമറാമാനാകാൻ കൊതിച്ച് അഭിനയത്തിലേക്ക് എത്തിപ്പെടുകയായിരുന്നോ?


തീരുമാനിച്ചുറപ്പിച്ച് ഒരു കാര്യത്തിലേക്കും ഞാൻ എത്തിയതല്ല. കുടുംബക്കാരൊക്കെ ഒത്തു ചേരുന്ന, ചില സ്വകാര്യ ചടങ്ങുകളിൽ  സിനിമാറ്റിക് ഡാൻസ് ചെയ്യാറുണ്ടായിരുന്നു. അതിൽ താൽപര്യം ഉണ്ടായിരുന്നു. ഞങ്ങൾ പഠിക്കുന്ന കാലത്താണ് സ്കൂളിൽ സിനിമാറ്റിക് ഡാൻസ് നിരോധിക്കുന്നത്. അതോടെ ആ കാര്യത്തിലൊരു തീരുമാനമായി. ബി.ടെക് കാലത്തും ക്യാംപസ് ആസ്വദിക്കാൻ പറ്റിയില്ല. എൻട്രൻസ് എഴുതാൻ പോയ അതേ വെപ്രാളത്തോടെയാണ് ഒാരോ ദിവ സവും കോളജിലേക്ക് പോയത്.
ആകെ ആശ്വാസം കൂട്ടുകാർ ചേർന്നെടുക്കുന്ന ഷോർട് ഫിലിമുകളായിരുന്നു. ഇന്നതു കാണുമ്പോൾ ചിരി വരുമെങ്കി ലും അന്ന് അത്ര ഗൗരവത്തോടെയായിരുന്നു  ചെയ്തത്. ലൊ ക്കേഷൻ നോക്കാൻ പോവുന്നതു മുതൽ ഒാരോ സീനും എ ങ്ങനെ വേണം എന്ന കാര്യത്തിൽ വരെ തല പുകഞ്ഞ ആലോചനകൾ. ടീനേജ് എന്ന ആദ്യ ഷോർട് ഫിലിമിൽ മാത്രമേ  അ ഭിനയിച്ചുള്ളൂ. ബാക്കിയുള്ളവയിൽ ക്യാമറാമാനായി.


റിയാലിറ്റി ഷോ ആയ ‘സൂപ്പർ ഡാൻസ് ജൂനിയറാണ്’ എ ല്ലാം മാറ്റിമറിച്ചത്. ഒാഡിഷനു പോയപ്പോൾ ഒരു പ്രതീക്ഷയു മില്ല. കട്ട പയ്യന്മാർ നിന്ന് അഡാർ സ്റ്റെപ് വയ്ക്കുന്നു. ഒാ രോ റൗണ്ടും കഴിയുമ്പോഴും അവരെയെല്ലാം കാണാതായി.


 തിരുവനന്തപുരത്തു തന്നെ ഞാൻ കൊറിയോഗ്രാഫറുടെ കീഴിൽ പരിശീനത്തിനു ചേർന്നു. കാലൊക്കെ നല്ല വേദന.  കഷ്ടപ്പാടു കണ്ട് വാപ്പിച്ചി പറയും, ‘നിനക്ക് പറ്റും പോലെ ചെയ്യ്...’ ഞാൻ സിനിമയിലഭിനയിക്കണം എന്നു വാപ്പിച്ചിയുടെ മോഹം സത്യസന്ധമായിരുന്നു. അതുകൊണ്ടാകാം ഞാ നിവിടെെയങ്കിലും എത്തിയത്. ബിടെകിന് ഞാൻ എത്തിപ്പെ ടുകയായിരുന്നു. എനിക്കു  താൽപര്യമില്ലായിരുന്നെന്ന് വാപ്പി ച്ചിക്ക് അറിയാമായിരുന്നു. ഇടയ്ക്കു പറയും ‘ആവണതു പോ ലെ പഠിച്ചാ മതി. ’ഡിഗ്രി കഴിഞ്ഞ് സിനിമയിൽ ക്യാമറാമാനാകണം അതായിരുന്നു മോഹം. അത്  പറഞ്ഞിട്ടുമുണ്ട്. ‘നീ പ ഠിക്കെടാ’ ബാക്കി നോക്കാം എന്നായിരുന്നു മറുപടി.
ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ടില്ല, ഫെയ്സ് ബുക്കിലും വാട്സ് ആപ്പിലും സജീവമല്ല... പുതിയ തലമുറയിലെ നടൻ ഇങ്ങനൊക്കെയാണോ?
ഞാനങ്ങനെയാണ്. സോഷ്യൽ മീഡിയയിൽ ഒരുപാടു സമയം വെറുതേ നഷ്ടപ്പെടുത്തുന്നതു പോലെ തോന്നി. അങ്ങനെ ചെലവാക്കുന്ന സമയത്തിനനുസരിച്ച് ഒന്നും തിരിച്ചു കിട്ടുന്നതായി തോന്നിയിട്ടുമില്ല. അതിൽ വരുന്ന വാർത്തകളിൽ പ ലതിന്റേയും സത്യസന്ധതയിൽ പോലും സംശയമുണ്ട്. ആ സാഹചര്യത്തിൽ മാറി നിൽക്കുന്നതാണ് നല്ലതെന്നു തോന്നി.


പല വാർത്തകളും മനസ്സിനത്ര സന്തോഷം തരുന്നതും ആ യിരിക്കില്ല. ഇന്ന് സന്തോഷമായിരിക്കുക. ഞാനങ്ങനെ വി ശ്വസിക്കുന്നു. അപ്പോൾ പിന്നെ, നമുക്ക് കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങളിൽ നിന്നു മാറി നിൽക്കണം. അതല്ലേ നല്ലത്....