Saturday 02 November 2019 03:39 PM IST : By സ്വന്തം ലേഖകൻ

ഇതാര് ആഞ്ജലീന ജോളിയോ? ഗായിക ജ്യോത്സനയുടെ പുത്തൻ ലുക്ക് ഏറ്റെടുത്ത് ആരാധകർ! വിഡിയോ

paranne-album

ഗായിക ജ്യോത്സനയുടെ ഏറ്റവും പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഹോളിവുഡ് സൂപ്പർതാരം ആഞ്ജലീന ജോളിയുമായുള്ള താരത്തിന്റെ രൂപസാദൃശ്യമാണ് ആരാധകർ ആഘോഷമാക്കുന്നത്. ഏറ്റവും പുതിയ വിഡിയോ ആൽബത്തിലാണ് ജ്യോത്സന വേറിട്ട ഭാവത്തിലും രൂപത്തിലുമെത്തുന്നത്. ‘പറന്നേ’ എന്ന ഗാനത്തിലൂടെ ‘നമ്മിലെ നമ്മെ തിരിച്ചറിയുക’ എന്ന മനോഹരമായ സന്ദേശം നല്‍കുന്നു.

പാട്ട് യൂട്യൂബില്‍ സൂപ്പർഹിറ്റായി മാറുകയാണ്. എന്‍സോ, കിങ്‌സുയി എന്നീ ജാപ്പനീസ് ആശയങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ചെയ്തിരിക്കുന്ന വിഡിയോ ശ്രദ്ധേയമാവുകയാണ്. ജ്യോത്സനയുടെ സംഗീതത്തിൽ വിനായക് ശശികുമാറിന്റേതാണ് വരികള്‍. ഗില്‍ബര്‍ട്ട് സേവ്യര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അശ്വിന്‍ കൗശന്‍ ഛായാഗ്രഹണം. അതീവ ദൃശ്യഭംഗിയോട് കൂടിയാണ് മ്യൂസിക് വിഡിയോ ഒരുക്കിയിരിക്കുന്നത്. 

Tags:
  • Movies