മകളുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് പൃഥ്വിരാജും സുപ്രിയ പൃഥ്വിരാജും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. പത്താം പിറന്നാൾ ആഘോഷിക്കുന്ന മകൾ അലംകൃതയെക്കുറിച്ചും മകളുടെ വരവോടെ ജീവിതം എങ്ങനെയെല്ലാം മാറിപ്പോയെന്നും സുപ്രിയ കുറിച്ചു. എന്നാൽ ഒരിക്കൽ വനിതയോടു മനസു തുറക്കവേ മകളെക്കുറിച്ചും മകളെക്കുറിച്ചു കാണുന്ന സ്വപ്നങ്ങളെക്കുറിച്ചും സുപ്രിയയെന്ന അമ്മ വാചാലയായിരുന്നു. സുപ്രിയ മേനോൻ വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്തഭാഗം ചുവടെ...
---
സുപ്രിയയെക്കുറിച്ച് മകൾ അലംകൃത ഒരിക്കല്‍ എഴുതി, my most fav’ person on the planet is my mother. എല്ലാ മക്കൾക്കും അമ്മമാരെക്കുറിച്ച് ഇങ്ങനെ ഹൃദയം കൊണ്ട് എഴുതാനും പറയാനുമൊക്കെ ഉണ്ടാകും. എങ്കിലും ആലിയുടെ സ്നേഹം വായിച്ചു കണ്ണു നിറഞ്ഞോ എന്നു ചോദിക്കുമ്പോള്‍ പൊട്ടിച്ചിരിയോടെ സുപ്രിയ പറയുന്നു. ‘‘ആലി എന്നെയല്ലേ സ്ഥിരം കാണുന്നത്. പൃഥ്വി പലപ്പോഴും ഷൂട്ടിെന്‍റ തിരക്കിലാകും. അതുകൊണ്ട് എഴുതിയതാണ്. ഇങ്ങനെയല്ല എഴുതിയതെങ്കിൽ ചിലപ്പോൾ അവളെ ഞാൻ ‘ശരിയാക്കി’യേനെ...
വനിതയുടെ ഈ അഭിമുഖത്തിലും കവർഷൂട്ടിലുമൊ ക്കെ എനിക്കൊരു ലക്ഷ്യം ഉണ്ട്. വളർന്നു കഴിയുമ്പോൾ മോള്‍ മനസ്സിലാക്കണം, അവളുെട അമ്മ എന്തായിരുന്നു എന്ന്. സന്തോഷങ്ങള്‍ മനസ്സിലാക്കി, അതിനനുസരിച്ചു ജീവിച്ച വ്യക്തിയാണ് അമ്മ എന്ന ബോധ്യം അവളുെടയുള്ളില്‍ വളർത്താനാണ് ആഗ്രഹിക്കുന്നത്. എനിക്കുവേണ്ടി അമ്മ ഒരുപാടു കഷ്ടപ്പെട്ടു, കുടുംബത്തിനു വേണ്ടി സ്വന്തം ജീവിതം ജീവിച്ചു തീർത്തു. തുടങ്ങിയ ത്യാഗകഥകളല്ല ഉണ്ടാകേണ്ടത്. ‘ഒരു സാക്രിഫിഷ്യല്‍ മദർ’ ആകേണ്ട ആവശ്യം എനിക്കില്ല.
എെന്‍റ അച്ഛനുമമ്മയും എന്നെ പഠിപ്പിച്ചതും കാണിച്ചു തന്നതും ഇതൊക്കെ തന്നെയാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ െഎഎഎസ് നേടണമെന്നായിരുന്നു മോഹം. ലോകത്തെ മാറ്റിമറിക്കാന്‍ സിവില്‍ സര്‍വീസിനാകുമെന്നായിരുന്നു ധാരണ. ഡല്‍ഹി ലേഡി ശ്രീറാം േകാളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് ഡിഗ്രിക്കു പഠിക്കുമ്പോള്‍ ജേണലിസത്തില്‍ താല്‍പര്യം കയറി. ടെലിവിഷന്‍ മേഖല കുതിച്ചു തുടങ്ങുന്ന കാലമാണ്. പ്രണോയ് റോയ്‌യുെട േവള്‍ഡ് ദി സ് വീക്ക് ഒക്കെ കണ്ടു ത്രില്ലടിച്ചതോടെ ജേണലിസത്തില്‍ മാസ്റ്റേഴ്സ് െചയ്യാന്‍ തീരുമാനിച്ചു. കുറച്ചുനാള്‍ ഒരു ടാബ്ലോയ്ഡ് പേപ്പറില്‍ േജാലിനോക്കി. പിന്നെ, എന്‍ഡിടിവിയിലേക്ക്.
മുംെെബയിലായിരുന്നു നിയമനം. ചെെന്നെയിലാണ് അപ്പോള്‍ അച്ഛനും അമ്മയും. ‘നീ ഒറ്റമോളാണ്, ഞങ്ങളുെട കൂടെ നിന്ന് ഇവിെട േജാലിക്കു ശ്രമിച്ചാല്‍ മതി’ എന്നവര്‍ പറഞ്ഞില്ല. അതാണ് എനിക്കവര്‍ തന്ന പിന്തുണ.
എന്നെ ഇന്നു കാണുന്ന ഞാനാക്കി മാറ്റിയത് മുംെെബയാണ്. അന്നു കണ്ട ആളുകള്‍, അവരുെട ജീവിതം, അനുഭവങ്ങള്‍, എല്ലാം എല്ലാം... മുംെബയിലെ പ്രളയം, ബോംബ് സ്ഫോടനം, ഡാന്‍സ് ബാറിലെ പെണ്‍കുട്ടികളുെട വേദനകള്‍ തുടങ്ങി ദേശീയശ്രദ്ധ ആകര്‍ഷിച്ച ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ െചയ്തു. കണ്‍മുന്നില്‍ നിന്ന് ഇപ്പോഴും മായാത്ത ദൃശ്യങ്ങളുണ്ട്, െചവിയില്‍ മുഴങ്ങുന്ന കരച്ചിലുകളുണ്ട്.
ജേണലിസം പഠിക്കുമ്പോൾ ബിബിസിയായിരുന്നു പ്രധാന ലക്ഷ്യം. അതു േനടിയെടുത്തപ്പോള്‍ ലോകം കീഴടക്കിയ സന്തോഷം തോന്നി. ഇന്‍റര്‍വ്യൂ ബോര്‍ഡിന്‍റെ മുന്നില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ മനസ്സു പറഞ്ഞിരുന്നു, ‘ഈ ജോലി എനിക്കു കിട്ടും.’
അഹങ്കാരത്തോടു കൂടിയല്ല ഇതു പറയുന്നത്. എപ്പോഴും സ്ത്രീകൾ സംസാരിക്കുമ്പോൾ അവരുെട നേട്ടങ്ങൾ കുറച്ചു കാണിക്കാൻ അബോധമായി ശ്രമിക്കാറുണ്ട്. നിങ്ങളതു വളരെ നന്നായി ചെയ്തെന്നോ നിങ്ങളെ കാണാൻ ഭംഗിയുണ്ടെന്നോ മറ്റുള്ളവർ പറയുമ്പോൾ പലരുടെയും മറുപടി ‘ഏയ് അങ്ങനൊന്നുമില്ല’ എന്നായിരിക്കും. നേട്ടങ്ങൾ അഭിമാനത്തോടെ അംഗീകരിക്കണം. അതു കുറച്ചു കാണേണ്ട ആവശ്യമില്ല.
എന്റെ അച്ഛന്‍ പത്രപ്രവർത്തകനായിരുന്നില്ല. കുടുംബത്തിലെ ആരും ഈ മേഖലയിലില്ല. ഞാൻ കഷ്ടപ്പെട്ടു നേടിയ ജോലിയാണ്. ആരുടെ കൈപിടിച്ചുമല്ല ഞാൻ മുന്നോട്ടു വന്നത്. പക്ഷേ, സിനിമയിൽ അങ്ങനെയല്ല. എനിക്ക് ഒരുപാടു പ്രിവിലേജുകൾ കിട്ടിയിട്ടുണ്ട്. പൃഥ്വിരാജിന്റെ ഭാര്യ എന്ന ടാഗ് ലൈൻ കിട്ടുന്നുണ്ട്. പക്ഷേ, വന്നവഴി മറന്നിട്ടില്ല. ഞാനെപ്പോഴും പത്മയുടെയും വിജയന്റെയും മകളാണ്. ഇപ്പോഴും ശ്രമിക്കുന്നത് എന്റെ െഎഡന്റിറ്റി ഉണ്ടാക്കാനാണ്.
മുംബൈയിൽ പത്രപ്രവർത്തകയായിരുന്ന ആ പെൺകുട്ടിയുടെയും സിനിമാനിര്‍മാതാവായി മാറിയ ഇന്നത്തെ എന്റെയും സ്വപ്നങ്ങൾക്കു തമ്മിൽ വലിയ വ്യത്യാസമൊന്നും ഇല്ല. സ്വന്തമായി ജോലിചെയ്തു സ്വതന്ത്രയായി ജീവിക്കണം എന്നു മാത്രമേ അന്നും ഇന്നും ചിന്തിച്ചിട്ടുള്ളൂ. െപണ്‍കുട്ടികള്‍ക്കു സാമ്പത്തികമായി സ്വാതന്ത്ര്യം അത്യാവശ്യമാണ്.
നയൻ മുതല്‍ ഗോൾഡ് വരെയുള്ള സിനിമകള്‍. നിർമാതാവ് എന്ന നിലയില്‍ പഠിച്ചത് എന്തൊക്കെയാണ്?
നയൻ നിർമിക്കാൻ തീരുമാനിച്ചപ്പോൾ ഞാൻ ഒരു ക്ലീൻ സ്ളേറ്റ് ആയിരുന്നു. സിനിമയെക്കുറിച്ച് ഒന്നും അറിയില്ല. മോൾക്കു മൂന്നു വയസ്സ്. ബിസിനസ്സും മദർഹുഡും ഒന്നിച്ചു കൊണ്ടു പോകാമെന്ന ആത്മവിശ്വാസം എനിക്കുണ്ടായി. സത്യത്തിൽ മാതൃത്വം അത്ര എളുപ്പമുള്ള കാര്യമായി രുന്നില്ല. അത് ഏതു പുസ്തകം വായിച്ചാലും പിടികിട്ടില്ല. അനുഭവിച്ചു തന്നെ തിരിച്ചറിയണം.
ജേണലിസത്തിലും സിനിമയിലും നമ്മൾ കഥകള്‍ പറയുകയാണ്. ജേണലിസത്തില്‍ അതു സാധാരണക്കാരുടെ കഥകള്‍, സിനിമയിൽ ഫിക്‌ഷന്‍. ആ വ്യത്യാസം മാത്രമേയുള്ളൂ. സിനിമയായാലും വാർത്തയായാലും ഇമോഷനൽ ടച്ച് ഉണ്ടെങ്കിൽ ശ്രദ്ധിക്കപ്പെടും. ജേണലിസ്റ്റിനും നിർമാതാവിനും ഇടയിൽ ഇങ്ങനെയൊരു ബന്ധമുള്ളതു കൊണ്ട് നല്ല കഥകൾ എളുപ്പത്തിൽ തിരിച്ചറിയാനായി.
നയൻ നിർമിച്ചപ്പോൾ ഒപ്പമുണ്ടായിരുന്നത് സോണി പിക്ചേഴ്സ് എന്ന കോർപറേറ്റ് ഭീമനായിരുന്നു. നിശ്ചയിച്ച ബജറ്റിനേക്കാൾ താഴെയാണ് ഷൂട്ട് തീർത്തത്. പ്രൊഡ്യൂസർ എന്ന രീതിയിൽ അതു വലിയ നേട്ടം തന്നെയല്ലേ? എന്നുവച്ച് ഞാൻ പിശുക്കത്തി പ്രൊഡ്യൂസർ ഒന്നുമല്ല. ഞങ്ങൾക്കൊപ്പം ജോലി ചെയ്ത എല്ലാവരും പിന്നെയും ഈ ടീമിനോടു സഹകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്.
അഞ്ചു വർഷത്തിനിടയില്‍ െെഡ്രവിങ് െെലസന്‍സും ജനഗണമനയും കടുവയും ഉള്‍പ്പെടെ മെഗാഹിറ്റ് സിനിമകള്‍ നിര്‍മിച്ചു. 83, െകജിഎഫ്, കാന്താര തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ വിതരണം െചയ്തു. ഹിന്ദിയില്‍ അക്ഷയ്കുമാറിനെ നായകനാക്കി െസല്‍ഫി എന്ന സിനിമ നിര്‍മിക്കുന്നു. കരണ്‍ േജാഹറാണ് േകാ പ്രൊഡ്യൂസര്‍. പ്രേക്ഷകരുടെ മനസ്സിൽ ‘പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സ്’ എന്ന ബ്രാൻഡിനു മൂല്യമുണ്ടായി. ഇതൊക്കെയാണു നിർമാതാവ് എന്ന രീതിയിൽ എന്റെ പ്ലസ് പോയിന്റായി കാണുന്നത്.
ഇനിയിപ്പോള്‍ ‘േഗാള്‍ഡ്’ വരുന്നു. പ്രേമം എന്ന സൂപ്പര്‍ഹിറ്റിനു ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം െചയ്യുന്ന, എല്ലാ കാര്യങ്ങളിലും അല്‍ഫോന്‍സ് ടച്ച് ഉള്ള സിനിമയാണ്. നയന്‍താരയാണു നായിക. പൃഥ്വി ഉള്‍പ്പെടെ വന്‍താരനിരയുമുണ്ട്. ഞങ്ങള്‍ക്കു മാത്രമല്ല, പ്രേക്ഷകര്‍ക്കും ഒരുപാട് പ്രതീക്ഷകളാണു ‘േഗാള്‍ഡ്’െന പറ്റി.
സോഷ്യല്‍മീഡിയ നിരൂപണങ്ങള്‍ സിനിമയ്ക്കു തലവേദനയായി മാറുമെന്നു േപടിയുണ്ടോ?
ഒാൺലൈൻ മീഡിയകളെയോ അവിെട വരുന്ന നിരൂപണങ്ങളെയോ തള്ളിപ്പറയാൻ ഞാനാളല്ല. പ്രമോഷനും ഒപ്പം നെഗറ്റീവ് കമന്റുകളും റിവ്യൂകളും അവിടെ കയറിവരാം. അതു മാത്രമാണു സിനിമയുെട വിജയപരാജയങ്ങളെ നിര്‍ണയിക്കുന്നതെന്ന് എനിക്കഭിപ്രായമില്ല.
സോഷ്യൽമീഡിയയിൽ വിമർശകരാണു കൂടുതൽ. ന ല്ലതു പറയുന്നതിനേക്കാൾ മോശം പറയുമ്പോഴാണ് ആളുകൾ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നു ചിലര്‍ വിശ്വസിക്കുന്നു. ശരിയും തെറ്റും തിരിച്ചറിയാന്‍ ബോധമുള്ളവരാണല്ലാ, വായനക്കാരും.
പെർഫക്‌ഷനു വേണ്ടി എന്തും ചെയ്യുന്ന പൃഥ്വിരാജ് എ ന്ന നടനും ബജറ്റ് നോക്കി ജോലി ചെയ്യുന്ന സുപ്രിയ എ ന്ന നിർമാതാവും. തർക്കങ്ങൾ ഉണ്ടാകാറില്ലേ?
ആർട്ടിസ്റ്റും നിർമാതാവും എന്ന വ്യത്യാസം പലപ്പോഴും ഉണ്ടാകും. അതു സ്വാഭാവികം. പൃഥ്വിരാജ് ഒരു ക്രിയേറ്റീവ് നടൻ ആണ്. ഞാൻ ബിസിനസ് ജേണലിസ്റ്റും. ആർട്ടിസ്റ്റ് നോക്കുന്ന കണ്ണിലൂടെയല്ല ഞാൻ സിനിമയെ നോക്കുന്നത്. എന്റെ ശ്രദ്ധ അക്കങ്ങളിലാണ്.
ഉദാഹരണത്തിനു സിനിമയിൽ ഒരു വീടു വേണം. പൃഥ്വിയുടെ മനസ്സില്‍ കണ്ടു തീരുമാനിച്ച വീടിന് ചില പ്പോൾ വാടക കൂടുതലായിരിക്കും. അതേ സ്വഭാവമുള്ള വീട് കുറഞ്ഞ തുകയ്ക്കു കിട്ടാനുണ്ടാവും. അ പ്പോൾ ഞാനതേ തിരഞ്ഞെടുക്കൂ. അതാണ് ഒരു നിര്‍മാതാവിന്‍റെ വിജയം. നമുക്ക് ഒാപ്ഷൻസ് കൊടുക്കാമല്ലോ, സിനിമയിൽ അത്രയ്ക്ക് അത്യാവശ്യമില്ലാത്ത കാര്യങ്ങൾക്കേ ഞാൻ നിർബന്ധം പിടിക്കാറുള്ളൂ. ഞാനും പൃഥ്വിയും ഒരുപോലെ ചിന്തിക്കുന്ന ആളുകളാണ്. അതുകൊണ്ട് തർക്കങ്ങളുണ്ടാകുമ്പോൾ പരിഹാരം കാണാൻ എളുപ്പമാണ്.
വിജയം എന്ന വാക്കിനെ ഇപ്പോൾ എങ്ങനെയാണ് കാണുന്നത്?
ആ വാക്കിനെ ഒാരോ വ്യക്തിയും ഒാരോ രീതിയിലാണു കാണുന്നത്. എന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള സിനിമകളും സീരീസുകളും നിർമിക്കാനാകണം. അതിൽ ക്യാമറയ്ക്കു മുന്നിലും പിന്നിലും സ്ത്രീ കൂട്ടായ്മകളുണ്ടാകണം. എനിക്കൊപ്പം എത്ര സ്ത്രീകളെ മുന്നോട്ടു കൊണ്ടുവരാനായി എന്നതാണു നിർമാതാവ് എന്ന നിലയില്‍ വിജയമായി പരിഗണിക്കുന്നത്.
ഇപ്പോഴും സിനിമയില്‍ സ്ത്രീപ്രാതിനിധ്യമൊക്കെയുണ്ട്. എന്നാൽ സ്ത്രീ എന്ന രീതിയിൽ എത്രത്തോളം ‘ശബ്ദം ഉയരുന്നുണ്ട്’ എന്നു നോക്കൂ. തീരുമാനം എടുക്കേണ്ട പല സ്ഥലങ്ങളിലും പുരുഷന്മാരാണുള്ളത്. ‘നയൻ’ ഷൂട്ട് ചെയ്യുന്ന സമയം. മണാലിയിൽ രാത്രിയിലാണ് ഷൂട്ട്. സെറ്റിൽ ഞാനുൾപ്പടെയുള്ള സ്ത്രീകളുണ്ട്. വന്യജീവികൾ വരെയുള്ള സ്ഥലമാണ്. ഒന്നു വാഷ്റൂമിൽ പോകണമെങ്കിൽ മറ്റുള്ളവരുടെ സഹായം തേടേണ്ട അവസ്ഥ. ഇതു തിരിച്ചറിഞ്ഞ് ആദ്യമേ പോർട്ടബിൾ ടോയ്‍ലെറ്റ് വേണമെന്നു പറഞ്ഞിരുന്നു. പക്ഷേ, ഫോറസ്റ്റ് അധികൃതര്‍ അനുമതി നിഷേധിച്ചു. അനുമതി തരേണ്ട സ്ഥാനത്ത് ഒരു സ്ത്രീ ആയിരുന്നെങ്കിൽ ഒരുപക്ഷേ, അങ്ങനെ സംഭവിക്കില്ലായിരുന്നു.
ഒറ്റയടിക്കു മാറ്റം വരുത്താൻ പറ്റിയെന്നു വരില്ല. സ്ത്രീകൾ വേണം എന്ന ലക്ഷ്യത്തോടെ കൂടുതല്‍ പേരെ എടുക്കാനുമാകില്ല. എങ്കിലും സിനിമയുടെ എല്ലാ മേഖലയിലും സ്ത്രീകൾ കൂടുതലായി വരണം. അവർക്ക് തീരുമാനം എടുക്കാനുള്ള സ്ഥാനങ്ങൾ കിട്ടണം. എല്ലാ ജോലിയും പോലെ സിനിമയും സുരക്ഷിതമാണെന്ന തിരിച്ചറിവ് സ്ത്രീകൾക്കുണ്ടാകണം. ആലി ജേണലിസ്റ്റാകുമോ സിനിമയിലെത്തുമോ എന്നൊന്നും അറിയില്ല. എങ്കിലും അവ ൾ വളർന്നു വരുമ്പോഴേക്കും ഈ ഇൻഡസ്ട്രി മാറും എന്നു തന്നെയാണു വിശ്വാസം.
അലംകൃതയുടെ മുഖം സോഷ്യൽ മീഡിയയിൽ കാണിക്കാത്തത് എന്താണെന്നു പലരും ചോദിക്കുന്നുണ്ട്?
അതു ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. ആലിയുടെ ഫോട്ടോ ആദ്യം അച്ചടിച്ചു വന്നതു ‘വനിത’യിലാണ്. പിന്നെ, അവളുെട എല്ലാ പിറന്നാളിനും ഫോട്ടോ ഇടുമായിരുന്നു. ആലിക്കും ഒരു സ്വകാര്യതയുണ്ട്. പതിമൂന്നു വയസ്സു വരെയെങ്കിലും അവളുെട പ്രൈവസി മാതാപിതാക്കള്‍ ബഹുമാനിക്കണം. സ്വാതന്ത്ര്യവും സുരക്ഷിതത്വവും അംഗീകരിക്കണം.
ആലിക്ക് സോഷ്യൽ മീഡിയ പ്രൊഫൈൽ ഉണ്ടാക്കിയിട്ടില്ല. സോഷ്യൽമീഡിയയുടെ പോസിറ്റീവും നെഗറ്റീവും തിരിച്ചറിയാനാവുന്ന കാലത്ത് അവൾ സ്വന്തമായി പ്രൊഫൈൽ ഉണ്ടാക്കട്ടെ, ഫോട്ടോ പോസ്റ്റ് ചെയ്യട്ടെ.
ഒരു മിഡില്‍ക്ലാസ് കുടുംബത്തിലെ സാധാരണ കുട്ടി യായാണ് ഞാന്‍ ജീവിച്ചത്. മകളുടെ വളർച്ചയും അങ്ങനെ വേണമെന്നാണ് ആഗ്രഹം.
ഇടത്തരം വീട്ടിലെ െപണ്‍കുട്ടി, വിവാഹം കഴിഞ്ഞെത്തിയത് താരകുടുംബത്തിലേക്കായിരുന്നു. അന്നത് ആശ ങ്ക ഉണ്ടാക്കിയോ?
താരകുടുംബം എന്നൊന്നും അന്ന് ആലോചിച്ചിട്ടു കൂടിയില്ല. എന്‍ഡിടിവിയില്‍ േജാലി െചയ്യുമ്പോള്‍, ശ്രീനിവാസ് െജയ്ന്‍ എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മലയാള സിനിമകളെക്കുറിച്ചൊരു സ്റ്റോറി െചയ്യാന്‍ അെെസന്‍െമന്‍റ് തന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്ന രണ്ടു ‘ബിഗ് എം’ അല്ലാതെ മറ്റൊരു നടനെക്കുറിച്ചു പോലും അന്നറിയില്ല.
സഹപ്രവര്‍ത്തകയായ കൂട്ടുകാരി ഒരു മൊെെബൽ നമ്പര്‍ തന്നിട്ടു പറഞ്ഞു, ‘മലയാളത്തിലെ ഒരു യുവ താരമാണ്, സിനിമയെക്കുറിച്ചൊക്കെ നല്ല ധാരണയുള്ള കക്ഷിയാണ്. നീ ഒന്നു വിളിച്ചു േനാക്ക്. ഉപകാരപ്പെടും.’
ഞാന്‍ വിളിച്ചു. ആ ഒറ്റ കോൾ ആണ് ജീവിതം മാറ്റി മറിച്ചത്. ഇന്‍റര്‍വ്യൂവും ആ ഫീച്ചറും നടന്നില്ല. പക്ഷേ, ഞാനും പൃഥ്വിയും കൂട്ടുകാരായി. പുള്ളി വലിയ സ്റ്റാറാണെന്നോതാരകുടുംബത്തിലാണെന്നോ ഒന്നും അറിയില്ലല്ലോ. പ യ്യെപ്പയ്യെ സൗഹൃദം കൂടുതല്‍ ദൃഢമായി. ഞങ്ങള്‍ േഡറ്റിങ് തുടങ്ങി.
തിരക്കിനിടയ്ക്കും പൃഥ്വി മുംെെബയില്‍ വരും. എന്റെ കൂടെ ഒാട്ടോയിൽ സഞ്ചരിക്കും. ബീച്ചിലിരിക്കും. റോഡരികിൽ നിന്നു ചായ കുടിക്കും. അക്കാലത്ത് എല്ലാ പുസ്തകങ്ങളും രണ്ടെണ്ണം വാങ്ങും. ഒന്നു പൃഥ്വിക്കാണ്. വായന കഴിഞ്ഞ് അതേക്കുറിച്ച് ഒരുപാടു സംസാരിക്കും.
നാലുവര്‍ഷത്തെ പരിചയത്തിനു ശേഷമാണു വിവാഹം തീരുമാനിക്കുന്നത്. എന്നോടൊത്തു നടന്ന പൃഥ്വിയെ ആണു വിവാഹം കഴിക്കാൻ തീരുമാനിച്ചത്. അല്ലാതെ താരത്തെ ആയിരുന്നില്ല.
അതുകൊണ്ടുതന്നെ കേരളത്തിലെത്തിക്കഴിഞ്ഞാലുള്ള ജീവിതത്തെക്കുറിച്ച് ആലോചിച്ചിട്ടേയില്ല. പക്ഷേ, ഇവിടെ എത്തിക്കഴിഞ്ഞപ്പോൾ ഗ്ലാസ് ബൗളിലെ ഗോൾഡ് ഫിഷ് പോലെയായി പോയി. എല്ലാവരും എന്നെ നോക്കുന്നു, പലരും ശ്രദ്ധിക്കുന്നു, പറഞ്ഞ വാക്കുകൾ പലതും വാർത്തയാകുന്നു, വിവാദമാകുന്നു.
ആറു മാസമായിരുന്നു അവധി. അതുകഴിഞ്ഞ് മുംബൈയ്ക്കു മടങ്ങി. തിരക്കോടു തിരക്കായിരുന്നു അന്ന്. തിങ്കള്‍ മുതല്‍ െവള്ളി വരെ സ്റ്റുഡിയോയില്‍.
െെവകിട്ടത്തെ ഫ്ലൈറ്റിനു കൊച്ചിയിലേക്കു പറക്കും. അവിെട നിന്നു കാറില്‍ േകാട്ടയത്തേക്ക്. പൃഥ്വി അവിടെ ‘മാസ്റ്റേഴ്സി’ന്‍റെ ഷൂട്ടിലാണ്. തിങ്കള്‍ രാവിെല മടക്കം. ഞാന്‍ വല്ലാതെ മടുത്തു. അങ്ങനെ ജോലി വിടാന്‍ തീരുമാനിച്ചു. ഒരു പ്ലാനും ലക്ഷ്യവും ഇല്ലാതായിരുന്നു േകരളത്തിലേക്കുള്ള വരവ്.
അലംകൃത വന്നതോെട ജീവിതം മറ്റൊരു ട്രാക്കിലായി. പൃഥ്വി എപ്പോഴും തിരക്കിലാകും. മകള്‍ക്കു വേണ്ടി നീക്കി വയ്ക്കാനേ ഉണ്ടായിരുന്നുള്ളൂ എനിക്കു സമയം. ‘മദര്‍ഹുഡ്’ നന്നായി ആസ്വദിച്ചു.
പൃഥ്വിയുടെ ഒരു പിറന്നാളിനു സിംഗപ്പൂരിൽ നിന്നു പഴ യ ചങ്ങാതിയെ കൊണ്ടു വന്നു ഞെട്ടിച്ചതു പോലെ ഇ പ്പോഴും സർപ്രൈസ് കൊടുക്കാറുണ്ടോ?
പൃഥ്വിയുടെ മുപ്പതാം പിറന്നാളിനായിരുന്നു അത്. ഒാസ്ട്രേലിയൻ പഠനകാലത്ത് റൂംമേറ്റും ചങ്ങാതിയുമായിരുന്ന ചുങ് വിയെക്കുറിച്ചു പ്രണയകാലത്ത് എപ്പോഴോ പറഞ്ഞിരുന്നു. അങ്ങനെ അവനെവിെടയെന്നു തപ്പിയെടുത്തു വിളിച്ചു കൊണ്ടു വന്നു. രാവിലെ േകാളിങ്െബല്‍ േകട്ടു പൃഥ്വി ചെന്നു വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ ചുങ് വി.
ഇപ്പോൾ പിറന്നാളുകളില്‍ പലപ്പോഴും രണ്ടു സ്ഥലത്തായിരിക്കും. അതുകൊണ്ട് സർപ്രൈസുകളൊന്നുമില്ല. ഒരു പിറന്നാളിനു പൃഥ്വി ജോർദാനില്‍ മരുഭൂമിക്കു നടുവിലായിരുന്നു. എങ്കിലും പൂക്കളും ചോക്‌ലെറ്റും ഞാന്‍ അവിെട എത്തിച്ചു.
ഞാനാണു കൂടുതല്‍ റൊമാന്റിക് എന്നു തോന്നാറുണ്ട്. അതുകൊണ്ടു സർപ്രൈസ് പ്ലാന്‍ െചയ്യുന്നതും ഞാനാണ്. സിനിമയിൽ കാണും പോലെ അത്ര റൊമാന്റിക് ഒന്നുമല്ല പൃഥ്വി ജീവിതത്തിലെന്നു പെൺകുട്ടികളോട് ഒന്നു പറഞ്ഞേക്കണേ...
‘പ്രിവിലേജുകൾ’ കൂടുമ്പോൾ സ്വാഭാവികമായും പ്രതിസന്ധികൾ കുറയില്ലേ ?
പ്രിവിലേജുകൾ കൂടുമ്പോൾ പ്രതിസന്ധികളൊന്നുമുണ്ടാകില്ലെന്ന് എങ്ങനെ പറയാനാകും? സ്ട്രഗിൾ ഒാരോരുത്ത ർക്കും ഒാരോ രീതിയിലാണ്. ജീവിതത്തിൽ പ്രതിസന്ധികളേ വേണ്ട എന്നുണ്ടെങ്കില്‍ സന്യാസത്തിലേക്ക് എത്തണം.
ദീപാവലിക്ക് ആലിയുടെയും പൃഥ്വിയുടെയും ഒപ്പം മുംബൈയിൽ പോകണമെന്നും അവിടത്തെ ദീപാവലി ആ ഘോഷങ്ങളില്‍ മുഴുകണമെന്നും ആഗ്രഹമുണ്ടായിരുന്നു. പൃഥ്വി മറയൂരില്‍ ഷൂട്ടിലായതു മൂലം ഒന്നും നടന്നില്ല. സുഹൃത്തുക്കളെല്ലാവരും കുടുംബത്തിനൊപ്പം നിൽക്കുന്നതു കാണുമ്പോൾ എനിക്കു ചെറിയ സങ്കടം വരും.
സിനിമ മാത്രമാണ് പൃഥ്വിയുടെ ഡ്രീം എന്നു ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അതിലാണ് ഹാപ്പിനെസ്. അങ്ങനെ ആ സന്തോഷം കുടുംബത്തിലേക്കും പടരും.
േജണലിസം വിട്ടതില്‍ വിഷമമുണ്ടോ?
ഞാനൊരു പക്കാ ന്യൂസ് ജേണലിസ്റ്റാണ്. ബ്രേക്കിങ് ന്യൂസ് കാണുമ്പോള്‍ ഇപ്പോഴും ഒരു െെമക്കും കയ്യിലെടുത്ത് ആള്‍ക്കൂട്ടത്തിലേക്കു പാഞ്ഞു െചല്ലാന്‍ േതാന്നും. പിന്നെ ഒരു െചാല്ലുണ്ടല്ലോ. ‘വണ്‍സ് എ േജണലിസ്റ്റ്, ഒാൾവെയ്സ് എ േജണലിസ്റ്റ്...’
വിജീഷ് ഗോപിനാഥ്
ഫോട്ടോ ശ്രീകാന്ത് കളരിക്കൽ
വനിത 2022 നവംബർ 26–ഡിസംബർ 9 ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം