Saturday 26 February 2022 12:58 PM IST

‘ചിലപ്പോഴൊക്കെ പ്രണവിന്റെ കണ്ണുകൾ തീക്ഷ്ണമാകും, പേടി തോന്നും’: പ്രണവിലെ നടനെ കണ്ടെത്തിയ നിമിഷം: വിനീത് പറയുന്നു

V R Jyothish

Chief Sub Editor

kalyani-pranav

വിനീത് ശ്രീനിവാസന് കഷ്ടിച്ച് രണ്ടു വയസ്സുള്ളപ്പോഴാണ് സംഭവം. സിനിമയുെട ഈറ്റില്ലം അന്നു ചെെെന്നയായിരുന്നെങ്കിലും ശ്രീനിവാസനും കുടുംബവും കണ്ണൂരിലെ വാടകവീട്ടിലായിരുന്നു താമസം. വിനീത് അന്നു നല്ല കുസൃതിക്കാരനാണ്. കരച്ചിലാണ് പ്രധാന ആയുധം.

വല്ലപ്പോഴും വീട്ടിൽ വന്നുപോകുന്ന ശ്രീനിവാസൻ ഇതൊന്നും അറിയുന്നില്ലെങ്കിലും വിമലടീച്ചർ നന്നായി ബുദ്ധിമുട്ടി. വിനീതിനെ മര്യാദരാമനാക്കാൻ ടീച്ചർ പലവഴികളും ആലോചിച്ചു. ആദ്യശ്രമങ്ങൾ പരാജയപ്പെട്ടു.

അവസാനം കണ്ടെത്തിയ ഉപായത്തിൽ പക്ഷേ, വിനീത് വീണു. ആകാശവാണിയായിരുന്നു വിനീതിനെ ആ ദ്യം കീഴടക്കിയത്. പ്രത്യേകിച്ചും ചലച്ചിത്രഗാനങ്ങൾ. പാട്ടു കേട്ടാൽ ആളു നിശബ്ദനാകും. പിന്നീട് മറ്റൊന്നിലും ശ്രദ്ധയില്ല. ചിലപ്പോൾ കൂടെപ്പാടാൻ ശ്രമിക്കും. താളം പിടിക്കും.

അങ്ങനെ പാട്ടുകെണിയിൽ വിനീത് വീണെങ്കിലും അ ടുത്ത പ്രശ്നം തലപൊക്കി. ആകാശവാണിയിൽ എപ്പോഴും പാട്ടുകളില്ല, ആ സമയത്ത് എന്തുെചയ്യും.?

പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിയ ശ്രീനിവാസൻ പാനസോണിക്കിന്റെ ടേപ് റിക്കോർഡറും കുറേ കസെറ്റുകളും ചെെെന്നയില്‍ നിന്നു കൊണ്ടുവന്നു. ടേപ് റിക്കോർഡർ സ്വീകരണമുറിയിലെ സ്റ്റാൻഡിൽ ഉറപ്പിച്ചുവച്ചു. കസെറ്റിട്ടു പാട്ടു വച്ചു കൊടുത്താൽ പിന്നെ, വി നീതിന് മറ്റൊരു ശ്രദ്ധയുമില്ല. നിലത്ത് ചമ്രം പടിഞ്ഞിരുന്ന് സിനിമ കാണുന്നതുപോലെ ടേപ് റിക്കോർഡറിൽ ത ന്നെ നോക്കിയിരിക്കും.

ഒരിക്കൽ വീട്ടുകാർ കാണുന്ന മറ്റൊരു കാഴ്ച, കസെറ്റിന്റെ ടേപ് പുറത്തേക്കു വലിച്ചെടുത്ത് കണ്ണിനോടു ചേ ർത്ത് പാട്ടുകാണാൻ ശ്രമിക്കുന്ന വിനീതിനെയാണ്.

‘ഹൃദയം’ എന്ന സിനിമയിൽ കസെറ്റുവള്ളികൾ കൊണ്ട് ഗൃഹാതുരമായ ഒരു രംഗമൊരുക്കുമ്പോൾ വിനീത് ഒാര്‍ത്തിരുന്നില്ല, രണ്ടാം വയസ്സിെല തന്റെ ‘വീരസാഹസങ്ങൾ.’

‘ഹൃദയം’, എങ്ങനെ കിട്ടി ഇത്രയും മനോഹരമായ പേര്?

ചെറിയ ചില വാക്കുകൾക്ക് വലിയ അർഥം പകർന്നുതരാൻ കഴിയും. അങ്ങനെയൊരു പേര് അന്വേഷിച്ചാണ് ‘ഹൃദയ’ത്തിൽ എത്തിയത്. പ്രിയൻ അങ്കിളിന്റെ (പ്രിയദർശൻ) ചില സിനിമാപേരുകൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. കിലുക്കം, ചിത്രം, വന്ദനം... ഒരു വാക്കു മതി, സിനിമയുടെ സത്ത മനസ്സിലാക്കാൻ. ‘കിലുക്കം’ എന്ന പേരിൽ തന്നെ ആ സിനിമ മുഴുവനുമുണ്ട്. പിന്നെ, ചില ക്യാംപസുകളിൽ എവിടെ നോക്കിയാലും വരച്ചു വച്ചിരിക്കുന്നത് ഹൃദയചിത്രങ്ങളാണ്. ഒരു പ്രണയകഥ പറയുമ്പോൾ ഈ പേര് എന്തുകൊണ്ടും നല്ലതാണെന്നു തോന്നി.

‘ഹൃദയം’ റിലീസ് െചയ്തതോെട ഏറ്റവും കൂടുതൽ ചർച്ച െചയ്യപ്പെട്ട രണ്ടു പേരുകൾ പ്രണവും കല്യാണിയുമാണ്. അവരുെട കല്യാണം പോലും േസാഷ്യൽ മീഡിയ ചര്‍ച്ചയാക്കി. എങ്ങനെയാണ് പ്രണവിലെ നടനെ കണ്ടെത്തിയത്?

ഈ സിനിമ എഴുതുന്ന സമയത്ത് എന്റെ മനസ്സിലൂടെ ഒരുപാട് നടന്മാർ വന്നുപോയി. അവരെല്ലാം ഒരു ക്യാംപസ് സിനിമയെങ്കിലും ചെയ്തിട്ടുള്ളവരാണ്. അങ്ങനെയാണ് ഞാൻ പ്രണവിേലക്ക് എത്തുന്നത്. ‘ആദി’ എന്ന സിനിമയിലെ പ്രണവിന്റെ രൂപമാണ് ആദ്യമായി മനസ്സിലേക്ക് വന്നതെങ്കിലും സിനിമയിൽ അല്ലാതെ ജീവിതത്തിൽ കാണുന്ന പ്രണവിനെയാണ് ഞാൻ കൂടുതൽ ശ്രദ്ധിച്ചിരുന്നത്. യാത്രയ്ക്കിടയിലും ചടങ്ങുകളിലുമൊക്കെ കാണുന്ന പ്രണവ്. അയാളുടെ മനോഹരമായ ചിരി, കണ്ണുകളുടെ തിളക്കം, ഇതൊക്കെ ഞാൻ ശ്രദ്ധിച്ചിരുന്നു. ആ പ്രണവിനെ കിട്ടിയാൽ നന്നാകുംഎന്നെനിക്കു തോന്നി. പിന്നെ, നമ്മൾ സൃഷ്ടിക്കുന്ന കഥാപാത്രത്തിന് നടന്റെ സ്വഭാവവിശേഷങ്ങൾ ഉണ്ടെന്നു പറഞ്ഞാൽ സംഗതി എളുപ്പമായി. എന്റെ രീതി അ താണ്. അല്ലാതെ കഥാപാത്രമാകാൻ വേണ്ടി നടന്മാരെ പതം വരുത്താറില്ല.

പൊതുസ്ഥലങ്ങളിൽ നിൽക്കുന്ന ആളല്ല പ്രണവ്. എങ്ങനെയായിരുന്നു ഷൂട്ടിങ്ങിനിടയിൽ?

എനിക്കു തോന്നിയിട്ടുള്ളത് ആൾക്കൂട്ടത്തിൽ ഒരാളാകുന്ന ആളാണ് പ്രണവ്. മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടി അയാൾ ഒന്നും ചെയ്യാറില്ല. എല്ലാവരും തനിക്കു ചുറ്റും നിൽക്കണമെന്ന് ആഗ്രഹിക്കാറുമില്ല. ലൊക്കേഷനിൽ പ്രണവ് ഇല്ലാത്ത സീനുകളാണെങ്കിൽ പുള്ളിക്കാരൻ ചിലപ്പോൾ ആൾക്കൂട്ടത്തിനിടയിലായിരിക്കും. ചിലപ്പോൾ ക്യാമറയ്ക്ക് അടുത്തു കാണും. പക്ഷേ, ക്യാമറക്കണ്ണിലൂടെ നോക്കുമ്പോൾ ലാലേട്ടൻ തന്നെയല്ലേ വരുന്നത് എന്നെനിക്കു തോന്നിയിട്ടുണ്ട്. ചില സീനുകളിൽ പ്രണവിന്റെ കണ്ണുകൾ തീക്ഷ്ണമാകും, പേടി തോന്നും.

കല്യാണി ഈ സിനിമയിലേക്ക് എത്തിയതോ ?

കല്യാണിയുടെ ചില തമിഴ്, തെലുങ്ക് സിനിമകൾ കാണുമ്പോൾ സ്ക്രീനിൽ വല്ലാത്തൊരു തിളക്കം കൊണ്ടുവരാൻ കഴിവുള്ള നടിയാണെന്നു തോന്നിയിട്ടുണ്ട്. അങ്ങനെയാണ് കല്യാണിയോട് കഥ പറയാൻ പോകുന്നത്. ഓരോ സീനും വായിച്ചുകൊണ്ടിരിക്കുമ്പോൾ ആ സീൻ വർക്കു ചെയ്യുമോ എന്ന് കല്യാണിയുടെ മുഖം കണ്ടാൽ അറിയാം. അത്രയ്ക്കും എക്സ്പ്രസീവായാണ് കല്യാണി കഥ കേൾക്കാനിരുന്നത്.

കല്യാണി നന്നായി ഹ്യൂമർ ചെയ്യുന്നുണ്ടല്ലോ?

ആദ്യത്തെ ഒന്നുരണ്ടു ഷോട്ട് കഴിഞ്ഞപ്പോൾ തന്നെ എനിക്കു ബോധ്യപ്പെട്ടു ഇവൾ പ്രിയൻ അങ്കിളിന്റെ മ കൾ തന്നെ. ചില സീനുകളിൽ അത്ര നന്നായി അവൾ ഹ്യൂമർ ചെയ്തു. സിനിമയിൽ കണ്ട പല സീനുകൾക്കും ഇത്ര ൈദർഘ്യം ഇല്ലായിരുന്നു. അതു സ്പോട്ടിൽ ഇംപ്രൂവ് ചെയ്തതാണ്. ‘ഉപ്പുമാവ് ഇഷ്ടമാണോ?’ എ ന്നു ചോദിക്കുന്ന സീനിനൊന്നും ഇത്രയ്ക്കും നീളം ഇ ല്ലായിരുന്നു. അവർ ഔട്ട് ഓഫ് െഫ്രയിം ആകുന്നതുവരെ ഞാൻ ക്യാമറ ഓൺ ആക്കി വച്ചു. എനിക്കു തോന്നുന്നത് ലിസി ആന്റിയുടെ സൗന്ദര്യവും പ്രിയൻ അങ്കിളിന്റെ കഴിവും കല്യാണിക്കു കിട്ടിയിട്ടുണ്ടെന്നാണ്.

വി. ആർ. ജ്യോതിഷ്

ഫോട്ടോ: ബിജിത് ധർമ്മടം