ADVERTISEMENT

മലയാളത്തിന്റെ യുവനായിക മമിത ബൈജു തമിഴകത്തിന്റെ പ്രിയതാരം ധനുഷിന്റെ നായികയാകുന്നു. വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിതയ്ക്ക് പുറമെ, ജയറാമും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞു. ഡോ. ഐഷാരി കെ. ഗണേഷാണ് ചിത്രം നിർമിക്കുന്നത്.

അതേ സമയം തമിഴകത്തിന്റെ പ്രിയതാരങ്ങളായ വിജയ്ക്കൊപ്പവും സൂര്യയ്ക്കൊപ്പവും മമിത അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ നിവിൻ പോളിക്കൊപ്പമാണ് നമിതയുടെ പുതിയ ചിത്രം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT