‘എത്ര വലിയ പ്രശ്നങ്ങൾ വന്നാലും സാരമില്ല ഉനക്ക് ഞാനിരിക്ക്പ്പ എന്ന് പറയുന്ന എന്റെ എല്ലാമെല്ലാം...ഈ ലോകത്ത് ഏറ്റവും അധികം വിശ്വസിച്ച വ്യക്തി...’: വേദനയോടെ ലിസ്റ്റിൻ സ്‌റ്റീഫൻ South Indian Cinema Mourns Producer R.B. Choudary's Demise
Mail This Article
തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നിർമാതാവ് ആർ.ബി. ചൗധരിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. സൂപ്പർ ഗുഡ് ഫിലിംസിന്റെ ഉടമയായ ചൗധരി നടൻ ജീവയുടെ പിതാവാണ്.
ഇപ്പോഴിതാ, ആർ.ബി. ചൗധരിയുടെ വിയോഗത്തില്‍ വേദന പങ്കുവച്ചിരിക്കുകയാണ് മലയാളം നിർമാതാവ് ലിസ്റ്റിൻ സ്‌റ്റീഫൻ.
‘വിട.... പ്രണാമം ... Heartfelt condolencesഎന്റെ ഏറ്റവും പ്രിയപ്പെട്ട ചൗധരി സാർ.. എന്നെ ഈ ലോകത്ത് ഏറ്റവും അധികം വിശ്വസിച്ച വ്യക്തി. ഞാനൊരു വലിയ Businessman ആകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച വ്യക്തി . ഇന്ന് ഞാൻ ഈ നിലയിൽ എത്താൻ കാരണക്കാരനായ വ്യക്തി. എന്റെ സന്തോഷങ്ങളും, സങ്കടങ്ങളും ആദ്യം പങ്കുവയ്ക്കുന്ന വ്യക്തി. എനിക്ക് എത്ര വലിയ പ്രശ്നങ്ങൾ വന്നാലും സാരമില്ല ഉനക്ക് ഞാനിരിക്ക്പ്പ എന്ന് പറയുന്ന എന്റെ എല്ലാമെല്ലാം ....
My dear and dearest ചൗധരി sir
Rest in Peace’ എന്നാണ് ആർ.ബി. ചൗധരിയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ലിസ്റ്റിൻ കുറിച്ചത്.
കഴിഞ്ഞ ദിവസം ഉദയ്പൂരിന് സമീപം ബിയാവർ പാലി പിണ്ട്വാര റോഡിൽ വച്ചായിരുന്നു ആർ.ബി. ചൗധരി മരണപ്പെട്ട അപകടം. അദ്ദേഹം സഞ്ചരിച്ചിരുന്ന എസ്‌യുവി നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.
രജനികാന്ത്, ചിരഞ്ജീവി, പവൻ കല്യാൺ തുടങ്ങിയ സൂപ്പർ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകന് ആദരാഞ്ജലികൾ അർപ്പിച്ചു. 1988 മുതൽ സിനിമാ നിർമ്മാണ രംഗത്ത് സജീവമായ ആർ.ബി. ചൗധരിയുടെതായി ഏകദേശം നൂറോളം ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ മറ്റൊരു മകനായ ജിതൻ രമേശും സിനിമാ രംഗത്ത് സജീവമാണ്.