Tuesday 07 December 2021 12:48 PM IST : By സ്വന്തം ലേഖകൻ

‘ലെഹരാ ദോ’: ആവേശം ഇരട്ടിയാക്കാൻ ‘83’ ലെ ഗാനം എത്തി: വിഡിയോ

83

രൺവീർ സിങ് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസം കപിൽ ദേവായി വേഷമിടുന്ന ബോളിവുഡ് ചിത്രം ‘83’ ലെ ഗാനം എത്തി. അരിജിത് സിംഗ് ആണ് ‘ലെഹരാ ദോ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. കൗസർ മുനീറിന്റെ വരികൾക്ക് പ്രീതം സംഗീതം നൽകിയിരിക്കുന്നു.

കബീർ ഖാന്‍ സംവിധാനംചെയ്യുന്ന 83 മലയാളത്തിലും പ്രദർശനത്തിനെത്തും. ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.

കപിൽ ദേവിന്റെ ഭാര്യ റോമിയായി അതിഥി റോളിൽ ദീപിക പദുക്കോണുമുണ്ട്. ക്രിസ്മസിനോട് അനുബന്ധിച്ച് ഡിസംബർ 24-ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം കബീർ ഖാൻ, ദീപിക പദുക്കോൺ, വിഷ്ണു ഇന്ദൂരി, സാജിദ് നാദിയാദ് വാല, ഫാന്റം ഫിലിംസ്, റിലയൻസ്, 83 ഫിലിം എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.