Tuesday 14 August 2018 12:12 PM IST : By സ്വന്തം ലേഖകൻ

‘തൈമൂറിനൊരു ബോഡി ഗാർഡിനെ വേണം’; അമ്പരപ്പിക്കുന്ന കാരണമിതാണ്

taimur-cover

സിനിമയിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും ആളൊരു ലിറ്റിൽ സൂപ്പർസ്റ്റാറാണ്. ക്യാമറക്കണ്ണുകൾക്കും പാപ്പരാസികൾക്കുമെല്ലാം പ്രിയങ്കരനുമാണ്. സെയ്ഫ്–കരീന ദമ്പതികളുടെ പ്രിയ പുത്രൻ തൈമൂറിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. പൊതു ഇടങ്ങളിലും സ്വകാര്യ ചടങ്ങുകളിലുമെല്ലാം അച്ഛന്റെയും അമ്മയുടേയും കൈപിടിച്ചെത്തുന്ന തൈമൂറിന് ഇപ്പോൾ ബോഡി ഗാർഡിനെ വയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ് താരകുടുംബം. അതിന് അമ്പരപ്പിക്കുന്ന ഒരു കാരണവുമുണ്ട്.

taimur-2

മാതാപിതാക്കളുടെയൊപ്പം എയർപോർട്ടിലായിരിക്കുമ്പോഴും നാനിയോടൊപ്പം പ്ലേ സ്കൂളിലായിരിക്കുമ്പോഴുമൊക്കെയാണ് പാപ്പരാസികൾക്ക് തൈമൂറിന്റെ ചിത്രങ്ങൾ പകർത്താൻ അവസരം ലഭിക്കുന്നത്. എന്നാൽ കുഞ്ഞുതൈമൂറിനൊപ്പം സെൽഫിയെടുക്കാൻ ഒരു ആരാധകൻ കാട്ടിയ വിക്രിയകളുടെ വിഡിയോ വൈറലായതിനെത്തുടർന്ന് സെയ്ഫും കരീനയും അൽപ്പം പരിഭ്രാന്തിയിലാണ്.

taimur-4

താരപരിവേഷമോ പദവിയോ എന്താണെന്നു പോലും മനസ്സിലാക്കാൻ പ്രായമായിട്ടില്ലാത്ത കുഞ്ഞു തൈമൂറിനെ ആരാധകരുടെ അതിരു കടന്നുള്ള പെരുമാറ്റത്തിൽ നിന്ന് രക്ഷിക്കാനായാണ് ഈ തിരുമാനമെടുത്തിരിക്കുന്നത്. എന്തായാലും കുഞ്ഞു നവാബിന്റെ സംരക്ഷണത്തിനായി ഒരു ബോഡി ഗാർഡ് ഉടന്‌ ചാർജെടുക്കുമെന്നാണ് ബി ടൗണിലെ സംസാരം.

taimur-1
taimur-3