Tuesday 18 December 2018 04:59 PM IST : By സ്വന്തം ലേഖകൻ

ഓർമ്മകളിൽ നൊമ്പരപ്പാടായി അഭിമന്യു; വിഡിയോ വൈറൽ

abhi-new

യുവ നടൻ അഭിമന്യു രമാനന്ദന്റെ മരണം അപ്രതീക്ഷിതമായിരുന്നു. ‘മൗനം സൊല്ലും വാര്‍ത്തെകള്‍’ എന്ന ആല്‍ബത്തിലൂടെ ശ്രദ്ധേയനായ അഭിമന്യുവിന്റെ ജീവൻ കവർന്നത് ഒരു വാഹനാപകടമാണ്. ഈ ചെറുപ്പക്കാരൻ അഭിനയ രംഗത്തെ ഭാവി വാഗ്ദാനമായി ഉയർന്നു വരുന്നതിനിടെയായിരുന്നു വിധിയുടെ ഇടപെടൽ.

ഡാകിനി, ഒറ്റമുറി വെളിച്ചം എന്നീ ചിത്രങ്ങളിലും ‘മൗനം സൊല്ലും വാര്‍ത്തെകള്‍’ എന്ന ആൽബത്തിലും ശ്രദ്ധേയ പ്രകടനം കാഴ്ച വച്ച അഭിമന്യു തിരുവനന്തപുരം സ്വദേശിയാണ്. ഭാര്യ ആര്യയെയും മക്കള്‍ ജാനകിയെയും ജനനിയെയും ഒറ്റയ്ക്കാക്കിയുള്ള അഭിമന്യുവിന്റെ മടക്കം പ്രിയപ്പെട്ടവരിൽ വലിയ ഞെട്ടലായിരുന്നു. ഇപ്പോഴിതാ അഭിമന്യുവിനു വേണ്ടി സുഹൃത്തുക്കൾ തയാറാക്കിയ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘സെലിബ്രേറ്റിംങ് അഭിമന്യു രമാനന്ദൻ’ എന്ന ഈ വിഡിയോയിൽ അഭിമന്യുവിന്റെ അഭിനയ ജീവിതത്തിന്റെ നല്ല മുഹൂർത്തങ്ങള്‍ കോർത്തിണക്കിയിരിക്കുന്നു.