Saturday 25 June 2022 03:33 PM IST : By സ്വന്തം ലേഖകൻ

വേദിയിൽ തകർത്താടി അഭിഷേക്...ഒപ്പം ചേർന്ന് ആരാധ്യയും ഐശ്വര്യയും: വിഡിയോ വൈറൽ

abhishek

ഐഫ (IIFA) അവാർഡ് ചടങ്ങിൽ, അഭിഷേക് ബച്ചനൊപ്പം ചുവടു വച്ച് മകൾ ആരാധ്യാ ബച്ചൻ. ‘ദസ്‌വി’ എന്ന ചിത്രത്തിലെ ‘മചാ മചാ രേ’ എന്ന ഗാനത്തിനൊപ്പം വേദിയിൽ അഭിഷേക് നൃത്തം ചെയ്യവേ, സദസ്സിൽ ഇരുന്ന ആരാധ്യയും ഐശ്വര്യ റായ്‌യും അഭിഷേകിനൊപ്പം താളമിട്ടു.

അഭിഷേക് വേദിയിൽ നൃത്തം ചെയ്യുമ്പോൾ ‘യു റോക്ക് ഇറ്റ് ബേബി’ എന്ന് വിളിച്ചു പറയുന്ന ഐശ്വര്യയെയും വിഡിയോയിൽ കാണാം.