Monday 19 November 2018 11:13 AM IST : By സ്വന്തം ലേഖകൻ

അബ്രാം കരുതിയിരിക്കുന്നത് ശരിക്കും ഞാനവന്റെ മുത്തച്ഛനാണെന്നാണ്; ഷാരൂഖിന്റെ മകന്റെ വിശേഷം പങ്കുവച്ച് ബിഗ് ബി

bigb-abram124789

ബോളിവുഡ് താരങ്ങൾ മാത്രമല്ല, അവരുടെ മക്കളും സെലിബ്രിറ്റികളാണ്. കുഞ്ഞുങ്ങൾ ചെയ്യുന്ന കുസൃതി പോലും പലപ്പോഴും വലിയ വാർത്താ പ്രാധാന്യത്തോടെ മാധ്യമങ്ങൾ കൈകാര്യം ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്റെ ഇളയ മകൻ അബ്രാമിനെക്കുറിച്ചുള്ള ഒരു ക്യൂട്ട് വിശേഷം പങ്കുവച്ചിരിക്കുകയാണ് ബിഗ് ബി അമിതാഭ് ബച്ചൻ. താനവന്റെ മുത്തച്ഛനാണെന്നാണ് അബ്രാം കരുതിയിരിക്കുന്നതെന്നാണ് ബിഗ് ബി പറയുന്നത്. കൊച്ചുമകൾ ആരാധ്യയുടെ പിറന്നാളിന് ഷാരൂഖിനൊപ്പം എത്തിയ അബ്രാമിനൊപ്പം നിൽക്കുന്ന ചിത്രവും ബിഗ് ബി പങ്കുവച്ചു.

"ഷാരൂഖിന്റെ കുഞ്ഞുമകൻ അബ്രാമിന്റെ വിചാരം ഞാനവന്റെ മുത്തച്ഛനാണെന്നാണ്. ശരിക്കും അവന്റെ അച്ഛന്റെ അച്ഛനാണ് ഞാനെന്നാണ് വിചാരം. അക്കാര്യത്തിൽ സംശയമൊന്നുമില്ല. ഷാരൂഖിന്റെ സ്വന്തം അച്ഛനായിട്ടും ഞാൻ അവർക്കൊപ്പം താമസിക്കാത്തതെന്താണെന്ന സംശയവും അവനുണ്ട്."- അമിതാഭ് ബച്ചൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.