Tuesday 19 June 2018 09:42 AM IST : By സ്വന്തം ലേഖകൻ

‘അച്ഛനും മോളും ഒരു രക്ഷയുമില്ല’; കിടിലം ഡബ്സ്മാഷുമായി ഷാജു ശ്രീധറും മകളും–വിഡിയോ

shaju

ഡബ്സ്മാഷുകളുടെ കാലമാണിത്. സോഷ്യൽ മീഡിയയിൽ ചിരി നിറയ്ക്കുന്ന ഡബ്സ്മാഷ് പ്രകടനങ്ങളുമായി കളം നിറയാൻ സാധാരണക്കാർ മുതൽ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ വരെയുണ്ട്.

ഇപ്പോഴിതാ മിനിസ്ക്രീൻ, ബിഗ്സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ ഷാജു ശ്രീധറും മകളും ഒരു അഡാർ ഡബ്സ്മാഷ് പ്രകടനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗ്രാമഫോൺ, പച്ചക്കുതിര തുടങ്ങിയ ചിത്രങ്ങളിലെ രസകരമായ കോമഡി സീനുകൾ കോർത്തിണക്കിയാണ് അച്ഛന്റെയും മകളുടെയും ‘കിടു പ്രകടനം’.

ഷാജുവിന്റെയും മകളുടെയും പ്രകടനം എന്തായാലും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ‘അച്ഛനും മോളും കൂടെ തകർത്തു കളഞ്ഞു’ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.