Monday 09 December 2019 09:43 AM IST : By സ്വന്തം ലേഖകൻ

നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം

vishnuunni990

‘കട്ടപ്പനയിലെ ഋത്വിക് റോഷനി’ലൂടെ നായകനായി അരങ്ങേറ്റം കുറിച്ച നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഐശ്വര്യയാണ് വധു. നടൻ ധർമ്മജനാണ് ഫെയ്‌സ്ബുക്കിലൂടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

vishnummmkhgfr

നാദിർഷ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘അമർ അക്ബർ അന്തോണി’യുടെ തിരക്കഥ എഴുതിയാണ് വിഷ്ണുവും സുഹൃത്ത് ബിബിനും ശ്രദ്ധിക്കപ്പെടുന്നത്. 

vishnuenga3

കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ, വികടകുമാരൻ, യമണ്ടൻ പ്രേമകഥ, ശിക്കാരിശംഭു, നിത്യഹരിതനായകൻ തുടങ്ങിയ ചിത്രങ്ങളിലും വിഷ്ണു ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു സിനിമയിലെത്തുന്നത്. 

Tags:
  • Movies